Director | Year | |
---|---|---|
സ്നേഹസീമ | എസ് എസ് രാജൻ | 1954 |
വേലുത്തമ്പി ദളവ | ജി വിശ്വനാഥ്, എസ് എസ് രാജൻ | 1962 |
വിധി തന്ന വിളക്ക് | എസ് എസ് രാജൻ | 1962 |
തച്ചോളി ഒതേനൻ | എസ് എസ് രാജൻ | 1964 |
തങ്കക്കുടം | എസ് എസ് രാജൻ | 1965 |
കുപ്പിവള | എസ് എസ് രാജൻ | 1965 |
പകൽകിനാവ് | എസ് എസ് രാജൻ | 1966 |
കുഞ്ഞാലിമരയ്ക്കാർ | എസ് എസ് രാജൻ | 1967 |
എൻ ജി ഒ | എസ് എസ് രാജൻ | 1967 |
എസ് എസ് രാജൻ
പപ്പുശ്ശാരുടെ മക്കളായ ഭവാനിയും സുഭദ്രയും സ്ഥലത്തെ വിടനായ തമ്പിയുടെ ആശാകേന്ദ്രമാണ്. ഭവാനിയെ സ്നേഹിക്കുന്ന ശശിയെ ഒതുക്കുകയാണു തമ്പിയുടെ ലക്ഷ്യം. ശശി-ഭവാനിമാരെ ഒരുമിച്ച് പിടികൂടിയപ്പോൾ ശശി ഭവാനിയെ വിവാഹമോതിരം അണിയിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയാണു ചെയ്തത്. പട്ടണത്തിൽ ജോലി കിട്ടിയ ശശി ഭവാനിയെ വിട്ട് പോകുന്നു. തമ്പി സുഭദ്രയെ കല്യാണം കഴിച്ചതോടെ നേർനടപ്പുകാരനായി മാറി, പക്ഷേ ഒരു കുഞ്ഞിനെ പ്രസവിച്ചതോടെ സുഭദ്ര മരിക്കയാണുണ്ടായത്. വീട്ടുകാരോടുള്ള വൈരാഗ്യം കാരണം അവരുടെ കാര്യങ്ങളൊന്നും എഴുതി അറിയിക്കരുതെന്ന് ശശി നിർബ്ബന്ധിച്ചിട്ടുള്ളതിനാൽ ഭവാനി ശശിയെ ഇതൊന്നും അറിയിക്കുന്നില്ല. സുഭദ്രയുടെ കുഞ്ഞിനെ ഭവാനിയാണു വളർത്തുന്നത്. കുഞ്ഞിനു അസുഖമായപ്പോൾ ഡോക്ടറേയും കൂട്ടി വന്ന തമ്പി വീടിനു പുറത്ത് കിടന്നുറങ്ങി. ലീവിലെത്തിയ ശശി രാത്രിയിൽ ഒരു കുഞ്ഞിനോടൊപ്പം ഉറങ്ങുന്ന ഭവാനിയേയും പുറത്ത് ഉറങ്ങുന്ന തമ്പിയേയും തെറ്റിദ്ധരിച്ച് തിരിച്ചു പോകുന്നു. അവളെ കുറ്റപ്പെടുത്തി എഴുതിയ എഴുത്തു കണ്ട് തമ്പി ശശിയെ കാണാൻ മദ്രാസിലെത്തിയെങ്കിലും ശശി അയാളെ അടിച്ചോടിയ്ക്കുകയാണുണ്ടായത്. ഭവാനിയുടെ കുശലമന്വേഷിക്കാൻ ചെന്ന ബാങ്കു മാനേജരെ തമ്പി തെറ്റിദ്ധരിക്കുകയും ഏറ്റുമുട്ടബ്ലിൽ മാനേജർ കൊല്ലപ്പെടുകയും ചെയ്യുന്നു. തമ്പി ജയിലിലായി. അപമാനഭാരം കൊണ്ട് ഭവാനിയും കുഞ്ഞും നാടുവിടുന്നു. പിന്നീട് ബോട്ടു ജട്ടിയിൽ ശശിയുടെ പെട്ടി ചുമക്കുന്നത് ആ കുഞ്ഞു ബാലൻ തന്നെയാണ്. ജയിലിൽ നിന്നും ഇറങ്ങിയ തമ്പി ഭവാനിയെ തീയിൽ നിന്നും രക്ഷപ്പെടുത്തുന്നു. ആശുപത്രിയിലായ ഭവാനി പണ്ട് ശശി നൽകിയ മോതിരം മകന്റെ കയ്യിൽ വിൽക്കാൻ കൊടുത്തയയ്ക്കുകയും പോലീസ് പിടിയിലായ അവനെ ശശി രക്ഷിയ്ക്കുകയും ആ മോതിരം കണ്ട് ഭവാനിയുടെ അടുക്കൽ എത്തി മാപ്പു പറയുകയും ചെയ്യുന്നു.