ഒരു വടക്കൻ സെൽഫി

Title in English
Oru vadakkan selfie malayalam movie

വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഒരു വടക്കന്‍ സെല്‍ഫി'. നിവിന്‍ പോളി നായകനാനാകുന്ന ചിത്രത്തിന്റെ തിരക്കഥ വിനീത് ശ്രീനിവാസന്റേതാണ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥാകൃത്തിന്റെ ഉത്തരവാദിത്വത്തിനൊപ്പം ഒരു പ്രധാന വേഷവും വിനീത് ചെയ്യുന്നുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹനാണ് നായിക.

Vadakkan selfi poster

 

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/OruVadakkanSelfie
https://www.youtube.com/watch?v=Yxg94UDceKA
കഥാസന്ദർഭം

ഉമേഷ്‌ ഇന്നിന്റെ പ്രതീകമാണ്. മറ്റു ചെറുപ്പക്കാരെപ്പോലെ എൻജിനീയറിംഗ് പരീക്ഷയൊക്കെ കഴിഞ്ഞ് നടക്കുന്ന ഈ കാലഘട്ടത്തിലെ ബഹുഭൂരിപക്ഷം വരുന്നവരുടെയൊപ്പം സമയം കളയുന്ന വ്യക്തി. പരീക്ഷയിൽ മിക്കതിലും തോറ്റെങ്കിലും അത് പൂർത്തീകരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കാതെ ഉഴപ്പി നടക്കുകയാണ്. പലചരക്ക് കടക്കാരനായ അച്ഛനും അമ്മയും വളരെ ആശങ്കയോടെയാണ് മകനെ കാണുന്നത്. അങ്ങനെ ലക്ഷ്യമില്ലാത്ത ഉമേഷിന്റെ ജീവിതത്തിലേയ്ക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നു. ഡെയ്സി. ഡെയ്സിയുടെ അപ്രതീക്ഷിതമായിട്ടുള്ള കടന്നു വരവ് ഉമേഷിന്റെ ജീവിതത്തിലുണ്ടാക്കുന്ന സംഭവ വികാസങ്ങളാണ് ഒരു വടക്കൻ സെൽഫിയിൽ ചിത്രീകരിക്കുന്നത്.  

അനുബന്ധ വർത്തമാനം
  • തട്ടത്തിന്‍ മറയത്തിന് ശേഷം നിവിൻ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം
  • ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹൻ (ബേബി മഞ്ജിമ ) ആദ്യമായി നായികയാകുന്ന ചിത്രം.
  • ചിത്രത്തിലെ "എന്നെ തല്ലേണ്ടമ്മാവാ" ഗാനത്തിന്റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് നടൻ നീരജ് മാധവാണ്
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തലശ്ശേരി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 02/15/2015 - 14:51

വൈറ്റ് ബോയ്സ്

Title in English
White boys malayalam movie

ഓം ശക്തി ഫിലിംസ്,ശ്രീവല്ലഭ ക്രിയേഷന്‍സിന്റെ ബാനറിൽ കലഞ്ഞൂര്‍ ശശികുമാർ, ശ്രീലകം സുരേഷ് എന്നിവർ നിർമ്മിച്ച്‌ മേലില രാജശേഖരൻ സംവിധാനം ചെയ്ത സിനിമയാണ് 'വൈറ്റ് ബോയ്സ്. കൗശിക് , വിജയരാഘവൻ, അഞ്ജലി, ശോഭ മോഹൻ തുടങ്ങിയവർ അഭിനയിക്കുന്നുwhite boys movie poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/whiteboysmovie
കഥാസന്ദർഭം

നിസ്സാരമായ ആവശ്യവുമായത്തെു അതിഥി, ക്രമേണ ആതിഥേയനെ അടിമയാക്കുന്ന അധിനിവേശത്തിന്റെ മനശ്ശാസ്ത്രമാണ് ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രം പ്രതിപാദിക്കുന്നത്. നാടായാലും വീടായാലും രാജ്യമായാലും അധിനിവേശ ശക്തികള്‍ കടന്നുവരുന്നത് നിസ്സാരാവശ്യവുമായിട്ടായിരിക്കും. ഒരു രാവും പകലും നീളുന്ന ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെയാണ് ‘വൈറ്റ്ബോയ്സ്’ മുന്നോട്ടു പോകുന്നത്.

അനുബന്ധ വർത്തമാനം
  • ചലച്ചിത്രത്തിന്റെ പോസ്റ്റര്‍ മൊബൈല്‍ ആപ്പിലൂടെ സ്‌കാന്‍ ചെയ്താല്‍ ട്രെയ്‌ലര്‍ അടക്കമുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്ന സാങ്കേതികവിദ്യ ആദ്യമായി മലയാളത്തിലും. വൈറ്റ്‌ബോയ്‌സ്' എന്ന ചിത്രത്തിന്റെ പോസ്റ്ററുകളിലാണ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന ഈ സാങ്കേതികത്വം ഉപയോഗിച്ചിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഒരു ചലച്ചിത്രത്തിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍
  • സംവിധായകൻ മേലില മേലില രാജശേഖരൻ, ചിത്രസംയോജകൻ രമേഷ് വിക്രമൻ , ഛായാഗ്രഹകൻ രാജേഷ് നാരായൺ, തിരക്കഥാകൃത്തുക്കൾ ഏലിയാസ് കത്തവൻ, നന്ദൻ എന്നിവരുടെ ആദ്യ സിനിമയാണ് വൈറ്റ് ബോയ്സ്
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊട്ടാരക്കര, കലഞ്ഞൂര്‍, വാഗമണ്‍, പീരുമേട്, കുട്ടിക്കാനം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Neeli on Sat, 02/14/2015 - 21:09

ദി റിപ്പോർട്ടർ

Title in English
The reporter malayalam movie

കുസൃതിക്കുറുപ്പ് , ഷാർജ റ്റു ഷാർജ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വേണുഗോപൻ സംവിധാനം ചെയ്ത സിനിമയാണ് 'ദി റിപ്പോർട്ടർ'. കെ ആർ ബാബുരാജ് നിർമ്മിക്കുന്ന ചിത്രത്തിൽ സമുദ്രക്കനി, കൈലാഷ്, അനന്യ , അഭിനയ, ലെന ,മധുപാൽ തുടങ്ങിയവർ അഭിനയിക്കുന്നു.

the reporter movie poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/pages/The-Reporter-a-new-malayalam-movie/337148482965500
കഥാസന്ദർഭം

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ദി റിപ്പോർട്ടർ. മാധ്യമപ്രവർത്തകർ സമൂഹത്തോട് ഏറെ പ്രതിബദ്ധത ഉള്ളവരായിരിക്കണം എന്ന അഭിപ്രായക്കാരിയാണ് പത്രപ്രവർത്തകയായ താര വിശ്വനാഥ്‌. നീതി ലഭിക്കാത്തവർക്ക് വേണ്ടി അവൾ പൊരുതി. തിന്മകൾക്കും അനീതിക്കുമെതിരെ അവൾ പ്രതികരിച്ചു. അവൾക്ക് മുന്നിലെ പുതിയ വിഷയം സാറ എന്ന പെണ്‍കുട്ടിയുടെ ദുരന്തമായിരുന്നു. ഈ ദുരന്തത്തിന്റെമേൽ മാധ്യമങ്ങൾ ഒന്നായി തിരിഞ്ഞുവെങ്കിലും താരയുടെ ഇടപെടലുകൾ ഉറച്ചതായിരുന്നു. താരയുടെ തുടർന്നുള്ള വെല്ലുവിളികളാണ് ദി റിപ്പോർട്ടർ ചിത്രം പറയുന്നത്.

പി ആർ ഒ
Cinematography
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
ചമയം
വസ്ത്രാലങ്കാരം
Choreography
Submitted by Neeli on Sat, 02/14/2015 - 16:41

യാത്ര ചോദിക്കാതെ

Title in English
Yathra chodikkathe malayalam movie

അനീഷ് വര്‍മ സംവിധാനം ചെയ്ത ചിത്രമാണ് യാത്ര ചോദിക്കാതെ. റെയിന്‍ബോ സിനിമയുടെ ബാനറില്‍ ഷിബു മാവേലി നിര്‍മ്മിക്കുന്നു. ഹരിപ്പാട് ഹരിലാലിന്റെയാണ് തിരക്കഥ. കലാഭവൻ മണി, റീന ബഷീർ,അമ്മു, സൂര്യകാന്ത്, മന്‍രാജ്, സാദിഖ് തുടങ്ങിയവർ അഭിനയിക്കുന്നു.

yathra chodikathe poster

വർഷം
2016
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/anish.varma.94
കഥാസന്ദർഭം

ബാലന്‍ സാധാരണക്കാരനായ ഒരു കര്‍ഷകനാണ്. ഏക മകള്‍ അമ്മുവിനെ വളര്‍ത്തി പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണം. അതിനായി രാപ്പകല്‍ അധ്വാനിക്കുകയാണ് ബാലന്‍. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അമ്മുവിനെ നഗരത്തിലെ പ്രശസ്തമായ കോളേജില്‍ ചേര്‍ത്തു. ആദ്യമായിട്ടാണ് ആ ഗ്രാമത്തില്‍നിന്ന് ഒരാള്‍ പുറത്തുപോയി പഠിക്കുന്നത്. കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് അമ്മു പഠിച്ചിരുന്നത്. താന്‍ ഒരു സാധാരണ കര്‍ഷകന്റെ മകളാണെന്ന കാര്യം അമ്മു മറന്നു, ഭാവത്തിലും രൂപത്തിലും അമ്മു മോഡേണായി. ഈ സാഹചര്യത്തിൽ വിവാഹ വാഗ്ദാനം ചെയ്ത് ഒരു ചെറുപ്പക്കാരന്‍ അമ്മുവിനെ പ്രണയിക്കുകയും ഒടുവില്‍ ചതിക്കപ്പെട്ട് മറ്റൊരുവന്റെ കൈയില്‍ അകപ്പെടുകയും ചെയ്യുന്നത്. അമ്മുവിന്റെ ഈ ദുരിതജീവിതം നഗരത്തിലെ ഒരു സുഹൃത്തിനാല്‍ അറിഞ്ഞ ബാലന്‍ മകളെ കൂട്ടിക്കൊണ്ടുപോരാന്‍ ചെല്ലുന്നു. മകളെ തിരിച്ചുകിട്ടാന്‍ വേണ്ടി പരിശ്രമിക്കുന്നതിനിടയില്‍ ആ അച്ഛനെക്കുറിച്ച് സ്‌നേഹനിധിയായ മകള്‍ പറയുന്നതുകേട്ട് എല്ലാവരും ഞെട്ടി. തുടര്‍ന്നുണ്ടാകുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് 'യാത്രചോദിക്കാതെ' എന്നാ ചിത്രത്തിൽ ദൃശ്യ വൽക്കരിച്ചിരിക്കുന്നത്.

അനുബന്ധ വർത്തമാനം

നടൻ കലാഭവൻ മണി അഭിനയിച്ച അവസാന ചലച്ചിത്രം...

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലപ്പുഴ
Submitted by Neeli on Fri, 02/13/2015 - 14:07

ഫ്രണ്ട്ഷിപ്പ്

Title in English
Friendship malayalam movie

Friendship movie poster

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/friendshipmalayalam
അനുബന്ധ വർത്തമാനം
  • സാധാരണ ചിത്രങ്ങളെ അപേക്ഷിച്ച് ചിത്രം റിലീസ് ആകുന്നതിന് മുന്നെയോ റിലീസ് ആയ ശേഷമോ അഭിനേതാക്കളെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ യാതൊരു വിവരങ്ങളും എങ്ങും ലഭിക്കാത്തൊരു ചിത്രമാണ് ഫ്രെണ്ട്ഷിപ്പ് !!
Submitted by Neeli on Thu, 02/12/2015 - 21:05

പ്രേമം

Title in English
Premam malayalam movie

നേര'മെന്ന സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ്‌ പുത്രൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് 'പ്രേമം'. നിവിൻ പോളിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്‌. പുതുമുഖങ്ങളായ അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ

വർഷം
2015
റിലീസ് തിയ്യതി
Runtime
164mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/Premamfilm
അനുബന്ധ വർത്തമാനം
  • നേരം എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ്‌ പുത്തരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "പ്രേമം".ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം അന്‍വര്‍ റഷീദ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് അല്‍ഫോണ്‍സ്‌ പുത്തരൻ തന്നെയാണ് പ്രേമത്തിന്‍റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.
  • പ്രേമത്തിലൂടെ അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിങ്ങനെ മലയാളത്തിനു മൂന്നു ഒരു യുവ നായികമാരെക്കൂടി ലഭിച്ചു
  • ചെറുതും വെല്തുമായി 17 പുതുമുഖങ്ങൾ ചിത്രത്തിൽ അഭിനയിച്ചു.
  • ചിത്രത്തിൽ ശബ്ദ സാന്നിധ്യം മാത്രമായ നിവിൻ പോളിയുടെ ജോർജ്ജ് എന്ന കഥാപാത്രത്തിന്റെ അമ്മയ്ക്ക് ശബ്ദം നൽകിയത് രജിനി ചാണ്ടിയാണു,
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Neeli on Thu, 02/12/2015 - 11:37

ആൾരൂപങ്ങൾ

Title in English
Aalroopangal malayalam movie

വര്‍ഷങ്ങളായി നാടക, മിനിസ്‌ക്രീന്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സി വി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'ആള്‍രൂപങ്ങള്‍'. പൂരം സിനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ എ എം നൗഷാദാണ്‌ 'ആള്‍രൂപങ്ങള്‍' ചിത്രം നിര്‍മ്മിക്കുന്നത്‌. നന്ദു, മായാവിശ്വനാഥ്‌, രാഘവൻ ,സുധീര്‍ കരമന, സി.പി. മേവട തുടങ്ങി ചിത്രത്തില്‍ നാടകരംഗത്തെ പ്രശസ്‌തരായ നടീനടന്മാര്‍ അഭിനയിക്കുന്നു.

 

വർഷം
2016
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/aalroopangal
കഥാസന്ദർഭം

ഹര്‍ത്താല്‍ മൂലം ജീവിക്കുന്ന രക്‌തസാക്ഷിയായി മാറിയ 'കനകന്റെ' കഥ പറയുകയാണ് ആൾരൂപങ്ങൾ ചിത്രത്തിൽ. ഒരു പ്രത്യേക സാഹചര്യത്തില്‍ നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്ക്‌ പറിച്ചുനടപ്പെടുകയാണ് കനകന്‍. ഭാര്യ വല്‍സാമണിയും മക്കള്‍ ഐശ്വര്യയും താരയുമടങ്ങുന്നതാണ് കനകന്റെ കുടുംബം. നഗരത്തിലെത്തിയ കനകൻ ആക്രിക്കച്ചവടക്കാരന്‍ ബഷീറിക്കയുടെ സഹായത്തോടെ ഒരു തട്ടുകട നടത്തി ഉപജീവനം നടത്തുന്നു. കനകന്റെ തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി നഗരത്തില്‍ പാട്ടായിരുന്നു. സാഹിത്യകാരന്‍ പണിക്കര്‍, കവി ചന്ദ്രദത്തന്‍, ആട്ടോക്കാരന്‍ ഗംഗന്‍ എന്നിവര്‍ കനകന്റെ കടയിലെ നിത്യസന്ദര്‍ശകരാണ്‌. ഒരിക്കൽ ഒരു മിന്നല്‍ ഹര്‍ത്താലില്‍ കനകന്റെ തട്ടുകട തകര്‍ക്കപ്പെടുന്നതോടെ അയാളുടെയും കുടുംബത്തിന്റെയും ജീവിതം വഴിത്തിരിവിലാകുന്നു.

ഓഫീസ് നിർവ്വഹണം
അനുബന്ധ വർത്തമാനം

2015 മെയ് 24,മുതൽ 30 വരെ ചിത്രം കേബിൾ ടെലിവിഷൻ വഴി റിലീസ് ചെയ്തു. തീയേറ്റർ റിലീസ് ആയത് 2016 ലാണ്. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം ടെലിവിഷനിൽ കൂടി റിലീസ് ചെയ്യുന്നത് 

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Art Direction
വസ്ത്രാലങ്കാരം
Submitted by Neeli on Wed, 02/11/2015 - 22:39

രാഗ് രംഗീല

Title in English
Raag rangeela malayalam movie
വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/RaagRangeelaMovieOfficial
കഥാസന്ദർഭം

സംഗീതം ജീവവായുവാക്കിയ മനു, മോഹിത് എന്നീ രണ്ട് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥയാണ്‌ രാഗ് രംഗീല.  രാഗ് രംഗീല മ്യൂസിക്കൽ ആൻഡ് വിഷ്വൽ ട്രീറ്റ്മെന്റ്റ് എന്ന ഒരു ഡ്രീം പ്രോജക്ടിന് വേണ്ടി മനുവും, മോഹിതും പ്രവർത്തിക്കാൻ തുടങ്ങി. പൂജ എന്ന പെണ്‍കുട്ടിയുമായി ഇവർ പരിച്ചയത്തിലാകുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ പ്രണയകഥയാണ് രാഗ് രംഗീല ദൃശ്യവൽക്കരിക്കുന്നത്.

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Assistant Director
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Wed, 02/11/2015 - 13:22

100 ഡെയ്സ് ഓഫ് ലവ്

Title in English
100 Days of love malayalam movie

ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറിൽ കെ വി വിജയകുമാർ പാലക്കുന്ന് നിർമ്മിച്ച് ജനുസ് മുഹമ്മദ്‌ സംവിധാനം ചെയ്ത സിനിമയാണ് 100 ഡെയ്സ് ഓഫ് ലൗ. ദുൽഖർ സൽമാൻ, നിത്യ മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് മേനോനാണ് സംഗീതം.

100 days of love poster

 

വർഷം
2015
റിലീസ് തിയ്യതി
Executive Producers
അവലംബം
https://www.facebook.com/100DaysOfLoveOfficial
കഥാസന്ദർഭം

100 ദിവസത്തിൽ അരങ്ങേറുന്ന ഒരു പ്രണയകഥ. ബംഗലൂരു പശ്ചാത്തലത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്

അനുബന്ധ വർത്തമാനം
  • പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജനുസ് മുഹമ്മദ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 100 ഡെയ്സ് ഓഫ് ലൗ
  • ഉസ്താദ് ഹോട്ടലിനു ശേഷം ദുല്‍ഖർ സല്‍മാനും നിത്യ മേനോനും പ്രണയജോടികളാകുന്ന ചിത്രമാണ് '100 ഡെയ്‌സ് ഓഫ് ലൗ'
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
ചമയം
വസ്ത്രാലങ്കാരം
Submitted by Neeli on Thu, 02/05/2015 - 20:56

നമ്പർ വണ്‍ - തെലുങ്ക് - ഡബ്ബിംഗ്

Title in English
Number one malayalam movie
വർഷം
2015
റിലീസ് തിയ്യതി
അനുബന്ധ വർത്തമാനം
  • തെലുങ്ക് ചിത്രമായ Nenokkadine മൊഴിമാറ്റം ചെയ്ത ചലച്ചിത്രം
Submitted by Neeli on Fri, 01/30/2015 - 20:38