മാറ്റിനി
അനീഷ് ഉപാസനയുടെ ആദ്യചിത്രം.
മമ്മൂട്ടിയുടെ മരുമകൻ പുതുമുഖം മഖ്ബൂൽ സൽമാൻ നായകനാകുന്നു.
കാവ്യാമാധവൻ ആദ്യമായി പിന്നണി ഗായികയാകുന്നു.
- Read more about മാറ്റിനി
- 868 views
അനീഷ് ഉപാസനയുടെ ആദ്യചിത്രം.
മമ്മൂട്ടിയുടെ മരുമകൻ പുതുമുഖം മഖ്ബൂൽ സൽമാൻ നായകനാകുന്നു.
കാവ്യാമാധവൻ ആദ്യമായി പിന്നണി ഗായികയാകുന്നു.
സാമൂഹ്യ പ്രതിബദ്ധതയും സമൂഹത്തിലെ തിന്മകളോട് പോരാടുവാനുമുള്ള പ്രതികരണശേഷിയും ഒപ്പം തന്റെയൊപ്പമുള്ള സുഹൃത്തുക്കളോട് സ്നേഹവും വാത്സല്യവുമുള്ള ജിതേന്ദ്രൻ എന്ന ജിത്തുഭായിയുടെ പോരാട്ടങ്ങളുടെ കഥ.
നാട്ടിലെ ഒരു ചോക്ലേറ്റ് കമ്പനിയുടെ സെയിത്സ് റെപ്പ് ആണ് ജിതേന്ദ്രൻ എന്ന ജിത്തുഭായി. സുഹൃത്തുക്കളെ അകമഴിഞ്ഞ് സഹായിക്കുന്ന ജിതേന്ദ്രനെ എല്ലാവരും ജിത്തു ഭായി എന്നു വിളിക്കും. എന്നാൽ ജിത്തുഭായി ഒരു സർക്കാർ ഉദ്യോഗം നേടണമെന്നാണ് അച്ഛൻ ഗോപാലൻ ആഗ്രഹിക്കുന്നത്. അതിനു വേണ്ടി പല പി എസ് സി ടെസ്റ്റുകളും ജിത്തുഭായി എഴുതുന്നുണ്ടെങ്കിലും ഒന്നിലും വിജയിക്കുന്നില്ല.
ചോക്ലേറ്റ് സപ്ലൈ ചെയ്യുന്ന ബേക്കറികളിൽ ചെന്ന് ജിത്തുഭായി തന്റെ കമ്പനിക്ക് വേണ്ടി ചെയ്യുന്ന പ്രൊമോഷനുകളെല്ലാം എതിർ കമ്പനിയുടെ സെയിത്സ് റെപ്പ് സിനി എന്ന യുവതിക്ക് ഇഷ്ടപ്പെടുന്നില്ല. അവർ തമ്മിൽ പരസ്പരം വഴക്കടിക്കുന്നുണ്ട് ഇതിന്റെ പേരിൽ. ഇതിനിടയിൽ കമ്പനിയിലെ മറ്റൊരു ജോലിക്കാരിയായ പപ്പിക്ക് ജിത്തുഭായിയോട് ആരാധനായാണ്. ജിത്തുഭായിയുടെ മാർക്കറ്റിങ്ങ് തന്ത്രങ്ങൾ പ്രയോഗിച്ചതുകൊണ്ട് തന്റെ ജോലി മെച്ചപ്പെട്ടതു കൊണ്ടാണ്. എന്നാൽ പപ്പിയുടെ ആരാധന തന്നോടുള്ള പ്രേമമാണെന്ന് തെറ്റിദ്ധരിച്ച ജിത്തുഭായി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. വീട്ടുകാരേയും കൂട്ടി പെണ്ണ് കാണാൻ ചെന്ന ജിത്തുഭായിയേയും കുടൂംബത്തേയും പപ്പി അപമാനിക്കുന്നു. തനിക്ക് ഇയാളോട് പ്രേമമില്ലെന്നും പ്രേമിക്കാനുള്ള സൌന്ദര്യം ജിത്തുഭായിക്കില്ലെന്നും അവൾ പറയുന്നു. അത് ജിത്തുഭായിയെ വിഷമിപ്പിക്കുന്നു.
ജിത്തുഭായിയുടെ സൌഹൃദവലയത്തിലുള്ള കൂട്ടുകാരികളിലൊരാൾക്ക് വീട്ടൂകാർ നിർബന്ധമായി വിവാഹ ആലോചന നടത്തുന്നു. എന്നാൽ പതിനേഴു വയസ്സുള്ള തനിക്ക് ഇപ്പോൾ വിവാഹം വേണ്ടെന്നും പഠിച്ച് ജോലി തേടണമെന്നുമാണ് ആഗ്രഹമെന്നും അവർ ജിത്തുഭായിയോട് പറയുന്നു. അവളുടെ വിവാഹം നടത്താതിരിക്കാനുള്ള ശ്രമങ്ങൾ ജിത്തുഭായി ചെയ്യുന്നു. ഇതിനിടയിലാണ് സ്ഥലത്തെ പുഴയിൽ നിന്നും മണൽ വാരി വിൽക്കുന്ന മണൽ മാഫിയ തലവൻ പൂഴി ഗംഗാധരനുമായി ജിത്തുഭായി ശത്രുതതിലാവുന്നത്. പുഴക്ക് സമീപത്തുള്ള ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ജിത്തുഭായി പൂഴി ഗംഗാധരനുമായി സമരം ചെയ്യുന്നു. ഗുണ്ടകളെക്കൊണ്ട് ജിത്തുഭായിയെ ഇല്ലാതാക്കാൻ ഗംഗാധരൻ ശ്രമിക്കുന്നുവെങ്കിലും കരുത്തനായ ജിത്തുഭായി അവരെ പരാജയപ്പെടുത്തുന്നു. പൂഴി ഗംഗാധരന്റെ ഗുണ്ടകളുടെ ആക്രമണമേറ്റ സിനിയുടെ സഹോദരനെ ജിത്തുഭായി സാഹസികമായി രക്ഷപ്പെടുത്തുന്നു. സിനിക്ക് ജിത്തുഭായിയോട് പ്രണയം തോന്നുന്നു.
കൂട്ടൂകാരിയുടെ വിവാഹം വീട്ടുകാർ തീരുമാനിക്കുകയും അത് നടക്കാൻ കേവലം ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നറിഞ്ഞപ്പോൾ പെൺകുട്ടി ആത്മഹത്യയോ ഒളിച്ചോടുകയോ ചെയ്യുമെന്ന് പറയുന്നു. അവളെ രക്ഷിക്കാൻ ജിത്തുഭായിയും കൂട്ടുകാരും വിവാഹത്തിന്റെ തലേന്ന് ഒളിച്ചോടാൻ തീരുമാനിക്കുന്നു. ഈ കുട്ടിയുടെ കാര്യത്തിൽ ജിത്തുഭായി കാണിക്കുന്ന താല്പര്യം സിനിയെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നു. അതിന്റെ പേരിൽ സിനി ജിത്തുഭായിയുമായി പിണക്കിത്താലാകുന്നു. അതിനിടയിൽ പി എസ് സി പാസ്സായ ജിത്തുഭായിക്ക് ജോലിക്കുള്ള ഓർഡർ എത്തുന്നു.
വിവാഹം നിശ്ചയിക്കപ്പെട്ട കൂട്ടുകാരിയുടേ അച്ഛനും പോലീസ് ഉദ്യോഗസ്ഥരും പൂഴി ഗംഗാധരനും കൂടി ജിത്തുഭായിയെ നിയമത്തിന്റെ കുരുക്കിൽ അകപ്പെടുത്താൻ നിശ്ചയിക്കുന്നു. അതിനെതിരെ ജിത്തുഭായി ഒറ്റക്ക് പോരാടുന്നു.
ഓൺലൈൻ മാധ്യമത്തിലൂടെ ഏറെ പരിഹസിക്കപ്പെട്ട സന്തോഷ് പണ്ഡിറ്റിന്റെ “കൃഷ്ണനും രാധയും” എന്ന സിനിമയുടെ അത്ഭുതകരമായ വാണിജ്യ വിജയത്തിനു ശേഷം സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം.
മുൻ ചിത്രത്തിലെന്ന പോലെ ഇതിലും ഒട്ടേറെ വിഭാഗങ്ങൾ (പതിനെട്ടു വിഭാഗങ്ങൾ) സന്തോഷ് പണ്ഡിറ്റ് കൈകാര്യം ചെയ്തിരിക്കുന്നു.
ആദ്യ ചിത്രമായ ‘കൃഷ്ണനും രാധയും‘ മൂന്നു തിയ്യറ്ററുകളിൽ മാത്രം വിതരണം ചെയ്യാനെ സാധിച്ചിരുന്നുവെങ്കിലും ഈ ചിത്രം ഇരുപത്തിയൊന്ന് (21) തിയ്യറ്ററുകളിൽ വിതരണം ചെയ്തിരിക്കുന്നു.
സിനിമയിലെ സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായിരുന്നു ആന്റണി എന്ന യുവാവിന്റെ (പൃഥീരാജ്) സാഹസികമായ സിനിമാ സ്റ്റണ്ട് ജീവിതത്തോടൊപ്പം യാദൃശ്ചികമായി സിനിമയിലെ നായകനായിത്തീരാനുള്ള അവസരവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും. ചിത്രത്തിന്റെ റിവ്യു ഇവിടെ വായിക്കാം.
ഒരുപാട് വർഷം സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായിരുന്നു ധർമ്മരാജൻ (തലൈവാസൽ വിജയ്) പക്ഷെ പ്രായാധിക്യം വന്നപ്പോൾ സിനിമയിലേക്ക് ആരും വിളിക്കാതായി. വീട്ടിൽ ഒരു കളരി പരിശീലന കേന്ദ്രം നടത്തി ജീവിക്കാൻ ബുദ്ധിമുട്ടുകയാണദ്ദേഹം. അതിനിടയിലാണ് ധർമ്മരാജന്റെ മകൾക്ക് (സരയൂ) നല്ലൊരു വിവാഹാലോചന വരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള ധർമ്മരാജൻ സിനിമയിൽ സജീവമാകാൻ ആലോചിച്ചു. അതുകൊണ്ട് താൻ തന്നെ കൈപിടിച്ചുയർത്തിയ സംവിധായകൻ ആദിത്യന്റെ (അനൂപ് മേനോൻ) പുതിയ സിനിമ തുടങ്ങുന്നു എന്നറിഞ്ഞപ്പോൾ ആദിത്യനെ കണ്ട് തനിക്കൊരു അവസരം കൂടി തരണമെന്ന് പറഞ്ഞു. നിർഭാഗ്യവശാൽ ആദിത്യന്റെ പുതിയ ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളെല്ലാം ധർമ്മരാജന്റെ ശിഷ്യനും മരുമകനുമായ ഉദയനു(ബാല)മായി കോണ്ട്രാക്റ്റ് ചെയ്തു കഴിഞ്ഞു. എങ്കിലും ധർമ്മരാജനുമായുള്ള ബന്ധം കൊണ്ട് ചിത്രത്തിലെ ഒരു സ്റ്റണ്ട് രംഗം ചെയ്യാൻ ആദിത്യൻ അനുവദിക്കുന്നു. തന്റെ ആവശ്യത്തിനു ഉദയനേയും മറ്റു ചില സ്റ്റണ്ട് മാസ്റ്ററേയും നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കുന്നുവെങ്കിലും അവരെല്ലാം ധർമ്മരാജനെ അപമാനിക്കുന്നു. ഒടുക്കം തന്റെ ഭാര്യ സരോജിനി (ശോഭാമോഹൻ)യുടേയും ശിഷ്യൻ ബാഷ(കോട്ടയം നസീർ)യുടേയും നിർദ്ദേശപ്രകാരം മുൻപ് തന്നോടൊപ്പം ഉണ്ടായിരുന്ന ശിഷ്യൻ ആന്റണി(പൃഥീരാജ്)യെക്കാണാൻ ധർമ്മരാജൻ നിശ്ചയിക്കുന്നു. ധർമ്മരാജൻ ആന്റണി താമസിക്കുന്ന കോളനിയിൽ ചെന്ന് ആന്റണിയെ കണ്ട് കാര്യങ്ങളെല്ലാം പറഞ്ഞെങ്കിലും സിനിമയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് ആന്റണി തീർത്തു പറഞ്ഞു. ഒടുവിൽ ധർമ്മരാജന്റെ ധർമ്മ സങ്കടം കണ്ട് ആന്റണി എന്ന ടാർസൻ ആന്റണി താൻ ഈ സിനിമയിൽ അസിസ്റ്റ് ചെയ്യാം എന്ന് സമ്മതിക്കുന്നു.
ആദിത്യന്റെ സിനിമയിലെ ഹീറോ അഭ്യന്തരമന്ത്രിയുടെ മകനായ പ്രേം ആനന്ദ് (ശ്രീകാന്ത്) ആയ്യിരുന്നു. സ്റ്റണ്ട് -ഡാൻസ് രംഗങ്ങളിൽ അത്രയധികം പെർഫോം ചെയ്യാൻ അറിയാത്ത പ്രേം ആനന്ദ് സ്റ്റണ്ട് രംഗങ്ങളിൽ ഡ്യൂപ്പിനെ ആവശ്യപ്പെട്ടിരുന്നു. പ്രേം ആനന്ദിനു വേണ്ടി റിസ്ക്കുള്ള സ്റ്റണ്ട് രംഗങ്ങളിൽ ഡ്യൂപ്പ് ചെയ്ത ആന്റണി എല്ലാവരുടേയും ഇഷ്ടത്തിനു പാത്രമാകുന്നു. സിനിമയിലെ നായികയായ സൌത്ത് ഇന്ത്യയിലെ പ്രശസ്ത നായിക ഗൌരീ മേനോനും പ്രേം ആനന്ദുമായും വിവാഹത്തിനു ഇരുകൂട്ടരുടേയും വീട്ടൂകാർക്ക് സമ്മതമായിരുന്നു. അങ്ങിനെ സംഭവിക്കുമെന്നും പ്രേം ആനന്ദും സ്വപ്നം കണ്ടിരുന്നു. പക്ഷെ പ്രേമിന്റെ സ്വഭാവത്തിൽ ഗൌരി സംതൃപ്തയായിരുന്നില്ല.
ആദിത്യന്റെ ആ സിനിമയിലെ ഒരു സാഹസിക രംഗം ആന്റണിയുടെ ധൈര്യപ്രകാരം ഗൌരി സാഹസികമായി ചെയ്യുന്നു. പതിയെ ഗൌരിക്ക് ആന്റണിയോട് ഇഷ്ടം തോന്നുന്നു. സിനിമയുടെ വിജയാഘോഷങ്ങൾക്ക് ശേഷം ഗൌരി ആന്റണിയെ അവൻ താമസിക്കുന്ന കോളനിയിൽ ചെന്ന് കണ്ട് ആന്റണിക്ക് ഒരു സമ്മാനം കൊടുക്കുന്നു. ഇവരുടേ ഇഷ്ടം പക്ഷെ പ്രേം ആനന്ദിനും കൂട്ടാളികൾക്കും ഇഷ്ടപ്പെടുന്നില്ല. അവർ ആനന്ദിനെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നു.
ഇതിനിടയിൽ ആദിത്യന്റെ പുതിയ സിനിമ തുടങ്ങുന്നു. അതിലും നായികാ-നായകന്മാരായി നിശ്ചയിച്ചത് പ്രേമിനേയും ഗൌരിയേയും ആയിരുന്നു. പക്ഷെ ആന്റണി അതിൽ ഡ്യൂപ്പ് ചെയ്യുന്നതറിഞ്ഞ് പ്രേം ആ സിനിമയിൽ നിന്നും പിന്മാറുന്നു. പകരക്കാരനില്ലാതെ ആ സിനിമ നിന്നു പോകുമെന്ന് ഭയന്ന എല്ലാവരോടുമായി സംവിധായകൻ ആദിത്യൻ അറിയിക്കുന്നു, തന്റെ പുതിയ സിനിമയിലെ നായകൻ “ആന്റണി” ആണെന്ന്. ആന്റണിയെ നായകനായി നിശ്ചയിച്ചത് മറ്റെല്ലാവർക്കും സന്തോഷം ഉണ്ടാക്കിയെങ്കിലും ആന്റണിക്ക് അത്ഭുതമാണ് ഉണ്ടാക്കിയത്. ആന്റണി പിന്മാറാൻ ശ്രമം നടത്തുന്നു. ആന്റണി നായകനാകുന്നു എന്ന വിവരം അറിഞ്ഞ പ്രേം ആനന്ദും സംഘവും ആന്റണിയെ തകർക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
“പുതിയ മുഖം” എന്ന സിനിമക്കു ശേഷം “ദീപൻ” സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിലും പൃഥീരാജ് നായകനാകുന്നു.
സിനിമയിലെ ഡ്യൂപ്പ് ആർട്ടിസ്റ്റുകളെ പ്രധാനപ്രമേയമാക്കിയുള്ള സിനിമ.
നിരവധി സിനിമകൾക്ക് ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള വിനോദ് ഗുരുവായൂർ ആദ്യമായി കഥ, തിരക്കഥ, സംഭാഷണം രചിക്കുന്നു.
ഈ ചിത്രത്തിലെ ഗാനങ്ങൾ നായകൻ പൃഥീരാജും, സംഗീതസംവിധായകൻ ഗോപി സുന്ദറും മാത്രം ആലപിച്ചിരിക്കുന്നു.
ഇന്റർനാഷണൽ മാർക്കറ്റിൽ പൂക്കളുടെ കച്ചവടം നടത്തുന്ന, നിരവധി സ്ത്രീകളുടെ കാമുകനായ കാസനോവ (മോഹൻലാൽ) എന്ന വ്യവസായിയുടെ പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും കഥ.
ദുബായ് കേന്ദ്രമായി പൂക്കളുടെ കച്ചവടം നടത്തുകയാണ് കാസനോവ (മോഹൻലാൽ) ലോകത്ത് നിരവധി രാജ്യങ്ങളിൽ അദ്ദേഹത്തിനു പൂ ബിസിനസ്സുണ്ട്. നിരവധി സ്ത്രീകളുടെ, പെൺകുട്ടികളുടെ കാമുകനുമാണ് കാസനോവ.
ഒരു ദിവസം ദുബായിയിലെ ഒരു കൃസ്ത്യൻ മഠത്തിലെ നാണയശേഖരവും വിലപിടിച്ച മറ്റു വസ്തുക്കളും മോഷണം പോകുന്നു. മുഖം മൂടി ധരിച്ച നാലു ചെറുപ്പക്കാരാണ് അതിനു പിന്നിലെന്ന് ഇന്റർ പോൾ അറിയുന്നുവെങ്കിലും അവരുടെ മറ്റു വിശദാംശങ്ങൾ കിട്ടുന്നില്ല. അങ്ങിനെയിരിക്കെ നഗരത്തിലെ മറ്റൊരു സമ്പന്നന്റെ മകന്റെ വിവാഹ നിശ്ചയം പ്രസിദ്ധമായ ലക്ഷ്വറി ഹോട്ടലിൽ നടക്കുന്നു. അവിടെ നിന്ന് പ്രമുഖ ധനികരുടെ പണം മോഷ്ടിക്കലായിരുന്നു നാൽ വർ സംഘത്തിന്റെ അടുത്ത നീക്കം. അതിനുവേണ്ടി അവർ കാസനോവയുടെ സംഘം എന്ന രീതിയിൽ ഹോട്ടലിൽ കടക്കുന്നു. ഈ സംഘത്തെ കണ്ടയുടനെ കാസനോവക്ക് തിരിച്ചറിയാൻ സാധിക്കുന്നു. ഒരു വർഷം മുൻപ് ഈ സംഘത്തെ നേർക്ക് നേർ കണ്ടതും കാസനോവ ഓർക്കുന്നു. ചില സാങ്കേതിക കാരണങ്ങളാൽ പിന്നീട് വിവാഹ ചടങ്ങ് നടക്കുന്നില്ല. നാൽ വർ സംഘത്തിന്റെ ശ്രമം പാളുന്നു. അതിനിടയിൽ ഒരു ;സഹ്യ ചാനൽ’ എന്ന സ്വകാര്യ ചാനൽ കാസനോവയെ ഇന്റർവ്യൂ ചെയ്യുന്നു. അതിന്റെ ഇപോഴത്തെ സി എ ഓ കാസനോവയുടെ പഴയ സഹപാഠിയാണ്. പ്രണയത്തെ മുൻ നിർത്തിയുള്ള ആ പരിപാടി പുതിയൊരു ശൈലിയിൽ ഇനി മുതൽ ആവിഷ്കരിക്കാം എന്ന് കാസനോവ പറയുന്നു. കാസനോവക്ക് മറ്റെന്തെക്കൊയോ ലക്ഷ്യങ്ങളുണ്ടായിരുന്നു. അതിൻ പ്രകാരം മോഷ്ടാക്കളായ നാൽ വർ സംഘത്തിൽ നിന്നു രണ്ടു പേരെ ടാർജറ്റ് ചെയ്ത് തന്റെ പരിചയത്തിലുള്ള രണ്ടു പെൺ കുട്ടികളുമായി പ്രണയം നടത്തിക്കുന്നു കാസനോവ. സംഘത്തിലെ അർജുനെ കാസനോവയുടെ സുഹൃത്ത് ഹെനൻ(ലക്ഷ്മീ റായ്) പ്രണയിക്കുന്നതോടൊപ്പം സംഘത്തിലെ അരുണിനെ കന്യാസ്ത്രീയാകാൻ മഠത്തിൽ ചേർന്ന ആൻ മേരി(റോമ)യുമായി ഒരു പ്രണയ ബന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്റർ പോൾ ഉദ്യോഗസ്ഥനാൻ (റിയാസ് ഖാൻ) കാസനോവയുടെ നീക്കങ്ങൾ അറിയാൻ ശ്രമിക്കുന്നുവെങ്കിലും ഒന്നും ലഭിക്കുന്നില്ല. കാസനോവയുടെ പദ്ധതിപ്രകാരം രണ്ടു ജോഡികളും പ്രണയത്തോട് അടുക്കുന്നു. അത് പക്ഷെ അവരുടെ സ്വകാര്യ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടാക്കുന്നു. അവർ ഈ പദ്ധതിയിൽ നിന്നും പിന്മാറുമെന്നും കാസനോവയുടെ ഉദ്ദേശം എന്തെന്നു ആരായുമ്പോൾ കാസനോവ തന്റെ ജീവിതത്തെപ്പറ്റി പറയുന്നു. നിരവധി സ്ത്രീകളുമായി അടുപ്പമുണ്ടായതും അതിന്റെ ത്രില്ലും ആസ്വദിച്ചു വരവേ സമീറ (ശ്രേയ) എന്നൊരു സാത്സാ ഡാൻസറെ പരിചയപ്പെടുകയും അവളോട് ആത്മാർത്ഥപ്രണയം തോന്നുകയും പക്ഷേ, അത് തുറന്നു പറയാൻ ആഗ്രഹിച്ച ഒരു ദിവസം അപ്രതീക്ഷിതമായി മോഷ്ടാക്കളായ ഈ നാൽ വർ സംഘത്തിന്റെ കെണിയിലകപ്പെട്ട് അവൾ കൊല്ലപ്പെടൂകയും ചെയ്തു. അതിന്റെ പ്രതികാരാഗ്നിയുമായാണ് കാസനോവ ഇപ്പോഴും കാത്തിരിക്കുന്നത്. പിന്നീട് കാസനോവയുടെ പദ്ധതികൾ വിജയത്തോടടുക്കുന്നു.
മലയാളത്തിലെ ഏറ്റവും വലിയ മുടക്കു മുതൽ ഉള്ള ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് മൂന്നു വർഷത്തോളം നീണ്ടു നിന്നു.
ദുബായിൽ പൂർണ്ണമായും ചിത്രീകരിച്ച ചിത്രം. നിർമ്മിച്ചിരിക്കുന്നത് പ്രമുഖ ബിൽഡേഴ്സ് ഗ്രൂപ്പ് ആയ കോൺഫിഡന്റ് ഗ്രൂപ്പ് (അവരുടെ ആദ്യ സിനിമാ സംരംഭം)