യെസ് യുവർ ഓണർ

Title in English
Yes Your Honour
Yes_Your_Honor
വർഷം
2006
Tags
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Cinematography

വർഗ്ഗം

Title in English
Vargam

varggam movie poster

വർഷം
2006
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

സോളമൻ ജോസഫ്, സബ് ഇൻസ്പെക്ടർ. ജോലിക്ക് കയറിയിട്ട് അധിക കാലമായില്ലെങ്കിലും കൈക്കൂലിക്ക് പേരു കേട്ടയാൾ. ആരേയും കൂസലില്ലാത്ത പ്രകൃതം. സോളമൻ രാജാക്കാട് സ്റ്റേഷനിൽ ഇരിക്കുന്ന സമയം അവിടുത്തെ ഒരു വനം കൊള്ളക്കാരനായ വാവഛനുമായി സൌഹൃദത്തിലാവുന്നു. അയാൾക്ക് വേണ്ടി പലതു കണ്ണടക്കുന്ന സോളമൻ പക്ഷേ വാവച്ചന്റെ പ്രധാന എതിരാളി ഉമ്മച്ചന്റെ അനിയൻ ഡെന്നിസുമായി കോർക്കുന്നു. ഉമ്മച്ചന്റെ രാഷ്ട്രീയത്തിലുള്ള സ്വാധീനം വച്ച് സോളമനെ വിരട്ടാൻ ഡെന്നീസ് ശ്രമിക്കുന്നു. ഒരിക്കൽ അവർ തമ്മിലുരസിയപ്പോൾ, പരസ്യമായി മാപ്പ് പറയാൻ ഡെന്നീസ് സോളമനോട് ആവശ്യപ്പെടുന്നു. അയാൾ ഡെന്നീസിനേയും കൂട്ടരെയും ലോക്കപ്പിലടയ്ക്കുന്നു. ഉമ്മച്ചൻ തന്റെ സ്വാധീനം ഉപയോഗിച്ചു് അവരെ പുറത്തിറക്കുന്നു. അടുത്ത ദിവസം തന്നെ, ഡെന്നീസും കൂട്ടരും നാട്ടിലെ ഒരു വേശ്യയുടെ ഒപ്പമുണ്ടെന്നറിയുന്ന സോളമൻ, അവരെ അറസ്റ്റ് ചെയ്യുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായി നിൽകുന്ന ഉമ്മച്ചൻ, അവരെ രക്ഷിക്കാനായി സോളമനെ സമീപിക്കുന്നു. എന്നാൽ താൻ ആവശ്യപ്പെടുന്ന പണം നൽകാതെ ഡെന്നീസിനേയും കൂട്ടരെയും വിട്ടയക്കില്ല എന്ന് സോളമൻ പറയുന്നു. ഉമ്മച്ചൻ അയാൾക്ക് പണം വാഗ്ദ്ദാനം ചെയ്യുന്നു. എന്നാൽ പണം കൊടുക്കുന്ന സമയത്ത് സോളമനെ ആന്റി കറപ്ഷൻ ഡിപ്പാർട്ട്മെന്റിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുവാൻ ഉമ്മച്ചൻ ശ്രമിക്കുന്നുവെങ്കിലും, സോളമൻ സമർത്ഥമായി രക്ഷപ്പെടുന്നു. പോലീസ് ഓഫീസർക്ക് കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പേരിൽ ഉമ്മച്ചനെ അറസ്റ്റ് ചെയ്യുന്നു. സോളമനെ കാണുവാൻ അവന്റെ രക്ഷകർത്താവ് കൂടിയായ ഫാദർ പാലത്തിങ്കൽ എത്തുന്നു. ഏതോ ഒരു അനാഥ കുട്ടിയുടെ ചികിസ്തക്കായി പണം ആവശ്യപ്പെട്ടാണു അദ്ദേഹം വരുന്നത്. ആദ്യം മടിക്കുന്നുവെങ്കിലും സോളമൻ ഫാദറിനു പണം നൽകുന്നു. അതിനിടയിൽ ജാമ്യത്തിലിറങ്ങുന്ന ഡെനീസും കൂട്ടരും സോളമനെ ആക്രമിക്കുന്നു. ടെന്നീസിനെ കീഴടക്കി സ്റ്റേഷനിൽ കൊണ്ടുവരുന്ന സോളമൻ, മറ്റു പോലീസുകാർക്കൊപ്പം അയാളെ മർദ്ദിക്കുന്നു. അതിനിടയിൽ ഡെന്നീസ് കൊല്ലപ്പെടുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ സോളമൻ ഡെന്നീസിന്റെ ശവം മറവ് ചെയ്യുന്നു. ഡെന്നീസിനെ കാണാതാകുന്നതോടെ സംശയം സോളമന് നേരെ തിരിയുന്നു. തെളിവുകൾ ഒന്നുമില്ലാതിരുന്നതിനാൽ അയാൾക്കെതിരെയുള്ള നടപടികൾ ഒരു പണിഷ്മെന്റ് ട്രാൻസ്ഫരിൽ ഒതുങ്ങി.

സോളമൻ പുതിയതായി ചെന്നെത്തുന്നത് കേരളത്തിന്റെ വടക്കുള്ള ബദിയടുക്കയിലാണ്. അവിടം ഭരിച്ചിരുന്നത് അബൂബക്കർ ഹാജിയും മകനും കൂടിയാണ്. നാട്ടിലെ പ്രമാണിയായിരുന്ന വലിയ വീട്ടിൽ ബാപ്പൂട്ടിയെ ചതിച്ച് സ്വത്തും ബിസിനസ്സും സ്വന്തമാക്കിയതായിരുന്നു അബൂബക്കർ ഹാജി. ബപ്പൂടിയുടെ ഭാര്യയും മകൾ നാദിയയും അവരുടെ വീട്ടിൽ നിന്ന് തന്നെ കുടിയിറക്കപ്പെടും എന്ന അവസ്ഥയിലായിരുന്നു. അബൂബക്കർ ഹാജി അവരെ സഹായിക്കാൻ വിസമ്മതിക്കുന്നു. സോളമൻ വാടകയ്ക്ക് താമസിച്ചിരുന്നത് നാദിയയുടെ വീടിനു സമീപമായിരുന്നു. അതിനിടയിൽ നാദിയയെ അപമാനിക്കാൻ ശ്രമിച്ച ഹാജിയുടെ മകനെതിരെ അവൾ സോളമന് പരാതി നൽകുന്നു. ഹാജിയുടെ കയ്യിൽ നിന്നും പണം തട്ടാനുള്ള അവസരമായി കണ്ട്, സോളമൻ ഹാജിയുടെ മകനെ സഹായിക്കാം എന്നേൽക്കുന്നു. സമർത്ഥമായി അവർ ഒരുക്കിയ കെണിയിൽ നാദിയ വീഴുന്നു. എന്നാൽ താൻ പ്രതീക്ഷിച്ചതിലും വലിയ കുരുക്കാണ്‌ ഹാജിയുടെ മകൻ നാദിയക്കായി ഒരുക്കിയത് എന്ന് കാണുമ്പോൾ സോളമൻ അവളെ രക്ഷപ്പെടുത്തുന്നു. മറ്റൊരാവസരത്തിൽ നാദിയയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്ന ഹാജിയുടെ മകനെ സോളമൻ തടയുന്നു അതോടെ അവർ ശത്രുതയിലാവുന്നു. അതേ സമയത്താണു ഡെന്നീസിന്റെ ശവം മറവ് ചെയ്യുവാൻ സോളമനെ സഹായിച്ച കോണ്‍സ്റ്റബിൾ അയാളെ കാണാൻ എത്തുന്നത്. തന്റെ മകളുടെ കല്യാണത്തിനു പണം നൽകണമെന്നും, ഉമ്മച്ചൻ ഡെന്നീസിനെ കുറിച്ചുള്ള കാര്യങ്ങൾ പുറത്ത് പറയുവാൻ നിർബന്ധിക്കുന്നുവെന്നും പറഞ്ഞായിരുന്നു അയാൾ എത്തിയത്. പണം എത്തിക്കാം എന്ന് പറഞ്ഞ് സോളമൻ അയാളെ മറക്കുന്നു. പണത്തിനായി സോളമൻ ഹാജിയുടെ ഓഫീസിൽ എത്തുന്നു. അവിടെയുണ്ടായിരുന്ന ഹാജിയുടെ മകൻ അയാളെ അപമാനിച്ച് വിടുന്നു. ഹാജിക്കായി ചില കള്ളക്കടത്ത് സാധനങ്ങളുമായി വരുന്ന ഒരു ലോറി സോളമൻ പിടിക്കുന്നു. താൻ ആവശ്യപ്പെടുന്ന പണം നൽകിയാലേ ലോറി വിട്ടു നൽകൂ എന്ന് സോളമൻ ഹാജിയോട് പറയുന്നു. ഹാജി അത് സമ്മതിക്കുകയും തന്റെ വീട്ടിൽ വച്ച് സോളമന് പണം നൽകുകയും ചെയ്യുന്നു. എന്നാൽ പണവുമായി മടങ്ങുന്ന വഴിയിൽ ഹാജിയുടെ ക്വട്ടേഷൻ സംഘം സോളമനെ ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച് പണം തട്ടിയെടുക്കുന്നു. സാരമായി പരിക്കേൽക്കുന്ന അയാൾ അവധിയിൽ പ്രവേശിക്കുന്നു. തനിക്കുണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ സോളമനെ വെറുത്തിരുന്ന നാദിയയുടെ മുന്നിലേക്ക് ഫാദർ പാലത്തിങ്കൽ എത്തുന്നു. നാദിയ പഠിപ്പിച്ചിരുന്ന സ്കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ ഹൃദയ ചികിത്സക്കായി പണം നൽകിയത് സോളമനാണെന്ന് ഫാദർ നാദിയയോട് പറയുന്നു. അതോടെ നാദിയ സോളമനുമായി സൗഹൃദത്തിലാവുന്നു. തിരിച്ച് ജോലിക്ക് കയറുന്ന സോളമൻ പുതിയ ഒരു മനുഷ്യനായി മാറുന്നു. നാദിയയെയും അമ്മയേയും അവരുടെ വീട്ടിൽ നിന്നും ഇറക്കി വിടാനുള്ള പദ്ധതികൾ ഹാജിയുടെ മകൻ ആവിഷ്കരിക്കുന്നു. പോകാനൊരു സ്ഥലം ഇല്ലാത്ത അവരുടെ മുന്നിൽ, നാദിയയെ താൻ വിവാഹം കഴിക്കാം എന്ന് സോളമൻ പറയുന്നു. അവരുടെ വിവാഹത്തിന്റെ അന്ന് രാവിലെ നാദിയയെ കാണാതാവുന്നു. 

നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

ഹാജിയുടെ മകനറിയാതെ നാദിയക്ക് ഒന്നും സംഭവിക്കില്ല എന്നറിയാവുന്ന സോളമൻ അയാളുമായി ഏറ്റുമുട്ടുന്നു. ഒടുവിൽ ഉമ്മച്ചനാണ് നാദിയയെ കൊണ്ടു പോയതെന്ന് ഹാജിയുടെ മകൻ പറയുന്നു. വാവച്ചനെ വിളിച്ച്, സോളമൻ ഉമ്മച്ചന്റെ മലബാറിലെ സങ്കേതങ്ങൾ മനസ്സിലാക്കുന്നു. അവിടെയെത്തുന്ന സോളമനെ കാത്ത് ഉമ്മച്ചൻ നിൽക്കുന്നുണ്ടായിരുന്നു. ദേഹമാസകലം കരിമരുന്ന് കെട്ടി വച്ച് നാദിയയെ ബന്ദിയാക്കി നിർത്തിയിരുന്ന ഉമ്മച്ചൻ, അവളെ മോചിപ്പിക്കുവാനായി സോളമനോട് ഡെന്നീസിന്റെ കൊലപാതക രഹസ്യം പരസ്യമായി തുറന്ന് പറയണം എന്നാവശ്യപ്പെടുന്നു. സോളമൻ അത് സമ്മതിക്കുന്നെവെങ്കിലും ഉമ്മച്ചനും കൂട്ടരും അയാളെ തല്ലി അവശനാകുന്നു. അതേ സമയം അവിടെ എത്തുന്ന വാവച്ചൻ നാദിയയെ രക്ഷിക്കുന്നു. എന്നാൽ അവളുടെ ദേഹത്തുണ്ടായിരുന്ന കരിമരുന്ന് സംഘട്ടനത്തിനിടയിൽ പൊട്ടിതെറിക്കുന്നു. നാദിയ മരിച്ചു എന്ന് കരുതി സോളമൻ, ഉമ്മച്ചനെ കൊല്ലുന്നു. അവിടെ നിന്ന് പോകാൻ തുടങ്ങുന്ന സോളമന്റെ മുന്നിലേക്ക് വാവച്ചൻ നാദിയയുമായി കടന്നു വരുന്നു. 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
ടൈറ്റിൽ ഗ്രാഫിക്സ്

വാസ്തവം

Title in English
Vasthavam (Malayalam Movie)
വർഷം
2006
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ പോരാട്ടങ്ങളുടെ കഥ പറയുന്നു.

അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Achinthya on Mon, 02/16/2009 - 19:31

ദി ഡോൺ

Title in English
The don
വർഷം
2006
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്

സ്മാർട്ട് സിറ്റി

Title in English
Smart City

Smart City
വർഷം
2006
റിലീസ് തിയ്യതി
Runtime
105mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കൊച്ചി നഗരത്തിലെ മാഫിയ സംഘങ്ങളുടെ കുടിപ്പകയുടെ കഥ പറയുന്ന ചിത്രം.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

കൊച്ചി നഗരത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ്, ശേഖരേട്ടൻ. ആൾബലം കൊണ്ടും പണം കൊണ്ടും ആർക്കും തൊടാനാവില്ല അയാളെ. മുന്നിൽ നിന്ന് നയിക്കുന്നത് ശേഖരനാണെങ്കിലും അദ്ദേഹത്തിന്റെ വലം കൈയായ മാധവനാണ് അയാളുടെ ശക്തി. മകൾ ശാരദ, ഭർത്താവ്  ടൗണ്‍ പ്ലാനിംഗ് ഓഫീസറായ ശരത് ചന്ദ്രൻ. തന്റെ ലോകത്തു നിന്നും നിർബന്ധപൂർവ്വം അവരെ മാറ്റി നിർത്തിയിരിക്കുകയാണ് ശേഖരൻ. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായ ശരത് ചന്ദ്രന് ശേഖരനോടും മാധവനോടും ഒട്ടും യോജിച്ചു പോകാനും കഴിയുന്നില്ല. കൊച്ചിയിലെ ശേഖരന്റെ പ്രധാന എതിരാളികളാണ് കോട്ടൂരാന്മാർ. കൊച്ചിയിൽ ബിം എം ഡബ്യൂ ഫാക്ടറിക്ക് എന്ന വ്യാജേന ധനകാര്യ മന്ത്രി രഘുറാം വൈദ്യൻ ശേഖരേട്ടന്റെ സഹയാത്തോടെ പാവപ്പെട്ട ജനങ്ങളുടെ ഭൂമി സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കുന്നു. എന്നാൽ ഭൂമി കൈവശമാക്കിയ ശേഷം രഘുറാം ആ പ്രൊജക്ട് മുടക്കുകയും, പകരം കോട്ടൂരാന്മാരുമായി ചേർന്ന് ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ് ആരംഭിക്കുവാനും പ്ലാനിടുന്നു. ഇത് മനസ്സിലാക്കുന്ന ശേഖരനും മാധവനും ആ പ്രോജക്ടിന് തടയിടുന്നു. അതോടെ അതിൽ നിന്നും കിട്ടാൻ സാധ്യതയുണ്ടായിരുന്ന 250 കോടി കോട്ടൂരാന്മാർക്ക് നഷ്ടപ്പെടുന്നു. മാധവനെതിരെ കോട്ടൂരാന്മാരിൽ ഇളയവൻ സുനിൽ തിരിയുന്നു. കില്ലർ ജെയിംസ് എന്നൊരു ഗുണ്ടയെ മാധവന്റെ സഹായിയായ ജോസിനെ വക വരുത്താൻ അയക്കുന്നുവെങ്കിലും മാധവൻ അയാളുടെ കയ്യും കാലും വെട്ടുന്നു. 

ആ സമയം പോലീസ് കമ്മീഷണറായി ചാർജ്ജെടുക്കുന്ന അരുണ്‍ നമ്പ്യാർ മാധവനെ ഒതുക്കാനായി രംഗത്തിറങ്ങുന്നു. മാധവന്റെ സംരക്ഷണയിലുള്ള സുലൈമാൻ ഹാജിയെ, അയാളുടെ സ്ഥലത്തിനു വേണ്ടി കോട്ടൂരാന്മാർ തട്ടിക്കൊണ്ട് പോകുന്നതോടെ അവർക്കിടയിലെ സംഘർഷം മൂർച്ഛിക്കുന്നു. കോട്ടൂരാന്മാരുടെ പിറകിൽ നിന്ന് അവർക്ക് ബുദ്ധി ഉപദേശിച്ചിരുന്നത് ശരത് ആയിരുന്നു. അയാൾ സുലൈമാൻ ഹാജിയെ കൊലപ്പെടുത്തുന്നു. ശേഖരനോ മാധവനോ ശാരദയെ വിധവയാക്കില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു അതിനു പിന്നിൽ. അയാളെ ഉപദ്രവിക്കില്ല എന്ന് മാധവൻ ശാരദക്ക് വാക്ക് കൊടുക്കുന്നു. സുനിൽ ജോസിനെ കൊലപ്പെടുത്തി തെരുവിൽ തള്ളുന്നു. മന്ത്രി രഘുറാമിന്റെ ഗസ്റ്റ് ഹൗസിൽ വച്ച് മാധവൻ സുനിലിനെ കൊലപ്പെടുത്തുന്നു. മാധവനെ അരുണ്‍ നമ്പ്യാർ അറസ്റ്റ് ചെയ്യുന്നു. ശേഖരേട്ടൻ തന്റെ സ്വാധീനം ഉപയോഗിച്ച് മാധവനെ പുറത്തിറക്കാൻ ശ്രമിക്കുന്നുവെങ്കിലും അത് നടക്കാതെ വരുന്നു. ശാരദയെയും കുട്ടിയേയും കൊലപ്പെടുത്തുമെന്ന ഭീഷണിയിൽ മാധവനെ രക്ഷിക്കുന്നതിൽ നിന്നും ശേഖരേട്ടനെ ശരത് തടയുന്നു. ശരതിന്റെ കാസിനോയിൽ വച്ച് റേപ്പ് ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അഭിമുഖം ഷൂട്ട് ചെയ്യുന്ന മാധവന്റെ സഹോദരി ദേവിയേയും അരുണ്‍ നമ്പ്യാരുടെ സഹോദരൻ വരുണിനേയും ശരത് കൊലപ്പെടുത്തുന്നു.

പി ആർ ഒ
അനുബന്ധ വർത്തമാനം
  • ബി ഉണ്ണികൃഷ്ണൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രം
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

സഹോദരനെ നഷ്ടപ്പെട്ട അരുണ്‍, മാധവനെ പോലീസ് കസ്റ്റഡിയിൽ നിന്നും കള്ളതെളിവുകൾ ഉണ്ടാക്കി വിട്ടയക്കുന്നു. ശാരദയെ കാണുന്ന മാധവൻ, ദേവി ശേഖരേട്ടന്റെ മകളാണെന്ന സത്യം അറിയിക്കുന്നു. ശരതിനെ കൊന്നേക്കാൻ ശാരദ മാധവനോട് പറയുന്നു. രാജ്യം വിട്ടു പോകാൻ രഘുറാം ശരതിനെ സഹായിക്കുന്നു. അതിനു തയ്യാറായി നിന്ന ശരത്തിനെ മാധവൻ കൊലപ്പെടുത്തുന്നു.ശരത്തിന്റെ മൃതദ്ദേഹത്തിനൊപ്പം രഘുറാമിനെ അയാൾ നടുറോഡിൽ ഉപേക്ഷിക്കുന്നു. അരുണ്‍ നമ്പ്യാർ രഘുറാമിനെ അറസ്റ്റ് ചെയ്യുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്

സീതാ കല്യാണം

Title in English
Seethakalyanam
വർഷം
2009
റിലീസ് തിയ്യതി
അസോസിയേറ്റ് ക്യാമറ
അനുബന്ധ വർത്തമാനം

പ്രശസ്ത ഗായകൻ ശ്രീനിവാസിന്റെ ആദ്യ സംഗീതസംവിധാന സംരംഭം

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
Associate Director
Film Score
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Achinthya on Mon, 02/16/2009 - 19:29

രാഷ്ട്രം

Title in English
Rashtram

വർഷം
2006
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Submitted by m3db on Mon, 02/16/2009 - 19:28

രസതന്ത്രം

Title in English
Rasathanthram (Malayalam Movie)
Rasathanthram
വർഷം
2006
റിലീസ് തിയ്യതി
Runtime
156mins
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Film Score
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം
Submitted by Kiranz on Mon, 02/16/2009 - 19:28