മേൽവിലാസം ശരിയാണ്
- Read more about മേൽവിലാസം ശരിയാണ്
- Log in or register to post comments
- 1986 views
ടീനേജുകാരിയായ നിധി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിൽ അവളുടെ രണ്ടാനഛനായ മോഹന്റെ കൈകടത്തലുകളും തുടർന്ന് നിധി കടന്നുപോകുന്ന മാനസിക സംഘർഷങ്ങളുടെയും കഥ.
മോഡലിംഗ് രംഗത്തുനിന്നും വന്ന അമൃത പ്രകാശ് എന്ന ടീനേജുകാരിയാണ് ഇതിലെ പ്രധാന കഥാപാത്രം. Crime and Punishment in Suburbia എന്ന സിനിമയുടെ മലയാളം റീമേക്ക് ആണിത്.
തന്റെ അച്ഛന്റെ മരണ ശേഷം കടങ്ങൾ വീട്ടുവാനായി അബുദാബിയിൽ ജോലി ചെയ്യുകയാണ് പുരമനയിൽ ചന്ദ്രൻ. തന്റെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ ഒരു കരയ്ക്കടുപ്പിക്കുന്നതിനിടയിൽ കല്യാണം കഴിക്കാൻ പോലും കഴിഞ്ഞില്ല ചന്ദ്രന്. പ്രായമേറെ ആയിട്ടും ചന്ദ്രനെ കല്യാണം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അയാളുടെ കുടുംബം. അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് ചന്ദ്രനെ അബുദാബിയിൽ നിന്നും നാട്ടിലെത്തിക്കുന്നു. പക്ഷേ കല്യാണം നടക്കാതെ വരുമ്പോൾ ചന്ദ്രൻ തിരിച്ചു പോകാൻ തയ്യാറെടുക്കുന്നു. അതിനിടയിൽ തന്റെ കുടുംബ ശത്രുക്കളുമായി പല തവണ കോർക്കേണ്ടി വരുന്നു ചന്ദ്രന്. അബുദാബിയിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്ന ചന്ദ്രന് മുന്നിലേക്ക്, തന്റെ ബാല്യകാല സഖിയായ ഇന്ദു കടന്നു വരുന്നു. തന്റെ മകൾ മാളുവിനൊപ്പം ജീവിക്കുകയാണവർ. അവരുടെ ഭർത്താവ് ജയിലാണ്. ചന്ദ്രൻ ഇന്ദുവിനെ കാണുന്നത് മാളുവിന് ഇഷ്ടമാകുന്നില്ല. ഇന്ദുവിന്റെ ഭർത്താവ് പുറത്തെത്തുമ്പോൾ അയാൾ ചന്ദ്രനും കുടുംബതിത്തിനുമെതിരെ തിരിയുന്നു. അതോടെ ചന്ദ്രന്റെ കുടുംബം അയാളെ വിട്ടു പോകുന്നു. ഇന്ദുവിനു സംഭവിച്ചതെന്തെന്നും ചന്ദ്രൻ തന്റെ കുടുംബത്തെ എങ്ങനെ തിരിച്ചു പിടിക്കുമെന്നുമുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ഗാനത്തിന്റെ ഈണം ഹിന്ദി ചലച്ചിത്രമായ കുച്ച് കുച്ച് ഹോത്ത ഹൈ യിലെ "തും പാസ് ആവോ"
എന്നതിനെ അനുസരിച്ച് മതിയെന്നുള്ള നിർദ്ദേശം നിർമ്മാതാവിന്റെതായിരുന്നു. ഈ ഗാനത്തിന്റെ കൊറിയോഗ്രാഫി സംവിധായകനും കൂടി ചേർന്നാണ് നിർവ്വഹിച്ചത്. [അവലംബം: മഴവിൽ മനോരമ ചാനൽ സിനിമയുടെ പിന്നാമ്പുറം]
പ്രശസ്ത തമിഴ് നടനായിരുന്ന ശ്രീ തേങ്കായ് ശ്രീനിവാസന്റ് മകൾ ശ്രുതികയാണ് ഈ ചിത്രത്തിലെ പുതുമുഖ നായിക