Director | Year | |
---|---|---|
പ്രെയ്‌സ് ദി ലോർഡ് | ഷിബു ഗംഗാധരൻ | 2014 |
രുദ്രസിംഹാസനം | ഷിബു ഗംഗാധരൻ | 2015 |
ഷിബു ഗംഗാധരൻ
ഭൗതിക ജീവിതത്തിലെ കഠിനമായ പരുക്കൻ യാഥാർത്‌ഥ്യ ങ്ങളും അതിന്റെ പരിണത ഫലങ്ങളും നവ്യമായ ഭാഷയിൽ ദൃശ്യവൽക്കരിക്കയാണ് രുദ്രസിംഹാസനം ചിത്രത്തിൽ.
അനന്തഭദ്രത്തിന് ശേഷം സുനിൽ പരമേശ്വരൻ തിരക്കഥ എഴുതി ഷിബു ഗംഗാധരൻ സംവിധാനം ചെയ്ത ചിത്രം രുദ്രസിംഹാസനം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുനിൽ പരമേശ്വരനും അനിലൻ മാധവനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിക്കി ഗിൽരാണി, കനിഹ, നെടുമുടി വേണു, ദേവൻ, ശ്വേത മേനോൻ, സുധീർ കരമന,ഷാജോണ്‍, സുനിൽ സുഖദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. കലാസംവിധാനം ഗിരീഷ് മേനോനാണ്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജയശ്രീ കിഷോറിന്റെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.
Attachment | Size |
---|---|
അണിയറ പ്രവർത്തകർ | 77.05 KB |
തിരക്കഥാകൃത്തിന്റെ കത്ത് | 127.49 KB |
ഭൗതിക ജീവിതത്തിലെ കഠിനമായ പരുക്കൻ യാഥാർത്‌ഥ്യ ങ്ങളും അതിന്റെ പരിണത ഫലങ്ങളും നവ്യമായ ഭാഷയിൽ ദൃശ്യവൽക്കരിക്കയാണ് രുദ്രസിംഹാസനം ചിത്രത്തിൽ.
- പ്രെയ്‌സ് ദ ലോര്‍ഡ് എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ഷിബു ഗംഗാധരൻ സംവിധാനം ചെയ്യുന്ന ചലച്ചിത്രമാണ് രുദ്രസിംഹാസനം
- സുനിൽ പരമേശ്വരന്റെ ജനപ്രിയമായ രൗദ്രതാളം എന്ന നോവലിന്റെ പശ്ചാത്തലത്തിലാണ് രുദ്രസിംഹാസനം ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്
- അനന്തഭദ്രം ചിത്രത്തിന് ശേഷം സുനിൽ പരമേശ്വരൻ തിരക്കഥയെഴുതുന്ന ചിത്രമാണ് രുദ്രസിംഹാസനം
- അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും,കനിഹയും വീണ്ടും ഒരുമിച്ചൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. ജോഷിയുടെ ക്രിസ്ത്യൻ ബ്രദേഴ്സ് ആയിരുന്നു ഒടുവിലഭിനയിച്ച ചിത്രം.
- നീണ്ട ഇടവേളയ്ക്ക് ശേഷം വരിക്കാശേരി മനയില്‍ ചിത്രീകരിക്കുന്ന മലയാളചിത്രം കൂടിയാണിത്.
- അജി മസ്കറ്റ്, ജയശ്രീ കിഷോർ, തുഷാര നമ്പ്യാർ എന്നിവരുടെ ആദ്യ ചിത്രം.

- 362 views