തമ്മനം സ്വദേശിയായ രാധിക നായർ. എൽ ആൻഡ് ടി സൗത്ത് റീജിയൻ സെയിൽസ് ഹെഡ് ആയിരുന്നു രാധിക. 22 വർഷത്തെ ജോലിക്ക് ശേഷമാണ് പാട്ടെഴുത്തിലേക്ക് രാധിക എത്തുന്നത്. ചെറുപ്പത്തിലെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ളതാണ് പാട്ടുമായുള്ള ബന്ധം. പെരുമ്പാവൂർ രവീന്ദ്രനാഥ് ആയിരുന്നു ശാസ്ത്രീയ സംഗീതത്തിൽ ആദ്യ ഗുരു. പിന്നീട് താമരക്കാട് ഗോവിന്ദൻ നമ്പൂതിരിക്ക് കീഴിലായിരുന്നു പഠനം. ജോലിസമയത്തും കലാസംബന്ധമായ വിഷയങ്ങളിൽ ഏറെ താത്പര്യമുണ്ടായിരുന്നു രാധികയ്ക്ക്. അതിനാൽ തന്നെ പത്രമാധ്യമങ്ങളിൽ കലാസംബന്ധമായ ലേഖനങ്ങൾ എഴുതിയിട്ടുമുണ്ട്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എസ്. അയ്യപ്പൻ നായർ ഐ.എസിന്റെയും പ്രൊഫ. സുഗതകുമാരിയുടേയും മകളായ രാധിക വിവാഹശേഷമാണ് കൊച്ചിയിലേക്കെത്തിയത്. തമ്മനം സ്വദേശി പ്രേം നായരാണ് ഭർത്താവ്. കൊച്ചിയിലെത്തിയ ശേഷം ധരണിക്ക് കീഴിൽ ശ്യാമള സുരേന്ദ്രന്റെ ശിക്ഷണത്തിൽ മോഹിനിയാട്ടവും രാധിക അഭ്യസിക്കുന്നുണ്ട്. ആൽബങ്ങളിലും നാടകങ്ങളിലും മറ്റും ശ്രീവത്സൻ ജെ. മേനോനോടൊപ്പം പാടിയിട്ടുമുണ്ട് രാധിക എന്ന വീട്ടമ്മ
- 15 views