നീണ്ട പ്രവാസജീവിതത്തിനുശേഷം നാട്ടിൽ അമ്മയോടൊത്ത് കഴിയുന്ന അവിവാഹിതനായ ഒരാളുടെ ജീവിതത്തിലേക്ക് 'മകൻ' എന്ന അവകാശവാദവുമായി ഒരു കൗമാരക്കാരൻ കടന്നു വരുന്നു. അയാളുടെ താളം തെറ്റുന്ന ജീവിതവും സത്യാവസ്ഥ തെളിയിക്കാനുള്ള ശ്രമങ്ങളും.
പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ സന്തോഷത്തോടെ താമസിക്കുന്ന അമ്മയും മകനുമാണ് അമ്മുക്കുട്ടിയമ്മ(ഷീല)യും അജയനും(മോഹന്‍ലാല്‍) നിരവധി വര്‍ഷങ്ങള്‍ ചെന്നൈയിലും ബോംബെയിലും ഗള്‍ഫിലും ജോലി ചെയ്ത് ഇനിയുള്ള കാലം സ്വന്തം അമ്മയെ ആവോളം സ്നേഹിച്ച് നാട്ടില്‍ കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളുമായി കഴിയാം എന്നായിരുന്നു അജയന്റെ തീരുമാനം. വീട്ടിലെ കൃഷിയിടവും അട്ടപ്പാടിയില്‍ ഏക്കറക്കണക്കിനു കൃഷിഭൂമിയും കൂടാതെ കൃഷിക്കാവശ്യമായ പണിയായുധങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറികൂടി അജയന്‍ വാങ്ങുന്നു. അജയന്റെ അയല്‍കാരായി കരിങ്കണ്ണന്‍ മത്തായി(ഇന്നസെന്റ്)യും ഭാര്യ റീത്താമ്മ(കെ പി എ സി ലളിത)യും ഇളയമകള്‍ റോസും(അരുന്ധതി)മുണ്ട്. മത്തായിയുടെ മൂത്ത മകള്‍ ലില്ലി (ലെന) വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കളുടേ എതിര്‍പ്പ് വകവെക്കാതെ ബാലചന്ദ്രന്‍ എന്ന പോലീസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മറ്റൊരു നാട്ടില്‍ എസ് ഐ ആയി ജോലി ചെയ്യുന്ന ബാലചന്ദ്രന്‍ അജയന്റെ വളരെ അടുത്ത കൂട്ടുകാരനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മുക്കുട്ടിയമ്മയുടേ തറവാട്ടിലെ പെണ്‍കുട്ടിയെ (ഊര്‍മ്മിള ഉണ്ണി) പ്രണയിച്ച് വിവാഹം കഴിച്ച മറ്റൊരു ഗ്രാമ വാസിയായ ചെത്തുകാരനും (ചെമ്പില്‍ അശോകന്‍) ഭാര്യ നളിനിയും (ഊര്‍മ്മിള ഉണ്ണി, അവരുടേ മകള്‍ സുനന്ദ ( പത്മപ്രിയ) യുമാണ് അജയന്റെ അയല്‍ക്കാര്‍. സുനന്ദ കുടുംബ ശ്രീയുടേ സോപ്പ് കമ്പനി നടത്തിപ്പുകാരിയാണ്. അജയന്റേയും അമ്മയുടേയും സന്തോഷകരമായ ജീവിതത്തിലേക്ക അപ്രതീക്ഷിതമായി ഒരു രാത്രി കൌമാരക്കാരനായ ഒരു പയ്യന്‍ എത്തുന്നു. ചെന്നെയില്‍ നിന്നും വരുന്ന താന്‍ അജയന്റെ മകന്‍ എന്നതായിരുന്നു കാര്‍ത്തിക് ( രാഹുല്‍ പിള്ള) എന്ന് പേരുള്ള പയ്യന്റെ അവകാശ വാദം. ചില സാഹചര്യങ്ങളാല്‍ അവനെ ഇഷ്ടപ്പെടുന്ന അമ്മുക്കുട്ടിയമ്മ അവനെ വീട്ടില്‍ താമസിപ്പിക്കുന്നു. അജയന്റെ നിരപരാധിത്വം പക്ഷെ വീട്ടുകാരും നാട്ടുകാരും പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. അവനെ പറഞ്ഞയക്കാന്‍ അജയന്‍ പല ശ്രമങ്ങളും നടത്തുന്നുവെങ്കിലും അതൊന്നും വിജയിക്കുന്നില്ല.അതോടെ സന്തോഷകരമായ അജയന്റെ ജീവിതം താളം തെറ്റുന്നു. ഒടുവില്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ അജയന്‍ ചെന്നൈയിലേക്ക് പുറപ്പെടുന്നു.
റിയാലിറ്റിഷോയിലെ പെൺകുട്ടിയായി സ്വന്തം ജീവിതം അഭിനയിച്ച് കാട്ടുന്ന മഞ്ജുള (നിത്യാമേനോൻ) എന്ന പെൺകുട്ടിയുടെ സ്വകാര്യജീവിതവും പ്രണയവും മറ്റ് ജീവിതപ്രതിസന്ധികളുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ റിയാലിറ്റി ഷോ ആയിത്തന്നെ അനാവരണം ചെയ്യപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലെ വെള്ളായണി എന്ന പ്രദേശത്തുള്ള ഒരു കുഗ്രാമത്തിലെ ‘മഞ്ജുളാ ഹോട്ടൽ’ ഉടമയാണ് അയ്യപ്പൻ പിള്ള ( മണിയൻ പിള്ള രാജു) അയ്യപ്പൻ പിള്ളയുടെ മകൾ മഞ്ജുള എന്ന മഞ്ജു (നിത്യാമേനോൻ) അമ്മയില്ലാതെ വളർന്ന ഒരു നാടൻ പെൺകുട്ടിയാണ്. അവൾ പലപ്പോഴും ഹോട്ടലിൽ അച്ഛനെ സഹായിക്കുന്നുണ്ട്. ഗ്രാമത്തിലെ കുടുംബശ്രീ പ്രവർത്തകയായ സഖാവ് ഭവാനി(ദേവി ചന്ദന) കോൺഗ്രസ്സ് പാർട്ടി ലോക്കൽ നേതാവ് ഗോവിന്ദൻ (ടിനി ടോം) ഓട്ടോ ഡ്രൈവർ സുന്ദരേശൻ (സുശീലൻ) എന്നിവരൊക്കെ ഗ്രാമവാസികളും അയ്യപ്പൻ പിള്ളയുടെ ഹോട്ടലിലെ സ്ഥിരം സന്ദർശകരുമാണ്. മലയാളത്തിലെ പ്രമുഖ ചാനലായ റിയൽ ടിവി പുതുതായി ലോഞ്ച് ചെയ്യാൻ പോകുന്ന ചാനലിൽ ഒരു പുതിയ റിയാലിറ്റി ഷോ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് പ്രോഗ്രാം പ്രൊഡ്യൂസർ സെറീന (ശ്വേതാ മേനോൻ) അപ്ലിക്കേഷനുകൾ അയച്ച് പെൺകുട്ടികളെ തിരഞ്ഞെടുത്ത് ഒരു പെൺകുട്ടിയുടെ കുറച്ചു നാളത്തെ ജീവിതം നേരിട്ട് ലൈവായി അവതരിപ്പിക്കുക എന്ന പുതുമയാർന്ന റിയാലിറ്റി ഷോയാണ് അത്. അതിനു എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റോ, മറ്റു സംവിധാനങ്ങളോ ഇല്ല. മത്സരാർത്ഥിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അതാത് കാര്യങ്ങൾ അപ്പപ്പോൾ ലൈവായി ടെലികാസ്റ്റ് ചെയ്യുകയാണ് ഈ റിയാലിറ്റി ഷോ. പരസ്യം കണ്ട് മഞ്ജുള സഖാവ് ഭവാനിയുടെ സഹായത്തോടെ അപ്ലിക്കേഷൻ അയക്കുകയും ഓഡീഷൻ ടെസ്റ്റിൽ വിജയിച്ച് ഷോയുടേ ആദ്യ മത്സരാർത്ഥിയാകുന്നു.
മഞ്ജുളയോ ടിവി ചാനലോ വിചാരിക്കാത്ത രീതിയിൽ ഷോ മുന്നേറുന്നു. ചാനലിന്റെ റേറ്റ് കുത്തനെ ഉയരുന്നു. ഒരുദിവസം പ്രതിപക്ഷ നേതാവിനെ കണ്ട് മഞ്ജുളയുടെ ഗ്രാമത്തിലെ ഇലക്ട്രിസിറ്റി പ്രശ്നം പരിഹരിക്കുന്നു. മറ്റൊരു ദിവസം ബസ്സിൽ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരനോട് രൂക്ഷമായി പ്രതികരിച്ച് പ്രേക്ഷകരുടെ കയ്യടി നേടുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്ന മദ്ധ്യവയസ്കരേയും ജോലിയിൽ കൃത്യനിഷ്ഠപാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥരേയും മറ്റും ലൈവായി വെളിച്ചത്തു കൊണ്ടുവരുന്നു. മഞ്ജുളയെ പ്രേക്ഷകർ വലിയ രീതിയിൽ ഇഷ്ടപ്പെടുന്നു. ഷോ വലിയ പ്രചാരം നേടുന്നു.
ഒരുദിവസം അപ്രതീക്ഷിതമായി ഒരു ചെറുപ്പക്കാരന്റെ ഫോൺ മഞ്ജുളയുടെ കയ്യിൽ വരികയും ആ ഫോണിൽ ഒരു ഭീഷണി കോൾ വരികയും ചെയ്യുന്നു. ഫോണിന്റെ ഉടമയായി ഒരു സൂര്യൻ ( ഉണ്ണി മുകുന്ദൻ) എന്നു പേരായ വിക്ക് ഉള്ള ഒരു ചെറുപ്പക്കാരൻ വരികയും അയാളുടെ നഷ്ടപ്പെട്ട ഫോൺ ആണ് എന്നും പറയുന്നു. ഫോൺ തിരിച്ചു കൊടുക്കാൻ പോകുന്ന മഞ്ജുളക്ക് സൂര്യൻ സിനിമയിൽ കൊറിയോഗ്രാഫർ ആണെന്നും തന്നോട് താല്പര്യമുണ്ടെന്നും തിരിച്ചറിയുന്നു. അതിനിടയിൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടക്കാത്തതുകൊണ്ട് ബാങ്കിൽ നിന്നും ജപ്തി വരികയും അത് ഷോയിലൂടേ ലോകം കാണുകയും ചെയ്യുന്നു. ഇതെല്ലാം അറിഞ്ഞ് ഗൾഫിൽ നിന്നും ഒരു എൻ ആർ ഐ ചെറുപ്പക്കാരൻ സാബു (സുരാജ് വെഞ്ഞാറമൂട്) ഈ ലോൺ തുക തരാമെന്നും പകരം മഞ്ജുവിനെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെടുന്നു.
സൂര്യന്റെ പ്രണയവും സാബുവിന്റെ സഹായധനവും മഞ്ജുളയേയും ഒപ്പം പ്രേക്ഷകരേയും ആശയക്കുഴപ്പത്തിലാക്കുന്നു. ജീവിതവും ഷോയും തിരിച്ചറിയാനാകാതെ മഞ്ജുള ആകെ ധർമ്മസങ്കടത്തിലാകുന്നു.
അപ്രതീക്ഷിതമായ ഗതിവിഗതികളോടേ ടിവി റിയാലിറ്റി ഷോയും അതോടൊപ്പം മഞ്ജുളയുടെ ജീവിതവും മുന്നോട്ട് നീങ്ങുന്നു.
ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മലയാളസിനിമയിലെ ചില പ്രൊഡ്യൂസറന്മാരെ കാണാൻ കൂട്ടാക്കാഞ്ഞതിന് ഇതിലെ മുഖ്യകഥാപാത്രമായി അഭിനയിക്കുന്ന നിത്യാമേനോന് പ്രൊഡ്യൂസേർസ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
റിയാലിറ്റി ഷോ കഥയിലെത്തുന്ന മലയാളത്തിലെ മറ്റൊരു ചിത്രം.
ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോയായ “വോഡഫോൺ കോമഡി സ്റ്റാർസി’ലൂടെ പ്രസിദ്ധരായ ഏതാനും മിമിക്രി കലാകാരന്മാർ ആദ്യമായി ഈ സിനിമയിലൂടെ വെള്ളിത്തിരയിൽ വരുന്നു.
മലയാളത്തില്‍ നിര്‍മിച്ച ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമാണ് ബാലന്‍. 1928ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ വിഗതകുമാരന് ശേഷം പത്തുവർഷം കഴിഞ്ഞാണ് ബാലൻ പുറത്തിറങ്ങിയതെങ്കിലും പലരും ആദ്യ മലയാളസിനിമയായി കണക്കാക്കുന്നത് "ബാലനെ"യാണ്.വിഗതകുമാരനു ശേഷം 1933ൽ പുറത്തിറങ്ങിയ മാർത്താണ്ഡവർമ്മയും നിശബ്ദ ചിത്രമായിരുന്നതിനാലാണ് ഇത്തരമൊരു സവിശേഷത "ബാലനു" കൈവന്നത്.
വിഭാര്യനായിക്കഴിഞ്ഞിരുന്ന നല്ലവനും ധനാഢ്യനുമായ ഡോക്ടര്‍ ഗോവിന്ദന്‍ നായരുടെ മക്കളാണ് ബാലനും സരസയും. ഡോക്ടര്‍ പുനര്‍വിവാഹം ചെയ്യുന്നു. രണ്ടാം ഭാര്യയായ മീനാക്ഷി അമ്മയില്ലാത്ത ആ രണ്ട് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നു. ഒടുവില്‍ അവരെ കൊല്ലാന്‍ തന്നെ തീരുമാനിക്കുന്ന ഘട്ടം വരെയെത്തി. ബാലനെയും സരസയെയും തീയിലിട്ട് കൊല്ലാന്‍ തുനിഞ്ഞ മീനാക്ഷിയുടെ ക്രൂരത താങ്ങാനാവാതെ ഡോക്ടര്‍ ഗോവിന്ദന്‍ നായര്‍ ഹൃദയംപൊട്ടി മരിക്കുന്നു. അനാഥരായി തീര്‍ന്ന ബാലനും സരസയും പിന്നീട് അനുഭവിക്കേണ്ടി വരുന്ന കൊടുംയാതനകളിലൂടെയാണ് കഥ വികസിക്കുന്നത്.
കുടിലബുദ്ധിയായ കിട്ടുപ്പണിക്കരെ മീനാക്ഷി അതിനിടെ ഭര്‍ത്താവായി സ്വീകരിച്ചിരുന്നു. ഈ രണ്ട് ദുര്‍ഭൂതങ്ങള്‍ക്കിടയില്‍നിന്ന് ആ കുട്ടികള്‍ രക്ഷപ്പെട്ടോടുകയാണ്. വഴിയില്‍ ഭക്ഷണവും പാര്‍പ്പിടവും കിട്ടാതെ അവര്‍ അലയുന്നു. പെരുവഴിയില്‍ വിശന്നു വലഞ്ഞ് തളര്‍ന്നുവീണ കുട്ടികളെ അതുവഴി വന്ന ബാരിസ്റ്റര്‍ പ്രഭാകരമേനോന്‍ എടുത്തുകൊണ്ടുപോയി സ്വന്തം കുട്ടികളെ പോലെ വളര്‍ത്തുന്നു. കുട്ടികളെ സംരക്ഷിക്കുകയാണെങ്കില്‍ തന്റെ സ്വത്ത് അനുഭവിക്കാന്‍ മീനാക്ഷിയെ അനുവദിക്കുമെന്ന് മരണപത്രത്തില്‍ ഡോക്ടര്‍ എഴുതിയിരുന്നു. സ്വത്ത് മോഹിച്ച് സ്വാര്‍ഥമതിയായ മീനാക്ഷി കുട്ടികളെ തേടിപ്പിടിക്കാന്‍ ഭര്‍ത്താവ് കിട്ടുപ്പണിക്കരെ ചുമതലപ്പെടുത്തുന്നു. സ്കൂളില്‍നിന്നു വരുന്ന വഴി കുട്ടികളെ കണ്ട കിട്ടു അവരെ കൂട്ടിക്കൊണ്ടുപോയി കേളു എന്ന വേലക്കാരന്റെ വീട്ടില്‍ താമസിപ്പിക്കുന്നു. എന്നാല്‍ കുട്ടികള്‍ അവിടെ നിന്ന് രക്ഷപ്പെടുന്നു. അലഞ്ഞുനടന്ന അവര്‍ ഒരു സത്രത്തില്‍ അന്തിയുറങ്ങുന്നു. പിന്നീട് അവര്‍ ഒരു തോട്ടത്തില്‍ പണിക്കാരായി കഴിഞ്ഞുകൂടുന്നു. അങ്ങനെ കാലം കുറേ കടന്നുപോയി.
ഒരിക്കല്‍ ആ തോട്ടത്തില്‍ സുഖവാസത്തിനായി എത്തിച്ചേര്‍ന്ന പ്രഭാകരമേനോന്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ബാലനെയും സരസയെയും കണ്ടുമുട്ടുന്നു. അവരെ വീണ്ടും തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുന്നു. മീനാക്ഷി കൈക്കലാക്കി വെച്ചിരുന്ന ഡോക്ടറുടെ മരണപത്രം ബാലന്‍ കൈവശപ്പെടുത്തി മേനോനെ ഏല്‍പ്പിക്കുന്നു. പ്രഭാകരമേനോന്‍ മീനാക്ഷിക്കും കിട്ടുവിനും എതിരെ കേസു കൊടുത്ത് അവര്‍ക്ക് എതിരായ വിധി നേടുന്നു. കോപാകുലയായ മീനാക്ഷി മേനോന്റെ നേര്‍ക്ക് നിറയൊഴിക്കുന്നു. തടുക്കാന്‍ ശ്രമിച്ച് മുന്നില്‍ ചാടിയ ബാലന്‍ വെടിയേറ്റ് പിടഞ്ഞു മരിക്കുന്നു. മീനാക്ഷി ശിക്ഷിക്കപ്പെടുന്നു.അതിനകം വളര്‍ന്നു കഴിഞ്ഞിരുന്ന സരസയെ പ്രഭാകരമേനോന്‍ വിവാഹം കഴിക്കുന്നു. അവരുടെ ആദ്യ പുത്രന് ബാലന്‍ എന്നാണ് പേരിടുന്നത്. മരണമടഞ്ഞ ബാലന്റെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന ദൃശ്യത്തില്‍ ചിത്രം അവസാനിക്കുന്നു.
മലയാളത്തില്‍ നിര്‍മിച്ച ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമാണ് ബാലന്‍.പക്ഷേ നമ്മുടെ ഭാഷയിലെ ആദ്യശബ്ദചിത്രത്തിലെ ആദ്യവാചകം മലയാളത്തില്‍ അല്ലായിരുന്നു എന്നതാണ് വൈരുധ്യം. 'ഗുഡ് ലക്ക് റ്റു എവരിബഡി' എന്നായിരുന്നു ആ വാചകം.
സേലം മോഡേണ്‍ തിയറ്റേഴ്സിന്റെ ഉടമയായിരുന്ന ടി.ആര്‍. സുന്ദരമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഈ പ്രഥമ മലയാള ചിത്രത്തിന്റെ നിര്‍മാണത്തിനു പിന്നില്‍ ഒരു കഥയുണ്ട്. നാഗര്‍ കോവില്‍ സ്വദേശിയും അർദ്ധമലയാളിയുമായിരുന്ന എ.സുന്ദരം ഒരു മലയാള ചിത്രം നിര്‍മിക്കണമെന്ന് മോഹിച്ചു. 'വിധിയും മിസിസ് നായരും' എന്ന പേരില്‍ ഒരു കഥയെഴുതി അദ്ദേഹം മദിരാശിയില്‍ എത്തി. ഒരു മലയാളി അസോസിയേഷന്‍ രൂപവത്കരിച്ച് നടീനടന്മാരെ ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് ടി.ആര്‍. സുന്ദരം എ.സുന്ദരവുമായി കണ്ടുമുട്ടിയത്. അവര്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ടി.ആര്‍. സുന്ദരത്തിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെ തിയറ്റര്‍ ഉടമകളെ ഉദ്ദേശിച്ച് ഒരു പരസ്യംചെയ്തു. അതിനു ഫലമുണ്ടായി. 25000 രൂപ മുന്‍കൂറായി കൈവശം വന്നു. ചിത്രത്തിന്റെ പ്രാരംഭജോലികള്‍ ആരംഭിച്ചു. പക്ഷേ ഇതിനിടെ സംവിധായകനായിരുന്ന എ.സുന്ദരം ചിത്രത്തിലെ നായികയുമായി അനുരാഗബദ്ധയാവുകയും റിഹേഴ്സലിനിടെ ഒളിച്ചോടുകയും ചെയ്തു. അതിനുശേഷമാണ് മുതുകുളം രാഘവന്‍ പിള്ളയെക്കൊണ്ട് കഥയും ഗാനങ്ങളും എഴുതിച്ച് മലയാളി അല്ലാത്ത നൊട്ടാണിയെക്കൊണ്ട് സംവിധാനം ചെയ്യിച്ച് ടി.ആര്‍. സുന്ദരം ചിത്രം തിയറ്ററില്‍ എത്തിച്ചത്.
പതിനഞ്ചാം വയസ്സില്‍ ഈ ചിത്രത്തില്‍ വേഷമിട്ട കോട്ടയം സ്വദേശി എം.കെ.കമലം 2010 ഏപ്രില്‍ 20നാണ് അന്തരിച്ചത്.
2004 ജനുവരി പതിനെട്ടിന് 'ബാലന്‍' റിലീസ് ചെയ്ത് 66 വര്‍ഷം തികയുന്ന ദിവസം ചിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അടങ്ങിയ 'ഗുഡ് ലക്ക് റ്റു എവരിബഡി' എന്ന ആര്‍. ഗോപാലകൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.
മലയാളത്തിലെ ആദ്യശബ്ദ ചിത്രമായിരുന്ന ബാലനിൽ ഒരു മലയാളി മാത്രമേ സാങ്കേതികപ്രവർത്തകാനായി ഉണ്ടായിരുന്നുള്ളു..ചെങ്ങന്നൂർക്കാരനായ വർഗ്ഗീസായിരുന്നു അത്.ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചത് ഇദ്ദേഹമാണ്.
മിഖായേലിന്റെ സന്തതികൾ എന്ന ജനപ്രിയ ടി വി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണ് ഈ സിനിമ ഉടലെടുത്തത്. അധികവും അതിലെ കഥാപാത്രങ്ങൾ ഒക്കെ തന്നെയാണ് ഈ രണ്ടാം ഭാഗത്തിലും. ഒരു സീരിയലിന്റെ കഥ രണ്ടാം ഭാഗത്തിൽ സിനിമയാകുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. ബിജു മേനോൻ എന്ന നടന്റെ ആദ്യ ചിത്രമാണ് ഇത്