രമ്യ നമ്പീശൻ

Submitted by danildk on Sun, 11/14/2010 - 16:26
Name in English
Remya Nambeesan
Alias
രമ്യ നമ്പീശൻ

(അഭിനേത്രി-ഗായിക). എറണാകുളം ചോറ്റാനിക്കരയിലെ ശ്രീനിലയത്തിൽ സുബ്രഹ്മണ്ണ്യൻ ഉണ്ണിയുടെയും ജയശ്രീയുടെയും മകളായി 1986 ൽ ജനിച്ചു. എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും ഭരതനാട്യത്തിലും ബിരുദങ്ങൾ.ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിട്ടുണ്ട്.

കൈരളി ടിവിയിലെ "ഹലോ ഗുഡ് ഈവനിംഗ് "പരിപാടിയുടെ അവതാരകയായി ടിവി രംഗത്തെത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ "സായാഹ്നം" സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ രമ്യ ജയരാജിന്റെ ആനച്ചന്തം സിനിമയിലൂടെ ആദ്യമായി നായികാ വേഷം ചെയ്തു.ശലഭം, പന്തയക്കോഴി, അന്തിപ്പൊൻവെട്ടം, ഗ്രാമഫോൺ, പെരുമഴക്കാലം, ചങ്ങാതിപ്പുച്ച തുടങ്ങിയ സിനിമകളിലും വേഷമിട്ട രമ്യ ചോക്ലേറ്റ്, ട്രാഫിക്, ചാപ്പ കുരിശ് എന്നീ സിനിമകളിൽ കൂടുതൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിക്കുന്നു. രാമൻ തേടിയ സീതൈ” കരുണാനിധിയുടെ “ ഇളൈഞ്ജൻ “ കുള്ളനാറിക്കൂട്ടം, ആട്ടനായകൻ എന്നിവയിലെ നായികാ വേഷങ്ങൾ തമിഴ് സിനിമയിൽ രമ്യയുടെ സ്ഥാനം ഉറപ്പിച്ചു. 

ഇവൻ മേഘരൂപൻ എന്ന ചിത്രത്തിൽ സംഗീതസംവിധായകൻ ശരത്ത് ഈണമിട്ട കാവാലത്തിന്റെ "ആണ്ടെലോണ്ടെ" എന്ന നാടൻ ഗാനം പാടിക്കൊണ്ട് രമ്യ പിന്നണിഗാനരംഗത്തേക്കും തുടക്കം കുറിച്ചു.

Ramya Nambeesan