സംഗീതം

2015ലെ ചലച്ചിത്രഗാനങ്ങൾ ഇതുവരെ

Submitted by Neeli on Mon, 06/08/2015 - 11:14

2015 ൽ കഴിഞ്ഞ ആറുമാസമായി മലയാളത്തിൽ റിലീസ് ചെയ്തിട്ടുള്ള സിനിമകളിലെ പാട്ടുകൾ ഡാറ്റാബേസിലുള്ളത് ഒന്നിച്ച് ലിസ്റ്റ് ചെയ്യുന്നു. കേട്ടാൽ തീരെ മനസിലാകാത്തവയിലേയും ഒരു പ്രാവശ്യം പോലും കേൾക്കാൻ തീരെ നിലവാരമില്ലാത്തവയിലേയും, ട്രാക്ക്/യൂറ്റുബ് ലഭ്യമല്ലാത്തവയിലേയും, ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് യാതൊരറിവും ലഭിക്കാത്തതും, ഡബ്ബിംഗ് ചിത്രങ്ങളിലെയും പാട്ടുകളിലെ വരികൾ മാത്രമേ ഇതിൽ ചേർക്കാതെയുള്ളൂ. ലഭ്യമായ എല്ലാ ഗാനങ്ങളുടെയും വിവരങ്ങളും അവയുടെ വീഡിയോയും ഒക്കെ എംബഡ് ചെയ്തിട്ടുണ്ട്. ആസ്വദിക്കുക, പുതിയ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി പങ്ക് വയ്ക്കുക.

2014 ലെ മലയാള സിനിമാ ഗാനങ്ങൾ സമ്പൂർണ്ണം

Submitted by Neeli on Sat, 12/27/2014 - 23:42
2014 ലെ മലയാള സിനിമ ഗാനങ്ങൾ സമ്പൂർണ്ണം

മലയാളത്തിൽ മൊത്തം 152 സിനിമകളാണ്‌ 2014 ൽ റിലീസ് ചെയ്തത്. 13 ഡബ്ബിംഗ് ചിത്രങ്ങളും. വരികൾ ചേർക്കാൻ സാധിക്കുന്നതിന്റെ പരമാവധി ചേർത്തിട്ടുണ്ട്, തീരെ മനസിലാകത്തവയും ഓഡിയോ കിട്ടാൻ ബുദ്ധിമുട്ടുള്ളതും മാത്രമേ ചേർക്കാൻ സാധിക്കാത്തവയായി കാണുകയുള്ളൂ. പാട്ടിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വരികളും,വിവരങ്ങളും യൂറ്റൂബ് വീഡിയോ ലിങ്കും കാണാം. ഏതെങ്കിലും പാട്ടുകൾ ലിങ്ക് വർക്കിംഗ് അല്ലെങ്കിലോ മാറിപ്പോയിട്ടുണ്ടെങ്കിലോ യൂറ്റുബ് എക്സ്പൈർഡ്‌ ആയി ശ്രദ്ധയിൽ പെടുന്നെങ്കിലോ ദയവായി കമന്റിൽ അറിയിക്കുമല്ലോ.

പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ്

Submitted by Kiranz on Mon, 09/05/2011 - 09:21

ചെമ്പാവ് പുന്നെല്ലിൻ ചോറോ..നിന്റെ മുത്താരം മിന്നുന്ന...
മുല്ലപ്പൂഞ്ചിരിയോ..മുല്ലപ്പൂഞ്ചിരിയോ...

Contributors
Article Tags

ഒരിക്കൽ നീ ചിരിച്ചാൽ (ഗാനാസ്വാദനം)

Submitted by Nisi on Fri, 09/30/2016 - 21:33
Audio

ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
എനിക്കും നിനക്കും ഒരു ലോകം

Contributors

നീലനിശീഥിനി (ഗാനാസ്വാദനം)

Submitted by Nisi on Thu, 08/25/2016 - 20:11

നിന്റെ മണിമേടയിൽ ഉറക്കം നഷ്ടപ്പെട്ടവളായി രാത്രി നിന്നു. നിന്റെ പൂന്തോട്ടത്തിൽ നീറുന്ന ഒരോർമ്മ പോലെ അല്ലയോ പരിശുദ്ധയായവളേ ഞാൻ കാത്തുനിന്നു. ഇതാണ് പല്ലവിയിൽ നിന്ന് ലഭിക്കുന്ന അർത്ഥം. നമുക്ക് ഇതിന്റെ വിവിധങ്ങളായ ആശയങ്ങളിലേക്ക് ഒന്നു കടന്നു ചിന്തിക്കാം.

​"നീലനിശീഥിനി നിൻ മണിമേടയിൽ നിദ്രാ വിഹീനയായ് നിന്നു
നിൻ മലർ വാടിയിൽ നീറുമൊരോർമ്മ പോൽ നിർമ്മലേ ഞാൻ കാത്തു നിന്നൂ"

Contributors

ആറാട്ടിനാനകളെഴുന്നള്ളി (ഗാനാസ്വാദനം)

Submitted by Nisi on Tue, 08/09/2016 - 13:15

വിവാദങ്ങൾ എവിടെയുമുണ്ട്, ഏതിലുമുണ്ട്. അത് പാട്ടിലുമുണ്ട്. വിവാദങ്ങൾ ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. നെഗറ്റീവ് പബ്ളിസിറ്റി പ്രമോഷനെ സഹായിക്കുമെന്നാണ് വയ്പ്പ്. ഇതൊന്നും ആപ്ളിക്കബിൾ ആകാതിരുന്ന ഒരു കാലത്ത് വിവാദമേറ്റുവാങ്ങേണ്ടിവന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ ഒന്നാണ് 'ആറാട്ടിനാനകൾ എഴുന്നള്ളി'. എന്താണ് ഇതിലെ അടിസ്ഥാനപരമായ വസ്തുത എന്ന് പരിശോധിക്കാം. ഒപ്പം ഭാഷയിലെ ചില പ്രയോഗങ്ങളും പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന അതിന്റെ അർത്ഥവും എങ്ങനെ നമ്മുടെ നിഗമനങ്ങളെ സ്വാധീനിക്കുന്നു എന്നും പരിശോധിക്കേണ്ടിവരും.

Contributors

ഇന്നുമെന്റെ കണ്ണുനീരിൽ (ഗാനാസ്വാദനം)

Submitted by Nisi on Wed, 08/03/2016 - 09:38

ഒരു പാട്ടിന്റെ ആത്മാവ് എന്നു പറയുന്നത് അത് നമ്മിലേക്ക് എത്തിച്ചേരുന്ന ഭാഷാരീതിയാണ്. ആ ഭാഷ വിനിമയം ചെയ്യപ്പെടുന്നത് അനേകം ആലങ്കാരിക മേന്മയോടെയാണെങ്കിൽ ആ പാട്ട് നമ്മിലേക്ക് വേഗം സന്നിവേശിക്കുകയും അതിന്റെ ധർമ്മം നിറവേറ്റുകയും ചെയ്യും. പാട്ട് എന്നത് വെറുമൊരു 'ഈണ'മാകാതെ ഒരു 'ഗീതം' എന്ന നിലയിൽ അതിന്റെ സാഹിത്യത്തിനുകൂടി പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്യപ്പെടുന്നവയാണ് നമ്മുടെ നിത്യസ്മൃതികളിൽ എന്നും നിറഞ്ഞു നിന്നുകൊണ്ടിരിക്കുന്നത്. ഈണത്തിനൊപ്പം തന്നെ വരികളും അതിന്റെ അർത്ഥതലങ്ങളും ഒരു സുഗന്ധം പോലെ നിറയുന്ന അനുഭവം നമ്മൾക്കുണ്ടാകാറുണ്ട്. അത് ഏതവസരത്തിലും നമ്മേ പിൻതുടർന്നുകൊണ്ടേയിരിക്കും.

Contributors

പൂക്കളം കാണുന്ന പൂമരം പോലെ നീ (ഗാനാസ്വാദനം)

Submitted by Nisi on Fri, 07/15/2016 - 18:48
Audio

പൂക്കളം കാണുന്ന പൂമരം പോലെ നീ...

(ഉത്സവഗാനങ്ങൾ വോള്യം 3 - തരംഗിണി - 1985
സംഗീതം : രവീന്ദ്രൻ, ആലാപനം : കെ. ജെ. യേശുദാസ്)

Contributors

മഴവില്ലിൻ മാണിക്യവീണ... കാവാലം ഇനിയൊരോർമ്മ...!

Submitted by Nisi on Mon, 06/27/2016 - 12:07

മൂന്നു ദിവസം മുൻപ് മലയാളത്തിലെ ഏറ്റവും വിപുലമായ ഗാനശേഖരമായ m3db.com നുവേണ്ടി ഗാനങ്ങൾക്ക് ഒരു പ്രമോ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചുരുങ്ങിയ വാക്കുകൾകൊണ്ട് ചില ഗാനങ്ങളെ അടയാളപ്പെടുത്താൻ അവസരം ലഭിച്ചപ്പോൾ ആദ്യം എഴുതാനെടുത്ത പാട്ടുകളിൽ രണ്ടെണ്ണം കാവാലത്തിന്റേതായിരുന്നു എന്നത് വളരെ യാദൃശ്ചികമായി. പാട്ടുകളുടെ വരികൾ വായിച്ച് അതിന്റെ അർത്ഥതലങ്ങൾ തിരയുക എന്നത് വളരെ ആസ്വദിച്ച് ഞാൻ ചെയ്യുന്ന ഒരു വിനോദമാണ്. എഴുതുന്നവർ കാണുന്നതും കാണാത്തതുമായ മേഖലകൾ അനാവരണം ചെയ്യുന്നതിൽ അനല്പമായ സന്തോഷവും ഞാൻ അനുഭവിച്ചിരുന്നു.

Contributors

പുനർജനിച്ച പാട്ടുകൾ

മലയാള സിനിമയുടെ പല കാലഘട്ടങ്ങളിലും പഴയ ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. ചില ഗാനങ്ങൾ അത് പോലെയും മറ്റു ചിലവ റീ-മിക്സ് ചെയ്തും. അങ്ങനെയുള്ള ഗാനങ്ങളുടെ ഒരു ലിസ്റ്റ് ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ സഹായത്തോടെ ഇവിടെ ക്രോഡീകരിക്കുകയാണ്.

1. അകലെ അകലെ നീലാകാശം  
ചിത്രം: മിടുമിടുക്കി (1968), 
സംഗീതം: എം എസ് ബാബുരാജ്
വരികൾ: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി

Relates to
Contributors
Article Tags