സൂഫി പുരാണ കഥ

ലൈലാ മജ്‌നു

Title in English
Laila Majnu
വർഷം
1962
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

സൂഫി പുരാണ ഇതിഹാസമായ ലൈലയുടെയും മജ്നുവിന്റേയും പ്രണയ നിബിഡമായ കഥയാണു ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഓഫീസ് നിർവ്വഹണം
കഥാസംഗ്രഹം

പ്രഭുവായ സർവ്വരിയുടെ (തിക്കുറുശ്ശി) മകൾ ലൈലയും ( എൽ വിജയലക്ഷ്മി) കുട്ടികാലം മുതൽക്കേ കളിതോഴനായിരുന്ന സാധാരണക്കാരനായ ആമിരിയുടെ (മുത്തയ്യ) മകൻ ഖയസ്സും (പ്രേം നസീർ) പ്രണയബദ്ധരാകുന്നു. വെറുമോരു തോൽകച്ചവടക്കാരനായിരുന്ന ആമെരിയുടെ  മകനെ തന്റെ മരുമകനായി കാണാൻ പണക്കാരനായ സർവ്വരിക്കു കഴിയാതെ വരുന്നു. അയാൾ അവരെ അകറ്റാൻ പല വഴികളും ആരായുന്നു. അവസാനം ഖയസ്സിനെ ഭ്രാന്തൻ എന്നു മുദ്ര കുത്തുന്നു. എന്നിട്ടും ഖയസ്സിന്റെയും ലൈലയുടെയും പ്രണയം തഴച്ച് വളരുന്നു. ഗത്യന്തരമില്ലാതെ സർവ്വരി തന്റെ വസതി രഹസ്യമായി മക്കയുടെ സമീപത്തേക്കു മാറ്റുന്നു. ലൈലയുമായുള്ള വേർപാടു ഖയസ്സിനെ വല്ല്ലാതെ അലട്ടുന്നു. ഒരിക്കൽ മരുഭൂമിയുടെ ഏകാന്തതയിൽ ലൈല ഖയസ്സിനെ കണ്ടുമുട്ടുന്നു. ഇതറിഞ്ഞ സർവ്വരി തന്റെ ആളുകളെ കൊണ്ട് ഖയസ്സിനെ നിർദ്ധാക്ഷണ്യം മർധിക്കുന്നു. ചുട്ടുപഴുത്ത മരുഭൂമിയിലെക്കു ഖയസ്സിനെ കൊണ്ട് തള്ളുന്നു. തന്റെ മകനെ തേടി മരുഭൂമിയിൽ എത്തുന്ന ആമേരി , ഖയസ്സിനെ അവിടെ പരിതാപകരമായ നിലയിൽ കാണുന്നു. അതിൽ മനം നൊന്ത പിതാവു ഖയസ്സിനെ സർവ്വരിയുടെ വസതിയിൽ എത്തിക്കുന്നു. ഖയസ്സിന്റെ ദുർദശ അകറ്റാൻ സർവ്വരിയോടു കാലു പിടിച്ചപേക്ഷിക്കുന്നു. നിവൃത്തിയില്ലാതെ സർവ്വരി വിവാഹത്തിനു സമ്മതിക്കുന്നു. പക്ഷെ അതിനു മുൻപു സ്ഥലത്തെ ഗ്യാനികളെ കൊണ്ട് ഖയസ്സിനെ ഭ്രാന്തില്ലാത്തവൻ എന്നു ഉറപ്പിക്കണം എന്നൊരു വ്യവസ്തയും സർവ്വരി മുന്നോട്ടു വൈക്കുന്നു.
ഇതിനിടെ ഇറാക്കിന്റെ രാജകുമാരനായ് ബക്തും (സത്യൻ) ലൈലയെ കാണാൻ ഇട വരുന്നു. ബക്തും ലൈലയിൽ അനുരക്തനാകുന്നു. തന്റെ അദ്യ കാമുകിയായ സറീനയെ (ചാന്ദിനി) വഞ്ചിച്ച് ലൈലയെ സ്വന്തമാക്കാൻ ബക്തും തയ്യാറാകുന്നു. ബക്തൂമിന്റെ ഇംഗിതമറിഞ്ഞ സർവ്വരി ആമെരിക്കു താൻ കൊടുത്ത വാക്കു തെറ്റിച്ച് ലൈലയെ ബക്തുമിനു വിവാഹം ചെയ്തു കൊടുക്കുന്നു.
ഇതറിഞ്ഞ ഖയസ്സ് മനം നൊന്ത് തികഞ്ഞ ഒരു ഭ്രാന്തനായി മാറുന്നു. തന്റെ ജീവന്റെ ജീവനായ ലൈലയെയും തേടി ഖയസ്സ് മരുഭൂമിയിൽ ഭ്രാന്തമായി അലയുന്നു. വിധിയുടെ വിളയാട്ടം പോലെ ലൈല ഖയസ്സിനെ മരുഭൂമിയിൽ വച്ച് കണ്ടു മുട്ടുന്നു. അപ്പൊളുണ്ടാകുന്ന ഒരു മണൽ കാറ്റിൽ പെട്ട് ഇരുവരും ജീവൻ വെടിയുന്നു. ഒരു അനശ്വര പ്രേമത്തിനു മൂകസാക്ഷിയായി ആ മരുഭൂമിയിലെ മണൽത്തരികൾ മാത്രമായി അവശേഷിക്കുന്നു.

അനുബന്ധ വർത്തമാനം

ചിത്രത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നതു രാജസ്ഥാനിലെ മരുഭൂമികളിൽ വച്ചാണു. കേരളത്തിനു പുറത്തു ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ എന്നിതിനെ വിശേഷിപ്പിക്കാം.
ലൈല എന്നൊരു ഇജിപ്ത് നർത്തകിയെ ഉൾപെടുത്തി ഒരു ഗാന രംഗം ചിത്രീകരിച്ചിട്ടുണ്ട്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ലാബ്
പ്രൊഡക്ഷൻ മാനേജർ
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം