ദൈവത്തിന്റെ മകൻ
- Read more about ദൈവത്തിന്റെ മകൻ
- Log in or register to post comments
- 2345 views
പണക്കാരനായ ബാബു ബാംഗളൂരിൽ ഒറ്റയാനായി ജീവിതം കൊണ്ടാടുകയാണ്. സ്ത്രീകളെ വളച്ചെടുക്കുന്നതിൽ വിരുതനാണ് ബാബു. സുഹൃത്തായ ചന്ദ്രൻ വഴിയാണ് മാലതിയെ പരിചയപ്പെടുന്നത്. ചന്ദ്രൻ മാലതിയെ പ്രണയിക്കുന്നുണ്ടെങ്കിലും ബാബുവിന്റെ വലയിൽ വീഴാനാണ് അവൾക്ക് ദുര്യോഗം. ചന്ദ്രന്റെ അദ്ധ്യാപകനായ മാസ്റ്ററുടെ മകളാണ് മാലതി. അവൾക്ക് ബാബു ഒരു ഉദ്യോഗം തരപ്പെടുത്തിക്കൊടുത്തത് ദുഷ്ടലാക്കോടെ ആണെന്ന് ചന്ദ്രനറിയാം. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ബാബു അവളെ തള്ളിപ്പറഞ്ഞു, ചന്ദ്രൻ അവളെ ആശുപത്രിയിലാക്കി. കുഞ്ഞിനെ പ്രസവിച്ചതോടെ മാലതി മരിയ്ക്കുകയാണുണ്ടായത്. ചന്ദ്രൻ കൊടുത്ത വിവരം അനുസരിച്ച് മാസ്റ്ററും മാലതിയുടെ അനുജത്തി ശാരദയും ബാം ഗ്ലൂരിലെത്തി കുഞ്ഞിനേയും കൊണ്ട് നാട്ടിലേക്ക് പോയി. പാൽക്കാരിപ്പെൺകുട്ടി ലക്ഷ്മിയെ കടന്നു പിടിയ്ക്കാൻ ശ്രമിച്ച ബാബുവിനെ തല്ലേണ്ടി വന്നു ചന്ദ്രന്. മാലതി മരിച്ച വിവരം അറിഞ്ഞ് ബാബുവിനു സ്വൽപ്പം പശ്ച്ചാത്താപവും വന്നു ഭവിച്ചു. നാട്ടിൽപ്പോയി കല്യാണം കഴിച്ച് സ്വൈരജീവിതം തുടങ്ങാനാണ് ബാബു തീരുമാനിച്ചത്. വയനാട്ടിൽ ഒരു ഗ്രാമത്തിലെത്തിയ അയാൾ തങ്കമണി എന്നൊരു കുഞ്ഞുമായി അടുപ്പത്തിലാവുകയും അവളുടെ ചേച്ചി ശാരദയെ പരിചയപ്പെടുകയും ചെയ്തു. താമസിയാതെ ശാരദയുമായി വിവാഹവും നടന്നു. പക്ഷേ തങ്കമണി ശാരദയുമായി വിട്ടുമാറാത്തതിനാൽ ബാബു അതീവാസ്വസ്ഥനായി. ശാരദയുടെ അവിവാഹിത ബന്ധത്തിലെ കുട്ടി ആയിരിക്കാമെന്ന് വരെ അയാൾ ആരോപിച്ചു. മാസ്റ്ററും ശാരദയും മാലതിയുടെ കഥ അയാൾക്ക് പറഞ്ഞുകൊടുത്തു. തന്റെ സ്വന്തം കുഞ്ഞാണത് എന്നറിഞ്ഞ ബാബു പശ്ച്ചാപവിവശനായി നിലകൊണ്ടു.
മാധവൻ നായരുടെ ചിറ്റമ്മ മരണക്കിടക്കയിൽ വച്ച് മൂന്നു വയസ്സുള്ള ഗോപിയെ അദ്ദേഹത്തിന്റെ കയ്യിലേൽപ്പിച്ച് മരണമടഞ്ഞു. മാധവൻ നായരുടെ ഭാര്യ ലക്ഷ്മി സന്തോഷത്തോടെ ഗോപിയെ ഏറ്റെടുത്തു. ലക്ഷ്മിയ്ക്ക് സ്വന്തം കുഞ്ഞ് (ഉണ്ണി) ഉണ്ടായപ്പോൾ ഗോപി കുണ്ഠിതനായി. ലക്ഷ്മിയുടെ അമ്മ ആ വീട്ടിൽ എത്തിച്ചേർന്നത് ഗോപിയെ വെറുക്കാൻ മാത്രമാണെന്നതു പോലെ ആയി. ഗോപി ഒരു എതിർപ്പു സ്വഭാവക്കാരനായി മാറി. ലക്ഷിയുടെ അമ്മ അവനെ ദ്രോഹിയ്ക്കുന്നതിലും കുറവു കാട്ടിയില്ല. സ്വന്തം ആട്ടിങ്കുട്ടിയെ മറ്റ് ആട്ടിൻ കുട്ടികളുമായി പോരാട്ടത്തിനു ഉപയോഗിക്കുന്നത് ഗോപിയുടെ വിനോദമാണ്. ചാക്കൊ മുതലാളിയുടെ മകൻ ജോണിയുടെ ആടുമായുള്ള മത്സരം അടിപിടിയിലാണു കലാശിച്ചത്. ലക്ഷ്മിയുടെ അമ്മ ആട്ടിൻ കുട്ടിയെ കശാപ്പുകാരനു വിറ്റുകളഞ്ഞു, ഗോപി പ്രതികാരരുദ്രനായി. മുത്തശ്ശിയുടെ നേർക്ക് എറിഞ്ഞ കല്ല് ലക്ഷ്മിക്കാണു കൊണ്ടത്. ഗോപിയ്ക്ക് സ്വത്ത് നൽകുമോ എന്നു പേടിച്ച് അതു തടയാനും ലക്ഷ്മിയുടെ അമ്മ മുതിരുന്നുണ്ട്. റെയിൽ പാളത്തിൽ തലവയ്ക്കുന്ന ഗോപിയെ രക്ഷിയ്ക്കാൻ രോഗശയ്യയിൽ നിന്നും ലക്ഷ്മി എത്തുന്നു.
"മുക്കുവസ്ത്രീയായ കറുത്തമ്മയും മുസ്ലീമായ പരീക്കുട്ടിയും പ്രേമബദ്ധരാണ്. കറത്തമ്മയുടെ അച്ഛൻ ചെമ്പൻ കുഞ്ഞ് വള്ളവും വലയും വാങ്ങിയ്ക്കാൻ പണം വാങ്ങിച്ചത് പരീക്കുട്ടിയിൽ നിന്നാണ്. കറുത്തമ്മയുമായുള്ള അടുപ്പം അയാൾ മുതലെടുക്കുകയായിരുന്നു. ചാകരയ്ക്കു ശേഷം മീൻ കൊണ്ടുവന്നപ്പോൾ വാങ്ങാൻ വന്ന പരീക്കുട്ടിയെ അയാൾ നിഷ്ക്കരുണം നിരാകരിച്ചു. പണം തിരിച്ചു കൊടുക്കണമെന്ന കറുത്തമ്മയുടേയൂം ഭാര്യ ചക്കിയുടേയും അപേക്ഷകൾ ചെമ്പൻ കുഞ്ഞ് തള്ളിക്കളഞ്ഞു. അടുത്ത കൂട്ടുകാരായ അച്ചൻ കുഞ്ഞിനേയും നല്ലപെണ്ണിനേയും അയാൾ അകറ്റി. അരയത്തി നാലാം വേദക്കാരന്റെ കൂട്ടുകാരിയായി നടക്കുന്നത് കടപ്പുറത്ത് അസ്വാരസ്യം സൃഷ്ടിക്കുന്നുമുണ്ട്. മിടുക്കനായ തൂഴക്കാരൻ പളനിയെ കണ്ടപാടെ അയാളെ സ്വാധീനിച്ച് കറുത്തമ്മയുമായി വിവാഹം ചെയ്യിച്ചു ചെമ്പൻ കുഞ്ഞ്. കടപ്പുറത്തെ വിശ്വാസമായ അരയത്തി പിഴച്ചാൽ തോണിയിൽ പോകുന്ന അവളുടെ അരയനെ കടലമ്മ കൊണ്ടു പോകുമെന്ന് മിത്ത് കറുത്തമ്മയ്ക്ക് അറിയാം.തനിക്ക് സഹായമായി പഴനി കാണുമെന്നും കൂടുതൽ മീൻ പിടിച്ച് ഇനിയും പണക്കാരനാകാമെന്നുമായിരുന്നു ചെമ്പൻ കുഞ്ഞിന്റെ കണക്ക് കൂട്ടൽ. പക്ഷേ കല്യാണം കഴിഞ്ഞതോടെ തൃക്കുന്നപ്പുഴയ്ക്ക് പോകണമെന്ന് വാശി പിടിച്ചു പഴനി. നീർക്കുന്നം കടപ്പുറത്ത് പരീക്കുട്ടി ഏകാനും നിരാശനുമായി അലഞ്ഞു. ചക്കി നിതാന്ത രോഗിയായി, താമസിയാതെ അവർ മരിയ്ക്കുകയും ചെയ്തു. ഇതറിയിക്കാൻ പരീക്കുട്ടി കറുത്തമ്മയുടെ അടുത്തെത്തി. ഇത് അപവാദങ്ങൾക്ക് വഴിവ്യ്ക്കുകയും പഴനിയ്ക്ക് കറുത്തമ്മയിൽ സംശയം ജനിയ്ക്കുകയും ചെയ്തു. ചെമ്പൻ കുഞ്ഞ് മരിച്ചു പോയ തുറയിലരയന്റെ ഭാര്യയെ കല്യാണം കഴിച്ചു. അവരുടെ കൂടെ വന്ന മകൻ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയെ ശല്യപ്പെട്ടുത്തുന്നുണ്ട്. ചെമ്പൻ കുഞ്ഞിന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി തകർന്ന് ഭ്രാന്തിലെത്തി. “നീ ഇപ്പൊഴും അയാളെ സ്നേഹിയ്ക്കുന്നുണ്ടോ’ എന്ന പളനിയുടെ ചോദ്യത്തിനു “ഉണ്ട്” എന്ന് ധൈര്യമായി മറുപടി പറഞ്ഞു കറുത്തമ്മ. ക്രുദ്ധനായ പളനി കടലിലേക്ക് പോയ രാത്രി തന്നെ പരീക്കുട്ടിയുടെ പാട്ട് കേട്ട് കറുത്തമ്മ നിലാവത്ത് അയാളെ സ്വീകരിച്ചു. ഒരു വൻപൻ സ്രാവിന്റെ പിറകേ പോയ പളനി ചുഴിയിൽ മുങ്ങി മരിച്ചു.
പിറ്റേന്ന് രാവിലെ ആലിംഗന ബദ്ധരായ പരീക്കുട്ടിയുടേയും കറുത്തമ്മയുടേയും ജഡങ്ങൾ കടൽത്തീരത്തടിഞ്ഞു. മറ്റൊരിടത്ത് ചത്തടിഞ്ഞ സ്രാവും. കറുത്തമ്മയുടെ കുഞ്ഞിനേയും തോളിലേന്തീ ‘ചേച്ചീ” എന്ന് വിളിച്ച് പഞ്ചമി കടൽത്തീരത്ത് അലയുന്നു."
സരസ്വതിയമ്മയുടെ മകൻ വേണു കണ്ണാടി ഫാകടറിയുടെ ഉടമയാണ്. അഞ്ചുകൊല്ലം അമേരിക്കയിൽ ഉപരിപഠനത്തിനു പോയി മടങ്ങുമ്പോൾ ബോംബേയ്യിൽ വച്ച് പരിചാരകൻ കേശവൻ തൊഴിലാളികളുടെ യാതനകളെക്കുറിച്ച് ബോധവാനാക്കുന്നു. വേണു വേലു എന്ന പേരു സ്വീകരിച്ച് സ്വന്തം ഫാക്റ്ററിയിൽ തൊഴിലാളിയായി ജോലി നേടി. മാനേജർ വിക്രമൻ നായർ ദുർമ്മോഹിയും ദുർവർത്തനുമാണെന്ന് മനസ്സിലാക്കി വേലു/വേണു. തന്റെ പ്രതിശൃത വധു മാലതിയെ അയാള പാട്ടിലാക്കിക്കഴിഞ്ഞു. വേലു രാമൻ നായരുടെ കൂടെയാണു താമസം. മകൾ ദേവകിയും ആ ഫാക്റ്റ്റി ജോലിക്കാരിയാണ്- വേലുവിന്റെ പ്രണയിനിയും.തൊഴിലാളികളുടെ യാതനകളുടെ നഗ്നരൂപം അനുഭവിച്ചു മനസ്സിലാക്കുന്നു. മുതലാളിയായി വേഷം തിരിച്ചെടുത്ത് മാനേജരുടെ വേലത്തരങ്ങൽ മനസ്സിലാക്കുന്നുമുണ്ട്. വേലുവിനെ കാണാതെ ഉഴന്ന ദേവകി വിക്രമൻ അവളെ പിരിച്ചയച്ചു കഴിഞ്ഞിരുന്നു- തിരുവനന്തപുരത്തു വച്ച് റിക്ഷാ വലിയ്ക്കുന്ന ജോലിക്കാരനായി മാറിയ, പണ്ട് വീട് ഉപേക്ഷിച്ചു പോയ സഹോദരനായ കേശവനെ കാണുന്നു. ബോംബേയിലെ ജോലി അയാൾ ഉപേക്ഷിച്ചിരുന്നു. അവിടെയെത്തിയ വേണു കേശവനെ തിരിച്ചറിഞ്ഞ് ദേവകിയേയും കണ്ടു മുട്ടുന്നു. സമർത്ഥനായ മാനേജർ ആൾമാറാട്ടം ആരോപിച്ച് വേണുവിനെ പോലീസിൽ ഏൽപ്പിയ്ക്കുന്നു. സത്യമറിഞ്ഞ പോലീസ് വേണുവിനെ വെറുതേ വിടുന്നു. ദേവകിയുമായുള്ള വിവാഹം താമസിയാതെ നടക്കുന്നു.
"‘പെണ്ണരശ്’ എന്ന തമിഴ് സിനിമയുടെ മലയാളപ്പതിപ്പാണു മുതലാളി.തമിഴ് സംവിധാനം ചെയ്ത എം.എ. വി. രാജേന്ദ്രൻ തന്നെ ഇവിടെയും.
തറവാട്ടുകാരണവർ കുഞ്ഞികൃഷ്ണമേനോന്റെ മകൾ ഭാഗി അദ്ദേഹത്തിന്റെ മൂത്ത മരുമകൻ ബാലന്റെ മുറപ്പെണ്ണാണ്. മരുമകൾ കൊച്ചമ്മിണി കേശവൻ കുട്ടിയുടെ മുറപ്പെണ്ണും. എന്നാൽ ബാലന്റെ അനിയൻ തന്ത്രങ്ങളിലൂടെ ഭാഗിയെ സ്വന്തമാക്കുകയാണുണ്ടായത്. കേശവൻ കുട്ടി മറ്റൊരു വിവാഹത്തിനാണ് ഒരുമ്പെടുന്നത്. എല്ലാം നഷ്ടപ്പെട്ട ബാലനോട് കൊച്ചമ്മിണിക്ക് സഹതാപമുണ്ട്. കേശവൻ കുട്ടി വരന്റെ വേഷം ചമഞ്ഞ് മറ്റൊരു കല്യാണത്തിനു പുറപ്പെടുമ്പോൾ ബാലൻ നിർബ്ബന്ധിച്ച് അയാളെ തന്റെ വീട്ടിലേക്ക് കൊണ്ടു വരികയാണ്, കൊച്ചമ്മിണിയെ വധുവായി സ്വീകരിക്കാൻ. പക്ഷേ അപ്പൊഴേയ്ക്കും കൊച്ചമ്മിണി ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചിരുന്നു.
അവശനായ കൊച്ചുരാമനു തന്റെ കൈവണ്ടിയും കുടുംബവുമേൽപ്പിച്ച് പട്ടാളത്തിൽ പോയ കുഞ്ഞാലിയുടെ സർവ്വതും അപഹരിച്ച് കൊച്ചുരാമൻ മുതലാളിയായി. വിടനായ ഇയാളുടെ നടപടിദൂഷ്യങ്ങൾക്ക് സഹായിയായി കേശവപിള്ളയുമുണ്ട്. ഭാര്യ ഡോക്റ്റർ ഭാനുമതിയ്ക്ക് നന്നേ വേദനയുണ്ട് ഇതിൽ. കൊച്ചുരാമനാൽ വഞ്ചിതയായ മാധവിയെ അയാൾ കൊല്ലിക്കാൻ വരെ ശ്രമിച്ചെങ്കിലും മാധവിയുടെ കുഞ്ഞായ ഗോപിയെ കൊച്ചുരാമൻ വളർത്താൻ സമ്മതിച്ചു. കുഞ്ഞാലിയുടെ ഭാര്യ കുഞ്ഞു പാത്തുമ്മയ്ക്ക് സഹായം പരീതാണ്. മകളായ ആമിനയെ കെട്ടാൻ അയാൾക്ക് താൽപ്പര്യവുമുണ്ട്. ആമിനയ്ക്ക് അയല്‌വാസിയായ ഡോക്ടർ സാലിയുമായി പ്രേമമാണെന്നറിഞ്ഞ് പരീതു തന്നെ മുൻ കയ്യെടുത്ത് കുഞ്ഞാലി പട്ടാളത്തിൽ നിന്നും തിരിച്ചെത്തിയപ്പോൾ സാലി-ആമിനമാരുടെ വിവാഹത്തിനു കുഞ്ഞാലിയെ പ്രേരിപ്പിക്കുകയും ചെയ്തു. കുഞ്ഞാലിയുടെ വീട്ടിലെത്തിയ മാധവിയെ കുഞ്ഞുപാത്തുമ്മ സംശയിക്കുന്നുണ്ടെങ്കിലും തെറ്റിദ്ധാരണ താമസിയാതെ നീങ്ങി. കുഞ്ഞാലി പോർട്ടർ ജോലി തന്നെ തുടരാൻ തീരുമാനിക്കുന്നു.