അലിഫ്

Title in English
Alif - The First Letter Of Knowledge

അലിഫ് ആത്മജ്ഞാനത്തിന്‍റെ ആദ്യക്ഷരം. നവാഗതനായ എന്‍ കെ മുഹമ്മദ് കോയ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് അലിഫ്. എ സ്ക്വയർ ബി മീഡിയയുടെ ബാനറിൽ എം എസ് ബിജുവാണ് ചിത്രം നിർമ്മിച്ചത്. ലെന, കലാഭവൻ മണി, നെടുമുടി വേണു, ജോയ് മാത്യൂ ,ഇർഷാദ്, നിലമ്പൂർ ആയിഷ, സീനത്ത് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. രമേഷ് നാരായണന്റേതാണ് സംഗീതം.

Alif movie poster

വർഷം
2015
റിലീസ് തിയ്യതി
Runtime
101mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കുഞ്ഞാമു സാഹിബിന്‍റെ പേരക്കിടാവാണ് ഫാത്തിമ. മലബാറിലെ ദേശീയ നേതാക്കളോട് തോള്‍ചേര്‍ന്ന് നിന്നു കൊണ്ട് ബ്രിട്ടീഷുകരോട് പടപൊരുതിയ ആളായിരുന്നു കുഞ്ഞാമു സാഹിബ്. രണ്ടു കുട്ടികളുടെ അമ്മയായ ഫാത്തിമ ആസ്തമ രോഗിയാണ്. ഫാത്തിമ പൊരുതുന്നത് രോഗത്തോട് മാത്രമല്ല, സ്വന്തം ജീവിതാവസ്ഥകളോട് കൂടിയാണ്. ഭര്‍ത്താവായ അബു കുടുംബമുപേക്ഷിച്ച് പോയി. അവര്‍ക്കാകെയുള്ള വീട് പണയം വെച്ച് കടമെടുത്തു ബിസിനസ് ചെയ്യാന്‍ കൊടുക്കാത്തതിന്‍റെ പേരില്‍. മറ്റൊരു യുവതിയുമായി അബുവിന് അടുപ്പവുമുണ്ട്. ഫാത്തിമയുടെ അമ്മ ആറ്റ അയല്‍ വീടുകളില്‍ പണിയെടുത്താണ് ഉമ്മൂമ്മയടക്കം അഞ്ചു വയറുകളുടെ വിശപ്പടക്കുന്നത്. ഉമ്മക്കുഞ്ഞ്, ആറ്റ, ഫാത്തിമ, സൈനു എന്നിങ്ങനെ, പുരുഷാധികാരത്തിന്‍റെ ശ്വാദലസ്മരണകള്‍ അയവിറക്കി ജീവിക്കുന്ന നാലു തലമുറയിലെ സ്ത്രീകള്‍. അവരുടെ ഏക പ്രതീക്ഷയായ ആണ്‍തരി അലിയെന്ന ചെറുബാലന്‍. കുഞ്ഞാമു കുടുംബത്തിലെ ദാരിദ്ര്യം കാരണം പ്രണയ നഷ്ടം സംഭവിച്ചവളാണ് സാഹിബിന്‍റെ മകള്‍ ആറ്റ. അതിന്‍റെ കയ്പ്പ് മധ്യവയസ്സിലും ആറ്റയെ ശല്യം ചെയ്യുന്നുന്നുണ്ട്.

സ്വന്തം ദാമ്പത്യത്തിലും സമുദായ പരിസരത്തിലുമുള്ള ആണ്‍കോയ്മക്കെതിരെ ഫാത്തിമ ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ അവളും കുടുംബാംഗങ്ങളും വിലക്കപ്പെട്ടവരാകുന്നു. പിന്നീട് സാമൂഹികമായ ബഹിഷ്കരണത്തിന് ആ കുടുംബം ഇരയായി ദാരിദ്ര്യക്കയത്തില്‍ മുങ്ങിപ്പോകുന്നു. എന്നാല്‍ സ്വയം കരുത്താര്‍ജിച്ച് വ്യവസ്ഥാപിത മാര്‍ഗങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്തിക്കൊണ്ട് ജീവിതം തിരിച്ചു പിടിക്കുകയാണ് ഫാത്തിമ. പുരുഷന്‍റെ സ്വാര്‍ത്ഥതക്കനുസരിച്ച് വളച്ചൊടിച്ച മതത്തിനപ്പുറം സ്ത്രീത്വത്തിന് വില കല്‍പ്പിക്കുന്ന യഥാര്‍ത്ഥ മതചിന്തകള്‍ അവള്‍ ഇതിനായി ആയുധമാക്കുന്നു. തനിക്ക് ലഭ്യമായ പുതുവെളിച്ചത്തിലേക്ക് മകളുടെ കൂടി കൈ പിടിച്ചു നയിച്ച് ഫാത്തിമ അങ്ങനെ നടന്നു നീങ്ങവേ, ചരിത്രം തങ്ങള്‍ക്ക് സാധ്യമാക്കിയ എല്ലാ പ്രകാശവീചികളെയും ഊതിക്കെടുത്തിക്കോണ്ട് പിന്തിരിഞ്ഞ് നടക്കുന്ന ഒരു കൂട്ടം സ്ത്രീ രൂപങ്ങളെ നാം കാണുന്നു

അനുബന്ധ വർത്തമാനം
  • പത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘മലയാളസിനിമ ഇന്ന്’ വിഭാഗത്തില്‍ അലിഫ് പ്രദര്‍ശിപ്പിച്ചിരുന്നു
  • അലിഫ് നാല് തലമുറയിൽ പെട്ട സ്ത്രീകളുടെ കഥ പറയുന്നു.
  • നെടുമുടി വേണുവാണ് ചിത്രത്തെയും കഥയെയും നമുക്ക് പരിചയപ്പെടുത്തുന്നത്.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊമ്പൊടിഞ്ഞമക്കൾ, ചാലക്കുടി, താഴൂർ, പരിയാരം, കനകമല, കൊടകര, ചാറ്റിലമ്പടം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
ഡിസൈൻസ്
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Thu, 02/19/2015 - 18:49

കംപാർട്ട്മെന്റ്

Title in English
Compartment malayalam movie

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ നടൻ സലീം കുമാര്‍ ഒരുക്കുന്ന ചിത്രമാണ് 'കംപാര്‍ട്ട്‌മെന്റ്. അരുണാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ ഏഞ്ചലാണ് നായിക

compartment movie poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/compartmentmovie
കഥാസന്ദർഭം

വ്യത്യസ്ത ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്

അനുബന്ധ വർത്തമാനം
  • നടൻ സലിംകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 
  • ഭിന്നശേഷിയുള്ള കുട്ടികളുടെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച്‌ ഒന്നരവര്‍ഷം നീണ്ട പഠനങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. 
  • ഭിന്ന ശേഷിയുള്ള കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രീകരിക്കുന്ന ആദ്യത്തെ ചിത്രമാണ് കംപാർട്ട്മെന്റ്
വസ്ത്രാലങ്കാരം
Submitted by Neeli on Wed, 02/18/2015 - 14:09

നീ-ന

Title in English
Nee-Na - a tale of two women

സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസിന്റെ പുതിയ ചിത്രം 'നീന'. നീനയെന്നും നളിനിയെന്നും പേരുള്ള രണ്ടു സ്ത്രീകളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍

Neena movie poster m3db

വർഷം
2015
റിലീസ് തിയ്യതി
Runtime
148mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/neenaofficial?fref=nf
വാഴൂർ ജോസിന്റെ സിനിമ മംഗളം റിപ്പോർട്ട് 23/3/2015
കഥാസന്ദർഭം

നാഗരിക ജീവിതത്തിലെ മാനുഷിക ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയാണ് ചിത്രം പ്രമേയമാക്കുന്നത്. നീന,നളിനി വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് നളിനി. മുംബൈയിലാണ് ജനിച്ചതെങ്കിലും കേരളീയ സംസ്‌കാരം മുറുകെപിടിച്ചാണ് അവള്‍ ജീവിച്ചത്. ഭര്‍ത്താവ് വിനയ് പണിക്കരും ഏക മകള്‍ അഖിലും അടങ്ങുന്നതാണ് നളിനിയുടെ കുടുംബം. പ്രമുഖ പരസ്യകമ്പനിയിലെ ഉദ്യോഗസ്ഥനാണ് വിനയ് പണിക്കര്‍. അങ്ങനെയിരിക്കെ കൊച്ചിയിലേക്ക് കൂടുമാറി വരുകയാണ് ഈ ദമ്പതികള്‍. കൊച്ചിയിലെ വിനയ് പണിക്കറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് നീന. മെട്രോ സംസ്‌കാരം പിന്തുടരുന്ന പെണ്‍കുട്ടിയാണ് നീന. നീനയുടെ ജീവിതത്തിലേക്ക് വിനയ് പണിക്കരും നളിനിയും കടന്നുവരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ലാല്‍ ജോസ് ഒരുക്കുന്ന നീനയുടെ കഥാഗതി നിര്‍ണയിക്കുന്നത്

 

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
സെയിന്റ് പീറ്റേഴ്സ് ബർഗ്ഗ്, റഷ്യ, കൊച്ചി, കൂർഗ്ഗ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
ഡിസൈൻസ്
ടൈറ്റിലർ
Submitted by Neeli on Wed, 02/18/2015 - 11:49

ഇരുവഴി തിരിയുന്നിടം

Title in English
Iruvazhi thiriyunnidam malayalam movie

സ്കൈബോണ്ട്‌ ഫിലിം ഡിവിഷന്റെ ബാനറിൽ ബിജു സി കണ്ണൻ സംവിധാനം ചെയ്ത സിനിമയാണ് 'ഇരുവഴി തിരിയുന്നിടം'. നാഗേഷ് കുമാർ, സുധി കെ നായർ എന്നിവരാണ് നിർമ്മാതാക്കൾ. ചിത്രത്തിൽ കലാഭവൻ മണി,ശ്രീകുമാർ,സുരഭി ലക്ഷി,ഇന്ദ്രൻസ് , സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി തുടങ്ങിയവർ അഭിനയിക്കുന്നു. പുതുമുഖം അലെഗയാണ് നായിക  

 

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/iruvazhithiriunidam
കഥാസന്ദർഭം

സാധാരണക്കാരായ മാർക്കറ്റ് തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം 

അനുബന്ധ വർത്തമാനം
  • സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി ചിത്രത്തിൽ അഭിനയിക്കുന്നു
ചീഫ് അസോസിയേറ്റ് സംവിധാനം
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Tue, 02/17/2015 - 23:32

ലൈഫ് ഓഫ് ജോസൂട്ടി

Title in English
Life of josutty malayalam movie

ദൃശ്യത്തിനു ശേഷം ജിത്തു ജോസഫ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് 'ലൈഫ് ഓഫ് ജോസൂട്ടി'. ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോനും അനിൽ ബിശ്വാസിനുമോപ്പം ഈറോസ് ഇന്റർനാഷണലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയും സംഭാഷണവും രാജേഷ് വർമ്മയുടേതാണ്‌. സുരാജ് വെഞ്ഞാറമൂട്‌,ജോജു,ധർമ്മജൻ, ചെമ്പിൽ അശോകൻ,കൂട്ടിക്കൽ ജയചന്ദ്രൻ, ഹരീഷ് പേരഡി,രചന നാരായണൻകുട്ടി, ജ്യോതി കൃഷ്ണ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

 

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/LifeOfJosutty
കഥാസന്ദർഭം

ഒരു മലയോരഗ്രാമത്തിലെ സാധാരണക്കാരനായ ഒരു കര്‍ഷകന്‍. അപ്പനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണയാളുടെ കുടുംബം. ഇതാണ് ജോസൂട്ടി. ജോസൂട്ടിയുടെ മുപ്പത് വർഷത്തെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. പത്തുവയസ്സു മുതലുള്ള കാലഘട്ടത്തിൽ ജോസൂട്ടിയുടെ ജീവിതത്തിൽ വന്നുപോകുന്ന കുറേ വ്യക്തികളും സംഭവങ്ങളുമാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ പ്രമേയം. നിഷ്ക്കളങ്കനും ഗ്രാമീണനുമായ ജോസൂട്ടിയുടെ ജീവിതയാത്രയാണ് ഈ ചിത്രമെന്ന് റ്റൈറ്റിലിനൊപ്പം ഓർമ്മിപ്പിക്കുന്നു.   

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ഇന്ത്യൻ ഫിലിം എന്റർറ്റെന്റ്മെന്റ് രംഗത്ത് പ്രശസ്തിയാർജ്ജിച്ച  ഈറോസ് ഇന്റർനാഷണൽ മീഡിയ ലിമിറ്റഡ്‌ മലയാള ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്തേയ്ക്ക് സജീവമാകുന്നു ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ 
  • നടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി എത്തുന്നു
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഇടുക്കി,തൊടുപുഴ,ന്യൂസിലാന്റ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
Submitted by Neeli on Tue, 02/17/2015 - 20:53

യൂ ടൂ ബ്രൂട്ടസ്

Title in English
You too brutus malayalam movie

തീവ്ര'ത്തിനുശേഷം രൂപേഷ് പീതാംബരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'യൂ ടൂ ബ്രൂട്ടസ്'. ശ്രീനിവാസന്‍, ആസിഫ് അലി, അജു വര്‍ഗീസ്, അനു മോഹന്‍, അഹമ്മദ് സിദ്ദിക്, ടൊവിനോ തോമസ്, ഹണി റോസ്, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്‌സല്‍ നിര്‍മ്മിക്കുന്ന 'യൂ ടൂ ബ്രൂട്ടസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്.

you too brutus movie poster

അതിഥി താരം
വർഷം
2015
റിലീസ് തിയ്യതി
Runtime
105mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/YouTooBrutusCinema
കഥാസന്ദർഭം

ചേട്ടനും അനിയനും തമ്മിലുള്ള സ്നേഹത്തിന്റെയും വൈരാഗ്യത്തിന്റെയും കഥയാണ്‌ യൂ ടൂ ബ്രൂട്ടസ് പറയുന്നത്. സിറ്റിയിലെ താസക്കാരാണ് ഹരിയും അനുജൻ അഭിയും. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്നവർ ഒരിക്കൽ പരസ്പരം വഴക്കിടുന്നു. തന്മൂലം അഭി വീട് വിട്ടിറങ്ങുന്നു. ഇതോടെ ഹരിക്ക് അഭിയോടുള്ള ദേഷ്യം കൂടുന്നു. അഭി താമസിക്കുന്നത് ഏതാനും കൂട്ടുകാരോടൊപ്പമായിരുന്നു. അവർക്ക് അഭിയുടെ അവസ്ഥയിൽ വിഷമമുണ്ട്. ചങ്ങാതിയെ സഹായിക്കാൻ അവർ തീരുമാനിക്കുന്നു. അഭിയെ സഹായിക്കനിറങ്ങിയ കൂട്ടുകാർ അഴിയാക്കുരുക്കിൽ അകപ്പെടുന്നതോടെ  യൂ ടൂ ബ്രൂട്ടസിന്റെ കഥ വേറിട്ട വഴിയിലൂടെ പോകയാണ്.

ചീഫ് അസോസിയേറ്റ് സംവിധാനം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Tue, 02/17/2015 - 13:01

ഒരു II ക്ലാസ്സ് യാത്ര

Title in English
Oru second class yathra malayalam movie

നവാഗതരായ ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി ചേർന്നു തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഒരു II ക്ലാസ്സ് യാത്ര'. വിനീത് ശ്രീനിവാസൻ, ചെമ്പൻ വിനോദ്, ജോജു , നിക്കി ഗിൽറാണി, ശ്രീജിത്ത്‌ രവി,നെടുമുടി വേണു,ഇന്നസെന്റ് തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.

 

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/orusecondclassyathra
കഥാസന്ദർഭം

കണ്ണൂർ സെൻട്രൽ ജെയിലിൽ നിന്നും തിരുവനന്തപുരം സെൻട്രൽ ജെയിലിലേയ്ക്ക് രണ്ടു കള്ളന്മാരുമായി പോകുന്ന പോലീസുകാരുടെ കഥ പറയുകയാണ്‌ 'ഒരു II ക്ലാസ്സ് യാത്ര' ചലച്ചിത്രം

കഥാസംഗ്രഹം

നന്ദുവും മാരനും കള്ളന്‍മാരാണ്. മാരന്‍ രസികനും അപകടകാരിയുമായതുകൊണ്ടു തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയാണയാള്‍. നന്ദു ഗ്രാമത്തിലെ വലിയൊരു കുടുംബത്തിലെ അംഗവും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവരെ പരശുറാം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോകണം. അതിനായി നിയോഗിക്കപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് ജോളിയും ബാലുവും. ഈ നാലുപേരുടെ പരശുറാം എക്‌സ്പ്രസിലെ യാത്രയാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര.

പി ആർ ഒ
അനുബന്ധ വർത്തമാനം
  • നമ്പര്‍ 20 മദ്രാസ് മെയിലിനു ശേഷം, മലയാളത്തില്‍ ഇറങ്ങുന്ന ഒരു മുഴുനീള ട്രെയിന്‍ യാത്രാചിത്രമാണ്  ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’
  • ഇരിങ്ങാലക്കുട എം.എല്‍.എ തോമസ്‌ ഉണ്ണിയാടന്‍ ഐജിയായി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Mon, 02/16/2015 - 14:25

ലുക്കാ ചുപ്പി

Title in English
Lukka chuppi malayalam movie

ജയസൂര്യയെ നായകനാക്കി നവാഗതനായ ബാഷ് മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന 'ലുക്കാ ചുപ്പി'. മുരളി ഗോപി, ജോജു ജോര്‍ജ്ജ്, സൈജു കുറുപ്പ്, ദിനേശ് നായർ, രമ്യ നമ്പീശന്‍, മുത്തുമണി, അസ്മിത സൂദ്, അഭിജ, ചിന്നു കുരുവിള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

 

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/LukkachuppiMovie
സിനിമ മംഗളം ഫെബ് 9 ,2015 എ എസ് ദിനേശ് റിപ്പോർട്ട്
കഥാസന്ദർഭം

ദാമ്പത്യ ജീവിതത്തിനിടയിൽ ഭാര്യയും ഭർത്താവും തമ്മിൽ ശാന്തമായി മുന്നോട്ട് നീങ്ങാൻ ചില നമ്പറുകൾ പരസ്പരം പ്രയോഗിക്കും. അതിന്റെ പിന്നാലെയുള്ള രസകരമായ മുഹൂർത്തങ്ങളാണ് ലുക്കാ ചുപ്പിയിൽ വേറിട്ട കാഴ്ചകളുമായി ദൃശ്യവൽക്കരിക്കുന്നത്. 

കഥാസംഗ്രഹം

രഘുറാം, സിദ്ധാർത്ഥ്‌, റഫീക്ക്, ബെന്നി ചാക്കോ, ഫാ സേവ്യർ, ആനി, രാധിക ഇവർ ഒരു കോളേജിൽ ഒന്നിച്ചു പഠിച്ചവരാണ്. ജീവിതത്തിന്റെ വിവിധ മേഖലകളിൽ തിരക്കും കുടുംബകാര്യങ്ങളുമായി കഴിയുന്ന ഇവർ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കാണുകയാണ്. കൂടെ ഭാര്യമാരുമുണ്ട്. ഫാ സേവ്യർ മുൻകൈ എടുത്താണ് ഓരോരുത്തരേയും കണ്ടു പിടിച്ച്‌ ഒരു സൗഹൃദ കൂട്ടായ്മ ഒരുക്കിയത്. കായൽ തീരത്തുള്ള ഒരു റിസോർട്ടിൽ അവർ ഒരുമിച്ച് കൂടി. കോളേജ് കാമ്പസിൽ അവരുടെ മനസിളക്കിയ രാധിക എന്ന സുന്ദരിയും അവരുടെ ഒപ്പം കൂടുന്നതോടെ തുടർന്നുള്ള ഏതാനും മണിക്കൂറുകളിൽ മാത്രം ഒതുങ്ങിയ ആ സൗഹൃദ കൂട്ടായ്മയിൽ ഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ലുക്കാ ചുപ്പിയിൽ ഒരുക്കിയിരിക്കുന്നത്.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ലുക്കാ ചുപ്പി എന്നാൽ കണ്ണുപൊത്തിക്കളി എന്നർത്ഥം  
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഗുരുവായൂരും പരിസര പ്രദേശങ്ങളിലും
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 02/16/2015 - 12:34

ഭാസ്ക്കർ ദി റാസ്ക്കൽ

Title in English
Bhaskar the rascal malayalam movie
വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/BhaskarTheRascalMovie
കഥാസന്ദർഭം

സമ്പത്തും പ്രതാപവും നിറഞ്ഞ കുടുംബത്തിലെ അംഗമായ ഭാസ്ക്കർ വലിയ നിലയിൽ സ്വകാര്യ ബാങ്ക് നടത്തിവന്ന ബാങ്കർ ശങ്കര നാരായണന്റെ ഏക മകനാണ്. സമൂഹത്തിൽ ഉയർന്ന നിലയിൽ ജനിച്ചതാണെങ്കിലും ഭാസ്കറിന്റെ ജീവിതവും സംസ്കാരവും താഴേക്കിടയിൽ നിന്നുമായിരുന്നു. അടിപിടിയും ചട്ടമ്പിത്തരവുമൊക്കെയുള്ള ഒരാൾ. വിദ്യാഭ്യാസം വെറും പത്താം ക്ലാസ്. സ്റ്റെൻ സെലാവോസ്, വിക്രമൻ, അബ്ദുൾ റസാക്ക് എന്നീ മൂന്ന് സുഹൃത്തുക്കളാണ് ഭാസ്കറിനുള്ളത്. സ്വഭാവത്തിലും സംസ്കാരത്തിലുമൊക്കെ നേർ വിപരീതമുള്ള ഹിമ എന്ന സ്ത്രീയുടെ സാമിപ്യം, ഇരുവരുടേയും ജീവിതത്തിൽ ഉളവാക്കുന്ന സംഭവങ്ങളുടെ രസകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഭാസ്ക്കർ ദി റാസ്ക്കൽ ചിത്രം.

പി ആർ ഒ
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Neeli on Sun, 02/15/2015 - 23:32

എന്നും എപ്പോഴും

Title in English
Ennum Eppozhum (Malayalam movie)

മോഹൻലാലും മഞ്ജു വാരിയരും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം 'എന്നും എപ്പോഴും'. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. നീല്‍ ഡിക്കൂഞ്ഞയാണ് ഛായാഗ്രഹണം. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

 

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/EnnumEppozhum.Movie
കഥാസന്ദർഭം

രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന വിനീതും ദീപ്തിയും. അവർ അവരുടെ ഉദ്യമങ്ങൾക്കിടയിൽ പരസ്പ്പരം കാണുവാനും അടുത്തറിയുവാനും കാരണമാകുന്നു. ഇത് ഇവരുടെ ജീവിതത്തിലെ പല തിരിച്ചറിവുകൾക്കും കൂടി കാരണമാവുകയാണ്. വിനീത് വനിതാരത്നം എന്ന ഒരു വാരികയുടെ സ്റ്റാഫ് റിപ്പോർട്ടറാണ്. ദീപ്തി കുടുംബ കോടതി വക്കീലും. നന്മ ചെയ്യാൻ കഴിയുന്ന മനസിന്റെ ഉടമ. വിനീതിന് ദീപ്തിയിൽ നിന്നും ഒരു കാര്യം സാധിക്കണം. അതിനുള്ള വിനീതിന്റെ ശ്രമങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം.

സമകാലീന വിഷയങ്ങളിലൂടെ രസകരമായി കഥ പറഞ്ഞു പോകുന്ന ഒരു സിനിമയാണിത്. സാമൂഹ്യ പ്രശ്നങ്ങളുണ്ട്. വീനീത് എന് പിള്ളയും അഡ്വക്കേറ്റ് ദീപയും ഇടപെടുന്ന കുറെ ഇടങ്ങളുണ്ട്. കുടുംബവും സമൂഹവുമെല്ലാം പരിഗണിക്കപ്പെടുന്ന എല്ലാ പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു പ്രമേയമാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

വെബ്സൈറ്റ്
http://ennumeppozhumthemovie.com
പി ആർ ഒ
അനുബന്ധ വർത്തമാനം
  • 16 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മഞ്ജു വാരിയരും ഒരുമിക്കുന്ന ചിത്രം 
  • സ്നേഹവീട്‌ ചിത്രം ഇറങ്ങി 4 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന ചലച്ചിത്രമാണ് 'എന്നും എപ്പോഴും'
  • മഞ്ജു വാരിയയരുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രം
  • ദൃശ്യം നേടിയ ഐതിഹാസിക വിജയത്തിന് ശേഷം ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന് വേണ്ടി നിര്‍മ്മിക്കുന്ന ചിത്രമാണിത്
  • ചിത്രത്തിന്റെ കഥ നടൻ രവീന്ദ്രന്റെതാണ്‌. കിളി പോയി,ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലെ സ്‌റ്റൈലിഷ് റോളുകള്‍ക്കൊപ്പം ശക്തമായ തിരിച്ചുവരവ് നടത്തിയ രവീന്ദ്രന്‍ 'എന്നും എപ്പോഴും' ചിത്രത്തിലൂടെ കഥാകൃത്തായിരിക്കുകയാണ്.
  • ഒരു നാനോ കാറും ചെറുകഥാപാത്രമായുണ്ട്. നാനോ കാര്‍ വഴി ചിത്രത്തിന്റെ കഥാകൃത്തായ നടൻ രവീന്ദ്രന് പണ്ട് ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Cinematography
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
Submitted by Neeli on Sun, 02/15/2015 - 20:01