കബഡി കബഡി
- Read more about കബഡി കബഡി
- Log in or register to post comments
- 1878 views
ദേശീയ അവാർഡ് നേടിയ കളിയാട്ടത്തിനു ശേഷം,തെയ്യം പ്രമേയമായി വരുന്ന സിനിമ. വിനീത് ഇരട്ട വേഷത്തിൽ അഭിനയിയ്ക്കുന്നു.തെയ്യം കലാകാരനായും ഒരു എഞ്ചിനീയറായും.
മമ്മൂട്ടി ഡബിൾ റോളിലഭിനയിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായി വരുന്നത് ടിനി ടോം ആണ്.
ശങ്കരനും ഭാര്യ കല്യാണിയും മകൻ രവിയും ശങ്കരന്റെ അച്ഛനും പത്തു സെന്റ് സ്ഥലത്ത് അരിഷ്ടിച്ചു അരപ്പട്ടിണിയായി കഴിയുകയാണ്. തൊട്ടടുത്തു താമസിക്കുന്ന പണക്കാരൻ അങ്ങുന്നിനു ഈ സ്ഥലം കൂടി കൈവശപ്പെടുത്താൻ അത്യാഗ്രഹമുണ്ട്. അങ്ങുന്നിന്റെ ഭാര്യയ്ക്ക് കല്യാണിയെ കണ്ടു കൂടാ താനും. ശങ്കരന്റെ അച്ഛൻ ചോര നീരാക്കി സ്വന്തപ്പെടുത്തിയതാണീ കിടപ്പാടം. പ്രാണൻ പോയാലും അത് അന്യാധീനപ്പെടാൻ രോഗിയായ ഇദ്ദേഹം സമ്മതിക്കുകയില്ല. അങ്ങുന്നിന്റെ കയ്യിൽ നിന്നും കുറച്ചു പണം വാങ്ങിച്ചിട്ടുണ്ടെന്നതിനാൽ ശങ്കരനെ കബളിപ്പിച്ച് വലിയ തുക തരാനുണ്ടെന്ന് അങ്ങുന്ന് കേസു കൊടുത്തു. മൂന്നു മാസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ കിടപ്പാടം നഷ്ടപ്പെടുമെന്നായപ്പോൾ ശങ്കരൻ ഒരു ശുപാർശക്കത്തുമായി മദ്രാസിനു വണ്ടി കയറി. കൂടെ അയാൾ അറിയാതെ മകൻ രവിയും. മദ്രാസിൽ ശങ്കരൻ റിക്ഷ വലിച്ചും രവി കാപ്പി വിറ്റും പണമുണ്ടാക്കി കല്യാണിയ്ക്ക് അയച്ചു പോന്നു. ചികിത്സയും രക്ഷയുമില്ലാതെ ശങ്കരന്റെ അച്ഛൻ മരിച്ചു. അങ്ങുന്നിന്റെ കാര്യസ്ഥൻ കല്യാണിയെ വശത്താക്കാൻ ശ്രമിച്ചു. അങ്ങുന്നും കല്യാണിയെ ശല്യ പ്പെടുത്തി. അതുമൊത്തില്ലെന്നു വന്നപ്പോൾ കടം വീട്ടാൻ സൂക്ഷിച്ചിരുന്ന പണമത്രയും കാര്യസ്ഥൻ കട്ടെടുത്തു. കടം വീട്ടേണ്ട തീയതിയ്ക്കു പിടെന്നേ ശങ്കരനും രവിയ്ക്കും സ്ഥലത്ത് എത്താൻ പറ്റിയുള്ളു അവർ കണ്ടത് അങ്ങുന്നു കിടപ്പാടം കൈവശപ്പെടുത്തുന്നതാണ്. രോഗം കൊണ്ടും അമിതാധ്വാനം കൊണ്ടും അർദ്ധപ്രാണനായിത്തീർന്നിരുന്ന ശങ്കരൻ ചോര തുപ്പി അവിടെക്കിടന്നു മരിച്ചു. കല്യാണിയും രവിയും എങ്ങോട്ടെന്നില്ലാതെ നടന്നകന്നു.
ഒരു “റിയലിസ്റ്റിക്” ചിത്രം എടുക്കണമെന്ന കുഞ്ചാക്കോയുടെ ആഗ്രഹമാണ് ഈ ചിത്രനിർമ്മാണത്തിനു പിന്നിൽ. തീർച്ചയായും അക്കാലത്തെ സിനിമകളിൽ നിന്നും ബഹുദൂരം മുൻപിലായിരുന്നു ഈ സിനിമയുടെ കഥയും അവതരണവും. ഹിന്ദിയിലെ “ദോ ബീഘാ സമീൻ” ന്റെ കഥയുമായി ഏറെ സാമ്യമുണ്ട് കിടപ്പാടത്തിനു. തികച്ചും ട്രാജഡി ആയ കഥാന്ത്യവും വേറിട്ടു നിന്നു. പ്രേക്ഷകർക്ക് ഇതൊന്നും പിടി കിട്ടിയില്ല. സിനിമ നിലം പറ്റി. കുഞ്ചാക്കോ കുറെക്കാലത്തേയ്ക്ക് സിനിമാ ഒന്നും നിർമ്മിച്ചില്ല. “കുങ്കുമച്ചാറുമണിഞ്ഞ് പുലർകാല മങ്ക വരുന്നല്ലോ” അക്കാലത്തെ ഹിറ്റ് പാട്ടുകളിൽ ഒന്നായിരുന്നു.
വിജനതീരമേ... എവിടെ... എവിടെ..
രജതമേഘമേ....എവിടെ....എവിടെ
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ
മരണകുടീരത്തിൻ മാസ്മര നിദ്ര വിട്ടു
മടങ്ങി വന്നൊരെൻ പ്രിയസഖിയെ
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ
രജത മേഘമേ കണ്ടുവോ നീ
രാഗം തീർന്നൊരു വിപഞ്ചികയെ
മൃതിയുടെ മാളത്തിൽ വീണു തകർന്നു
ചിറകുപോയൊരെൻ രാക്കിളിയെ
നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയിലെന്നെ തള്ളീ
പറന്നുപോയൊരെൻ പൈങ്കിളിയെ