എഴുതാപ്പുറങ്ങൾ

- Read more about എഴുതാപ്പുറങ്ങൾ
- Log in or register to post comments
- 2705 views
അധ്യാപകനായി കലാലയത്തിലെത്തുന്ന രാമചന്ദ്രന്‍ (മോഹന്‍ലാല്‍) വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഗുണ്ടാസംഘവുമായി ഏറ്റുമുട്ടലിലാകുന്നു.
കഥാപാത്രത്തിന്റെ വ്യക്തിത്വം സ്വന്തം വ്യക്തിത്വത്തെ മറികടക്കുമ്പോള്‍ നടനുണ്ടാവുന്ന അസ്ഥിത്വപ്രതിസന്ധിയാണു വാനപ്രസ്ഥത്തിന്റെ വിഷയം. 1930-കളാണു കാലം. ഒരു ഫ്യൂഡല്‍ ഭൂവുടമയ്ക്കു കീഴ്ജാതി സ്ത്രീയില്‍ ജനിച്ച അവിഹിതസന്തതിയായ കുഞ്ഞുകുട്ടന്‍(മോഹന്‍ലാല്‍) കഥകളി നടനായി പ്രശസ്തിയാര്‍ജ്ജിക്കുന്നു. ഒരു കൊട്ടാരത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ, കുഞ്ഞുകുട്ടന്‍ സുഭദ്രയെ (സുഹാസിനി) കാണാനിടയാവുന്നു. കുഞ്ഞുക്കുട്ടന്റെ അര്‍ജുനവേഷവുമായി സുഭദ്ര പ്രണയത്തിലാവുന്നു. സുഭദ്രയില്‍ തനിക്കുണ്ടായ കുഞ്ഞിനെ കാണാന്‍ പോലും കുഞ്ഞുകുട്ടനു അനുവാദം കിട്ടുന്നില്ല. തന്റെ അസ്ഥിത്വദുഖം അടുത്തതലമുറയിലേക്ക് പകരാന്‍ കുഞ്ഞുകുട്ടന്‍ നിര്‍ബന്ധിതനാവുന്നു...
കാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ ‘un certain regard’ വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ചു.
പ്രധാനമായും മുനിയാണ്ടി, ശങ്കരൻ, ശിവകാമി എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് ചിദംബരത്തിന്റെ കഥ പുരോഗമിക്കുന്നത്. ഒരു ഫാമിലെ സൂപ്രണ്ടാണ് ശങ്കരൻ, മുനിയാണ്ടി ആ ഫാമിലെ ഒരു തൊഴിലാളിയും. ശങ്കരനോട് മുനിയാണ്ടിക്കു സ്നേഹവും ബഹുമാനവും ഒക്കെയുണ്ട്. ആയിടെയാണ് മുനിയാണ്ടി ശിവകാമിയെ വിവാഹം ചെയ്യുന്നതും, ഫാലേക്കു കൊണ്ട് വരുന്നതും. ആ വരവ് ശിവകാമിയെയും ശങ്കരനെയും അടുപ്പിക്കുന്നു. അവർ ഗാഢ പ്രണയത്തിലാകുന്നു. ഒരിക്കൽ മുനിയാണ്ടി അവരുടെ ബന്ധം കണ്ടുപിടിക്കുന്നു. നിരാശനായ മുനിയാണ്ടി ആത്മഹത്യ ചെയ്യുന്നു. അതോടെ പാടേ തകർന്ന ശങ്കരൻ ഫാം വിട്ടു പോകുന്നു. എല്ലാം മറക്കുവാൻ അയാൾ മദ്യത്തിന് അടിമയാകുന്നു. പക്ഷേ അതൊന്നും അയാളെ സഹായിക്കുന്നില്ല. ഒടുവിൽ അയാൾ ഒരു തീർത്ഥാടനം തുടങ്ങുന്നു. ആ യാത്രക്കിടയിൽ അയാൾ ചിദംബരം ക്ഷേത്രത്തിൽ എത്തുന്നു. ശങ്കരന്റെ തീർത്ഥാടനം തുടങ്ങുന്നിടതാണ് ചിത്രം ആരംഭിക്കുന്നത്. ചിദംബരം ക്ഷേത്രത്തിന്റെ നടയിൽ ചെരുപ്പ് സൂക്ഷിപ്പുകാരിയായി ശിവകാമിയെ ശങ്കരൻ കണ്ടുമുട്ടുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
അമ്മയുടെ പിറന്നാളും അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെ കുടുംബവീട്ടിൽ ഒന്നിച്ചു കൂടുന്ന മക്കളും ചെറുമക്കളും. അവരൊന്നിച്ചുള്ള ഏതാനും ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങൾ. പ്രായോഗികതയുടെയും ഗൃഹാതുരത്വത്തിലും കുടുങ്ങിയ പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ നേർച്ചിത്രമാണ് ഈ സിനിമ.
ജാനകിക്കുട്ടിയുടെ പിറന്നാളും ഒപ്പം അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെ കുടുംബവീട്ടിൽ ഒന്നിച്ചു കൂടുകയാണ് മക്കളും ചെറുമക്കളും. ബാംഗ്ലൂരിൽ ഫ്ലാറ്റ് വാങ്ങുന്നതിനായി കുടുംബവീട് വിൽക്കുക എന്ന ഉദ്ദേശവും ഗോപന്റെ വരവിനു പിന്നിലുണ്ട്. അമ്മയെ ശരണാലയത്തിലാക്കുവാനും അയാൾ തീരുമാനിക്കുന്നു. ഈ തീരുമാനങ്ങളോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നെങ്കിലും എല്ലാവരുടെയും പിടിവാശി കാരണം എല്ലാം നോക്കി നിൽക്കാൻ മാത്രമേ മൂത്തമകൻ നാരായണൺ കുട്ടിക്കും ഭാര്യ അംബികയ്ക്കും കഴിയുന്നൊള്ളു.
ജ്യോത്സ്യൻ ഗണിച്ചു പറയുന്ന നല്ല ദിവസമായ ഒരു തിങ്കളാഴ്ച ആ അമ്മ വീടിനോട് വിട പറയുകയാണ്. വൈകാരികമായി ആ വീടുമായുള്ള ബന്ധമറ്റുപോകുന്നത് അമ്മയ്ക്ക് താങ്ങാനാവുന്നില്ല. അത് മനസ്സിലാക്കി വരുമ്പോഴേക്കും ഗോപന് എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.