അതിരഥൻ
- Read more about അതിരഥൻ
- Log in or register to post comments
- 1036 views
അകലേ അകലേ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോവുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍..അകലേ അകലേ..
മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
യാത്രയാകും യാനപാത്രം ദൂരെയാകവേ
മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.
ഫോര്‍ട്ട് കൊച്ചിയിലെ ‘ചോട്ടാമുബൈ’ എന്ന് വിളിക്കപ്പെടുന്ന തെരുവിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ ക്വൊട്ടേഷന്‍ സംഘങ്ങളും അവര്‍ക്കിടയിലുള്ള ജീവിതങ്ങളും. വാസ്കോഡഗാമ(മോഹന്‍ ലാല്‍)യും അയാളുടെ സുഹൃത്തുക്കളും ചെറിയ ക്വൊട്ടേഷനുകളും തരികിട ജോലികളുമായി ജീവിതം ആസ്വദിച്ചു വരവേ സ്ഥലത്തെ സി ഐ നടശനും (കലാഭവന്‍ മണി) അനിയനും ഏര്‍പ്പെടുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെടേണ്ടിവരുന്നു. ക്രിമിനലുകള്‍ തന്നെ നിയമപാലകരാവുന്ന ഈ തെരുവില്‍ വാസ്കോക്കും കൂട്ടര്‍ക്കും തങ്ങളുടെ ജീവിതത്തെ കൈവിട്ടൂപോകാതിരിക്കാന്‍ ക്രിമിനലുകളുമായ നിയമപാലകരുമായി ഏറ്റുമുട്ടേണ്ടിവരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ കുപ്രസിദ്ധമായ ഒരു തെരുവിന്റെ വിളിപ്പേരാണ് ചോട്ടാമുംബൈ. മുബൈയിലെ നിരവധി ക്വൊട്ടേഷന്‍ ഗുണ്ടാടീമുകള്‍ക്കൊപ്പം ഫോര്‍ട്ട് കൊച്ചിയുടേയും ചോട്ടാമുബൈയുടേയും വഴികളും വേരുകളുമറിയുന്ന ‘തല‘ എന്ന വിളിപ്പേരുള്ള വാസ്ഗോഡഗാമയും (മോഹന്‍ലാല്‍) അവന്റെ സുഹൃത്തുക്കളായ മുള്ളന്‍ ചന്ദ്രപ്പന്‍ (സിദ്ദിഖ്) ടോമിച്ചന്‍(ഇന്ദ്രജിത്ത്) സുശീലന്‍ (ബിജുക്കുട്ടന്‍) സൈനു(മണിക്കുട്ടന്‍) എന്നിവര്‍ ചെറിയൊരു ഗ്യാങ്ങാണ്. ചെറിയ ക്വൊട്ടേഷനുകളും തരികിടകളുമായി ജീവിതം ആസ്വദിച്ച് തള്ളി നീക്കുന്ന ഇവര്‍ ന്യായം നോക്കി മാത്രമേ ക്വൊട്ടേഷന്‍ ജോലികള്‍ ചെയ്യുകയുള്ളു. തല എന്ന വാസ്കോയുടെ അപ്പന്‍ പഴയ ഗുസ്തിക്കാരനായ മൈക്കിളാശാനാണ് (സായികുമാര്‍) തട്ടുകട നടത്തി രണ്ട് പെണ്മക്കളുള്ള കുടുംബം പോറ്റുന്നത്. തലയുടെ കൂട്ടുകാരനായ ടോമിച്ചന്‍ തലയുടെ അപ്പന്റെ പെങ്ങള്‍ റോസിലി (മല്ലിക സുകുമാരന്‍)യുടെ മകനാണ്. ഒരിക്കല്‍ ഒരു ഗുണ്ടാടീമുമായുള്ള സംഘട്ടനത്തില്‍ കയ്യബദ്ധം സംഭവിച്ച് ടോമിച്ചന്റെ അനിയത്തിയുടെ കണ്ണ് തകരാറിലാകുന്നു. വലിയൊരു തുക ചികിത്സാ ചിലവിനു മുടക്കിയാല്‍ കാഴ്ച പഴയ പോലെ തിരിച്ചു കിട്ടുമെന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടോമിച്ചന്‍ അതിന്റെ ലക്ഷ്യത്തിലാണ്. തലയെന്ന വാസ്കോഡഗാമയും ഇതുപോലെ പണയത്തിലിരിക്കുന്ന തന്റെ ആധാരവും തിരിച്ചെടൂക്കേണ്ട ഗതികേടിലാണ്. ഈ സമയത്താണ് വാസ്കോഡഗാമക്ക് വിവാഹാലോചനയുമായി അപ്പന്‍ നിര്‍ബന്ധിക്കുന്നത്. മനസ്സില്ലാ മനസ്സോടെ അപ്പന്റെ തന്നെ പഴയ ചങ്ങാതിയായ പാമ്പ് വക്കച്ചന്റെ മകള്‍ ഓട്ടോറിക്ഷാ ഡ്രൈവറായ പറക്കും ലതയെ തല പെണ്ണുകാണുന്നുവെങ്കിലും വിവാഹം കഴിക്കുന്നില്ലെന്ന നിലപാടീലേക്ക് വാസ്കോ മാറുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ പുതുതായി ചാര്‍ജ്ജെടുക്കുന്ന സി ഐ മോഹന്‍ ദാസ് (വിജയരാഘവന്‍) പട്ടാപ്പകല്‍ തെരുവില്‍ കുത്തേറ്റു മരിക്കുന്നു. തലയുടെ അപ്പന്‍ മൈക്കിളാശാന്‍ അതിനു ദൃക്‌സാക്ഷിയാകുന്നു. കൊലപ്പെടുത്തുന്നത് സസ്പെന്‍ഷനിലുള്ള സി.ഐ നടേശനും (കലാഭവന്‍ മണി) അനിയനും (വിനായകന്‍) ആണെന്ന് മൈക്കിളാശാന്‍ കണ്ടുവെന്ന് മനസ്സിലാക്കിയ പ്രതികള്‍ പിന്നെ മൈക്കിളാശാനെയും കുടൂംബത്തേയും ഭീഷണിയുടേയും മര്‍ദ്ദനത്തിന്റേയും വഴിയില്‍ ഒതുക്കുവാന്‍ ശ്രമിക്കുന്നു. അപ്പനും സഹോദരിമാരും പോലീസിന്റെ ഭീഷണിക്കുമുന്നിലാണെന്നു മനസ്സിലാക്കിയ വാസ്കോഡഗാമയും കൂട്ടുകാരും സി ഐ നടശനുമായി നേരിട്ടു യുദ്ധത്തിനിറങ്ങുന്നു. പിന്നീട് വാസ്ഗോഡഗാമയും നടശനും ഗുണ്ടകളുമായുള്ള നേര്‍ക്ക് നേര്‍ പോരാട്ടമാണ്. കൊച്ചി കാര്‍ണിവലിന്റെ പശ്ചാത്തലത്തില്‍ തലയെന്ന വാസ്ഗോഡഗാമയും നടേശനും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു...
കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന് അറിയപ്പെടുന്ന മേരി ജോൺ കുരിശിങ്കലിന്റെ(നഫീസ അലി) കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. മേരി ടീച്ചർ ദത്തെടുത്ത് വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയിൽ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാൽ(മമ്മൂട്ടി) ആണ് മൂത്ത മകൻ. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ബിലാലും മേരി ടീച്ചറും തമ്മിൽ അകന്നു. രണ്ടാമനായ എഡ്ഡി(മനോജ് കെ. ജയൻ) ആണ് മേരി ടീച്ചറെ സംരക്ഷിക്കുന്നത്. എഡ്ഡിക്ക് ഭാര്യയും(ലെന) രണ്ടു കുട്ടികളുമുണ്ട്. റസ്റ്റോറൻറ് നടത്തിയാണ് എഡ്ഡി ഉപജീവനത്തിന് വഴി തേടുന്നത്. മൂന്നാമത്തിയാൾ മുരുഗൻ(ബാല)സിനിമയിൽ അസിസ്റ്റൻറ് സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിക്കുന്നു. ഏറ്റവും ഇളയ മകൻ ബിജോ(സുമിത് നവൽ) ബാംഗ്ളൂരിൽ വിദ്യാർത്ഥിയാണ്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
മട്ടാച്ചേരിയിലെ സാമൂഹിക പ്രവർത്തകയായ മേരി ജോണ്‍ കുരിശിങ്കൽ (മേരി ടീച്ചർ) കൊല്ലപ്പെടുന്നു. മരണമറിഞ്ഞ് ടീച്ചറിന്റെ മക്കളായ ബിലാൽ, മുരുകൻ, എഡ്ഡി, ബിജോ എന്നിവർ എത്തുന്നു. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നത് അവർക്ക് വിശ്വാസ്യയോഗ്യമാകുന്നില്ല. അവർ അവരുടേതായ രീതിയിൽ അന്വേഷണം ആരംഭിക്കുന്നു. കൊലപാതക ദൃശ്യങ്ങൾ കാണാനിടയാകുന്ന അവർ, പോലീസ് സാക്ഷിയായ അന്ധകാരം ബാബുവിനെ ചോദ്യം ചെയ്യുന്നു. കൊലപാതകം നടത്തിയവർ എവിടെയുണ്ടെന്ന് അയാൾ അവർക്ക് പറഞ്ഞു കൊടുക്കുന്നു. ബിലാൽ ബാബുവിനെ കൊലപ്പെടുത്തുന്നു. കൊലപാതകികളെ അവർ പിന്തുടരുന്നു. എന്നാൽ ഒരു ചേസിനൊടുവിൽ കൊലപാതകികളുടെ വണ്ടി അപകടത്തിൽ പെടുകയും അവർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബിലാലും കൂട്ടരും വണ്ടി പെട്രോൾ ഒഴിച്ച് കത്തിക്കുന്നു. പോലീസിന്റെ സംശയം ബിലാലിലേക്ക് നീളുന്നു. മേരി ടീച്ചറിന്റെ ഇൻഷുറൻസ് തുക എഡ്ഡിയുടെ പേരിലാണെന്ന് എൽ ഐ സി എജന്റിൽ നിന്നും അവർ അറിയുന്നു. ടീച്ചറിന്റെ കൊലപാതകികളുടെ റൂം പരിശോധിക്കുന്ന അവർക്ക്, മേരി ടീച്ചറിനെ അവർ ഒരാഴ്ചയിലധികമായി പിന്തുടർന്നിരുന്നു എന്ന് മനസ്സിലാകുന്നു. അവരെടുത്ത ടീച്ചറിന്റെ ചില ഫോട്ടോകളിൽ അയൽവാസിയായ ഡോ വേണുവിനെ അവർ കാണുന്നു.
മേരി ടീച്ചറിനെ രണ്ടാഴ്ചയോളം താൻ കണ്ടിരുന്നില്ല എന്ന് ഡോക്ടർ പറഞ്ഞത് ഓർക്കുന്ന ബിലാൽ, അയാളെ ചോദ്യം ചെയ്യുന്നു. എഡ്ഡി ആരുടെയൊക്കെയോ കയ്യിൽ നിന്നും പണം വാങ്ങിയെന്നും അതിന്റെ പേരിൽ ചില ഗുണ്ടാ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോ വേണു അവരോട് പറയുന്നു. ടീച്ചർ ഒരു പരാതി പോലീസിൽ നൽകിയിരുന്നുവെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന സംശയവും ഡോക്ടർ പ്രകടിപ്പിക്കുന്നു. അവർ എഡ്ഡിയെ പിന്തുടരാൻ തുടങ്ങുന്നു. ഡോ വേണു പോലീസിനോട് കാര്യങ്ങൾ തുറന്നു പറയുന്നു. ബിലാൽ എസ് ഐ ജോർജ്ജിനെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ പറയിക്കുന്നു. എല്ലാത്തിന്റേയും പിറകിൽ മേയറും സായിപ്പ് ടോണിയുമാണെന്നും, അവർ ടീച്ചറുടെ പേരിൽ കായലോരത്തുള്ള സ്ഥലം വാങ്ങാൻ ശ്രമിച്ച പരാജയപ്പെട്ടുവെന്നും ജോർജ് ബിലാലിനോട് പറയുന്നു. കൂടാതെ എഡ്ഡി ആ സ്ഥലത്ത് ഹോട്ടൽ തുടങ്ങാനായി അവരുടെ ബ്ലേഡ് കമ്പനിയിൽ നിന്നും കാശ് പലിശക്കെടുത്തുവെന്നും, ഇതറിയുന്ന മേയർ നിയമപരമായ കാരണങ്ങൾ പറഞ്ഞ് ആ പദ്ധതികൾ പൊളിച്ചുവെന്നും ബിലാൽ ജോർജ്ജിൽ നിന്നും അറിയുന്നു.
ടീച്ചറിന്റെ പരാതി ടോണിയുടെ കുട്ടികളെ കടത്തൽ സംബന്ധിച്ചാരുന്നുവെന്നും എഡ്ഡി പറഞ്ഞിട്ട് ആ പരാതി കീറി കളഞ്ഞുവെന്നും ജോർജ് ബിലാലിനോട് പറയുന്നു. എഡ്ഡിയെ പിന്തുടരുന്ന മുരുകൻ, എഡ്ഡി സായിപ്പ് ടോണിയുടെ വലം കൈ പാണ്ടി അസ്സിയെ കണ്ട് പണം നൽകുന്നത് കാണുന്നു. ബിലാൽ അസ്സിയെ കണ്ട് ആ കാശ് തിരിച്ചു വാങ്ങിക്കുന്നു. അവർ എഡ്ഡിയെ കാണാൻ വീട്ടിൽ ചെല്ലുന്നു. സെലീനയോട് ബിലാലിനെ വന്നു കാണാൻ എഡ്ഡിയോട് പറയാൻ പറയുന്നു. ജോർജ് സായിപ്പ് ടോണിയെ കണ്ട് കമ്മീഷണർ അന്വേഷണം ശക്തിപ്പെടുത്തുന്നു എന്ന് പറയുന്നു. ടോണി ബിലാലിനെ കൊല്ലുവാൻ തീരുമാനിക്കുന്നു. എഡ്ഡി ബിലാലിനോട് ടോണിയെ പേടിച്ചാണ് പരാതി കീറി കളയാൻ പറഞ്ഞത്തെന്നും, ടീച്ചറുടെ മരണവുമായി തനിക്കൊരു ബന്ധവുമില്ല എന്നും പറയുന്നു. ബിലാലിനെ കൊല്ലാൻ വരുന്നവർ ബിജോയെ കൊലപ്പെടുത്തുന്നു. അതിനവരെ സഹായിക്കുന്ന ഫെലിക്സിനെ ബിലാൽ കൊല്ലുന്നു. കമ്മീഷണറെ മേയർ വിളിച്ചു വരുത്തി ബിലാലിനെ അറസ്റ്റ് ചെയ്യാൻ പറയുന്നു, അത് നിരാകരിക്കുന്ന അയാളെ സായിപ്പ് ടോണി കൊന്ന് ചാക്കിൽ കെട്ടി കായലിൽ എറിയുന്നു. എഡ്ഡി അസ്സിയെ കണ്ട് കാര്യങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സഹായിക്കണം എന്ന് പറയുന്നു. ഇരുപത് ലക്ഷം രൂപ എഡ്ഡി ഓഫർ ചെയ്യുന്നു. എന്നാൽ മേരി ടീച്ചറിന്റെ സ്ഥലവും ഇരുപത് ലക്ഷം രൂപയും ടോണി അവശ്യപ്പെടുന്നു.
ബിലാൽ സമ്മതിക്കുന്നു. സെലീനയെയും കുട്ടികളേയും അവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു. ബിലാൽ മേയറെ കാണുവാൻ പോകുന്നു. അതേ സമയം റിമി എസ് ഐ ജോർജിനെ കണ്ട് ബിലാൽ മേയറെ കൊല്ലാൻ പോകുന്ന കാര്യം അറിയിക്കുന്നു. ബിലാൽ മേയറെ കൊണ്ട് കാര്യങ്ങൾ പറയിക്കുകയും ഒളിക്ക്യാമറ വച്ച് അത് ഷൂട്ട് ചെയ്യുകയും ചെയ്യുന്നു. മേയർ ആത്മഹത്യാ ചെയ്യുന്നു. എഡ്ഡിയും മുരുകനും കാശുമായി അസ്സിക്കൊപ്പം ടോണിയെ കാണാമെന്നു പറഞ്ഞ സ്ഥലത്തേക്ക് പോകുന്നു. കാശ് മേടിച്ച ശേഷം അവരെ കൊല്ലാനാണ് തന്റെ പ്ലാൻ എന്ന് ടോണി എഡ്ഡിയോടും മുരുകനോടും പറയുന്നു. എന്നാൽ ടോണിക്ക് കൊടുക്കാമെന്ന് പറഞ്ഞ ഇരുപത് ലക്ഷം രൂപ, ബിലാൽ അസ്സിക്കും കൂട്ടർക്കും വാഗ്ദാനം ചെയ്തിരുന്നു. ടോണിയുടെ ആട്ടും തുപ്പും സഹിക്കാൻ കഴിയാതിരുന്ന അവർ, അതൊരവസരമായി കണ്ട് കൂറ് മാറുന്നു. അവിടെയെത്തുന്ന ബിലാലുമായി ടോണി ഏറ്റുമുട്ടുന്നു. ബിലാൽ ടോണിയെ കൊലപ്പെടുത്തുകയും അസ്സിയും കൂട്ടരും അയാളെ കുഴിച്ചു മൂടുകയും ചെയ്യുന്നു.