മനു ജഗത്

Name in English
Manu Jagath
Alias
മനുജഗത്

കാസർഗോഡ് നീലേശ്വരം സ്വദേശി. ഗവണ്മെന്റ് കോളേജ് ഓഫ് ആർട്സ് ചെന്നൈയിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം പൂർത്തിയാക്കിയ ശേഷം ഏകദേശം 9 വർഷത്തോളം സാബു സിറിലിന്റെ സഹായിയായി കലാസംവിധാന രംഗത്ത് പ്രവർത്തിച്ചു. ബ്ലെസി സംവിധാനം ചെയ്ത “കല്ക്കട്ട ന്യൂസ്” എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലും കലാസംവിധായകനായി കഴിവ് തെളിയിച്ചു. ബ്രഹ്മാണ്ഡ ചിത്രമെന്ന് ഖ്യാതി നേടിയ ബാഹുബലിയെന്ന സിനിമയിൽ അതിലെ പൗരാണിക കാലഘട്ടത്തിലെ മഹിഷ്മതി രാജധാനിയും പാൽവാതീവന്റെയും ബാഹുബലിയുടെയും കൂറ്റൻ പ്രതിമകളും മറ്റും ഉൾക്കൊള്ളുന്ന സെറ്റുകളുടെ സ്കെച്ചുകൾ വരച്ചത് മനുവാണ്. ബാഹുബലിയുടെ ആർട് ഡയറക്റ്റർ മനുവായിരുന്നെങ്കിലും ആർട്ട് അസിസ്റ്റന്റ് എന്ന് മാത്രം പേര് ടൈറ്റിൽ വന്നതിനാൽ അപമാനിക്കപ്പെട്ടു എന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ സാങ്കേതിക പിശവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചിത്രത്തിന്റെ പൊഡക്ഷൻ ഡിസൈനറായ സാബു സിറിൽ പിന്നീട് വെളിപ്പെടുത്തി.

കൊച്ചിയിൽ താമസിക്കുന്ന മനുവിന്റെ ഭാര്യ അഖില മനുജഗത് നർത്തകിയാണ്.

ബാഹുബലിക്ക് വേണ്ട് അദ്ദേഹം തയ്യാറാക്കിയ ചിത്രങ്ങളും സ്കെച്ചുകളും മറ്റും ഇവിടെക്കാണാം..