ഇ കെ ത്യാഗരാജൻ

Submitted by Achinthya on Mon, 07/21/2014 - 23:54
Name in English
E K Thyagarajan
Date of Death

1958 മുതല്‍ തമിഴ് ചലച്ചിത്ര നിര്‍മാണ മേഖലയില്‍ സജീവമായിരുന്ന ത്യാഗരാജന്‍ 1964ലാണ് മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടന്നത്. പ്രശസ്ത നിര്‍മാതാവ് കെ പി കൊട്ടാരക്കരയുടെ രഹസ്യം, റെസ്റ്റ് ഹൗസ്, രക്തപുഷ്പം, ലങ്കാദഹനം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാണത്തില്‍ സഹകരിച്ചു. തിക്കുറിശ്ശിയുടെ 'അച്ഛന്റെ ഭാര്യ', മധുവിന്റെ 'സിന്ദൂരച്ചെപ്പ്' എന്നീ സിനിമകളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായിരുന്നു.

1972ല്‍ ശ്രീമുരുകാലയ എന്ന പേരില്‍ സ്വന്തമായി ചലച്ചിത്രകമ്പനി തുടങ്ങി. 1973ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത 'തിരുവാഭരണം' ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് പഞ്ചതന്ത്രം, പാലാഴിമഥനം, പഞ്ചാമൃതം, ലക്ഷ്മി, മുദ്രമോതിരം, വെള്ളായണി പരമു, ഇത്തിക്കര പക്കി, നാഗമഠത്തു തമ്പുരാട്ടി, മുളമൂട്ടില്‍ അടിമ, ആ നേരം അല്പനേരം എന്നീ സിനിമകള്‍ നിര്‍മിച്ചു.

ഭാര്യ: ഭാമവതി. മക്കള്‍: ബാലമുരുകന്‍, കല്യാണ്‍കുമാര്‍, സുകന്യ.

2015 ജനുവരി 19 ന് അന്തരിച്ചു.