പി എസ് ദിവാകർ

Submitted by Baiju T on Fri, 07/03/2009 - 15:17
Name in English
PS Divakar

വേലുപ്പിള്ളയുടേയും ദേവകി അമ്മയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനേതാവായും ഗായകനായും നിരവധി നാടകങ്ങളില്‍പങ്കെടുത്തു. "മേനക" എന്ന തമിഴ് ചിത്രത്തിലൂടെയാണ്‌ സിനിമാരംഗത്തേക്ക് അദ്ദേഹം കടക്കുന്നത്. ഇതിനിടയിലും സംഗീതത്തിൽ കൂടുതൽ അവഗാഹം     നേടാൽ അദ്ദേഹം മറന്നില്ല, ഒപ്പം സാക്സോഫോണ്‍വായനയും പഠിച്ചു.

പിന്നണി ഗാനസാങ്കേതികരീതി മലയാളത്തില്‍ആദ്യമായി പരീക്ഷിക്കപ്പെട്ട, "നിര്‍മ്മല" എന്ന ചിത്രത്തിന്‍റ്റെ സംഗീത സംവിധാനച്ചുമതല ഇ.ഐ വാര്യരോടൊപ്പം നിര്‍വ്വഹിച്ചു. മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റ്റെ കവിതകളും ഗാനങ്ങളും ഉള്‍പ്പെട്ട ചിത്രമായിരുന്നു "നിര്‍മ്മല." ടി.കെ ഗോവിന്ദ മേനോന്‍, സരോജിനി മേനോന്‍ എന്നിവരെ മലയാള സിനിമയില്‍പാടുന്ന ആദ്യ പിന്നണി ഗായകരാക്കി അവതരിപ്പിച്ചത് ഇദ്ദേഹമാണ്‌. മലയാളത്തിനു പുറമേ തമിഴ്, കന്നട, സിംഹള തുടങ്ങിയ ഭാഷകളിലും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. മലയാളത്തില്‍ഇത്തിക്കരപ്പക്കി, പ്രേമലേഖ, അച്ഛന്‍, വിശപ്പിന്‍റ്റെ വിളി തുടങ്ങി 12 ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കിയിട്ടുണ്ട്.ഭാര്യ ഓമനത്തങ്കച്ചിയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ്‌കുടുംബം.