ജിബു ജേക്കബ്

Submitted by Achinthya on Mon, 10/01/2012 - 10:52
Name in English
Jibu Jacob

1992 ൽ പുറത്തിറങ്ങിയ ആയുഷ്ക്കാലം എന്ന കമൽ ചിത്രത്തിൽ ഛായാഗ്രാഹകൻ സാലു ജോർജിന്റെ അസിസ്ന്റായിട്ടാണ് ജിബു ജേക്കബ് സിനിമയിലെത്തുന്നത്. 2002 ൽ പുറത്തിറങ്ങിയ എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ്‌ വയലിൻസിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറി. ഇരുപത്തഞ്ചോളം ചിത്രങ്ങൾക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും ജിബു ഛായാഗ്രാഹണം നിർവ്വച്ചിട്ടുണ്ട്. കന്മഴ പെയ്യും മുൻപേ, പ്രണയകാലം, സകുടുംബം ശ്യാമള, ഭാര്യ അത്ര പോര തുടങ്ങിയ ചിത്രങ്ങൾ  ജിബു ജേക്കബ് ഛായാഗ്രാഹകനായതിൽ പ്രധാനപ്പെട്ടവയാണ്. ക്യാമറ മറ്റൊരാളെ ഏൽപ്പിച്ച് സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോഴും ഛായാഗ്രാഹകനെന്നപോലെ സംവിധാനവും ജിബു ജേക്കബിന്റെ കൈകളിൽ ഭദ്രമെന്ന് ആദ്യചിത്രമായ വെള്ളിമൂങ്ങയിലൂടെ തെളിയിക്കപ്പെട്ടു.