തമിഴ്‌നാട്ടിൽ ജനനം അച്ഛന്‍ നടരാജന്‍ തഞ്ചാവൂരിലെ അറിയപ്പെടുന്ന ബിസിനസുകാരനും, ഒപ്പം നല്ലൊരു മൃദംഗവിദ്വാനുമായിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന നാടക കമ്പിനിയിലെ അംഗമായിരുന്ന ആർ എസ് ബാലുവായിരുന്നു രേണുകയുടെ ആദ്യ ഗുരു. നാടകങ്ങളിലാണു രേണൂക ആദ്യം പാടിത്തുടങ്ങിയത്, 1958 ൽ ലില്ലി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നു വന്നു. കല്‍ക്കണ്ട മാവിന്‍ ചോട്ടില്‍ ആയിരുന്നു ആദ്യഗാനം. പിന്നെ അതേ ചിത്രത്തിൽ ശാന്താ പി. നായര്‍, കുമരേശന്‍ എന്നിവര്‍ക്കൊപ്പം കന്യാമറിയമേ എന്ന പാട്ടു കൂടി പാടി. പിന്നീട് തെലുങ്കിലും തമിഴിലും കന്നഡയിലും പാടിത്തുടങ്ങി. മലയാളത്തിലായിരുന്നു അവർക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, ചിദംബരനാഥ്, എം എസ് വിശ്വനാഥൻ തുടങ്ങി ഒട്ടുമിക്ക സംഗീത സംവിധായകരുടെ ഗാനങ്ങളും അവർ ആലപിച്ചു. കുട്ടികൾക്കു വേണ്ടി വളരെയധികം പാട്ടുകൾ പാടിയതിൽ, ഭാര്യ എന്ന സിനിമയിലെ പഞ്ചാര പാലു മിഠായി എന്ന ഗാനം പ്രശസ്തമാണ്. ഗാനമേളകളിൽ സജീവമായിരുന്നു. അവർ ഗാനഗന്ധർവൻ യേശുദാസിൻ്റെ തമിഴ് ചലച്ചിത്രഗാനരംഗത്തേക്കുള്ള കടന്നുവരവിനു നിമിത്തമായത് രേണുകയായിരുന്നു. ഇലക്ട്രോണിക്‌സ് എന്‍ജിനീയറായി വിരമിച്ച മോഹനാണ് രേണുകയുടെ ജീവിതപങ്കാളി. പ്രശസ്ത ഗായിക അനുരാധാ ശ്രീറാം മകളാണ്.
അവലംബം: മാതൃഭൂമിയിൽ വന്ന ലേഖനം