Director | Year | |
---|---|---|
ബിഗ് ബി | അമൽ നീരദ് | 2007 |
സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 |
അൻവർ | അമൽ നീരദ് | 2010 |
ബാച്ച്ലർ പാർട്ടി | അമൽ നീരദ് | 2012 |
5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
ഇയ്യോബിന്റെ പുസ്തകം | അമൽ നീരദ് | 2014 |
CIA | അമൽ നീരദ് | 2017 |
ബിലാൽ | അമൽ നീരദ് | 2018 |
വരത്തൻ | അമൽ നീരദ് | 2018 |
അമൽ നീരദ്

കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന് അറിയപ്പെടുന്ന മേരി ജോൺ കുരിശിങ്കലിന്റെ(നഫീസ അലി) കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. മേരി ടീച്ചർ ദത്തെടുത്ത് വളർത്തിയ നാലു മക്കൾ അവരുടെ സംസ്കാരച്ചടങ്ങിനായി എത്തുന്നു. കൊച്ചിയിൽ കൂലിത്തല്ലും ഗുണ്ടായിസവുമായി നടന്ന ബിലാൽ(മമ്മൂട്ടി) ആണ് മൂത്ത മകൻ. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതിനെ തുടർന്ന് ബിലാലും മേരി ടീച്ചറും തമ്മിൽ അകന്നു. രണ്ടാമനായ എഡ്ഡി(മനോജ് കെ. ജയൻ) ആണ് മേരി ടീച്ചറെ സംരക്ഷിക്കുന്നത്. എഡ്ഡിക്ക് ഭാര്യയും(ലെന) രണ്ടു കുട്ടികളുമുണ്ട്. റസ്റ്റോറൻറ് നടത്തിയാണ് എഡ്ഡി ഉപജീവനത്തിന് വഴി തേടുന്നത്. മൂന്നാമത്തിയാൾ മുരുഗൻ(ബാല)സിനിമയിൽ അസിസ്റ്റൻറ് സ്റ്റണ്ട് ഡയറക്ടറായി പ്രവർത്തിക്കുന്നു. ഏറ്റവും ഇളയ മകൻ ബിജോ(സുമിത് നവൽ) ബാംഗ്ളൂരിൽ വിദ്യാർത്ഥിയാണ്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താൻ സഹോദരൻമാർ നടത്തുന്ന നീക്കത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

- 2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്
- അമൽ നീരദ്, സമീർ താഹിർ എന്നിവരുടെ ആദ്യ ചിത്രം.
- ഈ ചിത്രത്തിലെ വിട പറയുകയാണോ എന്ന ഗാനം ആലപിച്ചു കൊണ്ട് ശ്രേയാ ഘോഷാൽ മലയാളത്തിലേക്ക് എത്തി.
- ഒരു വാക്കും മിണ്ടാതെ എന്ന ഗാനം, ബിജോയുടേയും ഗൗരിയുടേയും പ്രണയത്തെ ചിത്രീകരിച്ചുവെങ്കിലും, അത് പ്രമോഷനായി മാത്രമേ ഉപയോഗിച്ചുള്ളൂ. ചിത്രത്തിൽ അവരുടെ പ്രണയത്തെക്കുറിച്ച് ചെറിയ സൂചനകളല്ലാതെ വ്യക്തമായി ഒന്നും പ്രതിപാദിക്കുന്നില്ല.
മട്ടാച്ചേരിയിലെ സാമൂഹിക പ്രവർത്തകയായ മേരി ജോണ്‍ കുരിശിങ്കൽ (മേരി ടീച്ചർ) കൊല്ലപ്പെടുന്നു. മരണമറിഞ്ഞ് ടീച്ചറിന്റെ മക്കളായ ബിലാൽ, മുരുകൻ, എഡ്ഡി, ബിജോ എന്നിവർ എത്തുന്നു. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകം എന്നത് അവർക്ക് വിശ്വാസ്യയോഗ്യമാകുന്നില്ല. അവർ അവരുടേതായ രീതിയിൽ അന്വേഷണം ആരംഭിക്കുന്നു. കൊലപാതക ദൃശ്യങ്ങൾ കാണാനിടയാകുന്ന അവർ, പോലീസ് സാക്ഷിയായ അന്ധകാരം ബാബുവിനെ ചോദ്യം ചെയ്യുന്നു. കൊലപാതകം നടത്തിയവർ എവിടെയുണ്ടെന്ന് അയാൾ അവർക്ക് പറഞ്ഞു കൊടുക്കുന്നു. ബിലാൽ ബാബുവിനെ കൊലപ്പെടുത്തുന്നു. കൊലപാതകികളെ അവർ പിന്തുടരുന്നു. എന്നാൽ ഒരു ചേസിനൊടുവിൽ കൊലപാതകികളുടെ വണ്ടി അപകടത്തിൽ പെടുകയും അവർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബിലാലും കൂട്ടരും വണ്ടി പെട്രോൾ ഒഴിച്ച് കത്തിക്കുന്നു. പോലീസിന്റെ സംശയം ബിലാലിലേക്ക് നീളുന്നു. മേരി ടീച്ചറിന്റെ ഇൻഷുറൻസ് തുക എഡ്ഡിയുടെ പേരിലാണെന്ന് എൽ ഐ സി എജന്റിൽ നിന്നും അവർ അറിയുന്നു. ടീച്ചറിന്റെ കൊലപാതകികളുടെ റൂം പരിശോധിക്കുന്ന അവർക്ക്, മേരി ടീച്ചറിനെ അവർ ഒരാഴ്ചയിലധികമായി പിന്തുടർന്നിരുന്നു എന്ന് മനസ്സിലാകുന്നു. അവരെടുത്ത ടീച്ചറിന്റെ ചില ഫോട്ടോകളിൽ അയൽവാസിയായ ഡോ വേണുവിനെ അവർ കാണുന്നു.
മേരി ടീച്ചറിനെ രണ്ടാഴ്ചയോളം താൻ കണ്ടിരുന്നില്ല എന്ന് ഡോക്ടർ പറഞ്ഞത് ഓർക്കുന്ന ബിലാൽ, അയാളെ ചോദ്യം ചെയ്യുന്നു. എഡ്ഡി ആരുടെയൊക്കെയോ കയ്യിൽ നിന്നും പണം വാങ്ങിയെന്നും അതിന്റെ പേരിൽ ചില ഗുണ്ടാ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഡോ വേണു അവരോട് പറയുന്നു. ടീച്ചർ ഒരു പരാതി പോലീസിൽ നൽകിയിരുന്നുവെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന സംശയവും ഡോക്ടർ പ്രകടിപ്പിക്കുന്നു. അവർ എഡ്ഡിയെ പിന്തുടരാൻ തുടങ്ങുന്നു. ഡോ വേണു പോലീസിനോട് കാര്യങ്ങൾ തുറന്നു പറയുന്നു. ബിലാൽ എസ് ഐ ജോർജ്ജിനെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ പറയിക്കുന്നു. എല്ലാത്തിന്റേയും പിറകിൽ മേയറും സായിപ്പ് ടോണിയുമാണെന്നും, അവർ ടീച്ചറുടെ പേരിൽ കായലോരത്തുള്ള സ്ഥലം വാങ്ങാൻ ശ്രമിച്ച പരാജയപ്പെട്ടുവെന്നും ജോർജ് ബിലാലിനോട് പറയുന്നു. കൂടാതെ എഡ്ഡി ആ സ്ഥലത്ത് ഹോട്ടൽ തുടങ്ങാനായി അവരുടെ ബ്ലേഡ് കമ്പനിയിൽ നിന്നും കാശ് പലിശക്കെടുത്തുവെന്നും, ഇതറിയുന്ന മേയർ നിയമപരമായ കാരണങ്ങൾ പറഞ്ഞ് ആ പദ്ധതികൾ പൊളിച്ചുവെന്നും ബിലാൽ ജോർജ്ജിൽ നിന്നും അറിയുന്നു.
ടീച്ചറിന്റെ പരാതി ടോണിയുടെ കുട്ടികളെ കടത്തൽ സംബന്ധിച്ചാരുന്നുവെന്നും എഡ്ഡി പറഞ്ഞിട്ട് ആ പരാതി കീറി കളഞ്ഞുവെന്നും ജോർജ് ബിലാലിനോട് പറയുന്നു. എഡ്ഡിയെ പിന്തുടരുന്ന മുരുകൻ, എഡ്ഡി സായിപ്പ് ടോണിയുടെ വലം കൈ പാണ്ടി അസ്സിയെ കണ്ട് പണം നൽകുന്നത് കാണുന്നു. ബിലാൽ അസ്സിയെ കണ്ട് ആ കാശ് തിരിച്ചു വാങ്ങിക്കുന്നു. അവർ എഡ്ഡിയെ കാണാൻ വീട്ടിൽ ചെല്ലുന്നു. സെലീനയോട് ബിലാലിനെ വന്നു കാണാൻ എഡ്ഡിയോട് പറയാൻ പറയുന്നു. ജോർജ് സായിപ്പ് ടോണിയെ കണ്ട് കമ്മീഷണർ അന്വേഷണം ശക്തിപ്പെടുത്തുന്നു എന്ന് പറയുന്നു. ടോണി ബിലാലിനെ കൊല്ലുവാൻ തീരുമാനിക്കുന്നു. എഡ്ഡി ബിലാലിനോട് ടോണിയെ പേടിച്ചാണ് പരാതി കീറി കളയാൻ പറഞ്ഞത്തെന്നും, ടീച്ചറുടെ മരണവുമായി തനിക്കൊരു ബന്ധവുമില്ല എന്നും പറയുന്നു. ബിലാലിനെ കൊല്ലാൻ വരുന്നവർ ബിജോയെ കൊലപ്പെടുത്തുന്നു. അതിനവരെ സഹായിക്കുന്ന ഫെലിക്സിനെ ബിലാൽ കൊല്ലുന്നു. കമ്മീഷണറെ മേയർ വിളിച്ചു വരുത്തി ബിലാലിനെ അറസ്റ്റ് ചെയ്യാൻ പറയുന്നു, അത് നിരാകരിക്കുന്ന അയാളെ സായിപ്പ് ടോണി കൊന്ന് ചാക്കിൽ കെട്ടി കായലിൽ എറിയുന്നു. എഡ്ഡി അസ്സിയെ കണ്ട് കാര്യങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സഹായിക്കണം എന്ന് പറയുന്നു. ഇരുപത് ലക്ഷം രൂപ എഡ്ഡി ഓഫർ ചെയ്യുന്നു. എന്നാൽ മേരി ടീച്ചറിന്റെ സ്ഥലവും ഇരുപത് ലക്ഷം രൂപയും ടോണി അവശ്യപ്പെടുന്നു.
ബിലാൽ സമ്മതിക്കുന്നു. സെലീനയെയും കുട്ടികളേയും അവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നു. ബിലാൽ മേയറെ കാണുവാൻ പോകുന്നു. അതേ സമയം റിമി എസ് ഐ ജോർജിനെ കണ്ട് ബിലാൽ മേയറെ കൊല്ലാൻ പോകുന്ന കാര്യം അറിയിക്കുന്നു. ബിലാൽ മേയറെ കൊണ്ട് കാര്യങ്ങൾ പറയിക്കുകയും ഒളിക്ക്യാമറ വച്ച് അത് ഷൂട്ട് ചെയ്യുകയും ചെയ്യുന്നു. മേയർ ആത്മഹത്യാ ചെയ്യുന്നു. എഡ്ഡിയും മുരുകനും കാശുമായി അസ്സിക്കൊപ്പം ടോണിയെ കാണാമെന്നു പറഞ്ഞ സ്ഥലത്തേക്ക് പോകുന്നു. കാശ് മേടിച്ച ശേഷം അവരെ കൊല്ലാനാണ് തന്റെ പ്ലാൻ എന്ന് ടോണി എഡ്ഡിയോടും മുരുകനോടും പറയുന്നു. എന്നാൽ ടോണിക്ക് കൊടുക്കാമെന്ന് പറഞ്ഞ ഇരുപത് ലക്ഷം രൂപ, ബിലാൽ അസ്സിക്കും കൂട്ടർക്കും വാഗ്ദാനം ചെയ്തിരുന്നു. ടോണിയുടെ ആട്ടും തുപ്പും സഹിക്കാൻ കഴിയാതിരുന്ന അവർ, അതൊരവസരമായി കണ്ട് കൂറ് മാറുന്നു. അവിടെയെത്തുന്ന ബിലാലുമായി ടോണി ഏറ്റുമുട്ടുന്നു. ബിലാൽ ടോണിയെ കൊലപ്പെടുത്തുകയും അസ്സിയും കൂട്ടരും അയാളെ കുഴിച്ചു മൂടുകയും ചെയ്യുന്നു.