ഒന്നും മിണ്ടാതെ
ത്രീ ഡോട്സിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒന്നും മിണ്ടാതെ. ജയറാമും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. രാജേഷ് രാഘവിന്റെതാണ് തിരക്കഥ.



കൃഷി ഓഫീസറായ സച്ചിദാനന്ദന്റെയും ഭാര്യ ശ്യാമയുടെയും കഥയാണ് ഇതില്‍ പറയുന്നത്. സച്ചിദാനന്ദനൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവിടാന്‍ സുഹൃത്ത് ജോസ് ഗള്‍ഫില്‍ നിന്നെത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. സച്ചിദാനന്ദനെ ജയറാം അവതരിപ്പിക്കുമ്പോള്‍ സുഹൃത്ത് ജോസായി മനോജ്.കെ. ജയനെത്തുന്നു.കമല്‍ ചിത്രങ്ങള്‍ പോലെ ശുദ്ധവും ലളിതവുമാണ് എല്ലാവര്ക്കും കണ്ടിരിക്കാവുന്ന ഒരു ചിത്രവുമാണെന്ന് സംവിധായകൻ സുഗീത് അവകാശപ്പെടുന്നു.
ഫോര്‍ ഫ്രണ്ട്സി'നുശേഷം ജയറാമും മീരയും ഒന്നിക്കുന്ന ചിത്രം
ഇതാദ്യമായാണ് ജയറാമിന്റെ നായികയായി മീര എത്തുന്നത്
ചിത്രത്തിന്റെ ഒഫീഷ്യൽ ഗാനം ആലപിച്ചിരിക്കുന്നത് ചലച്ചിത്ര നടൻ മനോജ് കെ ജയനാണ്
- Read more about ഒന്നും മിണ്ടാതെ
- 942 views