രാവണപ്രഭു
- രഞ്ജിത്ത് സ്വതന്ത്ര സംവിധായകനായ ചിത്രം
- 1993ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത "ദേവാസുര"ത്തിന്റെ രണ്ടാം ഭാഗം
- Read more about രാവണപ്രഭു
- Log in or register to post comments
- 3633 views
നന്ദിത (സംയുക്താവർമ്മ) വളർന്നു വരുന്ന ഒരു എഴുത്തുകാരിയാണ്. ഗൾഫിൽ ജോലിയുള്ള ഭർത്താവും കുട്ടിയുമുള്ള ഒരു സംതൃപ്ത കുടുംബമാണ് നന്ദിതയുടേത്. ഇതു തന്നെയാണ് രാജീവന്റെ (ബിജുമേനോൻ) അവസ്ഥയും. വക്കീലാണ്, രണ്ടു കുട്ടികളുണ്ട്. ഭാര്യ ഒരു വീട്ടമ്മയും.
നന്ദിതയും രാജീവനും രണ്ടുമൂന്ന് അവസരങ്ങളിൽ അവിചാരിതമായി കണ്ടുമുട്ടുന്നുണ്ട്, എല്ലാം സാഹിത്യത്തിനെ ചുറ്റിപ്പറ്റി. നന്ദിതയ്ക്ക് തന്റെ ബാല്യകാല ഇഷ്ടക്കാരനായിരുന്നു രാജീവൻ എന്നു തിരിച്ചറിയുന്നു. രാജീവനു അവളോടു ഇപ്പോൾ ഒരു പ്രണയവും. എന്തോ ഒരു തോന്നലിന്റെ തിരിച്ചറിവിൽ നന്ദിത രാജീവനുമായുള്ള അടുപ്പങ്ങളൊക്കെ നിർത്തി വയ്ക്കുന്നു. അപ്പോൾ രാജീവൻ തിരിച്ചറിയുന്നു തന്റെ ബാല്യകാല കൂട്ടുകാരിയായിരുന്നു നന്ദിത എന്ന്. കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലേയ്ക്ക് പോകാതിരിക്കാൻ അയാൾ തന്നെ ഒരു അകൽച്ചയ്ക്കുള്ള ഓഫർ വയ്ക്കുന്നു. പിരിയുന്നതിനു മുൻപായി അവർ ഒരിക്കൽ കന്യാകുമാരിയിലേക്ക് പോകുന്നു. അവിടെ വച്ച് അവർ തങ്ങളുടെ ഗൃഹാതുരത്വവും ബാല്യവും തിരിച്ചറിയുന്നു. നന്ദിതയ്ക്കും രാജീവനോട് പ്രണയം തോന്നുന്നു.
ഈ ചിത്രത്തിലെ ഒരു രംഗത്തിനു വേണ്ടി കലാഭവൻ മണി പൂർണനഗ്നനായി അഭിനയിച്ചത് അക്കാലത്തു വാർത്തയായിരുന്നു .
നവ്യ നായരുടെ ആദ്യ ചിത്രം.
"മേരേ ബാപ് പെഹലേ ആപ്" എന്ന്പേരിൽ ഈ ചിത്രം ഹിന്ദിയിലേയ്ക്ക് പ്രിയദർശൻ റീമെയ്ക്ക് ചെയ്തു.