തലപ്പാവ്
വയനാട്ടിൽ ഉണ്ടായിരുന്ന നക്സൽ പ്രവർത്തനങ്ങളിലേക്കു വെളിച്ചം വീശുന്ന ഒരു ചിത്രം.
2005-ൽ പഴയ കാല പൊലീസ് കോൺസ്റ്റബിൾ ആയിരുന്ന ആർ രാമചന്ദ്രൻ നായർ വെളിച്ചത്ത് കൊണ്ടുവന്ന 1970-ലെ നക്സൽ വർഗ്ഗീസ് കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം.
മുപ്പതു വർഷം മുൻപ് പൊലീസ് കോൺസ്റ്റബിൾ അയിരിക്കുമ്പോൾ താൻ ചെയ്ത, തന്നെ കൊണ്ട് ചെയ്യിപ്പിച്ച ഒരു കൊലപാതകം രവീന്ദ്രൻ പിള്ളയെ (ലാൽ) വേട്ടയാടുന്നു.
1970 -കളിൽ അന്നത്തെ നക്സൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജോസെഫ് ( പൃഥ്വീരാജ്) എന്ന യുവാവ്. ഒറ്റുകാരുടെ ചതിയിൽ പെട്ട് പൊലീസ് പിടിയിലായ ജോസഫിനെ കൊല്ലാൻ ചെറുനെല്ലി പൊലീസ് സ്റ്റേഷൻ മേധാവി ഉത്തരവിടുന്നു. കാട്ടിലേക്കു കൊണ്ടുപോയ ജോസഫിനെ കൊല്ലാൻ രവീന്ദ്രൻ പിള്ളയെ ബലമായി നിയോഗിക്കുന്നു. തന്റെ മനസാക്ഷിക്കു വിരുദ്ധമായി പ്രവർത്തിച്ച രവീന്ദ്രൻ പിള്ളയെ ആ സംഭവം അലട്ടുന്നു. ഒരു മുഴുക്കുടിയനായി മാറിയ അദ്ദേഹത്തെ ഭാര്യയായ കാർത്ത്യായിനി ( രോഹിണി) സംശയത്തോടെ കാണുന്നു.
രവീന്ദ്രൻ പിള്ളയുടെ പഴയ കാമുകിയുമായുള്ള ബന്ധം പുനസ്ഥാപിച്ചു എന്നു കാർത്ത്യായിനി സംശയിക്കുന്നു. അവർ അദ്ദേഹത്തെ വിട്ടു പിരിയുന്നു.
മനസുഖം നഷ്ടപെട്ട രവീന്ദ്രൻ പിള്ള പുറം ലോകത്തോടു താൻ മുപ്പതു വർഷം മനസിലൊളിപ്പിച്ചു വച്ചിരുന്ന നിഗൂഢതകൾ മാധ്യമങ്ങൾ വഴി പുറത്തു കൊണ്ടുവരുന്നു.
അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമായി "തലപ്പാവു" നീങ്ങുന്നു.
- Read more about തലപ്പാവ്
- Log in or register to post comments
- 2804 views