ഫാമിലി ഡ്രാമ

മൈലാഞ്ചി മൊഞ്ചുള്ള വീട്

Title in English
Mylanchi monchulla veed

ജയറാമും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. സംവിധാനം ബെന്നി പി തോമസ്‌. സിബി കെ തോമസ്‌, ഉദയ്കൃഷ്ണ ഇവരുടെതാണ് തിരക്കഥ. റെഡ് ക്രോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

വർഷം
2014
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/pages/Mylanchi-Monchulla-Veedu/779683708740648
കഥാസന്ദർഭം

മലബാറിലെ അതിപുരാതനവും സമ്പന്നവുമായ തറവാടാണ് പറങ്കിയത്ത്. തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ സോയസാഹിബ് ആണ്. കാലം ഏറെ പുരോഗമിച്ചിട്ടും അന്യ മതസ്ഥർക്ക് തറവാട്ടിലേക്ക് പ്രവേശനമില്ല എന്ന ബോർഡ് ഗേറ്റിൽ തൂക്കി ഇട്ടിട്ടുണ്ട്. അന്നാട്ടിലെ തന്നെ മറ്റൊരു പ്രബലമായ തറവാടാണ് അമ്പലമുറ്റത്ത് നാരായണക്കുറുപ്പിന്റേത്. പറങ്കിയത്തുകാരും അമ്പലമുറ്റത്തുകാരും ശത്രുതയിലായിരുന്നു. ശത്രുത വളർന്ന് നാരായണക്കുറുപ്പിന്റെ മകൻ രമേശ്‌ക്കുറുപ്പിനെ സാഹിബിന്റെ മൂത്തമകൻ കാസിംഭായി കൊല്ലാനിടയായി. കാസിംഭായി അതിന് ജയിൽശിക്ഷയും അനുഭവിച്ചു. ശിക്ഷ കഴിഞ്ഞെത്തിയ കാസിംഭായിയെ പകയോടെ കാത്തിരുന്ന നാരായണക്കുറുപ്പും കൂട്ടരും ആക്രമിച്ചു. മരണത്തിൽ നിന്നും രക്ഷപെട്ട കാസിംഭായിയെ ചികിത്സിക്കാൻ ആയൂർവേദ ഡോക്റ്റർ മാധവൻകുട്ടി മുസ്ലിമായി അഭിനയിച്ച് പറങ്കിയത്ത് തറവാട്ടിലെത്തുന്നു. കാസിംഭായിയുടെ രണ്ടാമത്തെ മകൾ ഷാഹിനയുടെ പ്രതിശ്രുത വരൻ അനവറാണ് മാധവൻകുട്ടിയെ തറവാട്ടിലെത്തിക്കുന്നത്. തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കയാണ് മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ

അനുബന്ധ വർത്തമാനം
  • മേജർ രവി, സന്ധ്യാ മോഹൻ എന്നിവരുടെ അസിസ്റ്റന്റ് ആയിരുന്ന ബെന്നി തോമസ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
  • ജയറാമിന്റെ ആദ്യ ചിത്രമായ "അപരനി"ൽ മധുവായിരുന്നു ജയറാമിന്റെ അച്ഛനായി അഭിനയിച്ചത്. വീണ്ടും 27വർഷങ്ങൾക്ക് ശേഷം മധുവും ജയറാമും അച്ഛനും മകനുമാകുന്നു
  • ജയറാമും കനിഹയും വീണ്ടും ജോഡികളാകുന്ന ചിത്രം
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
ചമയം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Sat, 11/08/2014 - 17:03

ഞങ്ങളുടെ വീട്ടിലെ അതിഥികൾ

Title in English
Njangalude Veettil Athidhikal

സിബിമലയില്‍ സംവിധാനം ചെയ്ത കുടുംബചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജയറാമും പ്രിയാമണിയുമാണ്‌ കേന്ദ്രകഥാപാത്രങ്ങൾ.ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം  നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ കെ ഗിരീഷ്‌ കുമാറിന്റെതാണ്.

njangalude veettil athidhikal movie poster

വർഷം
2014
റിലീസ് തിയ്യതി
Runtime
131mins
സർട്ടിഫിക്കറ്റ്
Executive Producers
വിസിഡി/ഡിവിഡി
സത്യം ഓഡിയോസ് & വീഡിയോസ്
അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

പ്രശസ്‌ത സാഹിത്യകാരനായ കെ.പി.കെ. മേനോന്റെ ചെറുമകളാണ്‌ ഭാവന. വായനയുടെ ലോകത്ത് വിരാജിക്കുന ഭാവന, കെ.പി.കെ. മേനോന്റെ മരണത്തോടെ ആ വീട്ടിലെ പുസ്‌തക ശേഖരങ്ങളെല്ലാം തന്റെ ഫ്‌ളാറ്റിലേക്കാണ്‌ കൊണ്ടുപോകുന്നു. മനോജിന്റെ അച്ഛന്റെ നിർബന്ധ പ്രകാരമാണ് അയാൾ ഭാവനയെ വിവാഹം കഴിക്കുന്നത്. വക്കീൽ ജോലിക്കിടെ അല്പം വസ്തുക്കച്ചവടവുമുണ്ട് മനോജിന്. ഒരു നാൾ ഭാവനയും മകൾക്കുമൊപ്പമുള്ള ഒരു യാത്രയിൽ അവരുടെ വണ്ടി അപകടത്തിൽ പെടുന്നു. ഭാവന വിലക്കിയിട്ടും വാഹനമോടിക്കുന്നതിനിടയിൽ മൊബൈലിൽ സംസാരിക്കുന്ന മനോജിന്റെ അശ്രദ്ധ കാരണമാണ് ആ അപകടം ഉണ്ടാകുന്നത്. അപകടത്തിൽ അവരുടെ മകൾ മരിക്കുന്നു. ആ മരണം ഭാവനയെ മനോജിൽ നിന്നുംഅകറ്റുന്നു. ഒരു ഫ്ലാറ്റിലാണു താമസമെങ്കിലും രണ്ടു ലോകങ്ങളിലായി അവരുടെ ജീവിതം. പുസ്തകങ്ങളും വായനയുമായി ഭാവന തന്റെ ലോകത്തു മാത്രമായി ഒതുങ്ങിയതോടെ അവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നു. മാനസികമായി അകന്നിരുന്നുവെങ്കിലും മനോജിന്റെ ചില സൗഹൃദങ്ങൾ ഭാവനയെ അലോസരപ്പെടുത്തിയിരുന്നു. മനോജിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അവർ സംശയിക്കുന്നു. പല അവസരങ്ങളിലും അവർ തമ്മിൽ  അതിനെ ചൊല്ലി വഴക്കിടുന്നു. മനോജിന്റെ അച്ഛൻ ഇടപെട്ട് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിലും അത് വിജയിക്കാതെ വരുന്നു.

ആയിടക്കാണ് ഭാവനയുടെ ഒരു പഴയ സുഹൃത്ത് മായ അവരുടെ ഫ്ലാറ്റിൽ താമസിക്കാൻ വരുന്നത്. കാര്യങ്ങൾ എല്ലാം ഭാവന മായയോട് തുറന്നു പറയുന്നു. മനോജിനു അതേ നാണയത്തിൽ മറുപടി നൽകാനാണ് മായ അവളെ ഉപദേശിക്കുന്നത്. എന്നാൽ ഭാവന അത് ഒരു നല്ല ഉപദേശമായി കാണുന്നില്ല. തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മനോജ് ഭാവനയെ ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കുവാൻ തീരുമാനിക്കുന്നു. താൻ ഡോക്ടറെ കാണുന്നു എന്ന് കള്ളം പറഞ്ഞ് മനോജ് ഭാവനയെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നുവെങ്കിലും ഭാവന സഹകരിക്കുന്നില്ല. അവർ തമ്മിൽ വീണ്ടും അകലുന്നു. ഒടുവിൽ മായയുടെ നിർദ്ദേശം പ്രാവർത്തികമാക്കുവാൻ ഭാവന തീരുമാനിക്കുകയും  മനോജിന്റെ കക്ഷിയും പ്രമാദമായ ഒരു കൊലക്കേസിലെ പ്രതിയുമായ രാജന് അവൾ പ്രണയലേഖനം അയക്കുവാനും തുടങ്ങുന്നു. ജയിലിൽ വച്ച് ആ കത്ത് കിട്ടുന്ന രാജൻ ആരോ തന്നെ ആത്മാർത്ഥമായി പ്രണയിക്കുകയാണെന്ന് ധരിക്കുന്നു. ജാമ്യത്തിനായി ജയിലിൽ തന്നെ കാണുവാൻ വരുന്ന മനോജിനോട് ഈ വിവരങ്ങൾ രാജൻ പറയുന്നുവെങ്കിലും മനോജ് അതിനെ കാര്യമായി എടുക്കുന്നില്ല. നിരന്തരമായി രാജന് അവൾ കത്തുകൾ അയക്കുന്നു. കത്തുകൾ വായിക്കുന്ന രാജൻ ജയിലിൽ നിന്നും പുറത്തിറങ്ങാൻ കാത്തിരിക്കുന്നു.

അതിനിടയിൽ ഭാവനയെ കാണുവാൻ രാജ് മേനോൻ എത്തുന്നു. മായയെ കാണാനാണ് താൻ വന്നതെന്നും കത്തുകളിലൂടെ അവളുടെ സൗഹൃദം താൻ വളരെയധികം ആസ്വദിച്ചുവെന്നും അയാൾ പറയുന്നു. ആ സമയം അവിടേക്ക് കടന്നു വരുന്ന മനോജ്, ഭാവന അവൾക്കു മാത്രം കാണുവാൻ കഴിയുന്ന ഒരു വ്യക്തിയുമായി സംസാരിക്കുന്നതായി മനസ്സിലാക്കുന്നു. അയാളുടെ സാന്നിധ്യം താൻ അറിയാതിരിക്കുവാനായി ഭാവന ശ്രമിക്കുന്നത് പോലെ മനോജിനു തോന്നുന്നു. മനോജ് ഈ കാര്യങ്ങൾ തന്റെ സുഹൃത്തായ  വിദഗ്ദ്ധനോട് പങ്കു വയ്ക്കുന്നു. ഇനി അത്തരം ഒരു സന്ദർഭത്തിൽ ഭാവനയെ കണ്ടാൽ അയാൾ ആരെന്ന് ചോദ്യം ചെയ്യുവാൻ അദ്ദേഹം മനോജിനോട് പറയുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങുന്ന രാജൻ തനിക്ക് കത്തുകൾ അയക്കുന്ന മായയെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങുന്നു. മായയുമായി സംസാരിക്കുന്നതിനിടയിൽ, താൻ ചെയ്തത് തെറ്റാണെന്നും രാജിനോട് ഇനി ഒരിക്കലും താൻ കത്തുകൾ അയക്കില്ല എന്ന് പറയുവാൻ പോകുകയാണെന്ന് ഭാവന പറയുന്നു. അവൾ അപ്രകാരം എഴുതുന്ന കത്ത് രാജന് ലഭിക്കുന്നു. മായയെ കല്യാണം കഴിക്കുവാനായി ഒരു നല്ല ജീവിതം നയിക്കുവാൻ തയാറെടുത്തിരിക്കുന്ന രാജനെ ഇത് വല്ലാതെ അലോസരപ്പെടുത്തുന്നു.

മായയെ കണ്ടുപിടിക്കുവാൻ രാജൻ മനോജിന്റെ സഹായം തേടുന്നു. രാജനിൽ നിന്നും മായയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്ന മനോജിന് ആ കത്തുകൾ അയക്കുന്നത് ഭാവനയാണോ എന്ന് സംശയം തോന്നുന്നു. അവളുടെ മുറി പരിശോധിക്കുന്ന മനോജിനു അവൾ രാജ് മേനോനായി എഴുതിയ പല കത്തുകളും ലഭിക്കുന്നു. അടുത്ത് ദിവസം വീട്ടിലെത്തുന്ന മനോജ്, ഭാവന വീണ്ടും രാജ് മേനോനെന്ന അരൂപിയുമായി സംസാരിക്കുന്നത് കേൾക്കുന്നു. മനോജ് വന്നതറിഞ്ഞ് അവൾ അയാളെ ഒളിപ്പിക്കുവാൻ ശ്രമിക്കുന്നു. ഡോക്ടർ പറഞ്ഞതനുസരിച്ച് മനോജ് അവളെ ചോദ്യം ചെയ്യുന്നു. അവൾ ഒളിപ്പിച്ചിരിക്കുന്ന രാജിനെ കണ്ടെത്താൻ മനോജ് ശ്രമിക്കുമ്പോൾ അവൾ കുഴഞ്ഞു വീഴുന്നു. ഡോക്ടർ മനോജിനോട് അവളുടെ സങ്കൽപ്പത്തിലുള്ള രാജ് എന്ന കഥാപാത്രത്തെ ഉൾക്കൊള്ളുവാനും മനോജ് അയാളെ സുഹൃത്തായി കാണുന്നുവെന്ന് ഭാവനക്ക് ബോധ്യം വരുന്ന രീതിയിൽ പെരുമാറാനും പറയുന്നു. അതാണ്‌ ഭാവനക്കുള്ള ചികിത്സ എന്ന് ഡോക്ടർ പറയുന്നത് മനോജ് അംഗീകരിക്കുന്നു. മായയെ അന്വേഷിച്ചു വരുന്ന രാജനെ മനോജ് അവളെ അന്വേഷിക്കുന്നതിൽ നിന്നും വിലക്കുന്നു. അവർ തമ്മിൽ കശപിശയുണ്ടാകുന്നു. മനോജിന്റെ ഭാര്യ തന്നെയാണ് മായ എന്ന് രാജന് സംശയം തോന്നുന്നു.

മനോജും ഭാവനയും പുറത്തേക്ക് പോകുമ്പോൾ അരൂപിയായ രാജിനെ വീണ്ടും കാണുന്നു. അയാളുമായി ഭക്ഷണം കഴിക്കാൻ അവർ പോകുന്നുവെങ്കിലും രാജൻ അവിടെ വന്ന് പ്രശ്നമുണ്ടാക്കുന്നു. പോലീസ് വന്ന് രാജനെ കൊണ്ടുപോകുന്നു. രാജിനെ സൂക്ഷിക്കണമെന്നും അയാളുടെ നോട്ടം ഭാവനയിലാകാമെന്നും മനോജ് ഭാവനയോട് പറയുന്നു. ഭാവന അതിനെ എതിർക്കുന്നു. അടുത്ത ദിവസം അവർ മനോജിന്റെ വീട്ടിലേക്ക് പോകുവാൻ തീരുമാനിക്കുന്നു. പോകുന്ന വഴിയിൽ ഭാവന രാജിനെ കാണുന്നു. അയാളെ അവർക്കൊപ്പം കൂട്ടാൻ അവൾ നിർബന്ധിക്കുന്നു. മനോജ് തന്റെ അച്ഛനെയും അമ്മയേയും കാര്യങ്ങൾ അറിയിച്ചിരുന്നുവെങ്കിലും അവിടെയെമ്പോൾ അരൂപിയായ രാജിനോട് അവൾ സംസാരിക്കുന്നത് കാണുമ്പോൾ അവർ അസ്വസ്ഥരാകുന്നു. രാജിനെ എല്ലാ സ്ഥലവും ചുറ്റിക്കാണിക്കനായി ഭാവന പോകുന്നു. അതിനിടയിൽ രാജ് ഭാവനയുടെ കൈകളിൽ കടന്നു പിടിക്കുമ്പോൾ അവൾ ഒഴിഞ്ഞു മാറുന്നു. രാത്രിയിൽ ഉറക്കത്തിനിടയിൽ രാജ് ഭാവനയുടെ മുറിയിൽ കടന്ന് അവളെ കടന്നു പിടിക്കുന്നു. അവൾ ബഹളം വയ്ക്കുന്നതോടെ അയാൾ പോകുന്നു. തിരികെ ഫ്ലാറ്റിൽ എത്തുന്ന അവർ തങ്ങളുടെ ഫ്ലാറ്റ് അലങ്കോലമായി ഇട്ടിരിക്കുന്നത് കാണുന്നു.  രാജിന്റെ പേരിൽ അവിടെ ഒരു ഭീഷണി കത്ത്  കാണുന്നു. മനോജ് തന്റെ ഓഫീസിലെ സ്റ്റാഫിനെ കൊണ്ട് മന:പൂർവ്വം സൃഷ്ടിച്ചതായിരുന്നു അത്.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
അനുബന്ധ വർത്തമാനം
  • മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനായ സിബിമലയിൽ നീണ്ട ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍.
  • ഒൻപത് വർഷങ്ങൾക്കു ശേഷം, ഒരു സിബി മലയിൽ ജയറാം ചിത്രം
  • പ്രിയാമണിയുടെ ആദ്യ സിബി മലയിൽ ചിത്രം കൂടിയാണ് ഞങ്ങളുടെ വീട്ടിലെ അതിഥികൾ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

ഫ്ലാറ്റ് തല്ലി തകർത്തത് രാജനാണെന്ന് മനോജ് പറഞ്ഞുവെന്നറിയുന്ന രാജൻ അവരുടെ ഫ്ലാറ്റിലെത്തി എല്ലാം അടിച്ചു തകർക്കുന്നു. രാജനിൽ രാജിനെ കാണുന്ന ഭാവന അയാളെ തലക്കടിച്ച് വീഴ്ത്തുന്നു. കുഴഞ്ഞു വീഴുന്ന ഭാവനയെ മനോജ് ഡോക്ടറിന്റെ അടുത്തെത്തിക്കുന്നു. ഭാവന തന്റെ ഭാവനയിൽ സൃഷ്ടിച്ച രാജിനെ സ്വയം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും അവളുടെ അസുഖം ഭേദമാകുമെന്നും ഡോക്ടർ പറയുന്നു. തിരിച്ച് ഫ്ലാറ്റിൽ എത്തുന്ന ഭാവന, മായയെ കാണുവാനായി പോകുന്നു. മായയുടെ ഫ്ലാറ്റിൽ എത്തുന്ന ഭാവന അവളെ കാണാതെ കുഴയുന്നു.  ഭാവനയുടെ ഡയറിയിൽ നിന്നും മായയുടെ മരണത്തെ കുറിച്ചുള്ള പത്രവാർത്ത കാണുന്ന മനോജ്, ഭാവനയെ അന്വേഷിച്ച് എത്തുമ്പോൾ കാണുന്നത് ഫ്ലാറ്റിനു മുകളിൽ നിൽക്കുന്ന ഭാവനയെയാണ്. മായ അവളോട് സംസാരിക്കുന്നതായി അവൾക്ക് തോന്നിയതാണെന്ന് അവൾക്ക് മനസിലാക്കുന്നു. പതിയെ അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. അവർക്ക് ഇരട്ടക്കുട്ടികൾ ജനിക്കുന്നു. അവരുടെ ജീവിത്തതിലേക്ക് സന്തോഷം നിറഞ്ഞ ദിനങ്ങൾ മടങ്ങി വരുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
സംഘട്ടനം
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Tue, 10/14/2014 - 22:39

തോംസണ്‍ വില്ല

Title in English
Thomson Villa

നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡെന്നീസ് ജോസഫിന്റെ പുതിയ ചിത്രമാണ് തോംസണ്‍ വില്ല. നവാഗതനായ എബിന്‍ ജേക്കബാണ് സംവിധായകന്‍. യുണൈറ്റഡ് മൂവി മേക്കേഴ്‌സ് ഓഫ് യു.എസ്.എ നിര്‍മിക്കുന്ന ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആറു വയസ്സുകാരനായ ഗൗരീശങ്കറാണ്.ഹേമന്ത്, അനന്യ, ലെന, ശ്രീലത തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ Thomson Villa poster

വർഷം
2014
റിലീസ് തിയ്യതി
Runtime
119mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

പ്രാരാബ്ദങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു പെൺകുട്ടി, സമ്പന്നരായ മാതാപിതാക്കളുടേയും അവരിൽ നിന്നും അകന്നു പോകുന്ന ഒരു കുട്ടിയുടെയും ഇടയിലേക്ക് കടന്ന് വരുമ്പോഴുണ്ടാകുന്ന സംഭവ വികാസങ്ങളാണു ചിത്രം കൈകാര്യം ചെയ്യുന്നത്.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

കൊച്ചിയിൽ ബി എസ് സിക്ക് പഠിക്കുന്ന ജീലു, നല്ല ഉയർന്ന നിലയിൽ ജീവിച്ചിരുന്ന അവളുടെ കുടുംബം, അച്ഛന്റെ ബിസിനസ് തകർന്നതോടെ പ്രാരാബ്ദത്തിലാവുന്നു. പഠനത്തിനും താമസത്തിനുമായി ചെറിയ സൈഡ് ബിസിനസ്സുകൾ ഒക്കെ നടത്തിയാണ് അവൾ കഴിയുന്നത്. അതിനിടയിൽ അച്ഛന്റെ ഹൃദ്ദ്രോഗം അവൾക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഒരു പാർട്ട് ടൈം ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് അവൾ നഗരത്തിലെ ഒരു പ്രമുഖ വ്യവസായ പ്രമുഖയായ ഷീലാ പോളിനെ പരിചയപ്പെടുന്നത്. ഒരപകടത്തിൽ പെട്ട അവരെ അവൾ ആശുപത്രിയിൽ എത്തിക്കുന്നു. തനിക്ക് ഒരു പാർട്ട് ടൈം ജോലി തരാമോ എന്ന് അവൾ അവരോട് ചോദിക്കുന്നു. അവരുടെ മകനെ നോക്കുവാനും പഠിപ്പിക്കുവാനുമായി അവളെ നിയോഗിക്കുന്നു.

മഹാ കുസൃതിയായ ടോം പോൾ/ തൊമ്മിയെയാണ് അവൾ നോക്കാം എന്ന് ഏൽക്കുന്നത്. ആദ്യമൊന്നും അവളോട് അടുക്കാതിരുന്ന തൊമ്മി പതിയെ അവളോട് അടുക്കുന്നു. കല്യാണം കഴിഞ്ഞ് 12 വർഷത്തിനു ശേഷം അമേരിക്കയിലെ ചികിത്സക്ക് ശേഷം ഉണ്ടായതാണ് തൊമ്മി എന്നറിയുന്ന അവൾ, ഷീലയുടെ തോമ്മിയോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നുന്നു. അവന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായിട്ട് രണ്ടു മാസമേ ആയുള്ളുവെന്നും അതിനു മുന്നേ അവന്റെ അച്ഛനും അമ്മയ്ക്കും അവനെ ഭയങ്കര സ്നേഹമായിരുന്നുവെന്നും ജീലു മനസ്സിലാക്കുന്നു.  അവന്റെ അച്ഛനെ ഒരിക്കൽ പോലും വീട്ടിൽ കാണാതിരുന്നപ്പോൾ അവൾ ഷീലയോട് അതിനെ കുറിച്ച് അന്വേഷിക്കുന്നു. പോൾ ആംബ്രോസ് ടൂറിലാണ് എന്ന മറുപടി അവർ കൊടുക്കുന്നു. എന്നാൽ പോളിനെ പല തവണ നഗരത്തിൽ കണ്ടു എന്ന് അയൽവാസിയായ സേവി പറയുന്നതോടെ അവൾ ആശയക്കുഴപ്പത്തിലാവുന്നു. അയാളെ സ്ഥിരം കാണാറുണ്ട് എന്ന് പറയുന്ന ഒരു ക്ലബിൽ പോയി അവൾ അയാളെ പിന്തുടരുന്നു. ഒരു സ്ത്രീയുമായി ഒരു വീട്ടിലേക്ക് പോകുന്നതായി അവൾ മനസിലാക്കുന്നു. അവൾ സേവിയെ വിളിച്ചു വരുത്തുന്നു. അയാളുടെ കൂടെയുള്ളത് ഷീല തന്നെയായിരുന്നുവെന്ന് പിന്നീടവർ മനസ്സിലാക്കുന്നു.

വീട്ടിൽ വച്ച് തല കറങ്ങി വീഴുന്ന ഷീലയെ ജീലു ആശുപത്രിയിൽ എത്തിക്കുന്നു. വർഷങ്ങൾ നീണ്ട ചികിത്സക്കൊടുവിൽ അവർ ഗർഭിണിയാണെന്നും തൊമ്മിയെ അവർ ദത്തെടുത്താണെന്നും അവൾ ഡോക്ടറിൽ നിന്നും അറിയുന്നു. ജീലു എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കുന്ന ഷീലയും പോളും അവളോട് കാര്യങ്ങൾ തുറന്നു പറയുന്നു. അവനെ ദത്തെടുത്ത അനാഥാലയത്തിൽ തന്നെ അവർ അവനെ ഉപേക്ഷിക്കാൻ പോകുകയാണെന്നും അതിനായാണ് അവർ അവനിൽ നിന്നും അകലാൻ ശ്രമിച്ചതെന്നും അവളോട് പറയുന്നു. ജീലു അവനോട് അടുത്തതിനാൽ അവനെ ഒഴിവാക്കാനായി അവൾ സഹായിക്കണമെന്നും അവർ പറയുന്നു. ജീലുവും സേവിയും തൊമ്മിയെ ദത്തെടുത്ത അനാഥാലയം നടത്തുന്ന ഫാദർ തോമസിനെ കാണുന്നു. ദത്തു പുത്രനാകയാൽ ഷീലയുടെയും പോളിന്റെയും സമുദായം തൊമ്മിയെ അംഗീകരിക്കുന്നില്ല എന്നും അതിനാലാണ് ഷീലയും പോളും അവനെ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന് ഫാദർ അവരോട് പറയുന്നു. അവനെ മാനസികമായി വിഷമങ്ങൾ ഒന്നും ഉണ്ടാകാതെ അനാഥാലയത്തിൽ എത്തിക്കാനുള്ള ചുമതല ഫാദർ ജീലുവിനെ ഏൽപ്പിക്കുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • സംവിധായകൻ എബിൻ ജേക്കബിന്റെ ആദ്യ ചിത്രം
  • ഒരു പറ്റം പ്രവാസി മലയാളികളാണ് യുണൈറ്റഡ് മൂവി മേക്കേർസ് ഓഫ് യു എസ് എ എന്ന പേരിൽ ഈ ചിത്രം നിർമ്മിച്ചത്.
  • ക്നാനായ സമുദായത്തെയും അവർ പുലർത്തി വരുന്ന ആചാരങ്ങളേയും പറ്റി ചിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അത് വിവാദം സൃഷ്ടിക്കുകയും, ചിത്രത്തിന്റെ റിലീസ് വൈകുകയും ചെയ്തു. പിന്നീട് 'ക്നാനായ' എന്ന പദപ്രയോഗം വരുന്ന സംഭാഷണങ്ങളിൽ ആ വാക്കു് ശബ്ദമില്ലാതാക്കിയാണു ചിത്രം റിലീസ് ചെയ്തത്.
  • ക്നാനായ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന പേരിൽ ചിത്രം ഇറങ്ങുന്നതിനു മുൻപു തന്നേ സോഷ്യൽ മീഡിയയിൽ ഈ ചിത്രം ഒരു ചർച്ചാ വിഷയമായിരുന്നു. 
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
കഥാവസാനം എന്തു സംഭവിച്ചു?

തൊമ്മിയെ അനാഥാലയത്തിലേക്ക് തിരികെ അയക്കുന്ന സമയത്ത്, ഷീലയും പോളും അമേരിക്കയിലേക്ക് പോകാനായി തീരുമാനിക്കുന്നു. അതിനായി ഷീലുവിനു അവർ പണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും അവൾ അത് നിരസിക്കുന്നു. അവർ അമേരിക്കയിലേക്ക് പോകുന്നു. തൊമ്മി അവരെ കാണാതെ വിഷമിക്കുന്നു. ജീലു അവനെ സമാധാനിപ്പിക്കുനകയും പിന്നീട് അവനെ ഫാദറിനെ പരിചയപ്പെടുത്തുകയും ചെയ്തു. വേനൽ അവധിക്കാലം ചിലവഴിക്കാനായി ഫാദറിനു ഹിൽ സ്റ്റേഷനിൽ ഒരു നല്ല സ്ഥലമുണ്ടെന്നും അവിടെ പോകാമെന്നും ജീലുവും സേവിയും ചേർന്ന് അവനെ ധരിപ്പിക്കുന്നു. അതിൽ തല്പരനാകുന്ന തൊമ്മിയെ അവർ ഫാദറിന്റെ അനാഥാലയത്തിൽ എത്തിക്കുന്നു. കുറച്ച് ദിവസം അവന്റെ കൂടെ അവിടെ ചിലവഴിച്ച ശേഷം, ജീലൂ അവനെ ഫാദർ തോമസിനെ ഏല്പ്പിച്ച് മടങ്ങുന്നു. "എല്ലാ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യ നന്മയ്ക്കും മാനവസ്നേഹത്തിനുമുള്ളതാവട്ടേ, അത് തൊമ്മിയെ പോലുള്ള ബാല്യങ്ങളെ അനാഥമാക്കാനുള്ളതാകരുത്! കണ്ണുള്ള മനുഷ്യാ, കാണുക! കാതുള്ള മനുഷ്യാ, കേൾക്കുക! വിവേകമുള്ള മനുഷ്യാ, അനുസരിക്കുക!" എന്ന സന്ദേശത്തോടെ ചിത്രം അവസാനിക്കുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തൃപ്പൂണിത്തുറ , ഫോര്‍ട്ട് കൊച്ചി , കോട്ടയം , കുട്ടിക്കാനം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗാനലേഖനം
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Sat, 01/18/2014 - 10:37

ലണ്ടൻ ബ്രിഡ്ജ്

Title in English
Landon Bridge (Malayalam Movie)

അതിഥി താരം
വർഷം
2014
റിലീസ് തിയ്യതി
Runtime
150mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

പണമാണ് എല്ലാത്തിനും മീതെയെന്ന് വിശ്വസിക്കുന്ന ഒരു മലയാളി വ്യവസായിയുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും അയാളുടെ പ്രണയവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. 
പതിമൂന്നു വർഷം മുൻപ് ഒരു സ്റ്റുഡന്റ് വിസയിലൂടെ ലണ്ടൻ നഗരത്തിലെത്തിയ വിജയ് (പൃഥീരാജ്) എന്ന യുവാവ് പഠനത്തിനൊപ്പം പല ജോലികൾ ചെയ്തും ഏറെ അദ്ധ്വാനിച്ചും നഗരത്തിൽ സ്വന്തമായൊരു ബിസിനസ്സ് ശൃംഖല ഉണ്ടാക്കിയെടുക്കുന്നു. പത്തോളം കോർണർ ഷോപ്പുകളുടേയും ഒരു മണി ലെന്റിങ്ങ് ഷോപ്പിന്റേയും ഉടമയാണ് ഇന്ന് വിജയ് എന്ന യുവാവ്. ഇതിനിടയിൽ പവിത്ര, മരിയ എന്ന  രണ്ടു പെൺകുട്ടികൾ അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പലപ്പോഴായി അയാളുടെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ പെൺകുട്ടികളായിരുന്നു അവർ.

 

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

ർഷങ്ങൾക്ക് മുൻപ് സ്റ്റുഡന്റ് വിസയിൽ ലണ്ടനിലെത്തിയ വിജയ് ദാസ് (പൃഥീരാജ്) എന്ന ചെറുപ്പക്കാരന്റെ ലണ്ടനിലെ ആദ്യ കാലങ്ങൾ അത്ര സുഖകരമായിരുന്നില്ല. പല ജോലികൾ ചെയ്യുന്നതിനിടയിൽ ഒരു ദിവസം അഡ്വ. ഫ്രാൻസിസ് താഴത്തിലിനെ (മുകേഷ്) പരിചയപ്പെട്ടത് വിജയ് ക്ക് വഴിത്തിരിവായി. ഫ്രാൻസിസിന്റെ സഹായത്തോടെ നഗരത്തിൽ നഷ്ടത്തിൽ ഓടിക്കൊൺറ്റിരുന്ന ഒരു കോർണർ ഷോപ്പ് വാടകക്ക് എടുത്ത് നടത്തുന്നു. അത് വിജയമായതോടെ വിജയ് പിന്നീട് പല ഷോപ്പുകൾ നടത്തി. കൂടാതെ ഒരു മണി ലെന്റിങ്ങ് എന്റർപ്രൈസസ് കൂടി തുടങ്ങുന്നു.അതിലൂടെ വിജയ് ദാസ് വലിയൊരു ബിസിനസ്സ് മാൻ ആകുന്നു. 

രു ദിവസം ലണ്ടനിലെ വലിയൊരു ബിസിനസ്സ് ടൈക്കൂണായ സി എസ് നമ്പ്യാർ(പ്രതാപ് പോത്തൻ), വിജയ് ദാസിനെ കാണണമെന്ന് ഫ്രാൻസിസ് വഴി അറിയിക്കുന്നു. അതു പ്രകാരം സി എസ്  നമ്പ്യാരെ കാണാൻ ഹോട്ടലിലെത്തുന്നു. വിജയ് ദാസിനെ മുഴുവൻ വിവരങ്ങളും അറിയാവുന്ന നമ്പ്യാർ പഴയ ദ്വേഷ്യമെല്ലാം മറന്ന് വിജയ് ദാസിനോട് ഒരു കാര്യം ആവശ്യപ്പെടുന്നു. അത് വിജയിനെ ഞെട്ടിക്കുന്നതായിരുന്നു. വലിയൊരു ബിസിനസ്സ് സാമ്രാജ്യത്തിനുടമയായ നമ്പ്യർക്ക് അതെല്ലാം നോക്കി നടത്തുന്നതിനു ബിസിനസ്സ് താല്പര്യമുള്ള ഒരു മരുമകനെയായിരുന്നു ആവശ്യം കാരണം ഭാര്യയും മകനും നഷ്ടപ്പെട്ട അയാൾക്ക് ഒരേയൊരു മകൾ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പവിത്ര (ജെനീലിയ) എന്നാൽ ബിസിനസ്സിനോട് താല്പര്യമില്ലാത്ത, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന യുവതിയായിരുന്നു. അത് നമ്പ്യാരെ വിഷമിപ്പിച്ചു. അതായിരുന്നു നമ്പ്യാർ വിജയ് ദാസിനോട് ആ ആവശ്യം ഉന്നയിക്കാൻ കാരണം.

ണത്തിനോട് ആർത്തിയുള്ള വിജയ് ദാസ് പവിത്രയെ പ്രണയിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ വളരെ ബുദ്ധിമതിയായ പവിത്ര വിജയ് ദാസിന്റെ പ്രണയക്കുരുക്കിൽ അകപ്പെട്ടില്ല മാത്രമല്ല തന്റെ ബുദ്ധികൊണ്ട് വിജയിനെ വട്ടം ചുറ്റിക്കുക കൂടി ചെയ്തു. തന്റെ ചാരിറ്റിയിലേക്ക് വിജയിനെക്കൊണ്ട് സംഭാവന ചെയ്യിച്ചു. എന്നൽ വിജയിയുടെ പ്രണയ-വിവാഹഭ്യർത്ഥനയോട് പവിത്രആനുകൂലമല്ലായിരുന്നു. മറുപടി പറയൻ കുറച്ച് ദിവ്സങ്ങൾ വേണമെന്ന് അവൾ വിജയിയോട് ആവശ്യപ്പെട്ടു. ആദ്യ ദിവസം പവിത്രയെ കണ്ട് കാറിൽ മടങ്ങി വരവേ പവിത്രയുമായി ഫോണിൽ സംസാരിച്ചു വരവേ വിജയിയുടെ കാർ റോഡിൽ വെച്ച് ഒരു പെൺകുട്ടിയുമായി ആക്സിഡന്റിൽ ആകുന്നു. വണ്ടിയിടിച്ച് റോഡിൽ ബോധം മറഞ്ഞു വീണ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ വിജയ് തീരുമാനിച്ചെങ്കിലും പവിത്രയുടെ നിർബന്ധം മൂലം വിജയ് ആ പെൺകുട്ടിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നു. അവളുടെ ഫോണിൽ വന്ന കോളിൽ നിന്ന് ആ പെൺകുട്ടിയുടെ ബന്ധുക്കളെ വിജയ് പരിചയപ്പെടുകയും വിശദവിവരങ്ങളും അറിയുന്നു.

ക്സിഡന്റായത്  മെറിൻ എന്ന പെൺകുട്ടിയാണെന്നും അവൾ നാട്ടിൽ നിന്നു അന്നേ ദിവസം ലണ്ടനിലെത്തിയതേയുള്ളതെന്നും വിജയ് അവരുടെ ഗ്രേസിചേച്ചിയിൽ(ലെന) നിന്നും അറിയുന്നു. ആക്സിഡന്റിൽ മെറിന്റെ വലതു കൈക്ക് പരിക്കു പറ്റി കുറച്ചു നാൾ വിശ്രമത്തിലാകേണ്ടിവരുന്നു. മെറിനെ ശുശ്രൂഷിക്കാൻ വിജയ് സമയം കണ്ടെത്തുന്നു. അത് അവരിൽ നല്ലൊരു അടുപ്പം ഉണ്ടാക്കുന്നു. ദിവസങ്ങൾക്ക് ശേഷം പവിത്ര തന്റെ അനുകൂലമായ തീരുമാനം വിജയിയെ അറിയിക്കുന്നു. പവിത്രയുടെ അഭിപ്രായം കേട്ട വിജയ് ഒരു ആശയക്കുഴപ്പത്തിൽ ആകുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • പൂർണമായും ലണ്ടനിലും സ്കോട്ട്ലാൻഡിലും ചിത്രീകരിച്ച ബിഗ്‌ ബജറ്റ് ചിത്രമാണ് ലണ്ടൻ ബ്രിഡ്ജ്. 
  • ഈ ചിത്രത്തിന്റെ സംഗീതസംവിധായകനായി രാഹുൽ രാജിനെ തീരുമാനിച്ചിരുന്നെങ്കിലും രാഹുൽ രാജിന്റെ  സമയക്കുറവുമൂലം പിന്നീട് ശ്രീവൽസൻ ജെ മേനോനെയും സംഗീതസംവിധായകനായി കരാർ ചെയ്തു പ്രധാന തീം മ്യൂസിക്കും രണ്ടു പാട്ടുകളും രാഹുൽ രാജും മറ്റു രണ്ടു പാട്ടുകൾ ശ്രീവത്സൻ ജെ മേനോനും കൈകാര്യം ചെയ്തു. 
  •  ചിത്രത്തിലെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത് ഹോളിവുഡ് സിനിമകളിൽ സ്റ്റണ്ട് കൈകാര്യം ചെയ്യുന്ന പീറ്റർ പെഡ്രേറോ ആണു.
നിർമ്മാണ നിർവ്വഹണം
കഥാവസാനം എന്തു സംഭവിച്ചു?

പവിത്ര വിജയിയെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നതോടെ തന്റെ ബിസിനസ്സിന്റെ ഒരു ഭാഗം നമ്പ്യാർ വിജയിക്ക് സമ്മാനമായി നൽകുവാൻ തീരുമാനിക്കുന്നു. അതിനോടകം മെറിനോട് അടുത്തു കഴിഞ്ഞിരുന്ന വിജയിക്ക് അത് സ്വീകരിക്കുവാൻ കഴിയില്ല എന്ന് ഫ്രാൻസിസിനോട് അവൻ പറയുന്നു. എന്നാൽ നമ്പ്യാരെ പിണക്കിയാൽ പിന്നെ അവനു ലണ്ടനിൽ ജീവിക്കാൻ കഴിയില്ല എന്ന് പറയുന്ന ഫ്രാൻസിസ് അവനെ കൊണ്ട് അത് വാങ്ങിപ്പിക്കുന്നു.  ഫ്രാൻസിസിന്റെ നിർബന്ധത്തിനു വഴങ്ങി വിജയ്‌ ഒരു വലിയ തുകയുടെ ചെക്ക് മെറിന് നൽകുന്നു. മെറിൻ അത് തിരസ്കരിക്കുന്നു. അവരുടെ കല്യാണത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നും അതിനു മുന്നേ അവൾ നാട്ടിലേക്ക് മടങ്ങുമെന്നും വിജയിയോട് അവൾ പറയുന്നു. പോകുന്നതിനു മുന്നേ ലണ്ടൻ മുഴുവൻ അവളെ ചുറ്റിക്കാണിക്കാൻ അവൾ അവനോട് അവശ്യപ്പെടുന്നു. പവിത്രയും വിജയിയും ചേർന്ന് അവളെ അവിടെയെല്ലാം ചുറ്റി കാണിക്കുന്നു. അവൾ നാട്ടിലേക്ക് മടങ്ങുന്നു. അവരുടെ കല്യാണത്തിനു രണ്ടു ദിവസം മുന്നേ ഗ്രേസി വിജയിയെ വിളിച്ച് മെറിൻ ഇത് വരെ വീട്ടിൽ എത്തിയിട്ടില്ല എന്ന് പറയുന്നു. അവളെ അന്വേഷിച്ച് പോകുവാൻ വിജയ്‌ തീരുമാനിക്കുന്നു. കല്യാണം മുടങ്ങുമെന്നറിയുന്ന നമ്പ്യാർ അവനെ വന്നു കാണുകയും സ്വത്തിന്റെ പാതി ഓഫർ ചെയ്യുകയും ചെയ്യുന്നു. അവൻ തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന വിജയിയെ നമ്പ്യാരുടെ ആളുകൾ ബലമായി അയാളുടെ അരികിൽ എത്തിക്കുന്നു. അവനു സമ്മാനമായി ലഭിച്ച സ്വത്തിന്റെ ഒരു വിഹിതം അവൻ തിരികെ നൽകുന്നു. പവിത്രയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ അവനെ പോകുവാൻ അനുവദിക്കുന്നു. അവൻ നാട്ടിലെത്തുന്നു. ഫ്രാൻസിസ് അവനെ വിളിച്ച് പവിത്ര അവനോട് മെറിന്റെ വീട്ടിലേക്ക് പോകുവാനായി പറഞ്ഞതായി പറയുന്നു. അവിടെ എത്തുന്ന വിജയ്‌ കാണുന്നത് മെറിന്റെ വീട് ജപ്തി ചെയ്യപ്പെടുന്നതാണ്. പവിത്ര അവനെ വിളിച്ച് മെറിനെ അവനിഷ്ടമാണെന്ന് അറിഞ്ഞു കൊണ്ടാണ് താൻ ഇങ്ങനെ ഒരു നാടകം കളിച്ചതെന്ന് പറയുന്നു. വിജയിയും മെറിനും ഒന്നിക്കുന്നു.

ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ലണ്ടൻ, സ്കോട്ട്ലാൻഡ്‌
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by suvarna on Fri, 01/17/2014 - 13:58

വടക്കുംനാഥൻ

Title in English
Vadakkumnathan

vadakkum nadhan poster

വർഷം
2006
റിലീസ് തിയ്യതി
വിതരണം
Runtime
135mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
Associate Director
അസ്സോസിയേറ്റ് എഡിറ്റർ
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം
പരസ്യം

ഏപ്രിൽ 18

Title in English
April 18

April 18
April 18
വർഷം
1984
റിലീസ് തിയ്യതി
Runtime
143mins
സർട്ടിഫിക്കറ്റ്
ഓഫീസ് നിർവ്വഹണം
അനുബന്ധ വർത്തമാനം
  • ശോഭനയുടെ ആദ്യചിത്രം. ഇതിൽ ശോഭനയെ പുതുമുഖം മീര എന്ന പേരിലാണ് ബാലചന്ദ്രമേനോൻ അവതരിപ്പിച്ചിരിക്കുന്നത്.
  • അഴിമതി നാരായണൻ പിള്ള എന്ന കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചത് തിലകനെ ആയിരുന്നു. എന്നാൽ തിലകന് ഒരു അപകടം പറ്റിയപ്പോൾ പകരം അടൂർ ഭാസിയെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്തു.
  • നിർമ്മാതാവ് അഗസ്റിൻ പ്രകാശിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ബാലചന്ദ്രമേനോൻ ഈ ചിത്രം സംവിധാനം ചെയ്തത്.
  • കഥ പോലും തീരുമാനിക്കുന്നതിന് മുന്നേ ചിത്രത്തിന്റെ പേരു തീരുമാനിച്ചിരുന്നു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
Submitted by m3db on Sat, 03/07/2009 - 20:27