ഓമനക്കുട്ടൻ

Title in English
Omanakuttan(1964)-Malayalam Movie
വർഷം
1964
റിലീസ് തിയ്യതി
കഥാസംഗ്രഹം

ശങ്കുണ്ണി നായരുടെ മക്കളായ ഗോവിന്ദൻ നായർക്കും ഭവാനിയ്ക്കും കുഞ്ഞുലക്ഷ്മി അമ്മയുടെ മക്കളായ യശോദയും എൻ. പി. പിള്ളയുമായി ഒത്തുമാറ്റക്കല്യാണം തീരുമാനിച്ചു. എൻ. പിള്ള ഭവാനിയെ വിവാഹം ചെയ്തു. യശോദയുടെ നല്ലഭാവി ഒന്നുമാത്രം ഓർത്താണ് എൻ. പി. പിള്ള അമേരിക്കയ്ക്ക് പ്രത്യേക പരിശീലനത്തിനുള്ള പോക്ക് മാറ്റി വച്ചത്. യശോദയുടെ കല്യാണത്തലേന്നാണ് ഗോവിന്ദൻ നായർക്ക് സഹപ്രവർത്തകയായ ശ്രീദേവിയുമായി ബന്ധം ഉണ്ടായിരുന്നു എന്നും ഗർഭിണിയായ ശ്രീദേവിയുമായുള്ള വിവാഹം നടന്നു കഴിഞ്ഞു എന്നും അറിഞ്ഞത്. യശൊദയ്ക്ക് മാനസികവിഭ്രാന്തിയായി. വിശ്വാസവഞ്ചകരായ ഭാര്യവീട്ടുകാരോടുള്ള പക കാരണം പിള്ള സ്വന്തം ഭാര്യ ഭവാനിയേയും മകൻ ഓമനക്കുട്ടനേയും കാണാതെ അമേരിക്കയ്ക്കു തിരിച്ചു. കുഞ്ഞിനോടൊപ്പം യശൊദയെ കാണാൻ ചെന്ന ഭവാനിയെ അമ്മായിമ്മ തുരത്തി.  കുഞ്ഞുലക്ഷ്മിയമ്മയുടെ ശവസംസ്കാരച്ചടങ്ങിനെത്തിയ ശങ്കുണ്ണിയെ മറുനാട്ടിൽ നിന്നും തിരിച്ചെത്തിയ പിള്ള ആക്ഷേപിച്ചയച്ചു. സ്കൂളിലും വീട്ടിലും അച്ഛനില്ലായമയുടെ വിഷമങ്ങൾ ഭവാനിയുടെ മകൻ ഓമനക്കുട്ടനെ തീരെ വിഷമിപ്പിച്ചു. അവൻ കടുത്ത പനി ബാധിച്ച് മരണ ശയ്യയിലായി. അവസാനമെന്നപോലെ അവൻ മൊഴിഞ്ഞ വാക്കുകൾ പിള്ളയുടെ ഹൃദയം തണുപ്പിച്ചു. യശോദയുടെ ചിത്തഭ്രമവും വിട്ടുമാറി.

അനുബന്ധ വർത്തമാനം

‘നരകവൈരിയാം അരവിന്ദാക്ഷന്റെ” എന്നു തുടങ്ങുന്ന പഴയ കീർത്തനം  കഷണിച്ച് ‘ ‘കണികാണുന്നേരം കമലനേത്രന്റെ’ ആക്കി മാറ്റിയത് വളരെ പോപ്പുലർ ആണ്.  പി. ലീലയും രേണുകയും പാടുന്ന ഈ പാട്ട് രാഗമാലികയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ‘ആകാശഗംഗയുടെ കരയിൽ’ പി. സുശീലയും എ. എം. രാജായും പാടുന്നത് പ്രസിദ്ധി നേടി.ദേവരാജൻ യേശുദാസിന് അത്രകണ്ട് പ്രാധാന്യം കൊടുത്തു തുടങ്ങിയിട്ടില്ല.

മണവാട്ടി

Title in English
Manavaatti

manavatti poster m3db

വർഷം
1964
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

ഹോം നേഴ്സായ സൂസി (രാഗിണി) കോൺവെന്റിൽ നിന്നും ബാബുവിനെ (മധു) ശുശ്രൂഷിക്കാൻ അയാളുടെ വീട്ടിലെത്തുമ്പോൾ  പണ്ട് അവളെ ഉപേക്ഷിച്ച പോയ കാമുകൻ ജോസിന്റെ (സത്യൻ) വീടാണത് എന്നറിയുന്നു. ജോസിന്റെ അനുജനാണ് ബാബു എന്നും.  മണവാട്ടി വേഷം ധരിക്കാൻ ആശിച്ച സൂസി ബാബുവിന്റെ അഭ്യർത്ഥന പ്രകാരം അയാളെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നു. അവധിയ്ക്കു ഭാര്യക്കൊപ്പം വീട്ടിലെത്തിയ ജോസും സൂസിയും  തമ്മിലുള്ള സംഭാഷണങ്ങൾ ഭാര്യ ഷീലയിൽ (കെ ആർ വിജയ) സംശയം ജനിപ്പിക്കുന്നു. ബാബുവിന്റെ അസുഖം ഒരു ഓപറേഷൻ കൊണ്ട് ഭേദമായെങ്കിലും അയാൾക്ക് വൈവാഹികജീവിതം നിഷിദ്ധമാണെന്നാണ് ഡോക്ടരുടെ തീർപ്പ് കൽ‌പ്പിക്കുന്നു. ഹതാശയായ സൂസി മണവാട്ടിവേഷം  ധരിച്ച് തിരിച്ച് കോൺവെന്റിലേക്ക് യാത്രയാകുന്നു.
 

അനുബന്ധ വർത്തമാനം

സിനിമ തുടങ്ങുമ്പോഴുള്ള “ഇടയകന്യകേ പോവുക നീ” തന്റെ ഗാനമേളകളിൽ ആദ്യം പാടി ആ ഗാനത്തിനു വ്യത്യസ്ത പരിവേഷം യേശുദാസ് നൽകി.

മലയാളത്തിൽ ആദ്യമായി ഒരു വനിത തിരക്കഥ എഴുതുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ലാബ്
സ്റ്റുഡിയോ
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

കളഞ്ഞു കിട്ടിയ തങ്കം

Title in English
Kalanju kittiya thankam - Malayalam Movie
വർഷം
1964
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

ക്യാൻസർ ചികിത്സയ്ക്കു പോയ മാധവനുണ്ണിത്താൻ മകൻ സുഗതനെ ഭാസ്കരപിള്ളയെ ഏൽ‌പ്പിച്ചു. തിരിച്ചു വന്നപ്പോൾ ഭാസ്കർപിള്ള മകനുമായി കടന്നുകളഞ്ഞതായി അറിയുന്നു. പണക്കാരനായ കുട്ടൻ പിള്ളയുടെ മകൾ ഗിരിജയുമായി സുഗതൻ പിന്നീട് പ്രേമത്തിലായി. ഭാസ്കപിള്ളയുടെ മകൻ മധുവിനെ പഠിപ്പിച്ചത് കുട്ടൻ പിള്ളയാണ്, ഗിരിജയെ കല്യാണം കഴിക്കാമന്ന വാഗ്ദാനത്തിന്മേൽ. മധുവിനു പണക്കാരനായ കെ. പി. നായരുടെ മകൾ ഹേമയുമായിട്ടാണ് അടുപ്പം. സുഗതൻ അനാഥനായി അലയുന്നു. മധു കളവിനു പിടിയ്ക്കപ്പെടുന്നു. ഭാസ്കരപിള്ളയുടെ കാൽ ഒടിയുന്നു. ശിക്ഷകൾ കിട്ടിയ അവർ മാപ്പു പറയുന്നു. സുഗതനു വിട്ടുപോയ അച്ഛനെ തിരിച്ചു കിട്ടുന്നു, ഗിരിജയേയും.

Cinematography
ലാബ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

ഭർത്താവ്

Title in English
Bharthavu(1964)-Malayalam Movie

bharthavu movie poster

വർഷം
1964
റിലീസ് തിയ്യതി
കഥാസംഗ്രഹം

സുകുമാരൻ നായർ എന്ന മെക്കാനിക്ക് തന്റെ ഭാര്യയേയും കുട്ടിയേയും കൂടി ത്യാഗം സഹിപ്പിച്ച് സഹോദരിയ്ക്കും അവളുടെ ഭർത്താവിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് അനാരോഗ്യനായി മരണമടയുന്നു.

അനുബന്ധ വർത്തമാനം
  • കാനം എ. ജെ. യുടെ തന്നെ ‘ഭാര്യ’ എന്ന സിനിമയുടെ ശേഷപത്രം എന്നപോലെയാണ് ഭർത്താവ് രംഗത്തെത്തിയത്.
  • ഭാര്യ തിരുവല്ലയിൽ നടന്ന ‘അമ്മാൾ കുട്ടി കൊലക്കേസ്‘ എന്ന സത്യസംഭവത്തെ ആസ്പദമാക്കിയെങ്കിൽ ഭർത്താവ് സിനിമയ്ക്കു വേണ്ടി ഒരുക്കിയെടുത്തതാണ്.
  • എൽ. ആർ. ഈശ്വരിക്ക് സാധാരണ അവർക്കു കിട്ടുന്ന പാട്ടുകൾ പോലെയല്ലാതെ യേശുദാസിനോടൊപ്പം മെലഡി നിറഞ്ഞ പാട്ട് പാടാൻ സാധിച്ചു. “കാക്കക്കുയിലേ ചൊല്ലൂ......”
Choreography

വിധി തന്ന വിളക്ക്

Title in English
Vidhi Thanna Vilakku

vidhi thanna vilakk poster

വർഷം
1962
കഥാസംഗ്രഹം

പപ്പുശ്ശാരുടെ മക്കളായ ഭവാനിയും സുഭദ്രയും സ്ഥലത്തെ വിടനായ തമ്പിയുടെ ആശാകേന്ദ്രമാണ്. ഭവാനിയെ സ്നേഹിക്കുന്ന ശശിയെ ഒതുക്കുകയാണു തമ്പിയുടെ ലക്ഷ്യം. ശശി-ഭവാനിമാരെ ഒരുമിച്ച് പിടികൂടിയപ്പോൾ ശശി ഭവാനിയെ വിവാഹമോതിരം അണിയിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയാണു ചെയ്തത്. പട്ടണത്തിൽ ജോലി കിട്ടിയ ശശി ഭവാനിയെ വിട്ട് പോകുന്നു. തമ്പി സുഭദ്രയെ കല്യാണം കഴിച്ചതോടെ നേർനടപ്പുകാരനായി മാറി, പക്ഷേ ഒരു കുഞ്ഞിനെ പ്രസവിച്ചതോടെ സുഭദ്ര മരിക്കയാണുണ്ടായത്. വീട്ടുകാരോടുള്ള വൈരാഗ്യം കാരണം അവരുടെ കാര്യങ്ങളൊന്നും എഴുതി അറിയിക്കരുതെന്ന് ശശി നിർബ്ബന്ധിച്ചിട്ടുള്ളതിനാൽ ഭവാനി ശശിയെ ഇതൊന്നും അറിയിക്കുന്നില്ല. സുഭദ്രയുടെ കുഞ്ഞിനെ ഭവാനിയാണു വളർത്തുന്നത്. കുഞ്ഞിനു അസുഖമായപ്പോൾ ഡോക്ടറേയും കൂട്ടി വന്ന തമ്പി വീടിനു പുറത്ത് കിടന്നുറങ്ങി. ലീവിലെത്തിയ ശശി രാത്രിയിൽ ഒരു കുഞ്ഞിനോടൊപ്പം ഉറങ്ങുന്ന ഭവാനിയേയും പുറത്ത് ഉറങ്ങുന്ന തമ്പിയേയും തെറ്റിദ്ധരിച്ച് തിരിച്ചു പോകുന്നു. അവളെ കുറ്റപ്പെടുത്തി എഴുതിയ എഴുത്തു കണ്ട് തമ്പി ശശിയെ കാണാൻ മദ്രാസിലെത്തിയെങ്കിലും ശശി അയാളെ അടിച്ചോടിയ്ക്കുകയാണുണ്ടായത്. ഭവാനിയുടെ കുശലമന്വേഷിക്കാൻ ചെന്ന ബാങ്കു മാനേജരെ തമ്പി തെറ്റിദ്ധരിക്കുകയും ഏറ്റുമുട്ടബ്ലിൽ മാനേജർ കൊല്ലപ്പെടുകയും ചെയ്യുന്നു. തമ്പി ജയിലിലായി. അപമാനഭാരം കൊണ്ട് ഭവാനിയും കുഞ്ഞും നാടുവിടുന്നു. പിന്നീട് ബോട്ടു ജട്ടിയിൽ ശശിയുടെ പെട്ടി ചുമക്കുന്നത് ആ കുഞ്ഞു ബാലൻ തന്നെയാണ്. ജയിലിൽ നിന്നും ഇറങ്ങിയ തമ്പി ഭവാനിയെ തീയിൽ നിന്നും രക്ഷപ്പെടുത്തുന്നു. ആശുപത്രിയിലായ ഭവാനി പണ്ട് ശശി നൽകിയ മോതിരം മകന്റെ കയ്യിൽ വിൽക്കാൻ കൊടുത്തയയ്ക്കുകയും പോലീസ് പിടിയിലായ അവനെ ശശി രക്ഷിയ്ക്കുകയും ആ മോതിരം കണ്ട് ഭവാനിയുടെ അടുക്കൽ എത്തി മാപ്പു പറയുകയും ചെയ്യുന്നു.

ശ്രീരാമപട്ടാഭിഷേകം

Title in English
Sreerama Pattabhishekam (Malayalam Movie)

sreerama pattabhishekam poster

വർഷം
1962
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

രാമായണകഥ നാടകീയരംഗങ്ങൾ പകർത്തി തിരക്കഥ രചിക്കപ്പെട്ടിരിക്കയാണിതിൽ. പുത്രകാമേഷ്ടിയും രാമജനനവും മറ്റും ആദ്യഗാനത്തിൽ ഒതുക്കിയിരിക്കുന്നു. താടകാവധം മുതൽ പട്ടാഭിഷേകം വരെ തുടരുന്ന രംഗങ്ങൾ.

അനുബന്ധ വർത്തമാനം

"വൻ നിര നടീനടന്മാരെയാണ് പങ്കെടുപ്പിച്ചിരിക്കുന്നത്. പാട്ടു പാടാനും ഇതേ വിപുലതയുണ്ട്. കമുകറ, യേശുദാസ്, പി.ബി. ശ്രീനിവാസ്, എസ്. ജാനകി. പി. സുശീല, എ. പി. കോമള, ജിക്കി മുതൽ‌പ്പേർ. “ലങ്കേശാ’ എന്ന അർദ്ധശാസ്ത്രീയഗാനത്തിനു നൃത്തം ചെയ്തത് പദ്മിനി പ്രിയദർശിനിയും സുകുമാരിയും. ഇതേ ടീം അക്കാലത്ത് ചില ഹിന്ദി സിനിമകളിലും നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രേംനസീറും പ്രേംനവാസും ജേഷ്ഠാനുജന്മാരായിത്തന്നെ അഭിനയിച്ച ചിത്രവുമാണിത്."

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

ലൈലാ മജ്‌നു

Title in English
Laila Majnu
വർഷം
1962
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

സൂഫി പുരാണ ഇതിഹാസമായ ലൈലയുടെയും മജ്നുവിന്റേയും പ്രണയ നിബിഡമായ കഥയാണു ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഓഫീസ് നിർവ്വഹണം
കഥാസംഗ്രഹം

പ്രഭുവായ സർവ്വരിയുടെ (തിക്കുറുശ്ശി) മകൾ ലൈലയും ( എൽ വിജയലക്ഷ്മി) കുട്ടികാലം മുതൽക്കേ കളിതോഴനായിരുന്ന സാധാരണക്കാരനായ ആമിരിയുടെ (മുത്തയ്യ) മകൻ ഖയസ്സും (പ്രേം നസീർ) പ്രണയബദ്ധരാകുന്നു. വെറുമോരു തോൽകച്ചവടക്കാരനായിരുന്ന ആമെരിയുടെ  മകനെ തന്റെ മരുമകനായി കാണാൻ പണക്കാരനായ സർവ്വരിക്കു കഴിയാതെ വരുന്നു. അയാൾ അവരെ അകറ്റാൻ പല വഴികളും ആരായുന്നു. അവസാനം ഖയസ്സിനെ ഭ്രാന്തൻ എന്നു മുദ്ര കുത്തുന്നു. എന്നിട്ടും ഖയസ്സിന്റെയും ലൈലയുടെയും പ്രണയം തഴച്ച് വളരുന്നു. ഗത്യന്തരമില്ലാതെ സർവ്വരി തന്റെ വസതി രഹസ്യമായി മക്കയുടെ സമീപത്തേക്കു മാറ്റുന്നു. ലൈലയുമായുള്ള വേർപാടു ഖയസ്സിനെ വല്ല്ലാതെ അലട്ടുന്നു. ഒരിക്കൽ മരുഭൂമിയുടെ ഏകാന്തതയിൽ ലൈല ഖയസ്സിനെ കണ്ടുമുട്ടുന്നു. ഇതറിഞ്ഞ സർവ്വരി തന്റെ ആളുകളെ കൊണ്ട് ഖയസ്സിനെ നിർദ്ധാക്ഷണ്യം മർധിക്കുന്നു. ചുട്ടുപഴുത്ത മരുഭൂമിയിലെക്കു ഖയസ്സിനെ കൊണ്ട് തള്ളുന്നു. തന്റെ മകനെ തേടി മരുഭൂമിയിൽ എത്തുന്ന ആമേരി , ഖയസ്സിനെ അവിടെ പരിതാപകരമായ നിലയിൽ കാണുന്നു. അതിൽ മനം നൊന്ത പിതാവു ഖയസ്സിനെ സർവ്വരിയുടെ വസതിയിൽ എത്തിക്കുന്നു. ഖയസ്സിന്റെ ദുർദശ അകറ്റാൻ സർവ്വരിയോടു കാലു പിടിച്ചപേക്ഷിക്കുന്നു. നിവൃത്തിയില്ലാതെ സർവ്വരി വിവാഹത്തിനു സമ്മതിക്കുന്നു. പക്ഷെ അതിനു മുൻപു സ്ഥലത്തെ ഗ്യാനികളെ കൊണ്ട് ഖയസ്സിനെ ഭ്രാന്തില്ലാത്തവൻ എന്നു ഉറപ്പിക്കണം എന്നൊരു വ്യവസ്തയും സർവ്വരി മുന്നോട്ടു വൈക്കുന്നു.
ഇതിനിടെ ഇറാക്കിന്റെ രാജകുമാരനായ് ബക്തും (സത്യൻ) ലൈലയെ കാണാൻ ഇട വരുന്നു. ബക്തും ലൈലയിൽ അനുരക്തനാകുന്നു. തന്റെ അദ്യ കാമുകിയായ സറീനയെ (ചാന്ദിനി) വഞ്ചിച്ച് ലൈലയെ സ്വന്തമാക്കാൻ ബക്തും തയ്യാറാകുന്നു. ബക്തൂമിന്റെ ഇംഗിതമറിഞ്ഞ സർവ്വരി ആമെരിക്കു താൻ കൊടുത്ത വാക്കു തെറ്റിച്ച് ലൈലയെ ബക്തുമിനു വിവാഹം ചെയ്തു കൊടുക്കുന്നു.
ഇതറിഞ്ഞ ഖയസ്സ് മനം നൊന്ത് തികഞ്ഞ ഒരു ഭ്രാന്തനായി മാറുന്നു. തന്റെ ജീവന്റെ ജീവനായ ലൈലയെയും തേടി ഖയസ്സ് മരുഭൂമിയിൽ ഭ്രാന്തമായി അലയുന്നു. വിധിയുടെ വിളയാട്ടം പോലെ ലൈല ഖയസ്സിനെ മരുഭൂമിയിൽ വച്ച് കണ്ടു മുട്ടുന്നു. അപ്പൊളുണ്ടാകുന്ന ഒരു മണൽ കാറ്റിൽ പെട്ട് ഇരുവരും ജീവൻ വെടിയുന്നു. ഒരു അനശ്വര പ്രേമത്തിനു മൂകസാക്ഷിയായി ആ മരുഭൂമിയിലെ മണൽത്തരികൾ മാത്രമായി അവശേഷിക്കുന്നു.

അനുബന്ധ വർത്തമാനം

ചിത്രത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതു രാജസ്ഥാനിലെ മരുഭൂമികളിൽ വച്ചാണു. കേരളത്തിനു പുറത്തു ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ എന്നിതിനെ വിശേഷിപ്പിക്കാം.
ലൈല എന്നൊരു ഇജിപ്ത് നർത്തകിയെ ഉൾപെടുത്തി ഒരു ഗാന രംഗം ചിത്രീകരിച്ചിട്ടുണ്ട്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ലാബ്
പ്രൊഡക്ഷൻ മാനേജർ
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം

ഭക്തകുചേല

Title in English
Bhakthakuchela (Malayalam Movie)

bhaktha kuchela poster

വർഷം
1961
കഥാസന്ദർഭം

കൃഷ്ണകഥ ഫ്ലാഷ് ബാക്കിലാണ് അവതരണം. തന്റെ സതീർത്ഥ്യനാവാൻ പോകുന്ന കൃഷ്ണഭഗവാന്റെലീലകളെക്കുറിച്ച് ഗുരുവായ സാന്ദീപനിയോട് കുചേലൻ ചോദിച്ചറിയുന്നതായി. കൃഷ്ണലീലകളും രാസക്രീഡയും കംസവധവും ഈ ഭാഗത്ത് ദൃശ്യവൽക്കരിക്കപ്പെടുന്നു.  കൃഷ്ണൻ നൽകിയ വിഗ്രഹം പൂജിച്ചു കഴിയുന്ന കുചേലൻ ദാരിദ്ര്യത്തിൽ അമരുന്നു. അവിൽ‌പ്പൊതിയുമായി കൃഷ്ണ സവിധം അണയുന്ന കുചേലന് സർവ്വസൌഭാഗ്യങ്ങളും കൃഷ്ണാനുഗ്രഹത്താൽ ലഭ്യമാകുന്നു.

അനുബന്ധ വർത്തമാനം

തെലുങ്കു നടനായ സി എസ് ആർ കുചേലന്റെ ഭാഗം അതി തന്മയത്വത്തോടെ യാണ് അഭിനയിച്ചത്. കൃഷ്ണനായി വന്നത് മറ്റൊരു തെലുങ്കു നടൻ കാന്താറാവു. ഗുരു ഗോപിനാഥിന്റെ രണ്ടു മക്കൾ (വിലാസിനി, വിനോദിനി) രണ്ടു പ്രായത്തിലിള്ള ഉണ്ണിക്കണ്ണവേഷങ്ങൾ ചെയ്തു.  “ഈശ്വരചിന്തയിതൊന്നേ മനുജനു” “നാളെനാളെയന്നായിട്ട്” എന്നീ  കമുകറ പുരുഷൊത്തമന്റെ രണ്ടു പാട്ടുകൾ പിൽക്കാലത്ത് പ്രസിദ്ധങ്ങളായി.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
സ്റ്റുഡിയോ
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

വിഷ്ണു

Title in English
Vishnu

വർഷം
1994
റിലീസ് തിയ്യതി
Runtime
131mins
സർട്ടിഫിക്കറ്റ്
അനുബന്ധ വർത്തമാനം
  • അജയ് രത്നത്തിന്റെ ആദ്യ മലയാള ചിത്രം
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ മാനേജർ
Assistant Director
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം
Choreography
ഡിസൈൻസ്