റോയൽ സ്പ്ലെൻഡർ ക്രിയേഷൻസിന്റെ ബാനറിൽ ഖയ്സ് മില്ലൻ സംവിധാനം ചെയ്ത ചിത്രമാണ് 'ആകാശവാണി'. പ്രവീണ്‍ അറയ്ക്കലാണ് ചിത്രത്തിന്റെ നിർമ്മാതാവ്. വിജയ് ബാബു, കാവ്യ മാധവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ വിനോദ് ജയകുമാർ.
ഒന്നിൽ കൂടുതൽ സംഗീത സംവിധായകർ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നു. അഭിനേത്രി രമ്യ നമ്പീശന്റെ സഹോദരൻ രാഹുൽ നമ്പീശൻ ചിത്രത്തിലെ ഒരു ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ആ ഗാനം പാടിയിരിക്കുന്നത് രമ്യ നമ്പീശൻ തന്നെയാണ്. ഗായികയായ അന്ന കാതറീനയാണ് മറ്റൊരു ഗാനത്തിന് ഈണമിട്ടിരിക്കുന്നത്
ചലച്ചിത്ര നടി കാവ്യ മാധവൻ ചിത്രത്തിന് വേണ്ടി ഗാനരചന നിർവ്വഹിക്കുന്നു
വിപിൻ നവാഗതനായ അൽത്താസ് ടി അലി തിരക്കഥഎഴുതി സംവിധാനം ചെയ്ത സിനിമയാണ് "ലാവൻഡർ". ഇറാൻ സ്വദേശി എൽഹാം മിർസയാണ് നായിക. റഹ്മാൻ, ഗോവിന്ദ് പത്മസൂര്യ,നിഷാൻ,അജു വർഗീസ്,അനൂപ് മേനോൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍. കുട്ടനാട്ടിലെ താറാവ് കൃഷിയുടെ പശ്ചാത്തലത്തില്‍ വല്യപ്പച്ചായി എന്ന താറാവ് കര്‍ഷകന്റെയും അയാളുടെ പേരക്കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ബാലവേലയിലൂടെ ബാല്യം നഷ്ടപ്പെടുന്ന കുട്ടപ്പായിയുടെ ജീവിതത്തെ പരിസ്ഥിതിയുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുകയാണ് ചിത്രം. എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കാവാലം നാരായണപണിക്കര്‍ രചിച്ച ഗാനങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു കുട്ടിയുടെ കഥ പറയുകയാണ്. വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാലവേലയെക്കുറിച്ചാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. ആന്റണ്‍ ചെക്കോവിന്റെ വന്‍കാ എന്ന റഷ്യന്‍ ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം
മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുള്ള സംവിധായകൻ ജയരാജ് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത സിനിമയാണ് ഒറ്റാൽ
ആന്റണ്‍ ചെക്കോവ് വിന്റെ 'വന്‍കാ' കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്.
2014-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ മികച്ച സിനിമ, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് പരിഗണിക്കുന്നവയില്‍ ഒറ്റാലും ഉള്‍പ്പെടുത്തിയിരുന്നു. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്ക്കാരം 'ഒറ്റാൽ' കരസ്ഥമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്ക് ജോഷി മംഗലത്തിനും പുരസ്ക്കാരം ലഭിച്ചു.
കാവാലം നാരായണപ്പണിക്കര്‍ സംഗീതവും, ഗാനരചനയും കൈകാര്യം ചെയ്യുന്നു.
ചിത്രത്തിൽ നടീനടന്മാർ കുറവാണ്. കുട്ടനാട്ടിലെ ആൾക്കാർ തന്നെയാണ് അഭിനേതാക്കളായെത്തുന്നത്.
സപ്തമശ്രീ തസ്ക്കര: ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് "ലോഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി". കുഞ്ചാക്കോ ബോബൻ , റീനു മാത്യൂസ്, നെടുമുടി വേണു, തമിഴ് നടൻ ശ്യാം തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നടക്കുമോ എന്നറിയാത്ത, എപ്പോഴെങ്കിലും നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥ. ഫാന്റസിയാണ് ചിത്രത്തിന്റെ പ്രമേയം. ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി' എന്ന് പറയുന്നത് ഒരു കാടിന്റെ കഥയാണ്. ലോർഡ് ലിവിംഗ്സ്റ്റണ് എന്നാണ് കാടിന്റെ പേര്. കണ്ടി എന്ന് പറയുന്നത് വിസ്തീർണ്ണം അളക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന അളവുകോൽ ഒരു ആയിരുന്നു. 'ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി' എന്നാൽ 7000 കണ്ടി വിസ്തീർണ്ണമുള്ള ലോർഡ് ലിവിംഗ്സ്റ്റണ് എന്ന കാടിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ്
ദേശീയ അവാർഡ് ജേതാവായ അനിൽ രാധാകൃഷ്ണ മേനോന്റെ മൂന്നാമത്തെ ചിത്രം
തെന്നിന്ത്യൻ സിനിമയിലാദ്യമായി ഒരു ചിത്രത്തിന്റെ മേക്കിംഗ് പുസ്തകരൂപത്തിൽ പുറത്തിറക്കുകയാണ് അണിയറ പ്രവർത്തകർ. സിനിമയുടെ റിലീസിനൊപ്പം തന്നെ പുസ്തകവും പുറത്തിറങ്ങും
ലൈഫ് ഓഫ് പൈ ഒരുക്കിയ ടീമാണ് ചിത്രത്തിന്റെ ഗ്രാഫിക്സ് ജോലികൾ ചെയ്യുന്നത്
മലയാള സിനിമാ ചരിത്രത്തില്‍ വിസ്മയം തീര്‍ത്ത് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആകാശത്ത് വെച്ച് നടത്തി. ഒരു പുതിയ പരീക്ഷണത്തിനൊരുങ്ങി സിനിമയുടെ സംവിധായകനായ അനില്‍ രാധാകൃഷ്ണമേനോനും സംഘവും സെപ്റ്റംബര്‍ 30ന് മൂന്നാറില്‍ വെച്ച് ചിത്രത്തിന്റെ ട്രെയിലര്‍ ക്യാമറ ഘടിപ്പിച്ച സ്‌പേസ് ബലൂണ്‍ ബഹിരാകാശത്തേക്ക് അയച്ച് ട്രൈലെര്‍ റീലീസ് ചെയതു.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതി ജോബ് കുര്യൻ ആലപിച്ച ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനം ചെയ്തത് പ്രണവ് ദാസ്, ശ്രിജീത്ത് മേനോൻ എന്നിവർ ചേർന്നായിരുന്നു.
മലയാളത്തിലേക്ക് മറ്റൊരു ആന്തോളജി ഫിലിം "ഒന്നും ഒന്നും മൂന്ന്". കുലുക്കി സര്‍ബത്ത്, ശബ്ദരേഖ, ദേവി എന്നീ ചിത്രങ്ങളാണ് ഒന്നും ഒന്നും മൂന്ന് എന്ന സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വൈറ്റ് ഡോട്സ് മൂവിസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വ്യത്യസ്തങ്ങളായ മൂന്നു കഥകള്‍ ആവിഷ്കരിക്കുന്നു.
കോടീശ്വരനായ അലക്സാണ്ടർ ആലപ്പുഴയിലെ ഒരു റിസോർട്ടിൽ താമസിക്കുന്നു. റിസോർട്ട് മാനേജരായ വിഷ്ണുവും സുഹൃത്ത് അൻവറുമായി ചേർന്ന് അലക്സാണ്ടറുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ചു. ഇതുണ്ടാക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് 'കുലുക്കി സർബത്തിൽ' പറയുന്നത്.
വാടകക്കൊലയാളിയായ ഒരാൾ ഒരു കൊലപാതകം നടത്താൻ ഒരുങ്ങുന്നു. പക്ഷേ അന്ന് എഫ് എം ൽ കേട്ട ഒരു ശബ്ദം അയാളെ ഭൂതകാലത്തേയ്ക്ക് കൊണ്ടുപോകുന്നു. അങ്ങനെ അയാളുടെ ദൗത്യം പൂർത്തിയാക്കാൻ കഴിയുന്നില്ല. ഈ സമയത്തുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'ശബ്ദരേഖ' എന്ന ചിത്രത്തിൽ പറയുന്നത്.
എട്ട് വയസുള്ള ഒരു പെണ്‍കുട്ടിയുടെ സങ്കീർണ്ണമായ ജീവിതാവസ്ഥയാണ് 'ദേവി' എന്ന ചിത്രം പറയുന്നത്. അഭിസാരികയായ അമ്മ രോഗിയായതിനെത്തുടർന്ന് അമ്മയെത്തേടി പിന്നീട് എത്തുന്നവർ മകളെ ആവശ്യപ്പെടുന്നു. അതിന്റെ കാരണം മകൾ അച്ഛനോട് ചോദിക്കുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത 'എന്റെ സത്യാന്വേഷണ പരീക്ഷകൾ'. ശങ്കർ രാമകൃഷ്ണന്റേതാണ് തിരക്കഥ. മേരിമാതാ സിനിമയുടെ ബാനറിൽ അനിൽ മാത്യുവാണ് സിനിമ നിർമ്മിക്കുന്നത്. കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് എം.ജി ശ്രീകുമാർ ഈണമിടുന്നു. സുരാജ് വെഞ്ഞാറമൂട്, റഹ്മാൻ, ശങ്കർ രാമകൃഷ്ണൻ,അപർണ്ണ ഗോപിനാഥ്,മൈഥിലി,യദു കൃഷ്ണൻ, ശരണ്‍ തുടങ്ങിയവർ അഭിനയിക്കുന്നു. ഗായകൻ എം.ജി ശ്രീകുമാർ ചിത്രത്തിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.