സോ എസ്തബെ മൂവീസിന്റെ ബാനറിൽ ആൽബർട്ട് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് '8th മാർച്ച്'. സുനിൽ ചന്ദ്രിക നായർ ചിത്രം നിർമ്മിക്കുന്നു. ബാബുരാജ്, രാഹുൽ മാധവ്, പ്രദീപ് ചന്ദ്രൻ, എകത്രീന, ഖനക് ബുദ്ധിരാജ തുടങ്ങിയവർ അഭിനയിക്കുന്നു. എം ജി ശ്രീ കുമാറിന്റെതാണ് സംഗീതം. ഛായാഗ്രഹണം ഉദയൻ അമ്പാടി.
മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ശ്രീ വരുണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒന്നാംലോക മഹായുദ്ധം. സജിൽ എസ് മജീദ് നിർമ്മിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ്,അപർണ്ണ ഗോപിനാഥ്,ചെമ്പൻ വിനോദ് ജോസ്,ജോജു ജോർജ്,ബാലു വർഗീസ് തുടങ്ങിയവർ അഭിനയിക്കുന്നു.
അഞ്ച് കഥാപാത്രങ്ങളുടെ ഒരു ദിവസത്തെ സസ്പെൻസ് കഥയാണ് ഈ ചിത്രത്തിന്റെ സവിശേഷത. അഞ്ചുപേരും നെഗറ്റീവ് ചിന്തകളുള്ള കഥാപാത്രങ്ങളാണ്. താര മാത്യു അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ്. ദുരുദ്ദേശപരമായ ചിന്തകളോടെ കരുനീക്കം നടത്തുന്ന താര മാത്യു വളരെ കറപ്റ്റഡ് ആയ പോലീസ് ഓഫീസറാണ്. അൽത്താഫ് എന്ന യുവാവ് അധോലോകത്തെ പ്രധാനിയായ ഗുണ്ടയാണ്. അനിരുദ്ധനും അനിക്കുട്ടനുമാണ് മറ്റുള്ളവർ. ഇവരുടെയെല്ലാം പ്രതീക്ഷാ കേന്ദ്രം ഡോ ജേക്കബാണ്. വിവധ പ്രശ്നങ്ങളിൽ ഏർപ്പെടുന്ന ഇവർ ഡോ ജേക്കബിന്റെ മുന്നിൽ എത്തുന്നതോടെ കഥയ്ക്ക് വഴിത്തിരിവുണ്ടാകുന്നു.
ക്രേസി ഗോപാലന്‍,തേജാഭായ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം ഫയർമാൻ. നൈല ഉഷ ,ഉണ്ണി മുകുന്ദൻ,സിദ്ദിക്ക്,ഹരീഷ് പേരഡി തുടങ്ങിയവർ അഭിനയിക്കുന്നു. ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീലാണ് ചിത്രം
ഒരു റെസ്‌ക്യൂ ഓപ്പറേഷന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫയര്‍മാനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു നഗരത്തിൽ തികച്ചും ആകസ്മികമായുണ്ടായ തീപിടുത്തം തടയാൻ ഫയർഫോഴ്സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഫോക്കസ്. സ്റ്റണ്ടും സസ്‌പെന്‍സും ചിത്രത്തിലുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു
ഛായാഗ്രാഹകനായ ഷാംദത്ത് എസ് എസ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. ഫവാസ് മൊഹമ്മദ് മുഹമ്മദാണ് നിർമ്മാണം. സൗബിൻ ഷാഹിർ, ഹരീഷ് പെരുമണ്ണ, ലിജോമോൾ ജോസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. പ്ലേ ഹൗസാണ് വിതരണം.
മോഹൻലാലിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'കനൽ'. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിർമ്മാണം. ഡോ മധു വാസുദേവിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും ചിത്രസംയോജനം രഞ്ജൻ എബ്രഹാമും നിർവ്വഹിക്കുന്നു.
ഡേവിഡ് ജോണ്‍, അനന്തനാരായണൻ, രഘുവേട്ടൻ, കുരുവിള മാത്യു ഐപ്പ് ഇവർ നാലുപേരുംഗൾഫിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഏറെ വർഷങ്ങൾക്ക് ശേഷം ഒരു ട്രെയിൻ യാത്രക്കിടയിൽ വച്ച് ഡേവിഡ് ജോണും അനന്തനാരായണനും വീണ്ടും കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടൽ പലതിന്റെയും ഓർമ്മപ്പെടുത്തലുകൾക്ക് സാഹചര്യമൊരുക്കി. കത്തിയെരിയുന്ന കനലുകൾ പോലെ പുതിയ സംഭവങ്ങലും ആരംഭിക്കുകയായി. ഈ സംഭവങ്ങളുടെ ഉദ്വേഗം നിറഞ്ഞ ചലച്ചിത്രാവിഷ്ക്കാരമാണ് കനൽ എന്ന ചിത്രം പറയുന്നത്.
ശിക്കാറിനു ശേഷം സംവിധായകന്‍ എം. പത്മകുമാറും, തിരക്കഥാകൃത്ത് സുരേഷ് ബാബുവും, മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കനല്‍.
ശിക്കാറിന് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും പത്മകുമാറും ഒന്നിക്കുന്നത്.
ആദ്യമായി മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യുകയാണ് 'കനൽ' എന്ന ചിത്രത്തിലൂടെ അനൂപ് മേനോന്‍. നേരത്തെ റോക്ക് ആന്‍ഡ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, ഗ്രാന്‍ഡ് മാസ്റ്റര്‍, പ്രണയം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അനൂപ് മേനോൻ അഭിനയിച്ചിട്ടുണ്ട്.
നഗരത്തിലെത്തിയ തന്റെ അപരനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഓഫീസർക്ക് നേരിടേണ്ടിവരുന്ന ആറ് വ്യത്യസ്തമായ സംഭവങ്ങളും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു സെപ്തംബർ 16. സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം. കൈക്കൂലി വാങ്ങി സസ്പെന്‍ഷനില്‍ ആയ ട്രാഫിക് പോലീസുകാരന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം. ഒരു ജേര്‍ണലിസ്റ്റ് തന്റെ ജോലിയില്‍ പ്രവേശിക്കുന്ന ആദ്യ ദിവസം. ഒരു ഡോക്ടറുടെ ആദ്യ വിവാഹ വാര്‍ഷികം. അന്ന് രാവിലെ ഒരു ട്രാഫിക് സിഗ്നലില്‍ ഉണ്ടാകുന്ന ഒരു അപകടം ഇവരുടെ എല്ലാം ജീവിതങ്ങളെ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് ഒരു രണ്ടു മണിക്കൂര്‍ നേരത്തേക്ക് ഒറ്റ ലക്ഷ്യത്തിനു വേണ്ടി ഇവര്‍ യത്നിക്കുന്നു . ഒരു ജീവന് വേണ്ടി . ഇവിടെ നിന്നും ഉദ്വേഗജനകമായി മുന്നേറുന്ന സിനിമ ഒരു ത്രില്ലര്‍ എന്നതിനപ്പുറം ജീവിതം മുന്നോട്ടു വെക്കുന്ന സ്നേഹത്തിന്റെ ,ചതിയുടെ ,വാത്സല്യത്തിന്റെ , പ്രതികാരത്തിന്റെ , പ്രണയത്തിന്റെ , നൊമ്പരത്തിന്റെ, ശരിയുടെ, തെറ്റിന്റെ എല്ലാം നേര്‍ക്കാഴ്ചയാവുന്നു.
ഒരു മലഞ്ചെരിവിൽ പാശ്ചാത്യ രീതിയിൽ നടന്നു വരുന്ന ഹോട്ടലാണ് “ഹോട്ടൽ ഹിൽ പാലസ്”. ഉടമസ്ഥൻ കെ. ബി. നായരും സേവകനായ പി. കെ. മേനോനും കള്ളനോട്ടു വ്യാപാരത്തിനും കള്ളക്കടത്തിനും മറ്റ് അവിഹിതങ്ങൾക്കും ഈ ഹോട്ടലാണ് മറയായി ഉപയോഗിക്കുന്നത്. വഴിമുടക്കാൻ വരുന്നവരെ കൊന്നു കളയുകയാണ് നായരുടേയും മേനോന്റേയും വഴി. മേനോന്റെ വളർത്തു മകൾ ലീലയെ അയാൾ നിർബ്ബന്ധപൂർവ്വം അവിടത്തെ നർത്തകിയാക്കിയിരിക്കയാണ്. മദ്രാസിൽ നിന്നും ഡോക്റ്റർ കൈമളുടെ ശുപാർശയുമായെത്തിയ രാജഗോപാലനെ കെ. ബി. നായർ തന്റെ എസ്റ്റേറ്റ് മാനേജറായി നിയമിച്ചു. നായരുടെ മരിച്ചു പോയ ചേട്ടന്റെ ഭാര്യ മാധവിയമ്മയും മകൾ രാധയും അവിടെയുണ്ട്. മദ്രാസിൽ വച്ച് രാജനു രാധയെ പരിചയമുണ്ട്. നായരുടെ അകാലചരമമടഞ്ഞ ഭാര്യയുടെ പ്രേതം രാത്രി പന്ത്രണ്ടടിച്ചാൽ ഹോട്റ്റലിലും പരിസരത്തും അലഞ്ഞു തിരിയാറുണ്ടെന്നു കേട്ട രാജൻ ആ രഹസ്യം കണ്ടുപിടിയ്ക്കാൻ തീരുമാനിച്ചു. മലഞ്ചെരിവിലെ ഒരു വീട്ടിനുള്ളിൽ പ്രേതം അപ്രത്യക്ഷമാകുന്നെന്ന് അയാൾ കണ്ടു പിടിച്ചു, വില്ലന്മാർ രാജനു പുറകേയും ആയി. അനാഥയായ ലീലയോട് രാജനു സഹോദരീനിർവ്വിശേഷമായ സ്നേഹമാണുള്ളത്. രാജനും രാധയുമായുള്ള പ്രേമബന്ധത്തെ മാധവിയമ്മ നിശിതമായി എതിർത്തു. എന്നാൽ രാജന്റെ അച്ഛന്റെ ഫോടോ യദൃശ്ഛയാ കാണാനിടവന്ന അവർ തന്റെ സ്വാധീനശക്തി ഉപയോഗിച്ച് കെ. ബി. നായരെക്കൊണ്ടും അവർ തമ്മിലുള്ള വിവാഹത്തിനു സമ്മതിപ്പിച്ചു. കല്യാണരാത്രിയിൽ തന്നെ പ്രേതം രാജൻ-രാധ ദമ്പതിമാരുടെ മണിയറയിൽ കാണപ്പെട്ടു. രാജൻ പ്രേതത്തെ പിൻ തുടർന്നു. രാജനെ വകവരുത്താനായി കെ. ബി. നായരുടേയും മേനോന്റേയും ശ്രമം. അവരുടെ കള്ളനോട്ടു കേന്ദ്രം അയാൾ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. മാധവിയമ്മ ഇതിനിടയ്ക്ക് ചില സത്യങ്ങൾ തുറന്നു പറഞ്ഞു. രാജനും ലീലയും നായരുടെ ചേട്ടന്റെ മക്കളാണ്. സ്വന്തം ചേട്ടനെ പണ്ട് നായർ ധനലാഭത്തിനു കൊന്നു കളഞ്ഞതാണ്. നിരവധി സംഘട്ടനങ്ങൾക്ക് ശേഷം പ്രേതത്തെ രാജൻ പിടികൂടി. നായരുടെ വിശ്വസ്തനായ ഡ്രൈവർ അപ്പുക്കുട്ടനാണ് പ്രേതവേഷം കെട്ടിയിരുന്നത്. രാജനെ വില്ലന്മാർ തടവിലാക്കിയെങ്കിലും അയാൾ സമർത്ഥമായി രക്ഷപെട്ടു. അവസാനം അടിപിടിയ്ക്കിടയിൽ കൊക്കയിലേക്ക് വീണ് നായർ മരിച്ചു. മറ്റ് വില്ലന്മാർ പോലീസ് പിടിയിലുമായി. രാജനും രാധയും ഒന്നിച്ചു. ലീലയ്ക്ക് സ്വന്തം ചേട്ടനെ തിരിച്ചു കിട്ടി.