ഞാൻ നിന്നോടു കൂടെയുണ്ട്

Title in English
Njan ninnodu koodeyund malayalam movie

ആകാശ് സിനിമയുടെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവ് പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന "ഞാൻ നിന്നോടു കൂടെയുണ്ട്". ചിത്രത്തിന്റെ നിര്‍മ്മാണം ബദല്‍മീഡിയയും അജയ് കെ.മേനോനും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

Njan ninnod koodeyund poster

 

വർഷം
2015
റിലീസ് തിയ്യതി
Executive Producers
അവലംബം
https://www.youtube.com/watch?v=vVfohu6v5YU
https://www.facebook.com/NjanNinnoduKoodeyundu
കഥാസന്ദർഭം

രണ്ടു കള്ളന്മാരുടെ ജീവിതത്തിലൂടെ കേരളീയ ജീവിതത്തിന്റെ വര്‍ത്തമാന അവസ്ഥയിലേക്കുള്ള രുക്ഷമായ വിമര്‍ശനമാണ് ചിത്രം മുന്നോട്ടു വെയ്ക്കുന്നത്. ഗ്രാമത്തിലെ കൊച്ചുകൊച്ചു കളവുകൾ നടത്തുന്ന രണ്ട് കള്ളന്മാർ നാടുവിട്ട് പുതിയൊരിടത്ത് എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ്‌ ചിത്രത്തിൽ പറയുന്നത്

അനുബന്ധ വർത്തമാനം
  • 2010ല്‍ അന്തരിച്ച വിഖ്യാത ബംഗാളി നാടകകൃത്ത്;ബാദല്‍ സര്‍ക്കാരിന്റെ ഹട്ടാമല നാടിനപ്പുറം(ബിയോണ്ട് ദി ലാന്‍ഡ് ഓഫ് ഹട്ടാമല) എന്ന നാടകത്തിന്റെ സ്വതന്ത്രാവിഷ്കാരമാണ് ഞാന്‍ നിന്നോട് കൂടെയുണ്ട്.
  • പ്രശസ്ത കവികളായ സി രാവുണ്ണിയും,മാധവി മേനോനുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. കവിതാലോകത്ത് പ്രശസ്തരായ ഈ എഴുത്തുകാര്‍ ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി രചന നിര്‍വഹിക്കുന്നത്.
  • സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ നിര തന്നെ ഈ ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നു. സാമൂഹ്യപ്രവര്‍ത്തകയായ ദയാഭായിയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ദയാബായിയുടെ മദ്ധ്യപ്രദേശിലെ ഗ്രാമത്തിലും ചിത്രത്തിന്റെ ചിത്രീകരണം നടന്നു
  • ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ജോണ്‍ എബ്രഹാം പുരസ്‌കാരത്തിന് പ്രിയനന്ദനന്‍ സംവിധാനംചെയ്ത 'ഞാന്‍ നിന്നോട് കൂടെയുണ്ട്' സിനിമ അര്‍ഹമായി
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൃശൂർ , മധ്യപ്രദേശ്
നിശ്ചലഛായാഗ്രഹണം
ഡിസൈൻസ്
Submitted by Neeli on Sun, 01/11/2015 - 19:47

ഷീ ടാക്സി

Title in English
She taxi malayalam movie

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യൂ, ടി എ റഫീക്ക് എന്നിവർ ചേർന്ന് നിർമ്മിച്ച് സജി സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഷീ ടാക്സി'. നായികാ പ്രാധാന്യമുള്ള ചിത്രത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം കാവ്യ മാധവൻ കേന്ദ്ര കഥാപാത്രമായെത്തുന്നു. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. അനൂപ്‌ മേനോൻ, സുരാജ്, ഗണേഷ് കുമാർ, കൃഷ്ണപ്രഭ, ഷീലു , നോബി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ബിജിബാൽ

she taxi movie poster m3db

 

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/SheTaxi.Movie
കഥാസന്ദർഭം

വയനാട്ടിലെ ഏവരുടെയും ഇഷ്ടക്കാരനായ ടാക്സി ഡ്രൈവർ ദാമോരന്റെ മകളാണ് ദേവയാനി. ദാമോദരൻ മകളേയും കാർ ഓടിക്കാൻ പഠിപ്പിച്ചിരുന്നു. പഠിക്കാൻ മോശമായിരുന്നെങ്കിലും ഡോക്ടറോ എൻജിനിയറോ ഒക്കെ ആകണമെന്ന ആഗ്രഹമായിരുന്നു ദേവയാനിക്ക്. പക്ഷേ ടാക്സി ഡ്രൈവറാകാനായിരുന്നു ദേവയാനിയുടെ യോഗം. ഒരിക്കൽ മീര മാമൻ കുട്ടികളുമായി ദേവയാനിയുടെ റ്റാക്സിയിൽ ഒരു ഊട്ടി യാത്ര ചെയ്യുന്നു. ജോ എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘവും അവരോടൊപ്പം കൂടുന്നു. ഇഷ്ടമില്ലെങ്കിലും ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്ന ഇവർക്കിടയിലേയ്ക്ക് പിന്നെയും ചിലർ വന്നുകൊണ്ടേയിരുന്നു. ഈ യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ്‌ 'ഷീ ടാക്സി'ചിത്രം പറയുന്നത്. 

അനുബന്ധ വർത്തമാനം
  • നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യ മാധവൻ നായിക പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിക്കുന്നു  
  • ആംഗ്രി ബേബീസിനു ശേഷം സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമ
  • നിർമ്മാതാവും, സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ എം എ നിഷാദ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
Cinematography
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൂർഗ് , ഗുണ്ടൽപേട്ട, സിംല, വയനാട്, ഊട്ടി
നിശ്ചലഛായാഗ്രഹണം
Submitted by Neeli on Sun, 01/11/2015 - 11:27

ഹരം

Title in English
Haram malayalam movie

ഓഡ് ഇമ്പ്രഷൻസ് & ബിഗ്‌ ലീഫിന്റെ ബാനറിൽ ഛായാഗ്രാഹകനും സംവിധായകനുമായ പി സുകുമാറും, സജി സാമുവേലും ചേർന്ന് നിർമ്മിച്ച്‌ പ്രശസ്ത ചിത്രസംയോജകനായ വിനോദ് സുകുമാരൻ സംവിധാനം ചെയ്ത സിനിമയാണ് 'ഹരം'. ഫഹദ് ഫാസിലിനൊപ്പം ബോളിവുഡിൽ നിന്നുള്ള രാധിക ആപ്റ്റെ, സാഗരിക ഭാട്ടിയ, രാജശ്രി ദേശ്പാണ്ഡെയും, എസ് പി ശ്രീകുമാർ,ബിനോയ്‌ നമ്പാല,സീനത്ത്, മധുപാൽ,രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. തൈക്കുടം ബ്രിഡ്‌ജാണ് സംഗീതം.

Haram movie poster m3db

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/pages/HARAM/745087428860218
വാഴൂർ ജോസിന്റെ സിനിമ മംഗളം റിപ്പോർട്ട് ഡിസംബർ1, 2014
കഥാസന്ദർഭം

പുതിയ തലമുറയുടെ വികാര വിചാരങ്ങൾക്ക് പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ചിത്രമാണ് 'ഹരം'. വീണ്ടുവിചാരമില്ലാതെ പ്രണയിക്കുകയും എടുത്തുചാടി വിവാഹം കഴിക്കുകയും വളരെ പിന്നീട് പെട്ടെന്നു തന്നെ ആ ബന്ധം വിവാഹമോചനത്തിലേക്കും നീളുന്നു. ഇത്തരമൊരു സാഹചര്യമാണ് ഹരം ചിത്രംവരച്ചു കാട്ടുന്നത്

കഥാസംഗ്രഹം

മെട്രോ നഗരത്തിലെ ഐ.ടി. പ്രൊഫഷണല്‍ രംഗത്തെ ഒരു ജീവനക്കാരനാണ്‌ ബാലു. നഗരത്തിലെ ഒരു കോള്‍ സെന്റര്‍ ജീവനക്കാരന്‍. ബാലുവും ഇഷയും കോള്‍സെന്ററില്‍ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. നഗരജീവിതത്തിന്റെ താളമേളങ്ങള്‍ ഏറെ ഇഷ്‌ടപ്പെടുന്നവരാണിവര്‍. ഒന്നിച്ച്‌ പ്രവര്‍ത്തിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നവര്‍ മാനസികമായും അടുക്കുന്നതിന്‌ ഇതു വഴിതെളിയിച്ചു. അവർ വിവാഹിതരാകുന്നു . എന്നാൽ വിവാഹത്തിനു ശേഷമാണ്‌ ഇരുവരുടെയും ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ സംഭവിക്കുന്നത്‌. വിവാഹത്തിനു മുമ്പുണ്ടായിരുന്ന 'ഹരം' അവര്‍ക്കില്ലാതാവുന്നതോടെ പലപ്പോഴും അത്‌ അവരുടെ ജീവിതത്തില്‍ താളപ്പിഴകള്‍ക്കും കാരണമാകുന്നു. പിന്നീട്‌ അവരുടെ ചിന്തകള്‍ എങ്ങനെ വേര്‍പിരിയാം എന്ന നിലയിലേക്ക് പോകയാണ്. ഈ ചിത്രത്തെ മുന്നോട്ട്‌ നയിക്കുന്നതും ഈയൊരു സാഹചര്യമാണ്. ബാലുവിന്റെയും ഇഷയുടെയും കഥ പറയുന്നതോടൊപ്പം മൂന്നുപേരടങ്ങുന്ന മറ്റൊരു ഗ്യാങ്ങിന്റെ കഥകൂടി ഈ ചിത്രത്തിൽ പറയുന്നുണ്ട്‌.

പി ആർ ഒ
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി, കോഴിക്കോട് , ബാന്ഗലൂർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
ഡിസൈൻസ്
Submitted by Neeli on Thu, 01/08/2015 - 20:59

അമ്മയ്ക്കൊരു താരാട്ട്

Title in English
Ammaykkoru tharatt malayalam movie

രാഗമാലിക കംബയിന്‍സിന്റെ ബാനറില്‍ ശ്രീകുമാരന്‍ തമ്പി നിര്‍മ്മിച്ച്‌ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, സംവിധാനം എന്നിവ ഒരുമിച്ച്‌ നിര്‍വഹിക്കുന്ന ചിത്രമാണ്‌ 'അമ്മയ്‌ക്കൊരു താരാട്ട്‌.'

ammaykkoru tharatt movie poster

 

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/ammakkorutharattu
കഥാസന്ദർഭം

അണുകുടുംബങ്ങള്‍ വാഴുന്ന വര്‍ത്തമാനകാല സമൂഹത്തിന്റെ വിഹ്വലതകളാണ്‌ ചിത്രം പ്രശ്‌നവല്‍ക്കരിക്കുന്നത്‌.സാഹചര്യങ്ങള്‍ കൊണ്ട് വിവാഹിതരാകാന്‍ കഴിയാതെപോയവരാണ് കവി ജോസഫ് പുഷ്പവനം എന്ന മധു അവതരിപ്പിക്കുന്ന കഥാപാത്രവും സുലക്ഷണ എന്ന ശാരദയുടെ കഥാപാത്രവും. വാര്‍ധക്യത്തില്‍ അവര്‍ വീണ്ടും കണ്ടുമുട്ടുന്നതാണ് കഥാതന്തു.

കഥാസംഗ്രഹം

കൗമാരപ്രായം തൊട്ട്‌ പ്രണയത്തിലായിരുന്നു ജോസഫ്‌ പുഷ്‌പവനവും സുലക്ഷണയും. രണ്ടു മതത്തില്‍ പെട്ടവരായിട്ടു കൂടി പ്രണയം അവര്‍ക്കൊരു തടസമായിരുന്നില്ല. പക്ഷേ അവര്‍ക്ക്‌ ഒന്നിക്കാന്‍ കഴിഞ്ഞില്ല. സുലക്ഷണ ഒരു ഐ.എ.എസുകാരന്റെ ഭാര്യയായി, മൂന്നു മക്കളുടെ അമ്മയായി. ജോസഫ്‌ പുഷ്‌പവനം വിവാഹിതനാകാതെ എഴുത്തിൽ തന്നെ മുഴുകി. സുലക്ഷണയെക്കുറിച്ചാണ്‌ അയാള്‍ പിന്നീടും എഴുതിയത്‌. ഉറവ വറ്റാത്ത പ്രേമം ജോസഫ്‌ പുഷ്‌പവനം ദിവ്യമായി കൊണ്ടുനടന്നു. അയാളുടെ ജീവിതത്തിലേക്ക്‌ മറ്റൊരു പെണ്ണും കടന്നുവന്നില്ല. അങ്ങനെ ഇരിക്കെ നിനച്ചിരിക്കാതെ ജോസഫ് വീന്ദും സുലക്ഷണയെ കണ്ടുമുട്ടുകയും പിന്നീട് അവർ വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുന്നതോടെ വിധി തന്നെ എതിർപ്പുകൾ തീർക്കുകയും ചെയ്യുന്നു. സുലക്ഷണ ടീച്ചറിന്റെ പ്രിയപ്പെട്ടവനായിരുന്നു സുദർശൻ എന്ന മൊട്ട സുദൻ. കഞ്ചാവിനടിമയായ അച്ഛനും, പണത്തിനു വേണ്ടി ആർത്തി കാണിക്കുന്ന രണ്ടാനമ്മയും മാത്രമായിരുന്നു സുദർശന്റെ ഏക ബന്ധുബലം. വർഷങ്ങൾക്ക് ശേഷം അവന്റെ പ്രീയപ്പെട്ട ടീച്ചറമ്മയെ കണ്ടുമുട്ടുമ്പോൾ അവന്റെ ജീവിതവും വഴിമാറുന്നു..

അനുബന്ധ വർത്തമാനം
  • 36 വർഷത്തിനു ശേഷം മധുവും ശാരദയും പ്രധാന വേഷത്തിലെത്തുന്ന സിനിമ. അകലങ്ങളിൽ അഭയമാണ് ഇവർ ഒടുവിൽ ഒരുമിച്ചഭിനയിച്ച ചിത്രം
  •  21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി വീണ്ടും സംവിധായകന്റെ കുപ്പായം അണിയുകയാണ് അമ്മയ്ക്കൊരു താരാട്ട് ചിത്രത്തിലൂടെ. ചിത്രത്തിലെ സംഗീത സംവിധാനവും, ഗാനരചനയും നിർവ്വച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അമ്മയ്ക്കൊരു താരാട്ട് ശ്രീകുമാരൻ തമ്പിയുടെ മുപ്പതാമത്തെ ചിത്രമാണ്
  • ഒരു ഗാനരചയിതാവിന്റെ തന്നെ 500 ഗാനങ്ങൾ ഒരു ഗായകൻ പാടുകയെന്ന അപൂർവ്വ സംഗമത്തിനും സാക്ഷിയാകുന്നു. മലയാള സിനിമയിലെ ഈ അപൂർവ്വ ഭാഗ്യത്തിന് ഉടമകളാവുകയാണ് ഗായകൻ യേശുദാസും ശ്രീകുമാരൻ തമ്പിയും. അമ്മയ്ക്കൊരു താരാട്ടിന് വേണ്ടി യേശുദാസ് പാടുന്ന രണ്ടു ഗാനങ്ങളിൽ ഒരു ഗാനം അങ്ങനെ ചരിത്രത്തിൽ ഇടം നേടുകയാണ്‌. പി ജയചന്ദ്രന് വേണ്ടിയും ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്.
നിർമ്മാണ നിർവ്വഹണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 01/05/2015 - 14:20

മായാപുരി 3ഡി

Title in English
Mayapuri 3D malayalam movie

സഫ ഷാരോണ്‍ ക്രിയേഷൻസിന്റെ ബാനറിൽ സഫ സക്കീറും , എസ് ശശാങ്കനും ചേർന്നു നിർമ്മിച്ച്‌ മഹേഷ്‌ കേശവ് സംവിധാനം ചെയ്ത മായാപുരി 3 ഡി. രാജു ചേന്നാടാണ് തിരക്കഥ. കലാഭാവൻ മണി പ്രധാന വേഷത്തിൽ എത്തുന്നു. റംസാൻ, ആദിൽ, എസ്തർ,കൃതിക, അൽഫാസ് തുടങ്ങിയ ബാലതാരങ്ങളും, സുകുമാരി,സീമ ജി നായർ, അനില ശ്രീകുമാർ, കൈലാസ് നാഥ്‌,ശശി കലിംഗ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു.

mayapuri movie poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
http://www.mayapuri3d.com
https://www.facebook.com/mayapurifilm3D
കഥാസന്ദർഭം

മായാപുരി ഒരു സാഹസികയാത്രയും അതിന്റെ പരിസമാപ്തിയുമാണ് പറയുന്നത്. ഒരു സാധാരണ ഗ്രാമമായ രാമനാട്ടുകരയിലെ കുട്ടികളെ കാണാതാകുന്നു. അത് ആ ഗ്രാമത്തിനെ ദു:ഖത്തിലാഴ്ത്തുന്നു. രാമനാട്ടുകരയിലെ തറവാട്ടു മുത്തച്ഛന് അമൂല്യമായൊരു ഗ്രന്ഥ ശേഖരം ഉണ്ടായിരുന്നു. അതിലൊന്നിൽ മറ്റൊരു ലോകത്തെത്താനുള്ള വഴികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ ലോകമാണ് മായാപുരി. മായാപുരി കീഴടക്കാൻ തക്കം നോക്കിയിരിക്കുന്ന ദുഷ്ട ശക്തികളാണ് കാപാലിയും കൂട്ടരും. ആ ദുഷ്ട ശക്തികളാണ് കുട്ടികളുടെ തിരോധാനത്തിനു പിന്നിലെന്ന് വിശ്വസിച്ച് ഇറങ്ങിത്തിരിച്ച മുത്തച്ഛനും ഒരുനാൾ അപ്രത്യക്ഷനാകുന്നു. അങ്ങനെയിരിക്കെ അവധിക്കാലം ആഘോഷിക്കാന്‍ കോല്‍ക്കത്തയില്‍ നിന്നും മുത്തച്ഛന്‍റെ ചെറുമകന്‍ ആദിത്യന്‍ എത്തുന്നു. ദുരൂഹതകളും വെളിപ്പാടുകളും ആദിത്യനെ വേട്ടയാടുന്നു. ഒരുനാള്‍ നിലവറയിലെത്തിയ അവന്‍ അവിടെവച്ചു പലതും തിരിച്ചറിയുന്നു. ആ ഗ്രാമവാസികളായ കുട്ടികള്‍ ആദ്യം ആദിത്യനെ അകറ്റി നിറുത്തുന്നുവെങ്കിലും പിന്നീടവര്‍ ആത്മമിത്രങ്ങളാകുന്നു. അതിനിടെ ആ കൂട്ടുകാരില്‍ ചിലരും നഷ്ടപ്പെടുന്നു. അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എവിടെയാണെന്ന് ഇതിനോടകം ആദിത്യന്‍ മനസിലാക്കുന്നു. തന്‍റെ ആത്മമിത്രങ്ങളെയും മുത്തച്ഛനെയും രക്ഷിക്കാന്‍ ആദിത്യന്‍ ഇറങ്ങി പുറപ്പെടുന്നു. ഒപ്പം ചില കൂട്ടുകാരും. ആ യാത്രയ്ക്കിടയിലെ ദുരനുഭവങ്ങളും ദുര്‍ഘടങ്ങളും അവന് അഭിമുഖീകരിക്കേണ്ടിവരുന്നു. ആ സാഹസിക യാത്രയും അതിന്‍റെ പരിസമാപ്തിയുമാണു മായാപുരിയിലൂടെ തുടർന്നുള്ള വത്തിരിവുകളാണ് മായാപുരി 3 ഡി ചിത്രം ദൃശ്യവൽക്കരിക്കുന്നത്.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • അത്യാധുനിക ശബ്ദസാങ്കേതിക വിദ്യയായ 'ഓറ 3ഉ' എന്ന ടെക്‌നോളജിയാണ് ‘മായാപുരി 3 ഡിയില്‍ ഉപയോഗിച്ചിരിക്കുന്നത്.
  • അന്തരിച്ച നടി സുകുമാരി അവസാനമായി അഭിനയിച്ച ചിത്രമാണ് മായാപുരി 3 ഡി
  • മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസ് സീസണ്‍ ഒന്നിലെ വിജയി റംസാൻ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു
  • ഗായകനും കമ്പോസറുമായ ഇഷാൻ ദേവാണ് ചിത്രത്തിലെ ഒരു ഗാനത്തിന്റെ രചന നിർവ്വച്ചിരിക്കുന്നത്
ആനിമേഷൻ & VFX
Cinematography
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 01/04/2015 - 23:11

6

Title in English
aaru malayalam movie

ഗുരുരാജ ഇന്റെർനാഷണലിന്റെ ബാനറിൽ ഗുരു രാജ സംവിധാനം ചെയ്ത '6'. ടിനി ടോം, ഗിന്നസ് പക്രു, മുകേഷ് ,ബാബുരാജ്,പൊന്നമ്മ ബാബു, കെ ടി എസ് പടന്നയിൽ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. ചിത്രത്തിൽ ടിനി ടോം വിക്രമാദിത്യനായും ഗിന്നസ്‌ പക്രു വേതാളവുമായിട്ടാണ് അഭിനയിക്കുന്നത്.

 

വർഷം
2015
Tags
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
സിനിമ മംഗളം റിപ്പോർട്ട്
കഥാസന്ദർഭം

മനുഷ്യന്റെ മനസ്‌ പലപ്പോഴും ദുര്‍വികാരങ്ങളുടെ തടവറയിലാണ്‌. ഇത്തരം ദുഷ്‌വികാരങ്ങള്‍ വെളിച്ചത്തെ കെടുത്തി ഇരുട്ടിലേക്ക്‌ ആനയിക്കുന്നു. കാമം, ക്രോധം, ലോഭം, മോഹം, മതം, മാത്സര്യം എന്നിങ്ങനെയുള്ള അരാജകത്വം നിറയുന്ന ആറ്‌ ദുര്‍വികാരങ്ങളാണ്‌ മനുഷ്യന്റെ ചിന്താസരണികളെ മുന്നോട്ടു നയിക്കുന്നത്‌. ഇത്തരം ആറ്‌ ദുര്‍വിചാരങ്ങളുടെ വര്‍ത്തമാനകാല ചിന്തകളാണ്‌ സംവിധായകന്‍ ഗുരു രാജ '6' എന്ന തന്റെ പ്രഥമ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്‌. ശത്രു നിങ്ങളുടെ ഉള്ളിലുണ്ട്‌ എന്ന ആശയമാണ്‌ പ്രധാനമായും ഈ ചിത്രം ഹൈലൈറ്റ്‌ ചെയ്യുന്നത്‌.

കഥാസംഗ്രഹം

ഒരു പരസ്യചിത്ര കമ്പനിയിലെ മാനേജരുടെ മകളാണ്‌ സുന്ദരിയായ യമുന. ഒരുനാള്‍ അച്‌ഛന്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ ഉടമയും പരസ്യചിത്ര സംവിധായകനുമായ രത്നം യമുനയുടെ വീട്ടിലെത്തുന്നു. യമുനയുടെ സൗന്ദര്യത്തില്‍ ആകൃഷ്‌ടനാവുന്ന രത്നം യമുനയെ വിവാഹം കഴിച്ച്‌ തരണമെന്നും എങ്കില്‍ യമുനയുടെ രണ്ടു സഹോദരിമാരുടെ കല്യാണം നടത്താന്‍ 20 ലക്ഷം രൂപ നല്‍കാമെന്നും വാഗ്‌ദാനം ചെയ്യുന്നു. നഗരത്തിലെ ഒരു സ്‌ഥാപനത്തില്‍ ടൈപ്പിസ്‌റ്റായി യമുന ജോലി ചെയ്യുകയാണ്‌. സ്‌ഥാപനത്തിന്റെ ഉടമ ശര്‍മ്മയ്‌ക്കും യമുനയെ ഇഷ്‌ടമാണ്‌. കല്യാണം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു ചെക്ക്‌ ലീഫ്‌ കൊടുത്ത്‌ എത്ര സംഖ്യ വേണമെങ്കിലും എഴുതിയെടുക്കാന്‍ ശര്‍മ്മ പറഞ്ഞെങ്കിലും അത്തരം ഓഫറുകളെല്ലാം യമുന നിഷേധിക്കുകയായിരുന്നു.

ഒടുവില്‍ പരസ്യചിത്ര സംവിധായകനായ രത്നം യമുനയെ വിവാഹം കഴിക്കുന്നു. എന്നാല്‍ രത്നത്തിന്റെ കൂടെ സുഹൃത്തിന്റെ മകന്‍ അശോക്‌ താമസിക്കുന്നുണ്ട്‌. രോഹിണിയെന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഉപേക്ഷിച്ചയാളാണ്‌ അശോക്‌. വിവാഹശേഷവും രത്നത്തിന്റെയും യമുനയുടെയും ഒപ്പമാണ്‌ അശോക്‌ താമസിച്ചത്‌. അശോകിന്‌ യമുനയോട്‌ പ്രണയം തോന്നുന്നതോടെ യമുന മനഃശാസ്‌ത്രജ്‌ഞനായ ഡോ. സന്തോഷിനെ കാണുന്നു. മറ്റൊരു പുരുഷന്റെ കൂടെ ഒളിച്ചോടിയ ഡോക്‌ടറുടെ ഭാര്യ ഇന്ന്‌ മാനസിക വിഭ്രാന്തി ബാധിച്ച്‌ ചികിത്സയിലാണ്‌. തന്റെ മുന്നിലെത്തിയ യമുനയോട്‌ ഡോ. സന്തോഷ്‌ തന്റെ ഭാര്യയുടെ കഥ പറഞ്ഞതോടെ തന്റേത്‌ ഗൗരവമായ പ്രശ്‌നമല്ലെന്ന്‌ യമുന തിരിച്ചറിയുന്നു. എന്നാല്‍ ഒട്ടും വൈകാതെ ഭര്‍ത്താവ്‌ രത്നം യമുനയെ സംശയിക്കുന്നു. അശോകുമായി അവിഹിത ബന്ധമുണ്ടെന്ന്‌ രത്നം ആരോപിച്ചതോടെ യമുന തളരുന്നു. ഒടുവില്‍ യമുന ഭര്‍ത്താവായ രത്നത്തെ കൊലപ്പെടുത്തുന്നു.

ഇന്നത്തെ കാലത്ത്‌ കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ വിക്രമാദിത്യനും വേതാളവും എങ്ങനെ വിലയിരുത്തുന്നു. കഥയിലൂടെ കടന്നുപോകുമ്പോള്‍ കഥാസന്ദര്‍ഭത്തിലുടനീളം വിക്രമാദിത്യനും വേതാളവും ചോദ്യങ്ങളും ഉത്തരങ്ങളുമായി സജീവമാവുന്നു.

അനുബന്ധ വർത്തമാനം
  • 6' എന്ന ചിത്രത്തിൽ ടിനിടോം വിക്രമാദിത്യനായും ഗിന്നസ്‌ പക്രു വേതാളമായും അഭിനയിക്കുന്നു
  • 22 വര്‍ഷമായി തമിഴ്‌ സിനിമയിലെ അറിയപ്പെടുന്ന ഡിസ്‌ട്രിബ്യൂട്ടറായ ഗുരു രാജ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് '6'
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Submitted by Neeli on Thu, 01/01/2015 - 17:38

കല്ല്യാണിസം

Title in English
Kalyanism malayalam movie

ഫോർ ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്ല്യാണിസം.

kalyanism movie poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/Kalyanismmovie
കഥാസംഗ്രഹം

പതിനെട്ടോളം കേസിലെ പ്രതിയാണ് സനല്‍. തന്റെ തൊഴില്‍ സംരംഭങ്ങളെല്ലാം തകര്‍ന്നപ്പോള്‍ പിടികൊടുക്കാതെ നടക്കുന്നതിനിടയിലാണ് സനല്‍ പോലീസ് വലയില്‍ വീഴുന്നത്. അടിസഥാനപരമായ വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള കല്ല്യാണി ഭര്‍ത്താവിനെ മോചിപ്പിക്കുവാനും കുടുംബം പോറ്റാനുമിറങ്ങുന്നു. ഭര്‍ത്താവ് പോലീസ് കസറ്റഡിയിലാകുന്നതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വയമേൽക്കുന്ന ഭാര്യ കല്യാണിയുടെ നീക്കങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു കുടുംബകഥ എന്നതിൽ ഉപരി ഈ ചിത്രം ഒരു പ്രവാസി സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെയും അവളുടെ അതിജീവനത്തിനെയുമാണ് വരച്ചു കാട്ടുന്നത് .

പി ആർ ഒ
അനുബന്ധ വർത്തമാനം
  • ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് യു എ ഇ യിലാണ് [UAE]
  • യു എ യി ൽ ചിത്രീകരിച്ച ആദ്യത്തെ നായികാപ്രാധാന്യമുള്ള ചിത്രമാണ് കല്ല്യാണിസം 
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ദുബായ്, അജ്മാല്‍, ഷാര്‍ജ, റാസല്‍ഖൈമ
നിശ്ചലഛായാഗ്രഹണം
Submitted by Neeli on Tue, 12/30/2014 - 22:59

എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ

Title in English
Ellam chettante ishtam pole malayalam movie

ഹരിദാസ് സംവിധാനം ചെയ്യുന്ന 'എല്ലാം ചേട്ടന്റെ ഇഷ്ടം' പോലെ സിനിമ ചർച്ച ചെയ്യുന്നത് പുരുഷപീഡനമെന്ന ആശയമാണ്. മണികണ്ഠൻ പട്ടാമ്പിയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. 'ഫാന്റം പൈലിക്ക്' ശേഷം ഡോ സുധാകരൻ നായർ നിർമ്മിക്കുന്ന ചിത്രത്തിൽ സുനിൽ സുഖദ, മഞ്ജു , ചാരുലത, ശ്രീകുമാർ , ഊർമിള ഉണ്ണി, സോനാ ,സോണിയ തുടങ്ങി നിരവധി താരങ്ങളും  അണിനിരക്കുന്നു. ഡോ സുധാകരൻ നായർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

ellam chettante ishtampole poster

വർഷം
2015
റിലീസ് തിയ്യതി
കഥാസന്ദർഭം

അച്ഛൻ ഗോപാലനും , അമ്മ ലക്ഷ്മിയമ്മയ്ക്കും ഭാര്യ മഞ്ജുവിനും , മകൻ അപ്പുവിനുമൊപ്പം കാരക്കോട് ഗ്രാമത്തിലെ താമസക്കാരനാണ് കാഴ്ചപ്പാട് ഗോവിന്ദൻകുട്ടി. എന്ത് പറയുമ്പോഴും 'എന്റെ കാഴ്ചപ്പാടിൽ' എന്ന് സംസാരിച്ചു തുടങ്ങുന്നതുകൊണ്ടാണ് ഗോവിന്ദൻകുട്ടിയെ കാഴ്ചപ്പാട് ഗോവിന്ദൻകുട്ടി എന്ന് വിളിക്കുന്നത്. നഗരത്തിലെ മാലിന്യപ്രശ്നം കണ്ടില്ലെന്ന് നടിക്കരുതെന്ന് മുഖ്യമന്ത്രിക്ക് ഊമക്കത്തയക്കുന്നോടെയാണ് ചിത്രം തുടങ്ങുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഗോവിന്ദൻകുട്ടിയുടെ സഹപ്രവർത്തകയായ നിരോഷ, വിൽഫ്രഡ്‌ എന്ന ചെറുപ്പക്കാരനുമായി ജോലിസമയത്ത് സംസാരിക്കുന്നത് ഗോവിന്ദൻകുട്ടി വിലക്കുന്നു. ഇതിൽ പ്രകോപിതയായ നിരോഷ നഗരത്തിലെ സ്ത്രീസമത്വവേദിയുടെ യോഗത്തിൽ പങ്കെടുക്കുന്നു. തന്റെ മേലുദ്യോഗസ്ഥാനായ ഗോവിന്ദൻകുട്ടി പീഡിപ്പിക്കുന്നുവെന്നു പരാതി പറയുന്നതോടെ സ്ത്രീകൾ ഒന്നടങ്കം ബാങ്കിലെ പീഡനത്തിനെതിരെ പരാതി നൽകുമെന്ന് അറിയിക്കുന്നു. എന്നാൽ അതൊന്നും തന്റെയടുത്ത് വിലപ്പോവില്ലെന്ന നിലപാടിൽ ഉറച്ചു നില്ക്കുന്നു ഗോവിന്ദൻകുട്ടി. നഗരത്തിൽ നിന്നും ഗ്രാമത്തിലെ വീട്ടിലെത്താൻ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗോവിന്ദൻകുട്ടി തന്റെ താമസം ടൗണിലെ ജനമൈത്രി നഗറിലേയ്ക്ക് മാറുന്നു. സബ് ഇൻസ്പെക്ടർ തമ്പി, ഭാര്യ വസുന്ധര, കേശവൻ മാഷ്‌, ഭാര്യ ഗംഗാദേവി, ഗുണ്ട സേവ്യരും കുടുംബവും ഇവരൊക്കെയാണ് ഗോവിന്ദൻകുട്ടിയുടെ അയൽക്കാർ. അവരാകട്ടെ മൈത്രി നഗറിലെ  സ്ത്രീസമത്വവേദി പ്രവർത്തകരും. പുരുഷനും സ്ത്രീയ്ക്കും 50/ 50 അധികാരം എന്നതാണ് അവരുടെ രീതി. ഗോവിന്ദൻകുട്ടിയുടെ ഭാര്യ മഞ്ജുവിനെ സ്ത്രീസമത്വവേദി പ്രവർത്തകർ സ്വാധീനിക്കുന്നു. അതോടെ ഗോവിന്ദൻകുട്ടിയുടെ കഷ്ട്ടകാലം തുടങ്ങുകയായി. ഇവിടെ നിന്ന് എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ ചിത്രത്തിന് വഴിത്തിരിവുണ്ടാകുകയാണ്.

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Tue, 12/30/2014 - 11:24

ആകാശങ്ങളിൽ

Title in English
Akashangalil malayalam movie

ടച്ചിംഗ് ഹാർട്ട്സിന്റെ ബാനറിൽ നവാഗത സംവിധായകനായ റിക്‌സണ്‍ സേവ്യര്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രം ആകാശങ്ങളിൽ. ശങ്കർ,പൂജ വിജയൻ,രഞ്ജിത് രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു

Akashangalil movie poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/Aakashangalil
കഥാസന്ദർഭം

എയര്‍ഹോസ്‌റ്റസായിരുന്ന അമലയുടെ ജീവിതകഥയാണ്‌ ആകാശങ്ങളിൽ ചിത്രം പറയുന്നത്‌. ഒരു പൈലറ്റുമായി ജീവിതം തുടങ്ങിയ അമല ചില പ്രത്യേക കാരണത്താല്‍ അയാളുമായി തെറ്റിപ്പിരിഞ്ഞു. കൊച്ചിയില്‍ മാധുരി എന്ന സ്ത്രീയുമൊത്തായിരുന്നു പിന്നീടുള്ള പൂജയുടെ ജീവിതം. പണമുള്ളവരുമായി ജീവിച്ച്‌ കാശുണ്ടാക്കാന്‍ മാധുരി അവളെ ഉപദേശിച്ചു. എന്നാൽ അമലയ്‌ക്ക് അത്തരമൊരു ജീവിതത്തോട്‌ താല്‌പര്യമില്ലായിരുന്നു. അങ്ങനെയിരിക്കെ അനന്തു എന്ന ഡ്രൈവറുമായി അവള്‍ പരിചയത്തിലാവുന്നു. അമലയെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞപ്പോള്‍ അനന്തുവിന്‌ അവളോട്‌ സഹതാപം തോന്നി. അവന്‍ അവളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ആദ്യമായി ഒരാളുടെ സ്‌നേഹം എന്തെന്ന് പൂജ അനുഭവിച്ചറിയുകയായിരുന്നു...

അനുബന്ധ വർത്തമാനം
  • എണ്‍പതുകളിലെ പ്രണയനായകനായിരുന്ന ശങ്കര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ്‌ ആകാശങ്ങളില്‍
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വാഗമണ്‍ ,എറണാകുളം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 12/28/2014 - 17:54