ഫാമിലി/ഡ്രാമാ

ഒരു ഇന്ത്യൻ പ്രണയകഥ

Title in English
Oru Indian Pranayakadha (Malayalam Movie)

വർഷം
2013
റിലീസ് തിയ്യതി
Runtime
140mins
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

യ്മനം പ്രദേശത്തെ കോൺഫ്രൻസ് പാർട്ടി നേതാവും എം എൽ എയുമായ ഭാസ്കരൻ നായർ അത്യാസന്ന നിലയിൽ ആശുപത്രിയിലാണൂ. അയാൾ അന്തരിച്ചു കഴിഞ്ഞാൽ ബൈ ഇലക്ഷനിൽ മണ്ഡലം പ്രസിഡന്റായ അയ്മനം സിദ്ധാർത്ഥ(ഫഹദ് ഫാസിൽ)നാണു ചാൻസ്. തനിക്ക് അവസരം കിട്ടുമെന്ന് കരുതി സിദ്ധാർത്ഥനും തയ്യാറെടുപ്പിലാണു. സിദ്ധാർത്ഥനു പിന്തുണയുമായി കൂട്ടുകാരും അച്ഛൻ സേതുവും അമ്മയുമൊക്കെയുണ്ട്. ആശുപത്രിയിൽ നേഴ്സായ സുധ (കൃഷ്ണപ്രഭ) സിദ്ധാർത്ഥന്റെ ചേച്ചിയാണു. ഒരു പ്രണയം തകർന്നതിൽ വിവാഹം വേണ്ടെന്നു വെച്ചിരിക്കുകയാണൂ സുധ. പാർട്ടി നേതാവായ ഉതുപ്പ് വള്ളിക്കാടൻ (ഇന്നസെന്റ്) സിദ്ധാർത്ഥനു പിന്തുണയുമായുണ്ട്. പൊതുപ്രവർത്തനത്തിനു താല്പര്യമില്ലെങ്കിലും വള്ളിക്കാടൻ ചാനൽ ചർച്ചകളിൽ കോൺഫ്രൺസ്  പാർട്ടിയെ പ്രതിനിധീകരിച്ച് സജ്ജീവമായുണ്ട്. അയ്മനം സിദ്ധാർത്ഥൻ ആദർശത്തേക്കാളുപരി പ്രാക്റ്റിക്കലായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നയാളാണു.

എം എൽ എയുടെ മരണം ബൈ ഇലക്ഷൻ ഉണ്ടാക്കിയെങ്കിലും മുൻ പാർട്ടി തീരുമാനം മാറി അയ്മനം സിദ്ധാർത്ഥനു ഇലക്ഷൻ സീറ്റു നിഷേധിക്കപ്പെടുന്നു പകരം ഒരു കേന്ദ്രമന്ത്രിയുടെ മകളായ ഡോ. വിമലാ രാമനാഥനു (മുത്തുമണി) സീറ്റു നൽകുന്നു. അതിൽ പ്രതിക്ഷേധിച്ച് സിദ്ധാർത്ഥൻ ഇലക്ഷൻ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുന്നു. തിരഞ്ഞെടുപ്പു തന്ത്രവും രാഷ്ട്രീയ തന്ത്രവും നന്നായിറിയാവുന്ന ആളായിരുന്നു വിമലാ രാമനാഥൻ.

ലക്ഷനിൽ സ്ഥാനാർത്ഥിത്തം നിഷേധിക്കപ്പെട്ട സിദ്ധാർത്ഥൻ പാർട്ടി പ്രവർത്തനത്തിൽ നിന്നു ലീവെടുക്കാനും കുറച്ചു നാൾ മാറി നിൽക്കാനും ആലോചിക്കുന്നു.അപ്പോഴാണു വള്ളിക്കാടൻ  ഒരു പുതിയ ജോലി സിദ്ധാർത്ഥനു നൽകുന്നത്. വള്ളിക്കാടന്റെ ഭാര്യയുടെ ബന്ധുവിന്റെ ആവശ്യപ്രകാരം കാനഡയിൽ നിന്നും  ഒരു മലയാളി പെൺകുട്ടി ഇവിടെ ഡോക്യുമെന്ററി ചിത്രീകാരിക്കാൻ എത്തുന്നുണ്ടെന്നും അവരെ സഹായിക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാനും. മനസ്സില്ലാ മനസ്സോടെ സിദ്ധാർത്ഥൻ അതിനു തയ്യാറാകുന്നു. ആരെയെങ്കിലും ഏർപ്പാടാക്കാം എന്നു കരുതിയ സിദ്ധാർത്ഥനു ഈ സഹായത്തിനു പണം ലഭിക്കുമെന്നു അറിഞ്ഞപ്പോൾ ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. 

നാഥായലങ്ങളെപ്പറ്റി ഡോക്യുമെന്ററി എടുക്കാനാണു താൻ വന്നതെന്നു ഐറിൻ(അമലാ പോൾ) വെളിപ്പെടുത്തുന്നു. ഐറിനുമായുള്ള കുറച്ചു ദിവസത്തെ പ്രവൃത്തിപരിചയം അവർ തമ്മിൽ നല്ല സൗഹൃദത്തിലാക്കുന്നു. ഐറിൻ തന്റെ സുഹൃത്തായ മെർലിന്റെ വീട്ടിലായിരുന്നു താമസം. നഗരത്തിന്റെ എല്ലാ ശീലങ്ങളുമുള്ള മെർലിന്റെ പ്രവൃർത്തികളിൽ ഐറിനു അത്ര താല്പര്യമുണ്ടായിരുന്നില്ല. ഒരു ദിവസം രാത്രിയിൽ  ഐറിൻ താമസിക്കുന്ന വീട്ടിലേക്ക് കർണ്ണാടക പോലീസ് വരുന്നു. ഐറിനെക്കുറിച്ചും അവരുടെ സന്ദർശനത്തെക്കുറിച്ചും സംശയമുണ്ടെന്നും പറഞ്ഞ് പോലീസ് ഐറിനെ അറസ്റ്റു ചെയ്യുന്നു. വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ വള്ളിക്കാടനോടും സിദ്ധാർത്ഥനോടും പോലീസ് ഓഫീസർ സംഭവം വിശദീകരിക്കുന്നു. അനാഥാലയങ്ങളെ കേന്ദ്രീകരിച്ച് വിദേശത്തേക്ക്  അവയവക്കടത്തു നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസിനു അറിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഐറിനെ അറസ്റ്റ് ചെയ്തത് എന്നറിഞ്ഞ സിദ്ധാർത്ഥനും വള്ളിക്കാടനും സ്തംഭിച്ചു പോകുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ഗ്രാഫിക്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോട്ടയവും പരിസര പ്രദേശങ്ങളും.
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Wed, 10/09/2013 - 10:56

സലാം കാശ്മീർ

Title in English
Salaam Kashmier (Malayalam Movie)

വർഷം
2014
റിലീസ് തിയ്യതി
വിതരണം
Runtime
132mins
സർട്ടിഫിക്കറ്റ്
Screenplay
ലെയ്സൺ ഓഫീസർ
Dialogues
Direction
പി ആർ ഒ
അനുബന്ധ വർത്തമാനം

ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി കശ്മീരിലെത്തുന്ന ചിത്രം സലാം കശ്മീര്‍. 1989ല്‍ നായര്‍സാബിനു വേണ്ടിയായിരുന്നു അദ്ദേഹം മുൻപ് ഇവിടെയെത്തിയത്.സമ്മര്‍ ഇന്‍ ബത്‌ലഹേമിനു ശേഷം ജയറാമും സുരേഷ് ഗോപിയും തുല്യവേഷത്തില്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.സുരേഷ്‌ഗോപി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രം

നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Neeli on Tue, 10/08/2013 - 10:51

ലേഡീസ് & ജെന്റിൽമാൻ

Title in English
Ladies and Gentleman
വർഷം
2013
റിലീസ് തിയ്യതി
Runtime
145mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

മദ്യപാനിയായ ചന്ദ്രബോസിന്റെ(മോഹൻലാൽ) ഉപദേശത്താലും ബുദ്ധിയിലും സഹായത്താലും വലിയ ബിസിനസ്സ് കമ്പനി പടുത്തുയർത്തുന്ന മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും. ഏറെ ദു:ഖം നിറഞ്ഞ സ്വകാര്യജീവിതം നയിക്കുന്ന ചന്ദ്രബോസിന്റെ പൂർവ്വകാല ജീവിതം തിരയുകയും മദ്യപാനം മാറ്റി നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു ചന്ദ്രബൊസ് സഹായിച്ച മൂന്നു പെൺകുട്ടികൾ.

കഥാസംഗ്രഹം

മദ്യപിച്ച് ബോധം നശിച്ച് കായൽക്കരയിൽ ഇരിക്കുമ്പോഴാണ് ശരത് (കൃഷ് ജെ സത്താർ) എന്ന ചെറുപ്പക്കാരനെ ചന്ദ്രബോസ് (മോഹൻലാൽ) പരിചയപ്പെടുന്നത്. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്ന ശരത് പരീക്ഷയിൽ തോറ്റ വിഷമം കൊണ്ടും തന്നെ വളർത്തുന്ന ചേച്ചി ജ്യോതി(പത്മപ്രിയ)യെ അഭിമൂഖീകരിക്കാനുള്ള വിഷമം കൊണ്ടും കായലിൽ ആത്മഹത്യക്ക് വന്നതായിരുന്നു. ചന്ദ്രബോസ് ജീവിതത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമൊക്കെ ശരതിനോട് വാചാലനാകുന്നു. ഒടുവിൽ ചന്ദ്രബോസും സഹായി മണിയും (കലാഭവൻ ഷാജോൺ) ശരതിനെ വീട്ടിലേക്ക് കൊണ്ടു വിടുന്നു. ശരത് ആത്മഹത്യക്കൊരുങ്ങിയെന്നറിഞ്ഞ സഹോദരി ജ്യോതി തൂങ്ങിമരിക്കാൻ ഒരുങ്ങുന്നു. അതിൽ നിന്നും അവരെ രക്ഷിച്ച് ചന്ദ്രബോസ് ശരതിനു ഒരാഴ്ചക്കുള്ളിൽ പുതിയ ജീവിതം തുടങ്ങാൻ സഹായിക്കാമെന്നേൽക്കുന്നു. ശരത് തോറ്റതല്ല മനപൂർവ്വം യൂണിവേഴ്സിറ്റി ഓഫീസർ (ചാലിപാല) തോൽ‌പ്പിച്ചതാണെന്നും അതിനാൽ കാമ്പസ് റിക്രൂട്ട് മെന്റിൽ നിന്നും ഒഴിവാക്കാൻ പ്രമുഖ ബിസിനസ്സ് മാൻ ശിവശങ്കര മേനോൻ (ഗണേഷ് കുമാർ) ഒരുക്കിയ ആസൂത്രിത നാടകമാണെന്നും ചന്ദ്രബോസ് മനസ്സിലാക്കുന്നു. ചന്ദ്രബോസ് ഇരുവരേയും കണ്ട് ഭീഷണിപ്പെടുത്തുന്നു. ശിവശങ്കര മേനോന്റെ കമ്പനിയിൽ ചെന്ന് സി ഇ ഒ ആയ മകൾ അനു മേനോനെയും (മംത മോഹന്ദാസ്) സഹപ്രവർത്തകരായ ചിന്നു(മിത്ര കുര്യൻ)അടക്കം കുറച്ചു പേരേയും ഒരു കമ്പനി തുടങ്ങാൻ വിളിക്കുന്നു. ചന്ദ്രബോസിൽ വിശ്വാസിതരായ ഇവർ ഒരു സോഫ്റ്റ് വെയർ കമ്പനി തുടങ്ങാൻ പ്ലാൻ ചെയ്യുന്നു. ചിന്നുവിന്റെ അച്ഛൻ (ശിവജി ഗുരുവായൂർ) അവർക്ക് പണം നൽകുന്നു. കമ്പനി തുടങ്ങി വലിയൊരു വിദേശ ക്ലൈന്റിനെ ലഭിക്കുകയും കമ്പനി ലാഭത്തിലേക്ക് വരികയും ചെയ്യുന്നു.

മുഴുവൻ സമയം മദ്യപാനിയായ ചന്ദ്രബോസ് തന്റെ സഹായി മണിക്കൊപ്പമാണ് താമസം. മദ്യലഹരിയിൽ അയാൾ തന്റെ ഭാര്യയെ കാണാറുണ്ട്. ഭാര്യ അച്ചു അശ്വതി(മീരാ ജാസ്മിൻ)യുമായി സംസാരിക്കാറുണ്ട്. ഫോണിൽ വിളിച്ച് വിലപ്പെട്ട ഉപദേശങ്ങൾ ഭാര്യയിൽ നിന്നാണ് സ്വീകരിക്കുന്നത്. എന്നാൽ ഭാര്യയുമായി വിവാഹ മോചനത്തിനു കാത്തിരിക്കുകയാണയാൾ. ഈ പുതിയ സുഹൃത്തുക്കൾക്കു വേണ്ടിയും അവരുടെ കമ്പനി തുടങ്ങുന്നതിനും ഭാര്യ അശ്വതിയുടെ ഉപദേശം തേടുന്നു.

ഇതിനിടയിൽ കമ്പനി വളരുകയും ശരതിന്റെ സ്വഭാവത്തിൽ സാരമായ മാറ്റം ഉണ്ടാകുകയും ചെയ്യുന്നു. തന്റെ സഹോദരി ജ്യോതി ചന്ദ്രബോസിനോട് കൂടുതൽ അടുക്കുന്നത് ശരതിനു ഇഷ്ടപ്പെടുന്നില്ല. ശരതും ജ്യോതിയുമായി വഴക്കുണ്ടാകുകയും ജ്യോതി മലേഷ്യൻ എയർലൈൻസിൽ എയർ ഹോസ്റ്റസ് ജോലി തരപ്പെടുത്തി ട്രെയിനിങ്ങിനു പോകുകയും ചെയ്യുന്നു. ഇതിനിടയിൽ ശിവശങ്കര മേനോന്റെ കമ്പനി നഷ്ടത്തിലാകുകയും ബ്ലാക്ക് ലിസ്റ്റിൽ പെടുകയും ചെയ്യുന്നു. ചന്ദ്രബോസ് തന്റെ മദ്യപാന ജീവിതവുമായി പോകുമ്പോഴാണ് അനുമേനോൻ ചന്ദ്രബോസിന്റെ വീട്ടിലേക്ക് താമസം മാറി വരുന്നത്. അനു ചന്ദ്രബോസിന്റെ പൂർവ്വകാല ജീവിതത്തെപ്പറ്റി ആരായുന്നു. ഭാര്യയെക്കുറീച്ചും വിവാഹ ജീവിതത്തെക്കുറിച്ചും അറിയണമെന്ന് വാശിപിടിക്കുന്നു. അവളുടെ നിർബന്ധത്തിനു വഴങ്ങി ചന്ദ്രബോസ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും ഭാര്യ അശ്വതിയെക്കുറിച്ചും പറയുന്നു. സത്യങ്ങൾ കേട്ട അനു സ്തംഭിച്ചു പോകുന്നു.

വെബ്സൈറ്റ്
http://ladiesandgentlemanthemovie.com/
അനുബന്ധ വർത്തമാനം

മലയാളത്തിലെ പഴയകാല അഭിനേതാക്കളായ സത്താർ, ജയഭാരതി ദമ്പതികളുടെ മകൻ കൃഷ് ജെ സത്താർ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു.

വിയറ്റ് നാം കോളനി (1992) എന്ന ചിത്രത്തിനു ശേഷം നടൻ മോഹൻലാലും സംവിധായകൻ സിദ്ധിക്കും ഒരുമിക്കുന്നു.

ദക്ഷിണേന്ത്യൻ ഗായിക ‘സൈന്ധവി’ ഈ സിനിമയിൽ പാടിയിരിക്കുന്നു.

നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Fri, 04/12/2013 - 10:52

നടൻ

Title in English
Nadan / The Actor

പ്രതാപം മാഞ്ഞുപോയ നാടക കാലത്തിന്റെ ഓർമ്മകളുമായി കമലിന്റെ നടൻ.
എസ് സുരേഷ് ബാബുവിന്റെതാണ് തിരക്കഥ. കേന്ദ്ര കഥാപാത്രമായ നാടക പ്രവർത്തകൻ ദേവദാസിനെ ജയറാം അവതരിപ്പിക്കുന്നു രമ്യ നമ്പീശനാണ് നായിക. പി ബാലചന്ദ്രൻ,സജിത മഠത്തിൽ,ജോയ് മാത്യൂ തുടങ്ങി നാടകത്തിന്റെ ശ്വാസമറിഞ്ഞ നിരവധിപേർ ചിത്രത്തിലുണ്ട്.

വർഷം
2013
റിലീസ് തിയ്യതി
Runtime
141mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

നാടകത്തിന്റെ പുഷ്ക്കരകാലം മുതൽ ഇങ്ങോട്ടുള്ള ചരിത്രം സർഗ്ഗവേദി എന്ന നാടക ട്രൂപ്പ് നടത്തുന്ന ദേവദാസിന്റെ ജീവിതത്തോടൊപ്പം അവതരിപ്പിക്കുന്നു.

 

Direction
കഥാസംഗ്രഹം

1930 കളിലെ നാടക നടനായിരുന്ന പാപ്പുക്കുട്ടി ആശാന്റെ പൗത്രനും (സന്തോഷ് കെ കീഴട്ടൂർ) കെ പി എ സി യിലും സ്വന്തമായി ആരംഭിച്ച സർഗ്ഗവേദി എന്ന നാടകട്രൂപ്പിലും നടനായിരുന്ന ഭരതന്റെ (ഹരീഷ് പേരഡി) മകനുമാണു ദേവദാസ് സർഗ്ഗവേദി (ജയറാം). അച്ഛന്റെ മരണ ശേഷം സർഗ്ഗവേദി ആദ്യകാലങ്ങളിൽ വിജയകരമായി കൊണ്ടു നടന്നിരുന്നെങ്കിലും പിന്നീട് നാടകത്തിനു ജനപ്രീതി നഷ്ടപ്പെട്ടതോടെ പല ബുദ്ധിമുട്ടുകളും സഹിച്ചാണു ദേവദാസ് ട്രൂപ്പ് മുന്നോട്ടു കൊണ്ടു പോകുന്നതു. നാടക ട്രൂപ്പിൽ കൂടെയുണ്ടായിരുന്ന സുധർമ്മയെ (സജിത മഠത്തിൽ) ആണു ദേവദാസ് വിവാഹം കഴിച്ചതു, രണ്ടു മക്കളുമുണ്ട്. വർഷങ്ങളായി ഭാര്യയോടു പിണങ്ങിക്കഴിയുന്ന ദേവദാസ്, സർഗ്ഗവേദിയുടെ ഓഫീസിലാണു താമസം.

നാടകത്തിൽ പ്രധാന നടിയുടെ വേഷത്തിൽ അഭിനയിക്കാൻ ആളെ കിട്ടാഞ്ഞതു കൊണ്ടും നാടക വണ്ടി ദേവദാസ് കടം വാങ്ങിയിട്ടുള്ള മാപ്രാണത്തിനു (സുനിൽ സുഖദ) കൊടുക്കേണ്ടി വന്നതു കൊണ്ടും സർഗ്ഗ വേദി പിരിച്ചു വിടേണ്ട നിലയിലേക്കെത്തുന്നു. സർഗ്ഗവേദിയിൽ മുമ്പ് പാട്ടെഴുതിയിരുന്ന ജി കെ (ജോയ് മാത്യു) ഇപ്പോൾ സിനിമാ രംഗത്തു പ്രശസ്തനാണു. ജികെയുടെ നിർബന്ധത്തിനു വഴങ്ങി ദേവദാസ് പണ്ടെഴുതി വെച്ചെങ്കിലും നാടകം അവതരിപ്പിക്കാൻ കഴിയാതിരുന്ന ജ്വാലാമുഖി സിനിമയാക്കാൻ പ്രശസ്ത സംവിധായകൻ ആനന്ദിനു (ശങ്കർ രാമകൃഷ്ണൻ) നൽകുന്നു. ആനന്ദിൽ നിന്നും ലഭിക്കുന്ന പ്രതിഫലം കൊണ്ടു ദേവദാസ് സർഗ്ഗവേദി പുനരജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിക്കുന്നു. 

ദേവദാസിന്റെ ട്രൂപ്പിൽ മുമ്പു അഭിനയിച്ചിരുന്ന നടിയാണു പ്രശസ്ത സിനിമാതാരം ജ്യോതി കൃഷ്ണ (രമ്യ നമ്പീശൻ). ജ്യോതിയുമായി ദേവദാസിനുള്ള അതിരു വിട്ട ബന്ധം തിരിച്ചറിഞ്ഞാണു സുധർമ്മ മക്കളുമായി ദേവദാസിനെ ഉപേക്ഷിച്ചു പോകുന്നതു. സുധർമ്മ പോയെങ്കിലും ജ്യോതിയെ നായികയാക്കി ജ്വാലമുഖി അവതരിപ്പിക്കാൻ ദേവദാസ് ശ്രമിക്കുമ്പോഴാണു സംവിധായകൻ ലാൽ ജോസിന്റെ സിനിമയിൽ നായികയായി അഭിനയിക്കാനുള്ള അവസരം ജ്യോതിക്കു ലഭിക്കുന്നതു. ദേവദാസ് സമ്മതിക്കുന്നില്ലെങ്കിലും ജ്യോതി സിനിമയിൽ അവസരം തേടി പോകുന്നു. അതിനു ശേഷമാണു സർഗ്ഗവേദിയുടെ നല്ല കാലം അവസാനിച്ചതു.

 

അനുബന്ധ വർത്തമാനം
  • മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ സെല്ലുലോയിഡിന് ശേഷം കമൽ ഒരുക്കുന്ന ചിത്രം.
  • സ്വപ്നസഞ്ചാരിക്ക് ശേഷം കമലും ജയറാമും ഒന്നിക്കുന്ന ചിത്രം.
  • സെല്ലുലോയിഡിലെ ഹിറ്റ്‌ ഗാനമായ കാറ്റേ കാറ്റേ നീ പൂക്കമാരത്തിലിന് ശേഷം ശ്രീ റാമും വൈക്കം വിജയലക്ഷ്മിയും വീണ്ടും ഗാനം ആലപിക്കുന്ന ചിത്രം.
  • കെപിഎസി യുടെ പ്രശസ്ത നാടകങ്ങളായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ എന്നിവയിൽ നിന്നുള്ള രംഗങ്ങൾ സിനിമയിലുണ്ട്.
നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

ജ്യോതിയുടെ എതിർപ്പിനെ തുടർന്നു ആനന്ദ് സിനിമയെടുക്കാൻ തയ്യാറാകുന്നില്ല. ആതിനെ തുടർന്നു ദേവദാസിന്റെ മാനസിക നില തകരാറിലാകുന്നു. സുധർമ്മയും മക്കളും വന്നു ദേവദാസിനെ കൂട്ടിക്കൊണ്ടു പോകുകയും അവരുടെ പരിചരണത്താൽ ദേവദാസ് വീണ്ടും സാധാരണ ജീവിതത്തിലേക്കു തിരികെ വരുന്നു. ദേവദാസിന്റെ മൂത്ത മകൾ പ്രിയംവദ (മാളവിക മേനോൻ) ജ്വാലാമുഖി പ്രധാന വേഷത്തിൽ അഭിനയിച്ചു സംവിധാനം ചെയ്തു അവതരിപ്പിക്കുന്നതോടെ സിനിമക്കു തിരശ്ശീല വീഴുന്നു.

 

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊല്ലം

ബാവുട്ടിയുടെ നാമത്തിൽ

Title in English
Bavuttiyude Namathil

വർഷം
2012
റിലീസ് തിയ്യതി
വിതരണം
നിർമ്മാണ നിർവ്വഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം

മുല്ലമൊട്ടും മുന്തിരിച്ചാറും

Title in English
Mullamottum Munthiricharum

വർഷം
2012
റിലീസ് തിയ്യതി
Runtime
152mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

ജീവിതത്തെക്കുറിച്ച് അധികം ആലോചനകളില്ലാതെ ചെറിയ ക്വൊട്ടേഷനുകളും കള്ള് കുടിയും പരസഹായവും പാമ്പുപിടുത്തവുമായി ഒറ്റക്ക് ജീവിക്കുന്ന ചുരുട്ട് ജോസ് എന്ന നാടൻ റൌഡിയുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നന്മയും ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു.

കഥാസംഗ്രഹം

ഒരു ഉൾനാടൻ ഗ്രാമത്തിലെ പോക്കിരിയെന്ന് വിശേഷിപ്പിക്കാവുന്ന ചുരുട്ട് ജോസ് (ഇന്ദ്രജിത്) അനാഥനാണ്. പാമ്പ് കടിയേറ്റ് ആശുപത്രിയിൽ പോകാൻ കഴിയാതെ മരണപ്പെട്ട ചാണ്ടിയുടെ മകനാണ് ജോസ്. ഒറ്റക്കാണ് ജീവിതം. ഇടവകയിലെ വാഴക്കുലയച്ചൻ എന്ന് വിളിക്കുന്ന ഫാദർ (തിലകൻ) ആണ് ഒരേയൊരു സഹായിയും രക്ഷകർത്താവും. കള്ള് കുടീയും പാമ്പ് പിടുത്തവും പണം വാങ്ങി പരസഹായം ചെയ്യലുമായി ജീവിക്കുന്ന ജോസിനു ആകെ പേടിയുള്ളത് വാഴക്കുലയച്ഛനെ മാത്രമാണ്.  ഗൾഫിൽ ജോലി ശരിയാക്കിക്കൊടുക്കുകയും ഫൈനാൻസിങ്ങും നടത്തുന്ന ടോമിച്ചനും (അശോകൻ) സണ്ണിച്ചനും(ടിനിടോം) വേണ്ടി അവരുടെ ഗുണ്ടയായി പ്രവർത്തിക്കുകയും ചെയ്യുന്നു ജോസ്.  ഒരിക്കൽ നാട്ടിലെ ഹാജ്യാരായ ഒരാളിൽ നിന്നും തന്റെ മകളെ അവൾ പ്രേമിക്കുന്ന കാമുകനിൽ നിന്നും വിട്ടുകിട്ടാനുള്ള ക്വൊട്ടേഷൻ ജോസ് ഏൽക്കുന്നു. ഇടവക പള്ളിയിലെ നാടക റിഹേഴ്സൽ തിരക്കിലും മറ്റു കാര്യങ്ങളിലുമായി ജോസിനു ആ ജോലി ചെയ്യാനായില്ല. നാടക റിഹേഴ്സലിനിടക്ക് ഹാജ്യാർ തന്റെ മകൾ കാമുകന്റെ കൂടെ ഒളിച്ചോടിയെന്ന് വന്ന് സങ്കടം പറഞ്ഞപ്പോൾ പോലീസ് വേഷത്തിൽ റീഹേഴ്സലിനെത്തിയ ജോസ് അപ്പോൾ തന്നെ അവരെ പിടിക്കാൻ പുറപ്പെടുന്നു. പോലീസ് വേഷത്തിൽ വരുന്ന ജോസിനെ കണ്ട് യഥാർത്ഥ പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘം ചിതറിയോടുന്നു. അതിലുണ്ടായിരുന്ന കുര്യച്ചൻ (കൊച്ചുപ്രേമൻ) ഓട്ടത്തിനിടയിൽ ഒരു കിണറ്റിൽ വീണ് പരിക്കു പറ്റി ആശുപത്രിയിലാകുകയും പോലീസ് കേസാകുകയും ചെയ്യുന്നു, തുടർന്ന് കുര്യച്ചന്റെ ആശുപത്രിച്ചിലവും വീട്ടു ചിലവും ചെയ്തുകൊടൂക്കാനുള്ള ബാദ്ധ്യത കൂടി ജോസിന്റെ തലയിലാകുന്നു. കുര്യച്ചന്റെ മകൾ റാണി (അനന്യ) ഈ അവസരം ശരിക്കും ചൂഷണം ചെയ്ത് ജോസിനെ വട്ടം കറക്കുന്നു.
ഇതിനിടയിൽ ടോമിച്ചനും സണ്ണിച്ചനും പണം കൊടൂത്ത് സഹായിച്ച ഒരു വൃദ്ധനും അയാളുടേ രണ്ട് പെൺ മക്കളും തങ്ങളുടെ വീട് ഒഴിയില്ലെന്ന വാശിയിൽ തുടരുന്ന പ്രശ്നം ജോസ് ഏറ്റെടുക്കുന്നു. ജോസ് അവരുടെ വീട്ടിൽ ചെന്ന് അവരെ ഭീഷണിപ്പെടൂത്തി വീട് ഒഴിപ്പിക്കുന്നു. എന്നാൽ വാഴക്കുലയച്ഛന്റെ നിർദ്ദേശപ്രകാരം അവർ ജോസിന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങുന്നു. ജോസ് എന്തൊക്കെ പറഞ്ഞിട്ടും അവർ ഒഴിയാൻ തയ്യാറാകുന്നില്ല. വാഴക്കുലയച്ചനും താമസക്കാരന്റെ മകൾ സുചിത്രയും ജോസിന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ കാരണമാകുന്നു. അതിനിടയിൽ ടോമിച്ചനും സണ്ണിച്ചനും സുചിത്രയോടും മറ്റുള്ളവരോടും അപമര്യാദയായി പെരുമാറുന്നു. ഇത് ജോസിനെ ദ്വേഷ്യം പിടിപ്പിക്കുകയും ജോസ്,  ടോമി-സണ്ണി സംഘത്തിനു ശത്രുവാകുകയും ചെയ്യുന്നു.

അനുബന്ധ വർത്തമാനം

അനീഷ് അൻവർ എന്ന സംവിധായകന്റെ ആദ്യ ചിത്രം.

ഇഫക്റ്റ്സ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൊടുപുഴ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം

ഭക്തജനങ്ങളുടെ ശ്രദ്ധക്ക്

Title in English
Bhakthajanangalude Sradhakku (Malayalam Movie)
വർഷം
2011
റിലീസ് തിയ്യതി
Screenplay
Dialogues
കഥാസന്ദർഭം

ഭാര്യ സുമംഗലയും രണ്ട് കുട്ടികളുമായി സന്തോഷകരമായി കുടുംബജീവിതം നയിക്കുന്ന സർക്കാരുദ്യോഗസ്ഥനായ വിശ്വനാഥന് മദ്യപാനം തുടങ്ങിയതോടെ സ്ഥിതിഗതികൾ ഉദ്ദേശിക്കാത്തത്രയും വഷളാവുന്നു.യാതൊരു നിവർത്തിയുമില്ലാതെ വരുമ്പോൾ സുമംഗല ഒരു മാറ്റത്തിനു തയ്യാറാകുന്നു.ദിവ്യശക്തിയുള്ള ഒരു അമ്മയായി സുമംഗല രൂപമെടുക്കുന്നതാണ് സിനിമയുടെ വഴിത്തിരിവ്.

അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Kiranz on Wed, 03/07/2012 - 01:13

ഞാനും എന്റെ ഫാമിലിയും

Title in English
Njanum Ente Familiyum
വർഷം
2012
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

കുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ദിനനാഥൻ (ജയറാം) എന്നെ ഡോക്ടറുടെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നു വരികയും ആ ബന്ധത്താൽ ഡോക്ടറുടെ കുടുംബജീവിതത്തിൽ സംഭവിക്കുന്ന താളപ്പിഴകളും.

കഥാസംഗ്രഹം

ഏറെ പ്രശസ്തിയുള്ള കാർഡിയോളജിസ്റ്റാണ് ഡോ. ദിനനാഥൻ(ജയറാം). കൈപ്പുണ്യമുള്ള ഡോക്ടർ എന്ന പ്രശസ്തിയുള്ള ദിനനാഥൻ നിരവധിപേരെ മരണക്കിടക്കയിൽ നിന്നു ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കുടുംബത്തോട് ഏറെ സ്നേഹവും അറ്റാച്ച് മെന്റുമുള്ള ഡോ. ദിനനാഥന്റെ ഭാര്യ പ്രിയ(മംത മോഹന്ദാസ്) മാനേജിങ്ങ് ഡയറക്ടറായിട്ടുള്ള ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. ദിനനാഥനും പ്രിയക്കും രണ്ട് പെൺകുട്ടികളാണ്. ചെന്നൈയിലെ ഒരു ഹോസ്പിറ്റലിൽ സൈക്യാട്രിസ്റ്റ് ആയ സുന്ദര മൂർത്തി (ജഗതി) ദിനനാഥന്റെ അടുത്ത സുഹൃത്താണ്. മൂർത്തിയുടെ ക്ഷണപ്രകാരം ഡോ. ദിനനാഥൻ ചെന്നൈയിലെ ഹോസ്പിറ്റലിലും പേഷ്യന്റ്സിനെ അറ്റന്റ് ചെയ്യാറുണ്ട്. ഒരു ദിവസം മൂർത്തിയുടെ ക്ഷണപ്രകാരം ചെന്നൈയിലെ ആശുപത്രിയിലെത്തിയ ദിനനാഥന് ജോൺ പൈലി (മനോജ് കെ ജയൻ) എന്ന സീരിയസ് പേഷ്യന്റിനെ ചികിത്സിക്കേണ്ടി വരുന്നു. ഒരു ഷോക്കും രണ്ട് അറ്റാക്കും കഴിഞ്ഞ സീരിയസ് നിലയിലായിരുന്ന ജോൺ പൈലി അച്ചടക്കജീവിതമുള്ള ആളായിരുന്നില്ല. അവിടെവെച്ച് ജോൺ പൈലിയുടെ ഭാര്യ സോഫിയയെ(മൈഥിലി) ദിനനാഥൻ കണ്ടു മുട്ടുന്നു. കണ്ട മാത്രയിൽ ദിനനാഥനും സോഫിയയും സ്വയം ഞെട്ടി. അവരുടെ മെഡിസിൻ പഠനകാലത്ത് പ്രണയിച്ചിരുന്ന ഇരുവരും രഹസ്യമായി രജിസ്ട്രർ വിവാഹം കഴിക്കുക വരെ ചെയ്തിരുന്നു. ഉപരിപഠനത്തിനു യു കെയിലേക്ക് പോയ ദിനനാഥൻ തിരിച്ചു വരുമ്പോൾ അറിയുന്നത് സോഫിയ അയാളെ തഴഞ്ഞ് ജോൺ പൈലി എന്ന വലിയ സമ്പന്നനെ വിവാഹം കഴിച്ച് ഗൾഫിലേക്ക് പോയി എന്നാണ്. തന്നെ വഞ്ചിച്ച സോഫിയയോട് അയാൾക്ക് ഉള്ളിൽ വിദ്വേഷമുണ്ട്. അതുകൊണ്ട് തന്നെ ജോൺ പൈലിയുടെ ഓപ്പറേഷൻ പരാജയപ്പെട്ടാൽ അത് താൻ മനപൂർവ്വം ചെയ്തതാണെന്നേ സോഫിയ കരുതുകയുള്ളൂ എന്നതു കൊണ്ട് ജോൺ പൈലിയുടെ ചികിത്സ ദിനനാഥൻ ക്യാൻസൽ ചെയ്ത് വീട്ടിലേക്ക് വരുന്നു, ഈ വിവരങ്ങൾ ഭാര്യയോടും കുടൂംബത്തോടും രഹസ്യമാക്കിവെക്കുന്നു. പക്ഷേ, സോഫിയയുമായുള്ള ദിനനാഥന്റെ പഴയ ബന്ധത്തെക്കുറിച്ചൊന്നും അറിയാത്ത ഭാര്യ പ്രിയയുടെ നിർബന്ധപ്രകാരം ദിനനാഥന് ജോൺ പൈലിയെ വീണ്ടും ചികിത്സിക്കേണ്ടി വരുന്നു. ദിനനാഥന്റെ ഓപ്പറേഷനിൽ ജോൺ പൈലി അപകട നില തരണം ചെയ്യുന്നുവെങ്കിലും താമസിയാതെ മരണത്തിനു കീഴടങ്ങേണ്ടി വരുന്നു. ഓപ്പറേഷനു മുൻപ് ജോൺ പൈലി വിശദമായൊരു കത്ത് ഡോ. ദിനനാഥന് എഴുതിവെച്ചിരുന്നു. ആ കത്തു വായിച്ച ദിനനാഥൻ ആകെ സ്തംബ്ധനാകുന്നു.

പിന്നീട് ഡോ. ദിനനാഥൻ നിയന്ത്രിക്കുന്നതിനപ്പുറത്തേക്കുമായിരുന്നു അയാളുടേ ജീവിതം. ഒരിക്കലും തിരിച്ചെടുക്കാനാവാത്ത തെറ്റുകളിലേക്കു വഴി തിരിഞ്ഞു പോയ ദിനനാഥന്റെ ജീവിതം അയാൾ ഏറെ സ്നേഹിക്കുന്ന കുടുംബത്തിനു താളപ്പിഴകൾ സമ്മാനിക്കുന്നു.

അനുബന്ധ വർത്തമാനം

പ്രമുഖ ടി വി സീരിയൽ ഡയറക്ടറായ കെ. കെ. രാജീവ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം.

നിർമ്മാണ നിർവ്വഹണം
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by nanz on Tue, 02/07/2012 - 11:43