Attachment | Size |
---|---|
എതിരൻ കതിരവന്റെ ശേഖരത്തിൽ നിന്ന്-1 | 181.17 KB |
എതിരൻ കതിരവന്റെ ശേഖരത്തിൽ നിന്ന്-2 | 181.15 KB |
Name in English
CV Sreeraman
അച്ഛൻ വേലപ്പൻ, അമ്മ ദേവകി. സിലോണിലായിരുന്നു ബാല്യം, കേരളത്തില്‍ വളര്‍ന്ന് മംഗലാപുരത്തും മദിരാശിയിലുമൊക്കെ പഠിച്ച് കല്‍ക്കട്ടയില്‍ ജോലിചെയ്ത് ഒടുവില്‍ കേരളത്തില്‍ മടങ്ങിയെത്തി.അഭിഭാഷകനായി ജോലിചെയ്തു, പിന്നീട് പൊതുപ്രവര്‍ത്തകനായി(പോർക്കുളം ഗ്രാമപഞ്ചായത്ത്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.)
അദ്ദേഹത്തിന്റെ കഥയിൽ പുറത്തിറങ്ങിയ സിനിമകൾ
- പൊന്തൻമാട, ശീമത്തമ്പുരാൻ എന്നീ ചെറുകഥകളെ ആസ്പദമാക്കി ടി വി ചന്ദ്രന്റെ സംവിധാനം ചെയ്ത ചലച്ചിത്രമാണ് പൊന്തൻമാട
- വാസ്തുഹാര എന്ന ചെറുകഥ ഇതേ പേരിൽ ജി അരവിന്ദന് ചലച്ചിത്രമാക്കി , അരവിന്ദന് തന്നെ അദ്ദേഹത്തിന്റെ ചിദംബരം എന്ന കഥ അതേ പേരിൽ സിനിമയാക്കി.
- കെ ആര് മോഹന്‍ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ പുരുഷാര്‍ത്ഥം.
പുരസ്കാരങ്ങൾ
- 1983-ൽ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.
- 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു (ശ്രീരാമന്റെ കഥകൾ).
അവലംബം : വിക്കി, ദേശാഭിമാനി
- 2937 views