അശോക് കുമാർ

Name in English
Ashok Kumar
Date of Death

ജോണ്‍ ശങ്കരമംഗലത്തിന്റെ 'ജന്മഭൂമി' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ പിന്നീട് പി.എന്‍.മേനോന്‍, എന്‍.ശങ്കരന്‍ നായര്‍, ഐ.വിശശി, ഭരതന്‍, ഫാസില്‍, പ്രതാപ് പോത്തന്‍, ജിജോ തുടങ്ങിയ പ്രഗത്ഭര്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ചു. 3 തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡും (1969, 1973, 1977 എന്നീ വര്‍ഷങ്ങളില്‍), 1980-ല്‍ "നെഞ്ചത്തൈ കിള്ളാതേ" എന്ന തമിഴ് സിനിമയിലൂടെ ദേശീയ അവാര്‍ഡും നേടി. 1987-ല്‍ "കാമാഗ്നി" എന്ന ഹിന്ദി സിനിമയിലൂടെ സംവിധാന രംഗത്ത് കടന്നുവെങ്കിലും സനിമാട്ടോഗ്രഫിയില്‍ ലഭിച്ച പേരും പെരുമയും നഷ്ടപ്പെടുത്താനേ അത് കൊണ്ട് കഴിഞ്ഞുള്ളൂ.

തമിഴിലെ പ്രധാന ചിത്രങ്ങള്‍ :

ഉതിരിപ്പൂക്കള്‍, നെഞ്ചത്തൈ കിള്ളാതേ, വെറ്റിവിഴാ, സൂര്യന്‍, ജീന്‍സ് etc.,

സംവിധാനം ചെയ്ത ചിത്രങ്ങള്‍ : കാമാഗ്നി(ഹിന്ദി), അഭിനന്ദന(കന്നഡ), നീരാഞ്ജനം(കന്നഡ), അന്റു പെയ്ത മഴയില്‍(തമിഴ്). വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അശോക് കുമാർ 2014 ഒക്ടോബർ 22ന് അന്തരിച്ചു.