എ എം രാജ

Submitted by mrriyad on Thu, 02/12/2009 - 22:53
Name in English
AM Raja
Date of Death

1929 ജൂലൈ ഒന്നാം തീയതി ആന്ധ്രയിലെ ചിറ്റൂരില്‍ മാധവരാജുവിന്റെയും ലക്ഷ്മിയമ്മയുടെയും പുത്രനായി ജനിച്ചു. പ്രേംനസീറിനുവേണ്ടി 1952ല്‍ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് എ എം രാജ എന്ന ആന്ധ്രാസ്വദേശിയായ ഗായകന്‍ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് '50 കളിലെയും '60കളിലെയും മലയാള പിന്നണി ഗാനരംഗം എ എം രാജയുടെ പേരിലാണറിയപ്പെട്ടിരുന്നത്. തമിഴിലും തെലുങ്കിലും കന്നടയിലും തന്റെ സ്വരവീചികളുടെ മാന്ത്രികസ്പര്‍ശത്താല്‍ സവിശേഷസ്ഥാനം നേടിയിരുന്നു. ജെമിനിയുടെ സംസാരം എന്ന ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലേക്ക് കടന്നുവന്ന രാജയിലൂടെയാണ് എം ജി ആറും ശിവാജി ഗണേശനും ഒരുകാലത്ത് പ്രേക്ഷകഹൃദയങ്ങളില്‍ പ്രേമനായകന്മാരായി കൊടി പാടിച്ചത്. നല്ലൊരു സംഗീതസംവിധായകന്‍കൂടിയായ എ എം രാജ നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ ജിക്കിയാണ് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത് ദേവരാജന്റെ സംഗീതസംവിധാനത്തിലാണ്. തമിഴ്, മലയാളം, തെലുങ്ക്, സിംഹളം എന്നീ ഭാഷകളിലെ ചിത്രങ്ങള്‍ക്കുവേണ്ടി രാജ പാടിയിട്ടുണ്ട്.

1989 ഏപ്രല്‍ 8- തീയതി മരണമടഞ്ഞു.  മക്കള്‍: രണ്ടാണും നാലുപെണ്ണും.