ഇതിനുമപ്പുറം

Title in English
Ithinumappuram malayalam movie

നവാഗതനായ മനോജ്‌ ആലുങ്കൽ കഥ എഴുതി സംവിധാനം ചെയ്ത 'ഇതിനുമപ്പുറം'. ചിത്രത്തിൽ റിയാസ് ഖാൻ നായകനായി അഭിനയിക്കുന്നു. മീര ജാസ്മിൻ ആണ് നായിക.

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/ithinumappuram
കഥാസന്ദർഭം

വീട്ടുകാർ നിശ്ചയിച്ച വിവാഹത്തെ നിഷേധിച്ചുകൊണ്ട് തലേദിവസം ഇഷ്ടപ്പെട്ട പുരുഷനോടൊത്ത് ഇറങ്ങിത്തിരിച്ച ഇടത്തരം നായർ കുടുംമ്പത്തിലെ അംഗമായ രുഗ്മിണി എത്തിയത് ഒരു ഗ്രാമത്തിലാണ്. കാർത്തികേയനുമായി പുതിയൊരു ജീവിതം ആരംഭിക്കുമ്പോൾ രുഗ്മിണി അറിഞ്ഞിരുന്നില്ല സ്വത്ത് കണ്ടുകൊണ്ടാണ് കാർത്തികേയൻ അവളെ വിവാഹം കഴിച്ചതെന്ന്. രണ്ട് പെണ്‍കുട്ടികൾ അവർക്ക് ജനിച്ചിട്ടും സ്വത്തിന്റെ കാര്യത്തിൽ ഒരു തീർപ്പും ആകാതെ വരുമ്പോൾ കാർത്തികേയന്റെ തനി സ്വഭാവം പുറത്തുവരുന്നു. ഇനി ഒരിക്കലും സ്വത്ത്‌ കിട്ടില്ല എന്ന് തിരിച്ചറിഞ്ഞ കാർത്തികേയൻ താൻ ജോലി ചെയ്യുന്ന കയർ കമ്പനിയിലെ ദേവു എന്ന സ്ത്രീയുമായി നാടുവിടുമ്പോൾ രുഗ്മിണി ഗർഭിണിയായിരുന്നു. എല്ലാ അർഥത്തിലും രുഗ്മിണി ഒറ്റപ്പെട്ടു പോകുന്നു. 3 കുട്ടികളെ പോറ്റാൻ ഒരു മർഗവുമില്ലാതായ രുഗ്മിണി ഒടുവിൽ കാർത്തികേയൻ ജോലിചെയ്തിരുന്ന കയർ കമ്പനിയിൽ ജോലിക്ക് പോകുന്നു. തുടർന്ന് അവളനുഭവിക്കുന്ന ദുരിതങ്ങളുടെ ദൃശ്യങ്ങളാണ് മനോജ്‌ ആലുങ്കൽ സംവിധാനം ചെയ്ത 'ഇതിനുമപ്പുറം' ചിത്രത്തിൽ പറയുന്നത്. 

 

അനുബന്ധ വർത്തമാനം
  • നായികാപ്രാധാന്യമുള്ള ചിത്രം      
  • മീര ജാസ്മിൻ ഒരു ഇടവേളയ്ക്ക് ശേഷംവളരെ വ്യത്യസ്തമായ രൂപഭാവങ്ങളോടെ വീണ്ടുമെത്തുന്നു 
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Art Direction
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Thu, 01/29/2015 - 22:56

നിർണായകം

Title in English
Nirnnayakam malayalam movie

ജയ്‌രാജ് ഫിലിംസിന്റെ ബാനറിൽ ജോസ് സൈമണ്‍, രാജേഷ് ജോർജ്ജ് എന്നിവർ നിർമ്മിച്ച്‌ വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് നിർണ്ണായകം. ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടിസ്ക ചോപ്ര, ലെന,മാളവിക മേനോൻ, നെടുമുടി വേണു, റിസബാവ,സൈജു കുറുപ്പ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ബോബി & സഞ്ജയ്‌ ഇവരുടെതാണ് തിരക്കഥ. 

 

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Executive Producers
ലെയ്സൺ ഓഫീസർ
അവലംബം
https://www.facebook.com/NirnaayakamMovie
കഥാസന്ദർഭം

ഒരു മനുഷ്യനിലെ സ്നേഹം, ആർദ്രത , സാമൂഹ്യപ്രതിബദ്ധത ഇതിനൊക്കെ പ്രാധാന്യം നൽകുന്ന ചിത്രമാണ് നിർണ്ണായകം

nirnnayakam movie poster

 

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
മൈസൂർ ,പൂനൈ ,കൊച്ചി
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
Submitted by Neeli on Thu, 01/29/2015 - 12:27

നെല്ലിക്ക

Title in English
Nellikka malayalam movie

മലയാളത്തിലെ ആദ്യത്തെ ഉപ്പിലിട്ട നെല്ലിക്ക എന്ന വിശേഷണവുമായി ചിത്രസംയോജകൻ ബിജിത് ബാല സംവിധാനം ചെയ്ത ചിത്രം "നെല്ലിക്ക". മാധ്യമ പ്രവർത്തകൻ ശശികുമാർ, ബോളിവൂഡ്‌ നടൻ അതുൽ കുൽക്കർണി, ദീപക് പറമ്പോൾ, സിജ റോസ്, ഭഗത് മാനുവൽ,  തുടങ്ങിയവരാണ് അഭിനേതാക്കൾ.

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Executive Producers
അവലംബം
https://www.facebook.com/NellikkaMovie
കഥാസന്ദർഭം

ബാബുരാജ് ഗാനങ്ങളുടെ ആരാധകനായ അച്ഛൻ ഹരിദാസന്റെയും ബോബ് മാർളിയുടെ ആരാധകനായ മകൻ ബാലുവിന്റെയും കഥ പറയുകയാണ്‌ നെല്ലിക്ക ചിത്രം. രണ്ടു തലമുറയുടെ സംഗീതത്തിന്റെ കാഴ്ചപ്പാട്‌ വിലയിരുത്തുകയാണ് 'നെലിക്ക' ചലച്ചിത്രം .

പി ആർ ഒ
അനുബന്ധ വർത്തമാനം
  • ചിത്രസംയോജകൻ ബിജിത് ബാല ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് "നെല്ലിക്ക"
  • ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷയിലും തന്റെ പ്രാവിണ്യം തെളിയിച്ച നടൻ അതുൽ കുൽക്കർണി ശ്രദ്ധേയമായൊരു വേഷത്തിൽ നെല്ലിക്കയിൽ അഭിനയിക്കുന്നു. തലപ്പാവ്, അന്ധേരി എന്നീ ചിത്രങ്ങൾക്ക് ശേഷംശേഷം അതുൽ കുൽക്കർണി അഭിനയിക്കുന്ന ചിത്രമാണ് നെല്ലിക്ക 
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്, ഡൽഹി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 01/25/2015 - 23:05

ചന്ദ്രേട്ടൻ എവിടെയാ

Title in English
Chandrettan evideya malayalam movie

സിദ്ധാർത്ഥ് ഭരതൻ 'നിദ്ര' സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'ചന്ദ്രേട്ടൻ എവിടെയാ'. ഹാൻഡ് മെയ്‌ഡ്‌ ഫിലിംസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ഛായാഗ്രാഹകരായ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ വേദിക, അനുശ്രീ , കെ പി എ സി ലളിത, പ്രതാപ് പോത്തൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

chandretan evideya movie poster m3db

വർഷം
2015
റിലീസ് തിയ്യതി
Runtime
125mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/ChandrettanEvideyaOfficial
കഥാസന്ദർഭം

ചന്ദ്രമോഹന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ പെറ്റീഷന്‍ കമ്മിറ്റിയിലെ ജോലിക്കാരനാണ്. ഭാര്യ സുഷമ തൃശ്ശൂരില്‍ ബി.എസ്.എന്‍.എല്ലില്‍ ഉദ്യോഗസ്ഥ. ഏക മകന്‍ അച്ചു.  സുഷമ തൃശ്ശൂരായതിനാൽ ചന്ദ്രമോഹന്‍ തിരുവനന്തപുരത്ത്  ബാച്ചിലര്‍ ലൈഫ് ആഘോഷിക്കുകയാണ്. എപ്പോഴും പ്രണയമനസ്സുമായി കഴിയുന്ന പ്രായമുള്ള ശേഖരേട്ടന്‍, ജ്യോതിഷി ബ്രഹ്മശ്രീ നാരായണ ഇളയത്, സുമേഷ് എന്നിവരാണ് ചന്ദ്രമോഹന്റെ സുഹ്രുത്തുക്കൾ.  നാട്ടിലെത്തുന്ന ചന്ദ്രേട്ടൻ കുടുംബമായി തഞ്ചാവൂരിലേക്ക് ഒരു യാത്ര പോകുന്നു. ആ യാത്രക്കിടയിൽ ഒരു നാഡീ ജോതിഷിയുടെ അടുത്തെത്തുന്ന അവർ ചന്ദ്രന്റെ പൂർവ്വ ജന്മത്തെക്കുറിച്ച് അയാളുടെ ഓലയിൽ നിന്നും അറിയുന്നു. കഴിഞ്ഞ ജന്മത്തിൽ ചോളരാജ്യത്തെ വേൽക്കൊഴുപ്പൊട്ടുവൻ എന്ന കവിയായിരുന്ന ചന്ദ്രമോഹനെ തേടി ആ ജന്മത്തിലെ കാമുകി വസന്തമല്ലിക എത്തുമെന്ന് അയാൾ പറയുന്നു. അത് കേൾക്കുന്നതോടെ സുഷമക്ക് ചന്ദ്രനെ സംശയമാകുന്നു. ഈ കഥ സുഹ്രുത്തുക്കളോട് പറയുന്ന ചന്ദ്രനെ അവർ ആശയക്കുഴപ്പത്തിലാക്കുന്നു. പിന്നീട് ഒരിക്കല്‍ ഒരു പരാതിയെ സംബന്ധിച്ച സംസാരിക്കാനായി ഗീതാഞ്ജലി എന്നൊരു ഒരു പെണ്‍കുട്ടി ചന്ദ്രമോഹന്റെ അടുക്കലെത്തുന്നു. ആ വരവ് ചന്ദ്രമോഹന്റെ വ്യക്തിജീവിതത്തില്‍ മാത്രമല്ല, ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

chandrettan evideya movie poster m3db

 

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം,ചെന്നൈ,കൊച്ചി എന്നിവിടങ്ങളിൽ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Fri, 01/23/2015 - 13:17

ചിറകൊടിഞ്ഞ കിനാവുകൾ

Title in English
Chirakodinja kinavukal

സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ‘ചിറകൊടിഞ്ഞ കിനാവുകള്‍’. രചന പ്രവീണ്‍ എസ് ചെറുതറ. ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകുന്നത് ദീപക് ദേവാണ്. ഛായാഗ്രഹണം എസ് വൈദിയും, ചിത്രസംയോജനം മഹേഷ് നാരായണനും നിർവ്വഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്.

 

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/ChirakodinjakinavukalMovie
കഥാസന്ദർഭം

അഴകിയ രാവണന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന കഥാപാത്രം ഈ സിനിമയിലൂടെ വീണ്ടും വരികയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നു. അംബുജാക്ഷന്റെ കഥയിലെ പോലെ തന്നെ തയ്യല്‍ക്കാരനും മരംവെട്ടുകാരന്റെ മകളും ധനികനായ പ്രവാസിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഇതിവൃത്തം.

 

പി ആർ ഒ
അനുബന്ധ വർത്തമാനം
  • വ്യത്യസ്ഥമായ ഗെറ്റപ്പിൽ ഇരട്ട വേഷങ്ങളിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.
  • ചിത്രത്തിൽ പേരുള്ള ഏക കഥാപാത്രം സുമതിയാണ്‌. ബാക്കിയുള്ളവർക്ക്‌ ഗൾഫുകാരൻ, വിറകുവെട്ടുകാരൻ, തയ്യൽക്കാരൻ തുടങ്ങിയ വിശേഷണങ്ങൾ മാത്രം

 

Cinematography
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലപ്പുഴ, കൊച്ചി, ഒറ്റപ്പാലം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Thu, 01/22/2015 - 15:36

സ്വർഗ്ഗത്തേക്കാൾ സുന്ദരം

Title in English
Swarggathekkal Sundaram Malayalam Movie

പൊന്നു ഫിലിംസിന്റെ ബാനറിൽ ഷാജി തോമസ്‌ നിർമ്മിച്ച്‌ മനോജ്‌ അരവിന്ദാക്ഷൻ സംവിധാനം ചെയ്ത സിനിമയാണ് 'സ്വർഗ്ഗത്തേക്കാൾ സുന്ദരം'.തിരക്കഥ രാജേഷ് രാഘവൻ. ശ്രീനിവാസൻ, ആശ അരവിന്ദ്,ജോയ് മാത്യൂ,ലാൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 

swarggathekkal sundaram poster m3db

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/pages/Swargathekkal-Sundaram/567340433365833
കഥാസന്ദർഭം

സാധാരണക്കാരനായ സതീശന്‍. തന്റെ കുടുംബത്തെ അഗാധമായി സ്‌നേഹിക്കുന്ന സതീശന്റെ ലോകം ഭാര്യ ജലജയും മകന്‍ കുട്ടുവുമാണ്‌. സതീശന്റെ ആത്മസുഹൃത്താണ് മണിയൻ. എല്ലാ സങ്കടവും സന്തോഷവും സതീശന്‍ പങ്കുവയ്‌ക്കുന്നത്‌ മണിയനോടാണ്‌. സതീശന്റെ കടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു മണിയന്‍. സതീശന്റെ മകന്‍ കുട്ടുവിന്‌ ഒരു ഓപ്പറേഷനു വേണ്ടി പണം ആവശ്യമായി വന്നപ്പോള്‍ തളർന്നുപോയ അയാളെ  സഹായിക്കാൻ ദിവസജോലിക്കാരനായ മണിയന്‍ മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ക്കിടയിലേക്ക് ജയയെന്ന പെണ്‍കുട്ടി കടന്നുവരുന്നു. ജയയും ഇവരുടെ സൗഹൃദവലയത്തിലെ കണ്ണിയാകുന്നു. കുട്ടുവിന്റെ ചികിത്സയ്‌ക്കായി എല്ലാ സൗകര്യങ്ങളുമൊരുക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ ഡോ. രേണു ഇവര്‍ക്കൊക്കെ ആശ്വാസമാവുന്നു. സ്‌നേഹത്തിന്റെ വൈവിധ്യമാര്‍ന്ന തലത്തിലൂടെ റിയലിസ്‌റ്റിക്‌ സറ്റയര്‍ ഫാന്റസിയായാണ്‌ സ്വര്‍ഗത്തേക്കാള്‍ സുന്ദരം കടന്നുപോകുന്നത്.

അനുബന്ധ വർത്തമാനം
  • ജോഷി സംവിധാനം ചെയ്‌ത 'വാഴുന്നോര്‍' എന്ന ചിത്രത്തില്‍ അസി. ഡയറക്‌ടറായി സിനിമയിലേക്കെത്തിയ മനോജ്‌ അരവിന്ദാക്ഷന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'സ്വർഗ്ഗത്തേക്കാൾ സുന്ദരം'.
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Neeli on Tue, 01/20/2015 - 14:07

സാരഥി

Title in English
Saradhi malayalam movie

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗോപാലന്‍ മനോജ് സംവിധാനം ചെയ്ത 'സാരഥി'. മൂവീസ് നെസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീകുമാർ എ ഡി നിർമ്മിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എഎസ്‌ഐ സുബ്രഹ്മണ്യത്തെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നു. നെടുമുടി വേണു, സുനില്‍ സുഖദ, തലൈവാസല്‍ വിജയ്, ബൈജു, ശ്രുതിബാല, സീമാ ജി നായര്‍, അംബിക മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിന് നവാഗതരായ രഞ്ജിത്ത് കഥയും രാജേഷ് കെ രാമന്‍ തിരക്കഥയും ഒരുക്കുന്നു.

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/saaradhiofficial
കഥാസന്ദർഭം

ആംബുലൻസ് ഡ്രൈവറാണ് ക്രിസ്റ്റി. പ്രത്യേകിച്ച് ഉതരവാദിത്വങ്ങളൊന്നുമില്ലാതെ ജീവിതത്തെ നിസംഗ ഭാവത്തോടെ കാണുന്ന ക്രിസ്റ്റി ആംബുലൻസിൽ ഒരു മൃതദേഹവുമായി ഹൈറേഞ്ചിലേയ്ക്ക് യാത്ര തിരിയ്ക്കുന്നു. മരിച്ചയാളുടെ ബന്ധുക്കളും ഒപ്പമുണ്ട്. പതിവ് തെറ്റിയുള്ള യാത്രയിൽ ക്രിസ്റ്റി നേരിടുന്ന പ്രതിസന്ധികളും സംഭവബഹുലമായ അനുഭവങ്ങളുമാണ് സാരഥി ചിത്രം പറയുന്നത്.

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Thu, 01/15/2015 - 23:07

ജലം

Title in English
Jalam malayalam movie

പ്രിയങ്ക നായരും ,ശിക്കാറിലെ വില്ലന്‍ കഥാപാത്രമായി എത്തിയ ജയിനും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന എം പത്മകുമാര്‍ ചിത്രമാണ് "ജലം" . ടി ഡി ആൻഡ്രൂസും സംവിധായകൻ പത്മകുമാറും ഒരുമിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രമാണ് ജലം

Jalam movie poster

വർഷം
2016
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/Jalamthemovie
കഥാസന്ദർഭം

ജീവിക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിക്കായി പോരാടുന്നാവരുടെ കഥയാണ്‌ ജലം പറയുന്നത്. ചെങ്ങറ സമരമടക്കമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ചയാകുന്ന ചിത്രത്തിൽ സർക്കാർ സംവിധാനങ്ങളെ ബാധിച്ചിരിക്കുന്ന ചുവപ്പു നാടയുടെ കടുപ്പം തുറന്നു കാണിക്കുന്നുണ്ടെന്ന് സംവിധായകൻ പറയുന്നു. പട്ടയ വിതരണത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്ന അധികാരികളുടെ പൊള്ളത്തരവും ചിത്രം വെളിപ്പെടുത്തുന്നു.

കഥാസംഗ്രഹം

ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്‌ടമായ പെൺകുട്ടിയാണ്‌ സീത. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ താനിഷ്‌ടപ്പെട്ട, തന്നെ ഇഷ്‌ടപ്പെട്ട ദിനകരൻ എന്ന യുവാവിനെ അവൾ വിവാഹം കഴിച്ചു. അദ്ധ്വാനിക്കാൻ ഇനിയൊന്നുമില്ലാത്ത സാഹചര്യമായിരുന്നു. ഈ കഷ്‌ടപ്പാടുകളിൽ പോലും അവർക്ക്‌ തല ചായ്‌ക്കാൻ ഒരു സെന്റ്‌ ഭൂമിപോലും സ്വന്തമായി ഉണ്ടായില്ല. ഒരു നിർണായക ഘട്ടത്തിലാണ്‌ ഒരു പാലം അവർക്ക്‌ തുണയാകുന്നത്‌. ഇങ്ങനെയൊരു കുടുംബം ജീവിക്കുന്നത്‌ ശ്രദ്ധയിൽ പെട്ടതോടെ അവർക്ക്‌ സർക്കാർ സഹായവും ലഭിച്ചു. വീട്‌ വയ്‌ക്കാനായി മൂന്നുസെന്റ്‌ സ്‌ഥലം അനുവദിച്ചുകിട്ടി. എന്നാൽ ഇത്‌ നേടിയെടുക്കാനായി ഇറങ്ങത്തിരിച്ച സീതയ്‌ക്കും ദിനകരനും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ്‌ ഈ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്‌.

അനുബന്ധ വർത്തമാനം
  • കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയിലെ പാലത്തിന്റെ തൂണിനു ചുവട്ടിൽ ജീവിക്കുന്ന കുടുംബത്തിന്റെ കഥയാണ്‌ ചലച്ചിത്രമാകുന്നത്. മനോരമ പത്രം പ്രസിദ്ധീകരിച്ച ആർ എസ് ഗോപൻ പകർത്തിയ ഒരു വാർത്താ ചിത്രം. കോട്ടയം താഴത്തങ്ങാടി പാലത്തിനു താഴെ കഴിയുന്ന ജോമോന്റെയും കുടുംബത്തിന്റെയും വാർത്താ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജലം എന്ന് പേരിട്ടിരിക്കുന്ന ചലച്ചിത്രത്തിന്റെ കഥ രൂപപ്പെട്ടത്. 
  • മനോരമയിലെ വാർത്താ ചിത്രം
  • കഥ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും  ജലത്തിന്റെ ശക്തമായ സാന്നിധ്യം ചിത്രത്തിലുണ്ട്. ഇതുകൊണ്ടാണ് ചിത്രത്തിന് ജലം എന്ന് പേരിട്ടത് 
  • ശിക്കാർ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന 'ജലം'
  • 'ശിക്കാർ' സിനിമയിലെ വില്ലനെ അവതരിപ്പിച്ച ജെയിൻ 'ജലം' ചിത്രത്തിൽ നായകവേഷം ചെയ്യുന്നു
  • ചിത്രത്തിലെ നാലു ഗാനങ്ങൾ ഓസ്കാർ നോമിനേഷനുള്ള പട്ടികയിൽ ഇടം നേടിയിരുന്നു.
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി ,കോട്ടയം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Wed, 01/14/2015 - 16:00

അക്കൽദാമയിലെ പെണ്ണ്

Title in English
Akkaldhamayile pennu malayalam movie

നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത 'അക്കൽദാമയിലെ പെണ്ണ്' ശ്വേതാമേനോന്‍, മാളവിക എസ് നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നായികാ പ്രാധാന്യമുള്ള ചിത്രം പേള്‍ മീഡിയാ ആന്‍ഡ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാസിം അരിക്കുളം, ആഷിക് ദോഹ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. വിനീത്, സുധീർ കരമന, ജാഫർ ഇടുക്കി, കൂട്ടിക്കൽ ജയചന്ദ്രൻ, ഷാജു, രാജേഷ് ഹബ്ബർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സംഗീതം അൽഫോണ്‍സ് ജോസഫ്.  

akkaldamayile pennu poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/akkaldhamayilepennu
കഥാസന്ദർഭം

ഇതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ ആ ജോലി ഏറ്റെടുത്തപ്പോള്‍ ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് 'അക്കല്‍ദാമയിലെ പെണ്ണ്'

കഥാസംഗ്രഹം

ദാരിദ്ര്യത്തിലാണ് ആഗ്നസ് വളര്‍ന്നത്. ഒരിക്കല്‍ ഒരാളോടു പ്രണയം തോന്നി. അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോന്നു. മലയോര ഗ്രാമത്തിലാണ് അവര്‍ എത്തിയത്. അവിടെ വച്ച് അവള്‍ മറിയത്തിനു ജന്മം നല്‍കി. എന്നാല്‍ ഭാര്യയെയും മകളെയും ഇട്ട് ഭര്‍ത്താവ് സ്ഥലം വിട്ടു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ആഗ്നസിന്റെ പോരാട്ടമാണ് പിന്നീട് ആ ഗ്രാമം കാണുന്നത്. പലരും അവളുടെ സൗന്ദര്യത്തില്‍ കണ്ണുവയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ തന്റേടത്തിനു മുന്നില്‍ അതൊന്നും വിലപ്പോയില്ല. അപ്പോഴാണ് ആന്റോ എന്നചെറുപ്പക്കാരന്‍ അവിടേക്കു വരുന്നത്. അത് അവളുടെ ജീവിതത്തെ താളം തെറ്റിച്ചു. അക്കഥയാണ് അക്കല്‍ദാമയിലെ പെണ്ണ് എന്ന സിനിമ പറയുന്നത്.

അനുബന്ധ വർത്തമാനം
  • നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം
  • കളിമണ്ണ് ചിത്രത്തിന് ശേഷം ശ്വേത മേനോന്റെ ശക്തമായൊരു കഥാപാത്രം 
  • ഊമക്കുയില്‍ പാടുമ്പോള്‍, കറുത്ത പക്ഷികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് കേരള സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ മാളവിക നായികാ പ്രാധാന്യമുള്ള വേഷം ചെയ്യുന്നു
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വാഗമണ്‍
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Tue, 01/13/2015 - 18:24

മൈ ഗോഡ്

Title in English
My God malayalam movie

കഥ പറയുമ്പോള്‍, മാണിക്യക്കല്ല്‌, 916 എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം. മോഹനൻ സംവിധാനം ചെയ്ത 'മൈ ഗോഡ്‌'. സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാരുണ്യ പി ആർ ക്രിയേഷൻസിന്റെ ബാനറില്‍ ചിത്രത്തിന്റെ നിർമ്മാണം നിർവ്വച്ചിരിക്കുന്നത് മഹി പുതുശേരി, ഷൈന കെ വി എന്നിവരാണ്. ശ്രീനിവാസൻ, ഹണി റോസ്, ലെന, മാസ്റ്റർ ആദർശ്, മാസ്റ്റർ ഋഷി,ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

My god movie poster m3db

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/MyGodMovie
കഥാസന്ദർഭം

മാതാപിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇന്നത്തെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളും തുടര്‍ന്ന്‌ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ്‌ 'മൈ ഗോഡി'ല്‍ ചിത്രീകരിക്കുന്നത്‌

കഥാസംഗ്രഹം

പ്ലാന്ററായ തോമസ്‌ സ്‌കറിയ തോട്ടുങ്കല്‍, ഭാര്യ സറീന, രണ്ടാണ്‍മക്കള്‍. ഇവരുടെ കുടുംബ പശ്‌ചാത്തലത്തിലാണ്‌ കഥ പുരോഗമിക്കുന്നത്‌. പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ഇളയ മകനായ സാം തോട്ടുങ്കല്‍. വീട്ടിലെ അന്തരീക്ഷവും മാതാപിതാക്കളുടെ പെരുമാറ്റവും സാമിന്റെ മനസില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതോടെ അവന്റെ ഏക ആശ്വാസം കൂട്ടുകാരന്റെ അമ്മയാകുന്നു. പക്ഷേ ദിവസംങ്ങൾ കഴിയുന്തോറും പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാകുന്നു. അമേരിക്കയില്‍ പ്രശസ്‌ത ഐ.ടി. സ്‌ഥാപനത്തിലെ സി.ഇ.ഒ.യായ ആദിരാജ ഭട്ടതിരിപ്പാട്‌, ഭാര്യയും ചൈല്‍ഡ്‌ സൈക്യാട്രിസ്‌റ്റുമായ ആര്യ ഭട്ടതിരിപ്പാട്‌, ഫാ. വടക്കന്‍ എന്നിവര്‍ സാം തോട്ടുങ്കലിന്റെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നതോടെ സംജാതമാകുന്ന പുതിയ സംഭവവികാസങ്ങളാണ്‌ 'മൈ ഗോഡ്‌' എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Mon, 01/12/2015 - 13:26