ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് നിര്‍മ്മിച്ച് കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന "തിങ്കള്‍ മുതല്‍ വെള്ളി വരെ" എന്ന ചിത്രത്തില്‍ ജയറാം തിരക്കഥാകൃത്തായും അനൂപ് മേനോന്‍ നിര്‍മ്മാതാവായും പുഷ്പവല്ലിയായി റിമി ടോമി ഗ്രാമീണ പെണ്‍കുട്ടിയായും വേഷമിടുന്നു. ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി പുര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ രചന ദിനേശ് പള്ളത്ത് ആണ്. ഛായാഗ്രഹണം പ്രദീപ് നായര്‍, സംഗീതം സാനന്ദ് ജോര്‍ജ്, ഗാനരചന നാദിര്‍ഷ.
വാഴൂർ ജോസിന്റെ റിപ്പോർട്ട് സിനിമ മംഗളം may 11/2015
കഥാസന്ദർഭം
മലയാളി വീട്ടമ്മമാരുടെ ഇഷ്ടവിഷയമായ മെഗാസീരിയല്‍ രംഗമാണ് സിനിമയുടെ പശ്ചാത്തലം. മൂന്ന് മെഗാസീരിയലുകള്‍ ഒരേ സമയം എഴുതിക്കൊണ്ടിരിക്കുന്ന ജയദേവന്‍ ചുങ്കത്തറ. അയാളുടെ കഥാപാത്രങ്ങളെ അതിരുവിട്ട് സ്നേഹിച്ച് ഒടുവില്‍ ജയദേവന്‍ ചുങ്കത്തറയുടെ ജിവിതത്തിലേക്കെത്തുന്നവളാണ് പുഷ്പവല്ലി. സീരിയലാണ് ജിവിതം എന്നു കരുതുന്ന പുഷ്പവല്ലിയും ജയദേവനും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളുമാണ് "തിങ്കല്‍ മുതല്‍ വെള്ളി വരെ"യിലെ പ്രധാന ആകര്‍ഷണം.
മലയാള മെഗാസീരിയല്‍ രംഗത്തെ ഒട്ടനവധി മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകത ''തിങ്കള്‍ മുതല്‍ വെള്ളി വരെ'' എന്ന ചിത്രത്തിനുണ്ട്
ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമി ആദ്യമായി നായികയാകുന്ന ചിത്രം .
"അന്യര്‍ക്ക് പ്രവേശനമില്ല " ടിനി ടോം, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. വി എസ് ജയകൃഷ്ണ സംവിധാനം ചെയുന്ന ചിത്രത്തില്‍ അതിഥി, ജീനാ റിജു തുടങ്ങിയവരാണ് നായികമാര്‍. ഗ്രാമി എന്റെര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത് സജീഷ് നായരും ധനേഷ് പ്രഭയും കൂടിയാണ്.
ഫ്ലാറ്റ് ജീവിതം കേന്ദ്രീകരിച്ചാണ് അന്യർക്ക് പ്രവേശനമില്ല എന്ന ചിത്രം കഥയൊരുക്കുന്നത്. ഒരു ഫ്ലാറ്റിലെ പല കുടുംബങ്ങളുടെ അകത്തളങ്ങളും ഒളിച്ചുകളികളുമെല്ലാം ചിത്രം അവതരിപ്പിക്കുന്നു. ഫ്ലാറ്റിലുള്ളവരും അവിടെ എത്തിച്ചേർന്നവരും ജീവിതം ആസ്വദിക്കുമ്പോൾ വ്യക്തി ജീവിതത്തിലേയ്ക്കുള്ള കടന്നു കയറ്റവും മുതലെടുപ്പുകളും ചിത്രത്തിന്റെ കഥാഗതിയിൽ വിവിധങ്ങളായ സംഭവങ്ങൾ എത്തിക്കുന്നു
സക്കറിയയുടെ ഗർഭിണികൾ ചിത്രത്തിന് ശേഷം അനീഷ് അൻവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പസാരം. കുട്ടികൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ നാല് കുട്ടികൾ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗൗരവ് മേനോൻ, ആകാശ് സന്തോഷ്, അഭിജിത്ത്, ഗൗരി എന്നിവരാണ് നാല് കുട്ടികൾ. ജയസൂര്യ, ഹണിറോസ്, അജു വർഗീസ്, വിനീത്, ടിനി ടോം,ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മോസയിലെ കുതിരമീനുകള്‍ക്ക് ശേഷം ഫ്രെയിംസ് ഇനവിറ്റബിളിന്റെ ബാനറില്‍ നിയാസ് ഇസ്മെയിലാണ് കുമ്പസാരം നിർമ്മിക്കുന്നത്
ആൽബി ഒരു ഓട്ടോ ഡ്രൈവറാണ്. ഭാര്യ മീര. ഏക മകന്‍ ജെറി. ആല്‍ബിയുടെ ഓട്ടോ ഓടിച്ചുള്ള വരുമാനമാണ് കുടുുംബത്തിന്റെ ഏക ആശ്രയം. ജെറിയാണ് കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവും. ജെറിയുടെ സുഹൃത്തുക്കളാണ് റസൂല്‍, ടിനു, മാളു എന്നിവര്‍. തീവ്രമായ സ്‌നേഹമാണ് ഇവര്‍ തമ്മില്‍. അങ്ങനെയിരിക്കെ ആല്‍ബി ഒരു ദുരന്തത്തില്‍പ്പെടുന്നു. അത് ഈ നാലുകുട്ടികളെയും ബാധിക്കുന്നു. എന്നാൽ കുട്ടികളുടെ സ്‌നേഹബന്ധം ആല്‍ബിയെ രക്ഷപ്പെടുത്തുന്നു.
അനന്തഭദ്രത്തിന് ശേഷം സുനിൽ പരമേശ്വരൻ തിരക്കഥ എഴുതി ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത ചിത്രം രുദ്രസിംഹാസനം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുനിൽ പരമേശ്വരനും അനിലൻ മാധവനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിക്കി ഗിൽരാണി, കനിഹ, നെടുമുടി വേണു, ദേവൻ, ശ്വേത മേനോൻ, സുധീർ കരമന,ഷാജോണ്‍, സുനിൽ സുഖദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. കലാസംവിധാനം ഗിരീഷ് മേനോനാണ്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജയശ്രീ കിഷോറിന്റെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.
പ്രെയ്‌സ് ദ ലോര്‍ഡ് എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ഷിബു ഗംഗാധരൻ സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് രുദ്രസിംഹാസനം
സുനിൽ പരമേശ്വരന്റെ ജനപ്രിയമായ രൗദ്രതാളം എന്ന നോവലിന്റെ പശ്ചാത്തലത്തിലാണ് രുദ്രസിംഹാസനം ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്
അനന്തഭദ്രം ചിത്രത്തിന് ശേഷം സുനിൽ പരമേശ്വരൻ തിരക്കഥയെഴുതുന്ന ചിത്രമാണ് രുദ്രസിംഹാസനം
അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും,കനിഹയും വീണ്ടും ഒരുമിച്ചൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. ജോഷിയുടെ ക്രിസ്ത്യൻ ബ്രദേഴ്സ് ആയിരുന്നു ഒടുവിലഭിനയിച്ച ചിത്രം.
നീണ്ട ഇടവേളയ്ക്ക് ശേഷം വരിക്കാശേരി മനയില്‍ ചിത്രീകരിക്കുന്ന മലയാളചിത്രം കൂടിയാണിത്.
ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ കഥാകാരനുമായ എസ് കെ പൊറ്റക്കാടിന്റെ പ്രേമശിക്ഷ എന്ന നോവലിനെ ആസ്പദമാക്കി ഗൗരിതീർത്ഥം ഫിലിംസിന്റെ ബാനറിൽ ആർ ജെ പ്രസാദ് ഒരുക്കിയ ചിത്രമാണ് മാണിക്യം. അജയ ഘോഷ്, സാഹിൽ സുനിൽ, ജനാർദദനൻ, ഇന്ദ്രൻസ്, ശ്രീലയ, സേതുലക്ഷ്മി തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് സജിതഘോഷ്.
റിംഗ് ടോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ അജ്മൽ സംവിധാനം ചെയ്ത ചിത്രമാണ് 'കാന്താരി'. രചന നാരായണൻകുട്ടിയാണ് കാന്താരിയായെത്തുന്നത്. നിർമ്മാണം ആർ പ്രഭു കുമാർ. ചിത്രത്തിൽ ശ്രീജിത്ത് രവി, ശേഖർ മേനോൻ, തലൈവാസൽ വിജയ്,സീനത്ത്,ശശി കലിംഗ,സുഭിക്ഷ തുടങ്ങിയവരും അഭിനയിക്കുന്നു.
പൂര്‍ണ്ണമായും കൊച്ചിയിലെ ജീവിതാവസ്‌ഥയെ അടിസ്‌ഥാനമാക്കിയുള്ള ചിത്രമാണ് കാന്താരി. കൊച്ചിയിലെ തെരുവിലുള്ള അഭിസാരികമാരായ പാലാരിവട്ടം പത്മാവതി, വൈപ്പിന്‍ രാധ, തമ്മനം മേരി എന്നിവർ എടുത്തുവളര്‍ത്തുന്ന പെണ്‍കുട്ടിയാണ് റാണി. തങ്ങളുടെ ചേരിയില്‍ നല്ല വിദ്യാഭ്യാസം നല്‍കി റാണിയെ വളര്‍ത്തുമ്പോള്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ റാണിയിലുണ്ടായിരുന്നു. ചേരിയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ആരെയും കൂസാത്ത തന്റേടിയായിരുന്നതുകൊണ്ടും 'കാന്താരി'യെന്ന ഓമനപ്പേരിലാണ് റാണി അറിയപ്പെട്ടത്. ഊള റോക്കിയാണ് റാണിയുടെ സന്തത സഹചാരി. കൊടീശ്വരനാണെങ്കിലും എല്ലുകള്‍ പൊടിയുന്ന അപൂര്‍വ്വമായ അസുഖത്തിന് അടിമപ്പെട്ടയാളാണ് അമീര്‍ ഹുസൈന്‍. ഒരിക്കലും രക്ഷപ്പെടുകയില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതിയിട്ടുമുണ്ട്. അയാളുടെ ജീവിതത്തിന്റെ ഭാഗമാണ് സുല്‍ത്താന. ഒരിക്കല്‍ അമീര്‍ ഹുസൈന്‍ റാണിയെ കാണാനിടയാകുന്നു. അയാളുടെ മനസില്‍ റാണിയോടുള്ള പ്രണയം നാമ്പിടുകയാണ്. ഇവിടെനിന്നാണ് 'കാന്താരി'യുടെ കഥ മറ്റൊരു വഴിത്തിരിവിലൂടെ നീങ്ങുന്നത്.
മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ശ്രീ വരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒന്നാംലോക മഹായുദ്ധം. സജിൽ എസ് മജീദ് നിർമ്മിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്,അപർണ്ണ ഗോപിനാഥ്,ചെമ്പൻ വിനോദ് ജോസ്,ജോജു ജോർജ്,ബാലു വർഗീസ് തുടങ്ങിയവർ അഭിനയിക്കുന്നു.
അഞ്ച് കഥാപാത്രങ്ങളുടെ ഒരു ദിവസത്തെ സസ്പെൻസ് കഥയാണ് ഈ ചിത്രത്തിന്റെ സവിശേഷത. അഞ്ചുപേരും നെഗറ്റീവ് ചിന്തകളുള്ള കഥാപാത്രങ്ങളാണ്. താര മാത്യു അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ്. ദുരുദ്ദേശപരമായ ചിന്തകളോടെ കരുനീക്കം നടത്തുന്ന താര മാത്യു വളരെ കറപ്റ്റഡ് ആയ പോലീസ് ഓഫീസറാണ്. അൽത്താഫ് എന്ന യുവാവ് അധോലോകത്തെ പ്രധാനിയായ ഗുണ്ടയാണ്. അനിരുദ്ധനും അനിക്കുട്ടനുമാണ് മറ്റുള്ളവർ. ഇവരുടെയെല്ലാം പ്രതീക്ഷാ കേന്ദ്രം ഡോ ജേക്കബാണ്. വിവധ പ്രശ്നങ്ങളിൽ ഏർപ്പെടുന്ന ഇവർ ഡോ ജേക്കബിന്റെ മുന്നിൽ എത്തുന്നതോടെ കഥയ്ക്ക് വഴിത്തിരിവുണ്ടാകുന്നു.
പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'അനാര്‍ക്കലി'. ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും സച്ചിയുടേത് തന്നെയാണ്. ചിത്രത്തില്‍ ഹിന്ദിതാരം പ്രിയാല്‍ ഗോര്‍ നായികയാവുന്നു. . കബീര്‍ ബേദി, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, മേജര്‍ രവി, മധുപാല്‍, ജയരാജ് വാര്യര്‍, അരുണ്‍, ചെമ്പിന്‍ അശോകന്‍, മിയാ, സംസ്‌കൃതി ഷേണായ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
അനാര്‍ക്കലി'യില്‍ ലക്ഷദ്വീപിലെ ജീവിതവും ഭാഷയും സംസ്‌കാരവും ഉള്‍പ്പെടുത്തി പ്രണയത്തിനും അതിസാഹസികതയ്ക്കും നര്‍മ്മത്തിനും പ്രാധാന്യം നൽകിയാണ് ദൃശ്യവൽക്കരിക്കുന്നത്.
ലക്ഷദ്വീപിലെ കവരത്തിയില്‍ സ്‌പോര്‍ട്‌സ് ഡൈവിംഗ് രംഗത്ത് ആഴക്കടലല്‍ മുങ്ങല്‍ വിദഗ്‌ദ്ധനാണ് ശന്തനു. കവരത്തിയില്‍ തന്നെ ലൈറ്റ്‌ഹൗസിലെ സിസ്‌റ്റം എഞ്ചിനീയറാണ് സക്കറിയ. ഇവിടെ എത്തുന്നതിനു മുമ്പ് ഇവര്‍ നേവിയിലെ ഉദ്യോഗസ്‌ഥരും സുഹൃത്തുക്കളുമായിരുന്നു. എങ്കിലും അതിസാഹസികമായ അവരുടെ ജീവിതത്തില്‍ വളരെ യാദൃച്‌ഛികമായി കടന്നുവന്ന സംഭവവികാസങ്ങള്‍ ലക്ഷദ്വീപിന്റെ പശ്‌ചാത്തലത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് അനാര്‍ക്കലി.
ഓര്‍ഡിനറി'ക്കുശേഷം മാജിക് മൂണിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'അനാര്‍ക്കലി'
രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിന് ശേഷം ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് അനാർക്കലി.
പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
ബോളിവുഡിൽ നിന്നും കബീർ ബേഡി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
അമീര്‍ ഖാന്റെ 'പി.കെ.' ചിത്രത്തിലൂടെ ശ്രദ്ധേയനായ മനോജ് മുണ്ടാഷിര്‍ 'അനാര്‍ക്കലി'യില്‍ ഹിന്ദി ഗാനം രചിച്ചിട്ടുണ്ട്
നാലുദിവസം കപ്പലില്‍, അഞ്ചുദിവസം ലൈറ്റ്‌ഹൗസില്‍ ചിത്രീകരിക്കുന്ന അനാര്‍ക്കലിയില്‍ വെള്ളത്തിന്റെ അടിയിലും ഒരുക്കുന്ന രംഗങ്ങളുണ്ട്. ബോളിവുഡിലെ ഗണേഷ് മാരാരിന്റെ നേതൃത്വത്തിലൂടെ പ്രതിഭാശാലികളാണ് ലോക്കല്‍ സൗണ്ട് കണ്‍ട്രോള്‍ കൈകാര്യം ചെയ്യുന്നത്. ആഴക്കടല്‍ നീന്തല്‍ പരിശീലനത്തിനായി ഗുജറാത്തില്‍നിന്നും മികച്ച മാസ്‌റ്ററിന്റെ സഹായവും ഡ്യൂപ്പില്ലാതെ പൃഥ്വിരാജ് അഭിനയിക്കുകയും ചെയ്തു
സംവിധായകാരായ ശ്യാമപ്രസാദ്, മേജർ രവി, വി കെ പ്രകാശ്,മധുപാൽ, രഞ്ജി പണിക്കർ എന്നിവരും ക്യാമറമാനും സംവിധായകനുമായ രാജീവ് മേനോനും ചിത്രത്തിൽ അഭിനയിക്കുന്നു
അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന " എന്നു നിന്റെ മൊയ്തീന്‍" എന്ന ചിത്രത്തില്‍ മൊയ്തീനും കാഞ്ചനയുമായി പൃഥ്വീരാജും പാർവതിയും എത്തുന്നു. ആര്‍.എസ് വിമലാണ് ചിത്രം സംവിധാനം ചെയ്തത്.
സ്‌കൂള്‍ കാലത്ത് പ്രണയത്തിലായവരാണ് മൊയ്തീനും കാഞ്ചനയും. മതത്തിന്റെ അതിരുകള്‍ മാറ്റി നിര്‍ത്തിയെങ്കിലും ആ പ്രണയം മതത്തെയന്നല്ല കാലത്തെയും അതിജീവിക്കുകയായിരുന്നു. മൊയ്തീനുമായി കാഞ്ചന പ്രണയത്തിലാണെന്ന് അറിഞ്ഞ വീട്ടുകാര്‍ അവരെ വീട്ടുതടങ്കലിലാക്കി. 25 വര്‍ഷമാണ് കാഞ്ചനയ്ക്ക് ഇങ്ങനെ കഴിയേണ്ടിവന്നത്. ഇതിനിടെ പലപ്പോഴായി ഇവര്‍ ഒന്നിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കാലം കാത്തുവെച്ച ഈ കൈത്തെറ്റിന് പരിഹാരക്രിയയാവുകയാണ് ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയിലൂടെ.
രാഷ്ട്രീയമായും മതപരമായും ചരിത്രപ്രാധാന്യമുളള ഒരു സംഭവമാണ് ഈ സിനിമക്ക് ആധാരം. കോഴിക്കോട് ജില്ലയിലെ മുക്കത്ത്, 'മുക്കം സുൽത്താൻ' എന്ന് അറിയപ്പെട്ടിരുന്ന വി.പി. ഉണ്ണിമൊയ്‌തീന്‍ സാഹിബിന്റെ മകന്‍ മൊയ്‌തീനും രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുക്കത്തെ ഹിന്ദു പ്രമാണിയായിരുന്ന കൊറ്റങ്ങല്‍ അച്യുതന്റെ മകള്‍ കാഞ്ചനമാലയുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. സ്കൂൾ പഠന കാലം മുതൽ തന്നെ പരസ്പരം ഹൃദയങ്ങൾ കൈമാറിയവരാണ് മൊയ്തീനും കാഞ്ചനയും. പ്രേമത്തെ എതിർത്ത് കാൽ നൂറ്റാണ്ട് കാലത്തോളം കാഞ്ചനയെ വീട്ടുതടങ്കലിലാക്കിയെങ്കിലും പല സാഹചര്യങ്ങളിലൂടെയും ഒത്ത് ചേരാനുള്ള ശ്രമങ്ങളും കാഞ്ചനയും മൊയ്തീനും നടത്തിയിരുന്നു. 1982ൽ വച്ച് നടന്ന ഒരു അപകടത്തിൽ മൊയ്തീൻ മരണപ്പെടുന്നു. തന്റെ പ്രിയതമൻ മരണമടഞ്ഞിട്ടും വിവാഹം കഴിക്കാതിരുന്നിട്ടും മൊയ്തീന്റെ വിധവയായി കഴിഞ്ഞ് കൂടുന്ന വിധവയായാണ് കാഞ്ചന തുടർന്നുള്ള ജീവിതം നയിക്കുന്നത്. ഇന്നും കോഴിക്കോട്ടെ മുക്കം എന്ന പ്രദേശത്ത് അനശ്വര പ്രണയത്തിന്റെ രക്തസാക്ഷിയായി കാഞ്ചന ജീവിച്ചിരിക്കുന്നു എന്നത് യാഥാർത്യമാണ്.
ജീവിതത്തില്‍ ഒരിക്കലും ഒരുമിക്കാത്ത അനശ്വര പ്രണയകഥയാണ് "എന്ന് നിന്റെ മൊയ്തീന്‍".
1960 ല്‍ കോഴിക്കോട് മുക്കത്ത് നടന്ന ഒരു സംഭവ കഥയാണ് ഈ അനശ്വര പ്രണയം. ചിത്രത്തില്‍1960 കളിലെ ഗെറ്റപ്പിലാണ് അഭിനേതാക്കള്‍ എത്തുന്നത്.
അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനോടുവിലാണ് ആര്‍ എസ് വിമല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരുക്കിയത്.
ഈ ചിത്രത്തിലെ ശാരദാംബരം ചാരുചന്ദ്രിക എന്ന ഗാനം ആദ്യം പുറത്ത് വന്നത് പി ജയചന്ദ്രനൊപ്പം സിതാര കൃഷ്ണകുമാറിൻ്റെ ശബദത്തിലായിരുന്നു. എന്നാൽ പിന്നീട് അത് നീക്കം ചെയ്യപ്പെടുകയും ചിത്രത്തിൻ്റെ നിർമ്മാതാവിൻ്റെ മകൾ കൂടിയായ ശില്പാ രാജിൻ്റെ ശബ്ദത്തിൽ ഗാനം വീണ്ടുമിറക്കുകയും ചെയ്തു. രണ്ടാമത്തെ വെർഷനാണു ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ സിതാര സോഷ്യൽ മീഡിയയിൽ കൂടി പരസ്യമായി പ്രതികരിച്ചത് അന്ന് വിവാദമായിരുന്നു.