ജയഭാരതി

Submitted by m3admin on Sun, 11/14/2010 - 19:19
Name in English
Jayabharathi

തെന്നിന്ത്യൻ ചലച്ചിത്ര നടി.1957 ജൂലൈ 1-ന്  ശിവശങ്കരൻ പിള്ളയുടെയും ശാരദയുടെയും മകളായി തമിഴ്നാട്ടിലെ ഈറോഡിലാണ് ജയഭാരതി ജനിച്ചത്.അഞ്ചാം വയസ്സുമുതൽ നൃത്തം അഭ്യസിയ്ക്കാൻ തുടങ്ങിയ ജയഭാരതി വളരെ ചെറുപ്പത്തിലെ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. 1967-ൽ ശശികുമാർ സംവിധാനം ചെയ്ത പെണ്മക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ. തുടർന്ന് കുറച്ചു സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത ജയഭാരതി 1969-ൽ പി.ഭാസ്കരൻ സംവിധാനം ചെയ്ത കാട്ടുകുരങ്ങ് എന്ന സിനിമയിൽ നായികയായതോടെ പ്രശസ്തയായി. മലയളത്തിലെ മുൻനിര നായികയായി ജയഭാരതി വളർന്നു. പതിനഞ്ചു വർഷത്തോളം മലയാളസിനിമയിൽ നായികയായി ജയഭാരതി അഭിനയിച്ചു. പ്രേംനസീർ,മധു,ജയൻ,സോമൻ,വിൻസെന്റ്... എന്നിവരുടെയെല്ലാം നായികയായി ജയഭാരതി അഭിനയിച്ചു. തമിഴിലിൽ രജനീകാന്ത്,കമലഹാസൻ എന്നിവരുടെ നായികയായും ജയഭാരതി അഭിനയിച്ചു.

വിവിധ സിനിമകളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടിയിലെ അഭിനയത്തിന്1973-ലും ജയഭാരതിയ്ക്ക് മികച്ചനടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.1078-ൽ റിലീസ് ചെയ്ത രതിനിർവേദം ജയഭാരതിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രശസ്തമായ സിനിമയാണ് രതിനിർവേദം. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിലെത്തന്നെ ഒരു നാഴികക്കല്ലായി രതിനിർവേദം പരിഗണിയ്ക്കപ്പെടുന്നു. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലയി 350-ൽ അധികം സിനിമകളിൽ ജയഭാരതി അഭിനയിച്ചിട്ടുണ്ട്. ചില ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചിരുന്നു.

സിനിമാ നിർമ്മാതാവ് ഹരിപോത്തനെയായിരുന്നു ജയഭാരതി ആദ്യം വിവാഹം ചെയ്തത്. ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. പിന്നീട് സിനിമാനടൻ സത്താറിനെ വിവാഹം ചെയ്തു. താമസിയാതെ ആ ബന്ധവും വേർപിരിഞ്ഞു. അതിൽ ഒരു മകനുണ്ട്. കൃഷ് ജെ സത്താർ.

അവാർഡുകൾ-  

National Film Awards

Special Jury Award – 1991 – Marupakkam

Kerala State Film Awards

Best Actress – 1972 – Various films
Best Actress – 1973 – Madhavikutty