കുക്കിലിയാർ

Title in English
Kukkiliyar malayalam movie

ബനാറസ് എന്ന ചിത്രത്തിന് ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്ത 'കുക്കിലിയാർ'. മനോജ്‌ കെ ജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥയും നിർമ്മാണവും പ്രേം ജി. മാടമ്പ് കുഞ്ഞുകുട്ടന്റേതാണ് തിരക്കഥ. സംഗീതം എം ജയചന്ദ്രനും, പശ്ചാത്തല സംഗീതം രമേഷ് നാരായണനും നിർവ്വഹിക്കുന്നു.

 

വർഷം
2015
റിലീസ് തിയ്യതി
Runtime
120mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

എവിടെ നിന്നോ വന്നെത്തിയതും പേരും ഊരുമില്ലാത്തതുകൊണ്ടും നാട്ടുകാര്‍ അയാളെ കുക്കിലിയാര്‍ എന്ന് പേരിട്ട് വിളിച്ചു. അമ്പലപ്പറമ്പില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന എഴുപതു വയസ് പ്രായം തോന്നിക്കുന്ന തരത്തില്‍ പ്രാകൃതനായ കുക്കിലിയാറിന്റെ രീതി സുധിക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ സുധി പലപ്പോഴും നീരസം പ്രകടിപ്പിച്ചിരുന്നു. നാട്ടില്‍ ചെറുപ്പക്കാരുടെ നേതാവാണ് സുധി. എല്ലാകാര്യത്തിലും എവിടെയും സുധിയുടെ സാന്നിദ്ധ്യമുണ്ടാകും. സുധിക്ക് ഒരു കാമുകിയുണ്ട്. കോളജ് വിദ്യാര്‍ഥിനിയായ സരയു. ഒരിക്കല്‍ തന്റെ കൈപ്പിഴയാല്‍ പറ്റിയ അബദ്ധത്തിന്റെ പുറത്ത് കുക്കിലിയാറിനെ സുധിക്ക് സഹായിക്കേണ്ടി വന്നു. തുടര്‍ന്ന് കുക്കിലിയാറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞപ്പോള്‍ സുധി മറ്റൊരു സത്യം തിരിച്ചറിഞ്ഞു ;കുക്കിലിയാര്‍ രാഘവന്‍നായരാണ്, സിംഗപ്പൂര്‍ മലയാളിയാണ്. ഭാര്യയും കുട്ടിയുമുണ്ട്. പിന്നെ കുക്കിലിയാറിന് എന്താണ് സംഭവിച്ചത്. കുക്കിലിയാറിന്റെകഥ ഇവിടെ തുടങ്ങുകയാണ്

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • മനോജ് കെ ജയന്‍ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുക്കിലിയാര്‍. ബനാറസിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന കുക്കിലിയാറില്‍ നാല്പത്തിയഞ്ചുകാരനായ സിംഗപ്പൂര്‍ മലയാളി രാഘവന്‍ നായരായും പ്രാകൃതനായ എഴുപതുകാരന്‍ കുക്കിലിയാറായും മനോജ് കെ ജയന്‍ അഭിനയിക്കുന്നു.
  • കാൽനൂ​റ്റാണ്ടിനുശേഷം ശശികല മേനോൻ ചലച്ചിത്രഗാനരചയിതാവുന്നു. 'നിത്യസഹായ മാതാവേ' എന്ന പ്രശസ്ത ഗാനം സമ്മാനിച്ച ശശികല മേനോൻ മലയാളിത്തം തുളുമ്പുന്ന പാട്ടുകളാണ് വീണ്ടും ഒരുക്കിയത്.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
കാരിക്കേച്ചേഴ്സ്
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Tue, 04/28/2015 - 23:05

ജമ്നാപ്യാരി

Title in English
Jamna Pyari malayalam movie

ആർ ജെ ക്രിയേഷൻസിന്റെ ബാനറിൽ ജെയ്സണ്‍ ഇളംകുളം നിർമ്മിച്ച്‌ തോമസ്‌ സെബാസ്റ്യൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ജമ്നപ്യാരി. കുഞ്ചാക്കോ ബോബനും, മിസ്‌ കേരള ഗായത്രി സുരേഷ് നായികനായകന്മാരാകുന്നു. ജോയ് മാത്യു, നീരജ് മാധവ്,സുരാജ് വെഞ്ഞാറമ്മൂട്, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

jamna pyari movie poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/JamnaPyari
എം എസ് മാട്ടുമന്തയുടെ സിനിമ മംഗളം റിപ്പോർട്ട് മെയ് 18,2015
കഥാസന്ദർഭം

ജമ്‌നാ പ്യാരിയെന്നാല്‍ അപൂര്‍വ ഇനത്തില്‍പെട്ട ആടാണ്‌. പ്യാരിയെന്നാല്‍ പ്രണയമാണ്‌. എടുത്തുചാട്ടക്കാരനായ നായകനും സമചിത്തതയോടെ സ്‌നേഹപൂര്‍വ്വം അടുക്കുന്ന നായികയും തമ്മിലുള്ള കഥയാണ്‌ ഈ ചിത്രത്തിന്റെ .
  
വടക്കാഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് വാസൂട്ടൻ. എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന വാസൂട്ടന്റെ സുഹൃത്താണ് സാബു. ഇരുചക്രവാഹനങ്ങൾ സെക്കന്റ് ഹാന്റായി വിൽക്കുന്ന കട നടത്തുകയാണ് സാബു. എന്ത് പ്രശ്നമുണ്ടായാലും ഇവർക്കൊരു മാർഗ്ഗനിർദ്ദേശിയായി ഒരു കാരണവരായി നിൽക്കുന്നയാളാണ് സ്റ്റുഡിയോ ഉടമയായ പ്രകാശേട്ടൻ. എം ബി എ യ്ക്ക് പടിക്കുന്ന പാർവ്വതി എന്ന പെണ്‍കുട്ടി ഇവരുടെയിടയിലേയ്ക്ക് കടന്നുവരുന്നതോടെ ജമ്നപ്യാരിയുടെ കഥ മറ്റൊരു വഴിത്തിരിവിലേയ്ക്ക് നീങ്ങുകയാണ്.

നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Tue, 04/28/2015 - 18:31

KL10 പത്ത്

Title in English
KL10 Pathu malayalam movie
വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/KL10patthu
കഥാസന്ദർഭം

മലപ്പുറത്തിന്റെ കായികവും, രാഷ്ട്രീയവും, സാമൂഹികവുമായ പശ്ചാത്തലങ്ങളിലൂടെ ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് KL10 പത്ത്

പി ആർ ഒ
നിർമ്മാണ നിർവ്വഹണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്, മലപ്പുറം
Submitted by Neeli on Tue, 04/28/2015 - 13:50

സെന്റ്‌മേരീസിലെ കൊലപാതകം

Title in English
St.Marysile kolapathakam malayalam movie

കൃഷ്ണാഞ്ജലി ഫിലിംസിന്റെ ബാനറിൽ കെ പി രാജേന്ദ്രൻ മയ്യിൽ നിർമ്മിച്ച്, ഷിജോയ് എച്ച്.എന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെന്റ് മേരീസിലെ കൊലപാതകം. അപര്‍ണാ നായര്‍, സുധീര്‍ കരമന, ശ്രീജിത്ത് വിജയ്, പൂജിതാ മേനോന്‍, ലീന നായർ, അഞ്ജു രാജ് തുടങ്ങിയവർ അഭിനയിക്കുന്നു.

St.Marys kolapathakam movie poster m3db

വർഷം
2015
റിലീസ് തിയ്യതി
Runtime
100mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/St.MarySileKolapathakamMovie
എ എസ് ദിനേശ് റിപ്പോർട്ട് സിനിമാ മംഗളം , Jan 19/2015
കഥാസന്ദർഭം

തിരുവനന്തപുരത്തെ പ്രശസ്ത ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേളാണ് പൂജ. ഒപ്പം ജോലി ചെയ്യുന്ന മീര, മെറിൻ, ജ്യോത്സ്ന എന്നിവർ പൂജയുടെ സുഹൃത്തുക്കളാണ്. പൂജയും, മീരയും നഗരത്തിലെ സെന്റ്‌ മേരീസ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലാണ് താമസം. ജോലിയുടെ തിരക്കിനിടയിൽ മോഹങ്ങളും പ്രതീക്ഷകളും പരസ്പരം പങ്കുവച്ച്‌ കഴിയുന്ന ഇവരുടെ ഇടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നം എല്ലാം തകിടം മറിക്കുന്നു. 
ഹോസ്റ്റലിലെ ഒരു പെണ്‍കുട്ടിയെ കാണാതാകുന്നു , അതൊരു കൊലപാതകം കൂടി ആണെന്നറിഞ്ഞപ്പോൾ എല്ലാവരും ഭയന്നു. കേസന്വേഷിക്കാൻ പോലീസ് ഓഫീസർ സോളമൻ എത്തുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭാവികാസങ്ങളുമാണ് സെന്റ്‌ മേരീസ് കൊലപാതകം ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

അനുബന്ധ വർത്തമാനം
  • പ്രമുഖ സംവിധായകന്‍ മധു കൈതപ്രത്തിന്റെ സഹസംവിധായകനായിരുന്ന ഷിജോയ് എച്ച് എന്‍ ആദ്യമായി ഒരുക്കുന്ന ചിത്രമാണ് 'സെന്റ് മേരീസിലെ കൊലപാതകം'
  • നായികാ പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലറാണ് 'സെന്റ് മേരീസിലെ കൊലപാതകം'
  • ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന്റെ ശിഷ്യൻ അനിൽ നാരായണ്‍ ആണ് സെന്റ്‌ മേരീസ് കൊലപാതകം ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
ചമയം
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 04/27/2015 - 11:40

ചില നേരങ്ങളിൽ ചിലർ

Title in English
Chila nerangalil chilar malayalam movie

മൈൽസ്റ്റോണ്‍ മൂവി മേക്കേഴ്സ് നിർമ്മിച്ച്‌ നവാഗതനായ ശ്രീനിവാസൻ പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചില നേരങ്ങളിൽ ചിലർ'.  ചിത്രത്തിൽ നായകാനായെത്തുന്ന സംവിധായകൻ അജി ജോൺ(അജിത്‌ ആര്യൻ ) തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജാക്കി ഷ്രൊഫ്,സഞ്ജന ഗൽറാനി, വിനുത ലാൽ (അശ്വതി ലാൽ), തമിഴ് നടൻ ജയപ്രകാശ് (ജെ പി), പി ബാലചന്ദ്രൻ, ദേവി അജിത്‌ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.

വർഷം
2015
Screenplay
അവലംബം
https://www.facebook.com/ChilaNerangalilChilar
അനുബന്ധ വർത്തമാനം
  • പ്രശസ്ത സംവിധായകാൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ആയിരുന്ന ശ്രീനിവാസൻ പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം
  • ഒരു നവാഗത സംവിധായകന്റെ ചിത്രത്തില്‍ മലയാളത്തിലെ യുവസംവിധായകരില്‍ ശ്രദ്ധേയനായ മറ്റൊരു സംവിധായകന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹോട്ടല്‍ കാലിഫോര്‍ണിയ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത അജി ജോണ്‍ സംവിധാനത്തില്‍ നിന്നും അഭിനയത്തിലേക്കുള്ള മാറ്റം പോലെ പേരിലും ചെറിയ മാറ്റങ്ങള്‍ വരുത്തി അജിത്ത് ആര്യന്‍ എന്ന പേരിലാണ് അജി ജോണ്‍ അഭിനയിക്കുന്നത്.
  • മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം ജാക്കി ഷ്രോഫ് ആണ്.
  • മലയാളത്തിന്റെ ഭാഗ്യ നായിക എന്നറിയപ്പെടുന്ന നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണി ചിത്രത്തിൽ നായികമാരിൽ ഒരാൾ ആകുമ്പോൾ അടുത്തിടെ അശ്വതി ലാൽ എന്ന പേരിലേയ്ക്ക് മാറിയ വിനുത ലാലാണ് മറ്റൊരു നായികയായി വരുന്നത്.
  • ചിത്രം റിലീസ് ചെയ്തിട്ടില്ല
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
മുംബൈ, മത്തെരൻ , മൽഷേജ് ഘട്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sat, 04/25/2015 - 13:59

കുഞ്ഞിരാമായണം

Title in English
Kunjiramayanam malayalam movie

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ വര്‍ക്കി നിർമ്മിച്ച് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞിരാമായണം'. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദീപു പ്രദീപ്‌, ബേസില്‍ ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

വർഷം
2015
റിലീസ് തിയ്യതി
Runtime
124mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/kunjiramayanam
അനുബന്ധ വർത്തമാനം
  • വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒരു ചിത്രത്തില്‍ എത്തുന്നു.
  • വിനീത് ശ്രീനിവസാന്റെ കൂടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഹൃസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ബേസില്‍.
  • ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ സിനിമയാണ് കുഞ്ഞിരാമയാണം
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Sat, 04/25/2015 - 13:00

സണ്‍ ഓഫ് സത്യമൂർത്തി - തെലുങ്ക് - ഡബ്ബിംഗ്

Title in English
Son of sathyamurty malayalam movie

son of sathyamurthy movie poster

വർഷം
2015
റിലീസ് തിയ്യതി
അനുബന്ധ വർത്തമാനം
  • മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ചലച്ചിത്രം 
സംഘട്ടനം
Submitted by Neeli on Thu, 04/23/2015 - 22:43

അമർ അക്ബർ അന്തോണി

Title in English
Amar Akbar Anthony malayalam movie

യു ജി എം എന്റർറ്റൈന്റ്മെന്റ് & അനന്യ ഫിലിംന്റെ ബാനറിൽ ഡോ സക്കറിയ തോമസ്‌, ആൽവിൻ അന്റണി എന്നിവർ നിർമ്മിച്ച്‌ നടനായ നാദിർഷ സംവിധാനം ചെയ്ത ചിത്രമാണ് 'അമർ അക്ബർ അന്തോണി'. ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ ഇവരുടെതാണ് തിരക്കഥ. പൃഥ്വീരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് ടൈറ്റിൽ റോളുകളിൽ എത്തുന്നത്. നായിക നമിത പ്രമോദ്. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നതും നാദിർഷയാണ്  

 

വർഷം
2015
റിലീസ് തിയ്യതി
Runtime
142mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/AmarAkbarAnthonyOfficial
വാഴൂർ ജോസിന്റെ സിനിമ മംഗളം റിപ്പോർട്ട് ജുണ്‍ 8/2015
കഥാസന്ദർഭം

മൂന്നു ചങ്ങാതിമാർ. ഇവർക്കിടയില്‍ ഇടയ്‌ക്ക് പിണക്കങ്ങളും ഇണക്കങ്ങളുമുണ്ടാകാറുണ്ട്‌. അവര്‍ ചിലപ്പോള്‍ ശത്രുക്കളെപ്പോലെയും  പെരുമാറും. ഇതിനിടയില്‍ പ്രണയമുണ്ട്‌. കുടുംബ ബന്ധങ്ങളുണ്ട്‌. ഇവരില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മാതാപിതാക്കളുണ്ട്‌. ഇതെല്ലാം പതിവുപോലെ നീങ്ങുന്നതിനിടയിലാണ്‌ അവര്‍ക്കിടയില്‍ ഒരു പ്രശ്‌നം കടന്നുവരുന്നത്‌. ഇത്‌ ചിത്രത്തെ ഏറെ സംഘര്‍ഷത്തിലേക്ക്‌ നയിക്കുന്നു

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • മലയാളികൾക്ക് സുപരിചിതനായ നാദിർഷ 'അമർ അക്ക്ബർ ആന്റണി' എന്ന ചിത്രത്തിലൂടെ സംവിധായകൻറെ കുപ്പായം അണിയുകയാണ്
  • ക്ലാസ്മെറ്റ്സിന് ശേഷം പൃഥ്വീരാജും ഇന്ദ്രജിത്തും ജയസൂര്യും ഒരുമിക്കുന്ന ചിത്രം 
  • ഇരുനൂറോളം വരുന്ന ജൂനിയര്‍ കലാകാരന്മാര്‍ ഈ ചിത്രത്തിലുടനീളം അഭിനയിക്കുന്നുണ്ട്‌
  • പൃഥ്വീരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്,കലഭവാൻ ഷാജോണ്‍ എന്നിവർ ചേർന്ന് ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. നാദിർഷയുടെ സഹോദരൻ സമദും ചിത്രത്തിൽ പാടിയിട്ടുണ്ട്.
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി, തായ്ലാന്റ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Choreography
ഡിസൈൻസ്
Submitted by Neeli on Tue, 04/21/2015 - 16:20

ദൂരം

Title in English
Dooram malayalam movie

നവാഗതനായ മനു കണ്ണന്താനം സംവിധാനം ചെയ്ത സിനിമയാണ് "ദൂരം". എൻ ഐ വി ആർട്ട് മൂവീസിന്റെ ബാനറിൽ ഷാജി മാത്യു ചിത്രം നിർമ്മിക്കുന്നു. ഡാനിൽ ഡേവിഡിന്റേതാണ് തിരക്കഥ. ചിത്രത്തിൽ മഖ്‌ബൂൽ സൽമാൻ, ഷൈൻ ടോം ചാക്കോ,ഭഗത്,നിർമൽ,ഐമ,ഐന,അർച്ചന കവി,സുരാജ് വെഞ്ഞാറമ്മൂട്, സായ്കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.

 

വർഷം
2016
റിലീസ് തിയ്യതി
Runtime
128mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/pages/Dooram/1400615406858989
കഥാസന്ദർഭം

ഒരു പ്രണയകഥ രണ്ടു കാലഘട്ടങ്ങളിലായി അവതരിപ്പിക്കുന്ന ചിത്രമാണ്‌ 'ദൂരം'. ഡെന്നീസ്‌ പോള്‍, സമീര്‍, സാം, ഷാനവാസ്‌ എന്നീ നാലു സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥ പോകുന്നത്.

അനുബന്ധ വർത്തമാനം
  • പ്രശസ്‌ത ഛായാഗ്രാഹകനായ സഞ്‌ജീവ്‌ ശങ്കറിനോടൊപ്പം ഛായാഗ്രഹണ സഹായിയായിരുന്നു മനു കണ്ണന്താനം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദൂരം'
  • ലൗ ആന്റ്‌ ലൗ ഒണ്‍ലി എന്നായിരുന്നു ആദ്യം ചിത്രത്തിന് നല്കിയ പേര്
  • മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി ഇരട്ടകളെ നായികമാരാക്കുന്ന ചിത്രമാണിത്‌. ഇരട്ടകളായ ഐന, ഐമ എന്നിവരാണ്‌ ഈ ചിത്രത്തിലെ നായികമാര്‍.
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍, മലേഷ്യ, ഹൈദ്രാബാദ്‌
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 04/20/2015 - 23:19

അച്ഛാ ദിൻ

Title in English
Acha din malayalam movie

ഇമ്മനുവലിനും, ദി ലാസ്റ്റ് സപ്പറിനും ശേഷം സിൻ-സിൾ സെല്ലുല്ലോയിഡിന്റെ ബാനറിൽ എസ് ജോർജ്ജ് നിർമിക്കുന്ന 'അച്ഛാ ദിൻ'. മമ്മൂട്ടി നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ സംവിധായകൻ ജി മാർത്താണ്ഡൻ ആണ്.

Acha din movie poster m3db

അതിഥി താരം
വർഷം
2015
റിലീസ് തിയ്യതി
Runtime
109mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അവലംബം
https://www.facebook.com/AchaDhin
കഥാസന്ദർഭം

ജാര്‍ഖണ്ഡുകാരനായ ദുര്‍ഗാദാസ് ഭാര്യ ശീതളുമൊത്ത് കൊച്ചിയിലെ ഒരു ചെറിയ വീട്ടില്‍ കഴിയുന്നതിനിടയില്‍ ആ കുടുംബത്തിലേക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ ചിലര്‍ കടന്നുവരികയാണ്. അതോടെ ആ കുടുംബത്തിന്‍റെ സന്തോഷം നഷ്ടമാകുന്നു. നല്ലൊരു ദിവസത്തിനു വേണ്ടിയുള്ള ദുര്‍ഗാദാസിന്‍റെ പോരാട്ടമാണ് പിന്നീടുള്ളത്.

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഇമ്മാനുവൽ എന്നീ ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ വീണ്ടും ഒരുമിക്കുന്നു
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
എറണാകുളം, മരട്
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം
ഡിസൈൻസ്
Submitted by Neeli on Sun, 04/19/2015 - 22:08