തോംസണ്‍ വില്ല

കഥാസന്ദർഭം

പ്രാരാബ്ദങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു പെൺകുട്ടി, സമ്പന്നരായ മാതാപിതാക്കളുടേയും അവരിൽ നിന്നും അകന്നു പോകുന്ന ഒരു കുട്ടിയുടെയും ഇടയിലേക്ക് കടന്ന് വരുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളാണു ചിത്രം കൈകാര്യം ചെയ്യുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫിന്റെ പുതിയ ചിത്രമാണ് തോംസണ്‍ വില്ല. നവാഗതനായ എബിന്‍ ജേക്കബാണ് സംവിധായകന്‍. യുണൈറ്റഡ് മൂവി മേക്കേഴ്‌സ് ഓഫ് യു.എസ്.എ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആറു വയസ്സുകാരനായ ഗൗരീശങ്കറാണ്.ഹേമന്ത്, അനന്യ, ലെന, ശ്രീലത തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ Thomson Villa poster

U
119mins
റിലീസ് തിയ്യതി
Thomson Villa
2014
Associate Director
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്
ഗാനലേഖനം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

പ്രാരാബ്ദങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു പെൺകുട്ടി, സമ്പന്നരായ മാതാപിതാക്കളുടേയും അവരിൽ നിന്നും അകന്നു പോകുന്ന ഒരു കുട്ടിയുടെയും ഇടയിലേക്ക് കടന്ന് വരുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളാണു ചിത്രം കൈകാര്യം ചെയ്യുന്നത്.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൃപ്പൂണിത്തുറ , ഫോര്‍ട്ട് കൊച്ചി , കോട്ടയം , കുട്ടിക്കാനം
അസോസിയേറ്റ് ക്യാമറ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഇഫക്റ്റ്സ്
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • സംവിധായകൻ എബിൻ ജേക്കബിന്റെ ആദ്യ ചിത്രം
  • ഒരു പറ്റം പ്രവാസി മലയാളികളാണ് യുണൈറ്റഡ് മൂവി മേക്കേർസ് ഓഫ് യു എസ് എ എന്ന പേരിൽ ഈ ചിത്രം നിർമ്മിച്ചത്.
  • ക്നാനായ സമുദായത്തെയും അവർ പുലർത്തി വരുന്ന ആചാരങ്ങളേയും പറ്റി ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അത് വിവാദം സൃഷ്ടിക്കുകയും, ചിത്രത്തിന്റെ റിലീസ് വൈകുകയും ചെയ്തു. പിന്നീട് 'ക്നാനായ' എന്ന പദപ്രയോഗം വരുന്ന സംഭാഷണങ്ങളിൽ ആ വാക്കു് ശബ്ദമില്ലാതാക്കിയാണു ചിത്രം റിലീസ് ചെയ്തത്.
  • ക്നാനായ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന പേരിൽ ചിത്രം ഇറങ്ങുന്നതിനു മുൻപു തന്നേ സോഷ്യൽ മീഡിയയിൽ ഈ ചിത്രം ഒരു ചർച്ചാ വിഷയമായിരുന്നു. 
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

കൊച്ചിയിൽ ബി എസ് സിക്ക് പഠിക്കുന്ന ജീലു, നല്ല ഉയർന്ന നിലയിൽ ജീവിച്ചിരുന്ന അവളുടെ കുടുംബം, അച്ഛന്റെ ബിസിനസ് തകർന്നതോടെ പ്രാരാബ്ദത്തിലാവുന്നു. പഠനത്തിനും താമസത്തിനുമായി ചെറിയ സൈഡ് ബിസിനസ്സുകൾ ഒക്കെ നടത്തിയാണ് അവൾ കഴിയുന്നത്. അതിനിടയിൽ അച്ഛന്റെ ഹൃദ്ദ്രോഗം അവൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഒരു പാർട്ട് ടൈം ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് അവൾ നഗരത്തിലെ ഒരു പ്രമുഖ വ്യവസായ പ്രമുഖയായ ഷീലാ പോളിനെ പരിചയപ്പെടുന്നത്. ഒരപകടത്തിൽ പെട്ട അവരെ അവൾ ആശുപത്രിയിൽ എത്തിക്കുന്നു. തനിക്ക് ഒരു പാർട്ട് ടൈം ജോലി തരാമോ എന്ന് അവൾ അവരോട് ചോദിക്കുന്നു. അവരുടെ മകനെ നോക്കുവാനും പഠിപ്പിക്കുവാനുമായി അവളെ നിയോഗിക്കുന്നു.

മഹാ കുസൃതിയായ ടോം പോൾ/ തൊമ്മിയെയാണ് അവൾ നോക്കാം എന്ന് ഏൽക്കുന്നത്. ആദ്യമൊന്നും അവളോട് അടുക്കാതിരുന്ന തൊമ്മി പതിയെ അവളോട് അടുക്കുന്നു. കല്യാണം കഴിഞ്ഞ് 12 വർഷത്തിനു ശേഷം അമേരിക്കയിലെ ചികിത്സക്ക് ശേഷം ഉണ്ടായതാണ് തൊമ്മി എന്നറിയുന്ന അവൾ, ഷീലയുടെ തോമ്മിയോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നുന്നു. അവന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായിട്ട് രണ്ടു മാസമേ ആയുള്ളുവെന്നും അതിനു മുന്നേ അവന്റെ അച്ഛനും അമ്മയ്ക്കും അവനെ ഭയങ്കര സ്നേഹമായിരുന്നുവെന്നും ജീലു മനസ്സിലാക്കുന്നു.  അവന്റെ അച്ഛനെ ഒരിക്കൽ പോലും വീട്ടിൽ കാണാതിരുന്നപ്പോൾ അവൾ ഷീലയോട് അതിനെ കുറിച്ച് അന്വേഷിക്കുന്നു. പോൾ ആംബ്രോസ് ടൂറിലാണ് എന്ന മറുപടി അവർ കൊടുക്കുന്നു. എന്നാൽ പോളിനെ പല തവണ നഗരത്തിൽ കണ്ടു എന്ന് അയൽവാസിയായ സേവി പറയുന്നതോടെ അവൾ ആശയക്കുഴപ്പത്തിലാവുന്നു. അയാളെ സ്ഥിരം കാണാറുണ്ട് എന്ന് പറയുന്ന ഒരു ക്ലബിൽ പോയി അവൾ അയാളെ പിന്തുടരുന്നു. ഒരു സ്ത്രീയുമായി ഒരു വീട്ടിലേക്ക് പോകുന്നതായി അവൾ മനസിലാക്കുന്നു. അവൾ സേവിയെ വിളിച്ചു വരുത്തുന്നു. അയാളുടെ കൂടെയുള്ളത് ഷീല തന്നെയായിരുന്നുവെന്ന് പിന്നീടവർ മനസ്സിലാക്കുന്നു.

വീട്ടിൽ വച്ച് തല കറങ്ങി വീഴുന്ന ഷീലയെ ജീലു ആശുപത്രിയിൽ എത്തിക്കുന്നു. വർഷങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ അവർ ഗർഭിണിയാണെന്നും തൊമ്മിയെ അവർ ദത്തെടുത്താണെന്നും അവൾ ഡോക്ടറിൽ നിന്നും അറിയുന്നു. ജീലു എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന ഷീലയും പോളും അവളോട് കാര്യങ്ങൾ തുറന്നു പറയുന്നു. അവനെ ദത്തെടുത്ത അനാഥാലയത്തിൽ തന്നെ അവർ അവനെ ഉപേക്ഷിക്കാൻ പോകുകയാണെന്നും അതിനായാണ് അവർ അവനിൽ നിന്നും അകലാൻ ശ്രമിച്ചതെന്നും അവളോട് പറയുന്നു. ജീലു അവനോട് അടുത്തതിനാൽ അവനെ ഒഴിവാക്കാനായി അവൾ സഹായിക്കണമെന്നും അവർ പറയുന്നു. ജീലുവും സേവിയും തൊമ്മിയെ ദത്തെടുത്ത അനാഥാലയം നടത്തുന്ന ഫാദർ തോമസിനെ കാണുന്നു. ദത്തു പുത്രനാകയാൽ ഷീലയുടെയും പോളിന്റെയും സമുദായം തൊമ്മിയെ അംഗീകരിക്കുന്നില്ല എന്നും അതിനാലാണ് ഷീലയും പോളും അവനെ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന് ഫാദർ അവരോട് പറയുന്നു. അവനെ മാനസികമായി വിഷമങ്ങൾ ഒന്നും ഉണ്ടാകാതെ അനാഥാലയത്തിൽ എത്തിക്കാനുള്ള ചുമതല ഫാദർ ജീലുവിനെ ഏൽപ്പിക്കുന്നു.

കഥാവസാനം എന്തു സംഭവിച്ചു?

തൊമ്മിയെ അനാഥാലയത്തിലേക്ക് തിരികെ അയക്കുന്ന സമയത്ത്, ഷീലയും പോളും അമേരിക്കയിലേക്ക് പോകാനായി തീരുമാനിക്കുന്നു. അതിനായി ഷീലുവിനു അവർ പണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും അവൾ അത് നിരസിക്കുന്നു. അവർ അമേരിക്കയിലേക്ക് പോകുന്നു. തൊമ്മി അവരെ കാണാതെ വിഷമിക്കുന്നു. ജീലു അവനെ സമാധാനിപ്പിക്കുനകയും പിന്നീട് അവനെ ഫാദറിനെ പരിചയപ്പെടുത്തുകയും ചെയ്തു. വേനൽ അവധിക്കാലം ചിലവഴിക്കാനായി ഫാദറിനു ഹിൽ സ്റ്റേഷനിൽ ഒരു നല്ല സ്ഥലമുണ്ടെന്നും അവിടെ പോകാമെന്നും ജീലുവും സേവിയും ചേർന്ന് അവനെ ധരിപ്പിക്കുന്നു. അതിൽ തല്പരനാകുന്ന തൊമ്മിയെ അവർ ഫാദറിന്റെ അനാഥാലയത്തിൽ എത്തിക്കുന്നു. കുറച്ച് ദിവസം അവന്റെ കൂടെ അവിടെ ചിലവഴിച്ച ശേഷം, ജീലൂ അവനെ ഫാദർ തോമസിനെ ഏല്പ്പിച്ച് മടങ്ങുന്നു. "എല്ലാ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യ നന്മയ്ക്കും മാനവസ്നേഹത്തിനുമുള്ളതാവട്ടേ, അത് തൊമ്മിയെ പോലുള്ള ബാല്യങ്ങളെ അനാഥമാക്കാനുള്ളതാകരുത്! കണ്ണുള്ള മനുഷ്യാ, കാണുക! കാതുള്ള മനുഷ്യാ, കേൾക്കുക! വിവേകമുള്ള മനുഷ്യാ, അനുസരിക്കുക!" എന്ന സന്ദേശത്തോടെ ചിത്രം അവസാനിക്കുന്നു.

Runtime
119mins
റിലീസ് തിയ്യതി

നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫിന്റെ പുതിയ ചിത്രമാണ് തോംസണ്‍ വില്ല. നവാഗതനായ എബിന്‍ ജേക്കബാണ് സംവിധായകന്‍. യുണൈറ്റഡ് മൂവി മേക്കേഴ്‌സ് ഓഫ് യു.എസ്.എ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആറു വയസ്സുകാരനായ ഗൗരീശങ്കറാണ്.ഹേമന്ത്, അനന്യ, ലെന, ശ്രീലത തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ Thomson Villa poster

പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Sat, 01/18/2014 - 10:37