വിദൂഷകൻ

Screenplay
കഥാസന്ദർഭം

കേവലം 40 വയസ്സിനുള്ളിൽ സാഹിത്യത്തിന്റെ സർവ്വ മണ്ഡലങ്ങളിലും സ്വതസിദ്ധമായ ശൈലികൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിക്കുകയും ആക്ഷേപഹാസ്യത്തിലൂടെ കൂർത്ത വിമർശനങ്ങളുമായി ആഞ്ഞടിക്കുകയും മിത്രങ്ങളേക്കാളേറെ ശത്രുക്കളെ സമ്പാദിക്കുകയും ചെയ്ത സർഗ്ഗപ്രതിഭ സഞ്ജയൻ എന്ന എം രാമുണ്ണി നായർ. ആദര്‍ശശാലിയായ പത്രാധിപര്‍, ധര്‍മ്മ കര്‍മ്മനിരതനായ അദ്ധ്യാപകന്‍, സാഹിത്യമര്‍മ്മജ്ഞനായ എഴുത്തുകാരന്‍, ഭാരതത്തിന്റെ സമ്പന്നമായ പൈതൃകങ്ങളില്‍ അഭിമാനം കൊള്ളുന്ന തത്വവേദി, രോഗാതുരനായിട്ടും സ്വാതന്ത്ര്യമെന്ന സ്വപ്‍നത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഉഴറുന്ന മനസിനുടമ. സഞ്ജയന്‍ എന്ന തൂലികാനാമത്തിലൂടെ എം രാമുണ്ണി നായര്‍ സൃഷ്ടിച്ച, ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന ഒരു സാഹിത്യ ജീവിതം. ഒപ്പം തന്നെ ദുഃഖങ്ങളും ദുരിതങ്ങളും തിമര്‍ത്തു പെയ്യുന്ന വ്യക്തി ജീവിതം.മുഖം നോക്കാതെ ക്രൂരമായി വിമര്‍ശനം നടത്തി ഉള്ളൂരടക്കമുള്ള മഹാരഥന്‍മാരുടെ അപ്രീതി സമ്പാദിച്ച വിമര്‍ശകന്‍, ഇങ്ങനെ ഒട്ടനേകം വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുക്കാവുന്ന എം രാമുണ്ണി നായര്‍, ആ വ്യക്തിയുടെ ദ്വന്ദ്വമുഖങ്ങളാണ് വിദൂഷകനിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരെ തന്റെ തൂലികകൊണ്ട് ശക്തമായ പോരാട്ടം നടത്തിയ ധീര ദേശാഭിമാനിയുടെ ജീവിതത്തിന്റെ, മരണത്തെ സ്വീകരിക്കാനൊരുങ്ങുന്ന അവസാനത്തെ മണിക്കൂറുകളിലേയ്ക്കാണ് വിദൂഷകൻ സിനിമ കടന്നു ചെല്ലുന്നത്.

ഹരേ രാം ക്രിയേഷൻസിന്റെ ബാനറിൽ, പ്രൊഫസർ ആർ സി കരിപ്പത്തിന്റെ തിരക്കഥയിൽ, സി കെ ദിനേശൻ നിർമ്മിച്ച്‌, ടി കെ സന്തോഷ്‌ സംവിധാനം ചെയ്ത സിനിമയാണ് വിദൂഷകൻ. സംവിധായകനായ വി കെ പ്രകാശാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി ബാലചന്ദ്രൻ, ഇന്ദ്രൻസ്, സുരഭി, ശശി കലിംഗ, ജോബി, ഇഷ ഫർഹ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

vidooshakan movie poster

റിലീസ് തിയ്യതി
Vidhooshakan 'the enlightened' malayalam movie
Choreography
2015
വസ്ത്രാലങ്കാരം

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
Cinematography
അനുബന്ധ വർത്തമാനം
  • ഐ എഫ് എഫ് കെ 2014 ലേക്ക് വിദൂഷകൻ ചലച്ചിത്രം തിരഞ്ഞെടുത്തിരുന്നു.
  • സഞ്ജയന്റെ രൂപസാദൃശ്യമുള്ള പ്രശസ്ത സംവിധായകന്‍ വി കെ പ്രകാശാണ് വിദൂഷകനിലെ നായകൻ.
  • "കരകളൊഴിഞ്ഞാലും തല പുകഞ്ഞാലും ചിരിക്കണ, മതേ വിദൂഷകധര്‍മ്മ" എന്ന് സഞ്ജയന്‍ തന്നെ തന്റെ നിലപാടുതറ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് തിരക്കഥാ രചനയില്‍ സ്വാധീനം ചെലുത്തിയതെന്ന് നാടന്‍കലാ ഗവേഷകനും പ്രഭാഷകനുമായ ഡോ ആർ സി കരിപ്പത്ത് വ്യക്തമാക്കുന്നു.
  • ചിത്രത്തിന്റെ ഇലസ്ട്രേഷൻ ചെയ്തിരിക്കുന്നത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്.
  • ഓസ്ക്കാർ നാമനിർദ്ദേശം ലഭിച്ച ശ്രീവത്സൻ ജെ മേനോനാണ് വിദൂഷകന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
കഥാസംഗ്രഹം

ക്ഷയരോഗിണിയാണ് എന്നറിഞ്ഞിട്ടും മാതുലപുത്രി കാര്‍ത്യായനിയെ ധര്‍മ്മപത്നിയാക്കിയ എം ആര്‍ നായരുടെ പ്രണയലോലമായ തീരുമാനം വരാന്‍ പോകുന്ന മഹാവിപത്തുകളെ നേരിടാന്‍ തയ്യാറെടുത്തു തന്നെയായിരുന്നു. പ്രിയതമയും പ്രിയപുത്രനും ഒടുവില്‍ താന്‍ തന്നെയും ആ മഹാരോഗത്തിന്റെ ഇരകളാവുകയായിരുന്നു. വീട്ടിലെ മഹാദുഃഖങ്ങള്‍ക്കിടയിലും എം രാമുണ്ണി നായരുടെ മറ്റൊരു പതിപ്പായ സഞ്ജയന്‍ ചിരിയിലേക്കും പരിഹാസത്തിലേക്കും ഉണരുകയായിരുന്നു. തന്റെ ചുറ്റിലും കണ്ട സാമൂഹിക സാംസ്ക്കാരിക സാഹിത്യ രാഷ്ട്രീയ അപചയങ്ങളെ അദ്ദേഹം അതിനിശിതമായി വിമര്‍ശിച്ചു.

റിലീസ് തിയ്യതി

ഹരേ രാം ക്രിയേഷൻസിന്റെ ബാനറിൽ, പ്രൊഫസർ ആർ സി കരിപ്പത്തിന്റെ തിരക്കഥയിൽ, സി കെ ദിനേശൻ നിർമ്മിച്ച്‌, ടി കെ സന്തോഷ്‌ സംവിധാനം ചെയ്ത സിനിമയാണ് വിദൂഷകൻ. സംവിധായകനായ വി കെ പ്രകാശാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പി ബാലചന്ദ്രൻ, ഇന്ദ്രൻസ്, സുരഭി, ശശി കലിംഗ, ജോബി, ഇഷ ഫർഹ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

vidooshakan movie poster

Submitted by Neeli on Tue, 12/16/2014 - 14:01