ചാക്കോ രണ്ടാമൻ
- Read more about ചാക്കോ രണ്ടാമൻ
- Log in or register to post comments
- 1916 views
ആവനാഴി എന്ന ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗം.
ഐ വി ശശിയുടെ മറ്റൊരു ചിത്രമായ അതിരാത്രത്തിൽ മമ്മൂട്ടി അഭിനയിച്ച കഥാപാത്രമായ താരാദാസായും ആവനാഴിയിലെ നായകകഥാപാത്രമായ ഇൻസ്പെക്ടർ ബൽറാമായും ഇരട്ട വേഷത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നു.
ഹിന്ദി നടി കത്രീന കൈഫിന്റെ ആദ്യ മലയാള ചിത്രം.
പാരമ്പര്യമായി ഭ്രാന്തുള്ള ഒരു കുടുംമ്പത്തിലെ അംഗമാണ് കുട്ടൻ. അമ്മ, മുത്തശി, ഭാര്യ രാധ മകൻ അപ്പു ഇതായിരുന്നു കുട്ടന്റെ ലോകം. മകൻ അപ്പുവായിരുന്നു കുട്ടനെല്ലാം. സന്തോഷകരമായ ആ ജീവിതം പക്ഷെ അധികനാൾ നീണ്ടു നിന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ കുട്ടന്റെ മനോനില തെറ്റുന്നു. വീട്ടിൽ ചങ്ങലക്കിട്ടു കഴിയുന്ന അച്ഛനെ കണ്ട് അപ്പുവിൻറെ കുഞ്ഞുമനസ് വിഷമിച്ചു. പഠിത്തത്തിലും കളിയിലും ഒന്നും തൽപ്പര്യമിലാതെ അപ്പു എപ്പോഴും ഒറ്റയ്ക്കിരിക്കുന്നത് കണ്ട് രാധ ചിന്താക്കുഴപ്പത്തിലായി. രാധയുടെ ചെറുപ്പം കണക്കിലെടുത്തും പുതിയൊരു ജീവിതം രാധയ്ക്ക് വേണം എന്ന തീരുമാനത്തിലെത്തുന്ന അച്ഛൻ രാമൻ നായർ ആത്മാവിന് മോക്ഷം കിട്ടാൻ എന്ന അന്തവിശ്വാസത്തിന്റെ കൂട്ട് പിടിച്ച് കുട്ടനെ കന്യാകുമാരിയിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായും മനസിലാകാത്ത രാധയ്ക്കും ഒടുവിൽ അതിനു സമ്മതിക്കേണ്ടി വരുന്നു. രാമൻ നായർ ചില നാട്ടുകാരുടെ സഹായത്തോടു കൂടി കുട്ടനേയും കൂട്ടി കന്യാകുമാരിയിലേക്ക് യാത്രയാകുന്നു. അപ്പുവിനെക്കൊണ്ട് കുട്ടന് കർമ്മം ചെയ്യിച്ചിട്ട് അച്ഛൻ പ്രാർദ്ധിക്കയാണ് നമുക്ക് പോയിട്ട് പിന്നെ വരാം എന്ന് അപ്പുവിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുട്ടനെ അവിടെ ഉപേക്ഷിച്ച് അവർ തിരികെ പോരുന്നു.
വീട്ടിൽ തിരിച്ചെത്തിയ അപ്പുവിന് അച്ഛന്റെ ചിന്തകൾ അലട്ടുന്നു. അച്ഛന് ഭക്ഷണം കഴിക്കാൻ കിട്ടിക്കാണുമോ എന്നൊക്കെയുള്ള ചിന്തയില അപ്പുവിനുറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് സ്കൂൾ വിട്ട ശേഷം അപ്പു തനിയേ അച്ഛനെത്തേടി കന്യകുമാരിയിലേയ്ക്ക് യാത്ര തിരിക്കുന്നു. ഒരുപാട് തിരഞ്ഞ ശേഷം മുഴു ഭ്രാന്തനായി ആഹാരത്തിനായി അലഞ്ഞു നടക്കുന്ന അച്ഛനെ കണ്ട് അവന്റെ മനസ് വിഷമിച്ചു. അപ്പുവിനെ തിരക്കി നാട്ടിൽ നിന്നും രാധയും മറ്റു ബന്ധുക്കളും കന്യകുമാരിലേക്ക് എത്തുന്നു. എന്നാൽ അവരെക്കണ്ട് ഭയന്ന് ഓടുന്ന അപ്പു കുട്ടനേയും കൈ പിടിച്ച് കടലിലേയ്ക്ക് മുങ്ങി താഴുന്നു. ഒന്നും ചെയ്യാനാകാതെ രാധയ്ക്ക് കരയിൽ നോക്കി നില്ക്കാനെ കഴിയുന്നുള്ളൂ..
തിരുവന്തപുരം ഭാഷാശൈലിയില്‍ അണിയിച്ചൊരുക്കിയ ആദ്യത്തെ മുഴുനീള ഹാസ്യ-സംഘട്ടന ചലചിത്രമാണ് രാജമാണിക്യം.
രാജരത്നപിള്ള എന്ന വ്യവസായിയുടെ വളർത്തു മകനായ (ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകന്‍) രാജമാണിക്യം, രാജരത്നപിള്ളയുടെ മരണശേഷം അയാളുടെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ എത്തുന്നതും, അതിനിടയില്‍ തന്റെ വളർത്തച്ഛന്റെ മക്കളെ നല്ലവരാക്കുന്നതുമാണു സിനിമയുടെ സാരംശം.
തിരുവനന്തപുരം ഭാഷാശൈലിയ്ക്ക് വളരെയേറെ പ്രചാരം കിട്ടിയത് ഈ സിനിമയോടെയാണ്. സിനിമയില്‍ മമ്മുട്ടിയെ തിരുവനന്തപുരം ശൈലി പഠിപ്പിച്ചത്, അക്കാലത്ത് തിരുവന്തപുരം ശൈലി മിമിക്സില്‍ ഉപയോഗിച്ചിരുന്ന സുരാജ് വെഞ്ഞാറമൂടായിരുന്നു.
പ്രശസ്ത കൂടിയാട്ടം കലാകാരി മാർഗി സതിയുടെ ആദ്യ ചിത്രം.
ഇടയ്ക്ക വിദ്വാനും മാർഗി സതിയുടെ ഭർത്താവുമായ ശ്രീ സുബ്രഹ്മണ്യൻ പോറ്റി ഈ ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഷോക്കേറ്റ് മരിക്കുക്കയുണ്ടായി.
തനിക്കേറ്റ ഈ വലിയ ദുഃഖത്തിലും പതറാതെ ശ്രീമതി മാർഗി സതി ചിത്രത്തിലെ തന്റെ ബാക്കി ഭാഗങ്ങൾ അഭിനയിച്ചു പൂർണ്ണമാക്കി.
ചെറുകാടിന്റെ "നമ്മളൊന്ന്" എന്ന നാടകത്തിനുവേണ്ടി ശ്രീ പൊൻകുന്നം ദാമോദരൻ രചിച്ച് എം എസ് ബാബുരാജും ശിവദാസനും ഈണം നൽകി മച്ചാട് വാസന്തി പാടിയ "പച്ചപ്പനം തത്തേ" എന്ന ഗാനം ഈണം മാറ്റി ഈ ചിത്രത്തിൽ ഉപയോഗിച്ചത് വിവാദമായിരുന്നു. പകർപ്പവകാശലംഘനമെന്നാരോപിച്ച് പൊൻകുന്നത്തിന്റെ മകൻ എം ഡി ചന്ദ്രമോഹൻ പരാതി നൽകിയിരുന്നു.