പതാക
- Read more about പതാക
- Log in or register to post comments
- 1123 views
ശ്വേതാമേനോന്റെ കഥാപാത്രത്തിന്റെ യൗവനകാലത്തിനു ശബ്ദം നൽകിയ നടി സീനത്തിനും വാർദ്ധക്യകാലത്തിനു ശബ്ദം നൽകിയ ഹഫ്സത്തിനും (സീനത്തിന്റെ സഹോദരി) 2007ലെ മികച്ച ഡബ്ബിംഗിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
മലയാളത്തിലെ പ്രഥമ സംപൂർണ്ണ ഡിജിറ്റൽ ചിത്രം.
ഇന്ത്യൻ സിനിമയിൽത്തന്നെ ആദ്യമായി എച്ച് ഡി ക്യാമ്രയിൽ ഷൂട്ട് ചെയ്ത് ഡിജിറ്റലി പ്രൊജെക്റ്റ് ചെയ്യപ്പെട്ട ചിത്രം.
പവിത്ര, ഈവ, ശ്രുതി മേനോൻ എന്നീ നടിമാരുടേയും ഉദയകുമാർ എന്ന സംഗീത സംവിധായകന്റേയും ഛായാഗ്രാഹകൻ ഷാംദത്തിന്റേയും ആദ്യ ചിത്രം.
ഈവ സംവിധായകൻ പവിത്രന്റേയും നർത്തകി കലാമണ്ഡലം ക്ഷേമാവതിയുടേയും മകളാണ്
സംസ്ഥാനത്തെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ കൃഷ്ണദാസ് തനിക്ക് രഹസ്യഭാര്യയില്‍ പിറന്ന മകന്‍ വിജയകൃഷ്ണന്റെ പിതൃത്വം സമൂഹത്തിന്റെ മുന്‍പില്‍ അംഗീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, കൃഷ്ണദാസിന്റെ അളവറ്റ സ്വത്തുക്കളെല്ലാം രഹസ്യഭാര്യയുടെ മകനു ലഭിക്കുമെന്നതിനാല്‍ കൃഷ്ണദാസിന്റെ സ്വന്തബന്ധുക്കള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുന്നു. കൃഷ്ണദാസിന്റെ ബന്ധുക്കളും സമൂഹത്തിലെ ഉന്നതരുമായ ആ കൊലപാതകികള്‍ക്കു മേല്‍ വിജയകൃഷ്ണന്‍ ബുദ്ധികൊണ്ടും ശക്തികൊണ്ടും പ്രതികാരം തീര്‍ക്കുന്നു.