അഭയദേവ്

Submitted by Kiranz on Tue, 02/10/2009 - 00:39
Name in English
Abhayadev-Lyricist
Date of Birth
Date of Death

മലയാള സിനിമയിലെ ആദ്യ താരാട്ടുപാട്ടുകളുടെ ജന്മി.
1913 ജൂണ്‍ 25-ആം തീയതി കോട്ടയം പള്ളത്ത് കരിമാലില്‍ കേശവപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹിന്ദി, സംസ്കൃതം, മലയാളം ഭാഷകളില്‍ പാണ്ഡിത്യം നേടി. ഹിന്ദി പ്രചാരകനായി പ്രവര്‍ത്തിച്ചു. ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷ വിശാരദ്, മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഹിന്ദി വിദ്വാന്‍ പരീക്ഷകള്‍ വിജയിച്ചു.ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അപൂര്‍വ്വ പ്രതിഭയാണ് അഭയദേവ് എന്ന അയ്യപ്പന്‍പിള്ള. മലയാളത്തിലെ അഞ്ചാമത്തെ ചിത്രവും ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രവുമായ വെള്ളിനക്ഷത്രത്തിന് ഗാനമെഴുതിക്കൊണ്ട് 1949ല്‍ ചലച്ചിത്രരംഗത്തെത്തി. സീത എന്ന ചിത്രത്തിലെ പാട്ടുപാടി ഉറക്കാം ഞാന്‍ എന്ന ഗാനമാണ് ഏറെ ശ്രദ്ധേയം. 45 മലയാള ചിത്രങ്ങള്‍ക്ക് 421 ഗാനങ്ങള്‍ രചിച്ചു. നൂറോളം അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു. നല്ലൊരു ഹിന്ദി കവി കൂടിയായിരുന്നു. ആദ്യ കവിതാസമാഹാരമായ രാഗമാലിക പതിനേഴാം വയസ്സില്‍ പ്രസിദ്ധപ്പെടുത്തി. 1995 ല്‍ ജെ സി ഡാനിയോല്‍ പുരസ്കാരം ലഭിച്ചു.

ഭാര്യ: പാറുക്കുട്ടിയമ്മ. രണ്ട് ആണ്‍മക്കള്‍. ഗായകന്‍ അമ്പിളിക്കുട്ടന്‍ അഭയദേവിന്റെ കൊച്ചുമകനാണ്. 2000 ആഗസ്റ്റ് 4-നു   അന്തരിച്ചു.