മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കിയ ചിത്രമാണ് 'റാണി പത്മിനി'. പി എം അല്‍ത്താഫും വി എം ഹാരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരനും നവാഗതനായ രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
'നെഗലുകൾ' ആദിവാസികളിലെ ബ്രാഹ്മണര്‍ എന്നറിയപ്പെടുന്ന കുറിച്യ സമുദായത്തിലെ കര്‍ഷകന്റെ കഥ പറയുന്നു. പൂര്‍വ്വികര്‍ കൈമാറി കടന്നുപോയ കൃഷി അറിവുകള്‍ നിലനിര്‍ത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് കര്‍ഷകനായ ദാരപ്പന്‍. സ്വപ്നത്തില്‍ നിരന്തരമെത്തുന്ന പൂര്‍വ്വികര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ദാരപ്പന് ഉത്തരമില്ലാതാകുന്നു. നൂറില്‍പ്പരം അപൂര്‍വ്വവും പരമ്പരാഗതവുമായ നെല്ലിനങ്ങളുടെ വിത്തുകള്‍ സൂക്ഷിക്കുന്ന കർഷകനാണ് ദാരപ്പന്‍, എങ്കിലും ദാരപ്പൻ ഉപയോഗിക്കുന്നത് റേഷന്‍കടയിലെ അരിയാണ്. മാറിയ സാഹചര്യങ്ങളില്‍ കൃഷിരീതികള്‍ നിലനിര്‍ത്താന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തമായത്.
വയനാട്ടിലെ പാരമ്പര്യ നെല്‍വിത്തുകളുടെ കാവല്‍ഭടനായ ചെറുവയല്‍ രാമന്റെ ഇതിഹാസ ജിവിതകഥ പറയുന്ന ചലച്ചിത്രമാണ് നെഗലുകൾ.
നെഗലുകളെന്നാല്‍ 'പൂര്‍വ്വികര്‍' എന്നർത്ഥം
വയനാട്ടിലെ ഗോത്ര വര്‍ഗ കര്‍ഷക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സിനിമ "നെഗലു'കളുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം ചലച്ചിത്ര അക്കാദമില്‍ നടന്നു.
രാസവളപ്രയോഗത്തിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ പദ്ധതികളെ സിനിമ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് പൂര്‍ത്തിയാക്കിയ സാമൂഹിക പ്രസക്തിയുള്ള ചിത്രം ചാനലുകള്‍ നിരാകരിക്കുകയാണെന്നും സിനിമ നേരിട്ട് ജനങ്ങളിലെത്തിക്കുമെന്നും സംവിധായകന്‍ അവിര റബേക്ക.
അവിര റബേക്കയുടെ വയനാടന്‍ പശ്ചാത്തലത്തിലുള്ള ആദ്യ സിനിമകൂടിയാണിത്
മനോജ് കെ ജയന്റെ വയനാടന്‍ പശ്ചാത്തലത്തിലുള്ള രണ്ടാമത്തെ സിനിമയാണിത്
പുനീത് രാജ്കുമാറും മോഹന്‍ലാലും മുഖ്യവേഷങ്ങളിലെത്തിയ കന്നട ചിത്രം 'മൈത്രി'യുടെ മലയാളം പതിപ്പ്. ബി.എം ഗിരിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ഇളയരാജയാണ് ഈണമിട്ടത്.
ഇന്ത്യയിൽ ഏറ്റവും അധികം ബാല പീഡനങ്ങൾക്ക് സാക്ഷിയാകുന്ന നഗരങ്ങളിലൊന്നായ ബാംഗ്ലൂരില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘മൈത്രി’ ഒരുക്കിയിരിക്കുന്നത്.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ആവേശതരംഗമായി മാറിയ കോടീശ്വരന്‍ ഷോ, ടി.വി. ചാനലില്‍ അവതരിപ്പിക്കുന്നത് പുനീത് രാജ്‌കുമാറാണ്. ജുവനൈല്‍ ഹോമിലെ തടവുകാരനായ സിദ്ധരാമു എന്ന പതിനൊന്നുകാരന് ഈ കോടീശ്വരന്‍ പരിപാടിയില്‍ മത്സരിക്കാനുള്ള അവസരം ലഭിക്കുന്നു. ആറു ക്ലാസ് വരെ പഠിച്ചിട്ടുള്ള ദരിദ്രനും അനാഥനുമാണെങ്കിലും സിദ്ധരാജു ബുദ്ധിമാനാണ്. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കി അവൻ മുന്നേറി. ജുവനൈല്‍ ഹോമിലെ വാര്‍ഡനാണ് സിദ്ധരാമുവിന് ആത്മവിശ്വാസം നല്‍കിക്കൊണ്ടിരുന്നത്. അമ്പതുലക്ഷം നേടി വിജയം കൈവരിച്ച് സിദ്ധരാമു കോടിപതിയാകാനുള്ള തയാറെടുപ്പിലാണ്. അടുത്ത ദിവസമാണ് അതിനുള്ള മത്സരം. അപ്പോഴാണ് സിദ്ധരാമുവിനെ ജയിക്കാന്‍ അനുവദിക്കരുതെന്ന അപേക്ഷയുമായി മഹാദേവ് മേനോന്‍ പുനീത് രാജ്‌കുമാറിന്റെ മുന്നിലെത്തുന്നത്. മേനോന്‍ വെളിപ്പെടുത്തുന്ന ചില വസ്‌തുതകള്‍ പുനീതിനെ ചിന്താക്കുഴപ്പത്തിലാക്കുന്നു. തുടര്‍ന്നുള്ള സംഭവബഹുലമായ, സങ്കീര്‍ണമായ ഹൃദയസ്‌പര്‍ശിയായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 'മൈത്രി' മുന്നോട്ടു പോകുന്നത്.
ഗൗരവമായ വിഷയത്തെ മികവോടെ അവതരിപ്പിച്ച് സന്ദേശവും പകരുന്ന മൈത്രി കന്നടത്തില്‍ നിരൂപകപ്രശംസ നേടിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് കന്നടത്തിലും തന്റെ ശബ്ദം ഡബ്ബ് ചെയ്തത്.
കന്നഡ സിനിമയിലെ നടന്‍ രാജ്കുമാറിന്റെ മകനായ പുനീത് 'മൈത്രി'യില്‍ സൂപ്പര്‍താരം പുനീതായിട്ടാണ് അഭിനയിക്കുന്നത്.
ഇതിഹാസയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം 'വിശ്വാസം അതല്ലേ എല്ലാം'. മോഡലായ അർച്ചന ജയകൃഷ്ണൻ, അൻസിബ ഹസൻ എന്നിവർ നായികമാരാകുന്ന ചിത്രം ജയരാജ് വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. മനോജ് കെ ജയൻ,വിജയരാഘവൻ,ശങ്കർ,സുനിൽ സുഖദ,കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. എം കെ ആർ ഫിലിം കമ്പനിയുടെ ബാനറിൽ ഷജീർ റാവുത്തറാണ് ചിത്രം നിർമ്മിക്കുന്നത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളെക്കുറിച്ച് ബോധ്യമുള്ള കഥാപാത്രമാണ് സിനിമയിലെ നായകന്‍. എന്നാല്‍ അതേനിലയില്‍ പ്രായോഗിക ജീവിതം നയിക്കാന്‍ നായകന് കഴിയുന്നില്ല. ഇതാണ് സിനിമയുടെ പ്രമേയം.
എ എസ് ഐ ലൂക്കോയുടെ മകനാണ് ജോമോൻ. എല്ലാവിധ സുഖങ്ങളോടുകൂടി ജീവിക്കുന്നതുകൊണ്ട് ജീവിതത്തിന്റെ ബുദ്ധിമുട്ടുകളൊന്നും ജോമോനറിയില്ല. പണമുണ്ടാക്കാൻ ബുദ്ധിമാത്രം മതി കഷ്ട്ടപ്പെടണ്ട ആവശ്യമില്ല എന്നാണ് ജോമോന്റെ വിശ്വാസം. അതനുസരിച്ച് ജീവിക്കാനുള്ള ശ്രമത്തിലാണ് ജോമോൻ. ഒടുവിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ജോമോൻ ഒരു ദൗത്യം എറ്റെടുക്കുന്നു. മറൈൻ ഡ്രൈവിൽ കാറ്റാടിയന്ത്രം സ്ഥാപിക്കാനുള്ള കരാർ ജോമോൻ ഏറ്റെടുക്കയാണ്. വളരെ അഭിമാനപൂർവ്വം തന്റെ ദൗത്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിൽ ജോമോൻ നേരിടുന്ന പ്രതിസന്ധികളാണ് വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രം ദ്രിശ്യവൽക്കരിക്കുന്നത്.
ഗോവിന്ദ് പദ്മസൂര്യയും, മിയയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 32-ാം അദ്ധ്യായം 23-ാം വാക്യം. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് നവാഗതരായ ഇരട്ട സംവിധായകർ അർജുൻ പ്രഭാകരനും ഗോകുൽ രാമകൃഷ്ണനും ചേർന്നാണ്. 7ജി സിനിമാസിന്റെ ബാനെറിൽ വിജീഷ് വെള്ളറങ്ങര, ലക്ഷ്മി ജി നായർ, റസാക്ക് പക്കിയൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജെമിൻ ജോം. ബിജിബാലാണ് സംഗീതം.
ആദാമിന്റെ മകൻ അബു , കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പത്തേമാരി'. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരക ജുവൽ ആണ് നായിക. കൂടാതെ സിദ്ദിക്ക്, സിദ്ദിക്കിന്റെ മകൻ ഷഹീൻ, സലിം കുമാർ, ജോയ് മാത്യു, തമിഴ് സിനിമ രംഗത്ത് നിന്നും വിജി,ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ശബ്ദസങ്കലനം നിർവ്വഹിക്കുന്നത് റസൂൽ പൂക്കുട്ടിയും, ഛായാഗ്രഹണം മധു അമ്പാട്ടുമാണ്.
നടൻ സിദ്ദിക്കിന്റെ മകൻ ഷഹീൻ സിദ്ദിക്ക് പത്തേമാരിയിലൂടെ മലയാള ചലച്ചിത്രലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു
അറുപത് മുതൽ രണ്ടായിരത്തി പതിനഞ്ചു വരെയുള്ള നാല് കാലഘട്ടത്തിലൂടെയുള്ള പ്രവാസ ജീവിത കഥയാണ് പത്തേമാരിയിൽ ദൃശ്യവൽക്കരിക്കുന്നത്
ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ മലയാളത്തില്‍ നിന്നും പത്തേമാരിയും സ്ഥാനം പിടിച്ചിരുന്നു. ഇന്ത്യയില്‍ പരിഗണിച്ച 31 മികച്ച സിനിമകളില്‍ നിന്ന് ആദ്യത്തെ അഞ്ചു ചിത്രങ്ങളിലൊന്നായി പത്തേമാരി എത്തിയിരുന്നു. അവസാനവട്ട തിരഞ്ഞെടുപ്പിലാണ് പത്തേമാരിക്ക് അവസരം നഷ്ടമായത്.
ഫ്ലാറ്റ് നമ്പര്‍ 4 ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണജിത്ത് എസ് വിജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ഡെഡ്‌ലൈൻ. അഞ്ജന അപ്പുക്കുട്ടൻ, സുനിൽ സുഖദ, കലാശാല ബാബു, ശശി കലിംഗ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫ്ലാറ്റ് നമ്പര്‍ 4 ബി എന്ന സാമൂഹിക പ്രതിബന്ധത സിനിമയ്ക്ക് ശേഷം കഥയും തിരക്കഥയും എഴുതി കൃഷ്ജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ഡെഡ് ലൈന്‍ സിനിമയുടെ ഒരു പോസറ്റർ വിവാദത്തിലേയ്ക്ക് നീങ്ങിയിരുന്നു.
ചിത്രം 2015 ൽ ചിത്രീകരണം പൂർത്തിയായി. റിലീസായിട്ടില്ല
നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള സിന്റോ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'നൂൽപ്പാലം'. ആതിര മൂവി ലാന്റിന്റെ ബാനറിൽ ടെന്നി അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. ടി ജി രവി, മാള അരവിന്ദൻ, കലാശാല ബാബു,എം ആർ ഗോപകുമാർ തുടങ്ങിയവർ അഭിനയിക്കുന്നു. മാള അരവിന്ദൻ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രമാണ് നൂൽപ്പാലം.
ഒരു പുഴക്കിരുവശമുള്ള ഗ്രാമങ്ങളാണ് പുല്ലേറ്റിങ്കരയും തൃപ്പാളൂര്‍ ഗ്രാമവും. തൃപ്പാളൂര്‍ ഗ്രാമത്തിലെ പ്രഗത്ഭനാണ് കഥകളിക്കാരനായ തൃപ്പാളൂര്‍ ആശാന്‍. കഥകളി വേദിയിലെ നിറസാന്നിധ്യമായിരുന്ന തൃപ്പാളൂര്‍ ആശാന്‍ ഒരുനാള്‍ കളിത്തട്ടില്‍ തളര്‍ന്നുവീഴുന്നു. ആശാന്‍ കിടപ്പിലാവുന്നു. ആശാന്റെ കളിച്ചെണ്ട കൊട്ടുന്ന ആളായ ഹരിഗോവിന്ദന്‍ ഒരുനാള്‍ തൃപ്പാളൂര്‍ ആശാനെ കാണാനെത്തുന്നു. ഹരിഗോവിന്ദനെ കാണുന്നതോടെ ആശാന്റെ മുഖത്ത് നവരസങ്ങള്‍ നിറയുന്നു. ഭയാനകവും ബീഭത്സവും ശാന്തവും ഉള്‍പ്പെടെയുള്ള ഒമ്പതു ഭാവങ്ങള്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ പിറവിയെടുക്കുന്നതോടെയാണ് നൂല്‍പ്പാലം വ്യത്യസ്‌തമായ തലത്തിലൂടെ യാത്ര തുടരുന്നത്.
ഇനി വര്‍ത്തമാന കാലത്തിലൂടെ നൂല്‍പ്പാലം കടന്നുപോകുമ്പോള്‍ ഇന്നത്തെ ജീവിതത്തിന്റെ പല ഭാവങ്ങളിലുള്ള കഥാപാത്രങ്ങള്‍ പിറവിയെടുക്കുന്നു. ഗ്രാമത്തിലെ നാടകക്കാരനായിരുന്ന നാരായണന്‍ വെളിച്ചപ്പാട് ഒരുനാള്‍ നാടുവിട്ട് പോകുന്നു. നാരായണന്‍ വെളിച്ചപ്പാടിന്റെ മകന്‍ ശങ്കരന്‍ യുക്‌തിവാദിയാണ്. ആത്മസംഘര്‍ഷങ്ങളില്‍ പെട്ട ശങ്കരന്‍ ഒടുവില്‍ അച്‌ഛന്റെ പള്ളിവാളും ചിലമ്പുമായി ആവേശത്തോടെ തുള്ളുന്നു. യുക്‌തിവാദിയായ ശങ്കരന്‍ കോമരമായി ഉറഞ്ഞുതുള്ളുന്നത് ഗ്രാമത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറുന്നു. ജോസൂട്ടി മാഷ് ഗ്രാമത്തിലെ എല്ലാവരുടെയും ആശ്രയമാണ്. ജോസൂട്ടി മാഷിനും ഭാര്യ ലിസാമ്മയ്‌ക്കും വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഒരു കുഞ്ഞുണ്ടാവുന്നത്. മകന്‍ അലക്‌സ്. ഉന്നതമായ വിദ്യാഭ്യാസം ലഭിക്കാന്‍ മാഷ് മകനെ ബാംഗ്ലൂരിലേക്ക് പഠിക്കാനയയ്‌ക്കുന്നു. എന്നാൽ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അടിമയായാണ് അലക്‌സ് നാട്ടിലേക്ക് തിരികെയെത്തുന്നത്. അതോടെ ജോസൂട്ടി മാഷിന്റെ സകല പ്രതീക്ഷകളും തെറ്റുന്നു. ഗ്രാമത്തിലെ നല്ലൊരു പാട്ടുകാരി കൂടിയായ പുള്ളുവന്റെ മകളെ അലക്‌സ് പീഡിപ്പിച്ച് കൊലപ്പെടുത്തുന്നു.
ഗ്രാമത്തിലെ എല്ലാവിധ ചര്‍ച്ചകള്‍ക്ക് വിധേയമാവുന്നത് അവിടുത്തെ ലോന ചേട്ടന്റെ ചായക്കടയിലാണ്. ലോന ചേട്ടന്‍ എന്നും സത്യത്തിന്റെ പക്ഷത്താണ്. നവരസ ഭാവങ്ങളിലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാനുള്ള നൂല്‍പ്പാലത്തിലൂടെയുള്ള യാത്ര ഓരോരുത്തരെയും വ്യത്യസ്‌തമായ തലങ്ങളിലെത്തിക്കുന്നതോടെ നൂല്‍പ്പാലത്തിന്റെ കഥ വേറിട്ട വഴികളിലൂടെയാണ് കടന്നുപോകുന്നത്.