ചട്ടക്കാരി

Title in English
Chattakkari
വർഷം
2012
റിലീസ് തിയ്യതി
Runtime
121mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ശശി എന്ന യുവാവിന്റെ പ്രണയത്തിനുമുന്നിൽ എല്ലാം സമർപ്പിച്ച ജൂലി എന്ന ആംഗ്ലോ ഇന്ത്യൻ യുവതിയുടെ പ്രണയത്തിന്റേയും വിരഹത്തിന്റേയും വേദനയുടേയും കഥ.

കഥാസംഗ്രഹം

ഒരു ഹിൽ സ്റ്റേഷനിൽ താമസിക്കുന്ന ആംഗ്ലോ ഇന്ത്യൻ കുടുംബമാണ് മോറിസിന്റേത് (ഇന്നസെന്റ്) മോറിസ് തീവണ്ടി എഞ്ചിൻ ഡ്രൈവറാണ്. ഭാര്യ മാർഗരറ്റും(സുവർണ്ണാ മാത്യു) മക്കളായ രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും അടങ്ങുന്ന കുടുംബമാണ് മോറിസിന്റേത്. ഒരു മകൻ വിദേശത്താണ്. മകൻ അയച്ചു കൊടുക്കുന്ന തുശ്ചമായ പണവും മോറിസിന്റെ തുശ്ചമായ ശമ്പളവുമാണ് മോറിസ് കുടുംബത്തിന്റെ വരുമാനം. മോറിസ് ആണെങ്കിൽ അമിത മദ്യപാനിയുമാണ്.  പ്രാരാബ്ദങ്ങൾ ഏറെയുള്ള ആ കുടൂംബത്തിലെ മൂത്ത പെൺകുട്ടിയാണ് ജൂലി(ഷംനാ കാസിം/പൂർണ്ണ). ദാരിദ്രമുണ്ടെങ്കിലും അതൊന്നും പുറത്തറിയിക്കാതെ സമ്പന്നരെപ്പോലെ ജീവിക്കണമെന്നാണ് അമ്മ മാർഗരിറ്റിന്റെ ആഗ്രഹവും ശ്രമങ്ങളും. അതുകൊണ്ട് തന്നെ ചില ബിസിനസ്സുകാരേയും സമ്പന്നരേയും മാർഗരറ്റ് വീട്ടിൽ വിളിച്ചു വരുത്തി സൽക്കരിക്കുന്നുണ്ട്. ജൂലിക്കും അനിയത്തിക്കും അതൊന്നും ഇഷ്ടപ്പെടുന്നില്ല.

റിച്ചാർഡ് (ഹരികൃഷ്ണൻ) എന്ന യുവാവ് ജൂലിയുടെ അയൽ വാസിയാണ്. ജൂലിയും റിച്ചാർഡും നല്ല സൌഹൃദത്തിലാണ്. റിച്ചാർഡിനു പക്ഷെ ജൂലിയോട് ഉള്ളിൽ പ്രണയമാണ്. ജൂലിയും തന്നെ പ്രണയിക്കുന്നുണ്ട് എന്ന് റിച്ചാർഡ് കരുതുന്നു. ജൂലിയുടെ മറ്റൊരു അയൽ വാസി കുടുംബമാണ് വാര്യരുടേത്(കലാശാലാ ബാബു‌) വാര്യർ റെയിൽ വേയിൽ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ മകൾ ഉഷ ജൂലിയുടെ കൂട്ടുകാരിയാണ്. ഉഷയുടേ സഹോദരൻ ശശി (ഹേമന്ദ്)യോട് ജൂലിക്ക് പ്രണയമാണ്, ശശിക്കും. ജൂലി ഓരോ കാരണങ്ങൾ പറഞ്ഞ് ഉഷയുടെ വീട്ടിൽ വരുന്നത് ശശിയെ കാണാനും സംസാരിക്കാനും വേണ്ടിയാണ്. പഠനം പൂർത്തിയായ ശശിക്ക് കൽക്കത്ത നഗരത്തിൽ ജോലി കിട്ടി പോകുന്നു. ജൂലിക്ക് ശശിയുമായി പ്രണയമുള്ളത് റിച്ചാർഡിനെ ദു:ഖിതനാക്കുന്നു. റിച്ചാർഡ് ജൂലിയെ ഉപദേശിക്കുന്നുവെങ്കിലും ജൂലി അത് ഗൌനിക്കുന്നില്ല. കുറച്ചു നാളുകൾക്ക് ശേഷം നാട്ടിൽ ലീവിനു വന്ന ശശി ജൂലിയെ കാണാൻ വരുന്നു. കടുത്ത പ്രണയത്തിലായ ഇരുവരും ഒരു ദിവസം ശശിയുടേ വീട്ടിൽ ഒരുമിക്കുന്നു. ശാരീരികമായി അടുക്കുന്നു.

ലീവ് കഴിഞ്ഞ് പോകുന്ന ശശി തനിക്ക് ലണ്ടനിൽ നിന്ന് ഒരു ഓഫർ വന്നിട്ടുണ്ടെന്നും സാധിച്ചാൽ ഒരാഴ്ചക്ക് ശേഷം ലണ്ടനിലേക്ക് പോകുമെന്നും ഞാൻ കത്തയക്കാം എന്നും ജൂലിയോട് പറയുന്നു. എന്നാൽ ശശിയുടെ യാതൊരു കത്തും ജൂലിക്ക് ലഭിക്കുന്നില്ല. താമസിയാതെ ജൂലി ഒരു സത്യം തിരിച്ചറിയുന്നു. താൻ ഗർഭിണിയാണെന്ന്. അതിനിടയിൽ ശശിയെക്കുറിച്ച് യാതൊരു വിവരവും ജൂലിക്ക് ലഭിക്കുന്നില്ല.  ജൂലി ദു:ഖിതയാകുന്നു.

പി ആർ ഒ
അനുബന്ധ വർത്തമാനം

പമ്മന്റെ കഥയ്‍ക്ക് തോപ്പില്‍ ഭാസി തിരക്കഥയെഴുതി സേതുമാധവന്‍ സംവിധാനം ചെയ്ത് 1974-ല്‍ റിലീസായ “ചട്ടക്കാരി” എന്ന സിനിമയുടെ പുനരാവിഷ്കാരം.

സംവിധായകൻ സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവനാണ് പുതിയ ചട്ടക്കാരിയുടെ സംവിധാനം.

ആദ്യ ചട്ടക്കാരി സിനിമയിൽ ലക്ഷ്മിയും മോഹനും അഭിനയിച്ച മുഖ്യവേഷങ്ങൾ ചട്ടക്കാരി 2012ൽ യുവതാരങ്ങളായ ഷംനാ കാസിമും ഹേമന്ദും അഭിനയിക്കുന്നു.

സ്റ്റുഡിയോ
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Sandhya on Wed, 06/27/2012 - 21:59

മദ്യവിരുദ്ധോപദേശങ്ങൾ അഥവാ Fucking night

Submitted by SSChithran on Wed, 06/27/2012 - 20:20

താരനിർമ്മിതിയുടെ റെസിപ്പി കൃത്യമായറിയാവുന്ന സംവിധായകൻ രഞ്ജിത്തും അത്തരം വിഗ്രഹനിർമ്മാണങ്ങളുടെ ആറാം തമ്പുരാൻ മോഹൻലാലും ഒരുമിച്ച സ്പിരിറ്റ് ഒരു ഉപദേശാഖ്യാനമാണ്. അതുകൊണ്ടാവണം, വയലാർ രവി പോലെ സമുന്നതരാഷ്ട്രീയനേതാക്കൾ വരെ ഈ പടം ദൂരദർശൻ പ്രദർശിപ്പിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കണം എന്നു പറഞ്ഞത്. കേരളജനസാമാന്യത്തിന് എളുപ്പം സംവദിയ്ക്കാവുന്ന, 'മദ്യപാനം ആരോഗ്യത്തിന് ( മാനസികമായും ശാരീരികമായും) ഹാനികരം' എന്ന സന്ദേശമാവണം രാഷ്ടീയക്കാർക്കു കൂടി ഈ പടത്തിന്റെ മഹത്വം ബോദ്ധ്യപ്പെടാനുള്ള കാരണം.

Contributors

റംസാൻ തങ്കനിലാവ് കൊതിക്കും

റംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേ
സുറുമക്കണ്ണാലൊളിയമ്പെറിയും കല്യാണപ്പെണ്ണേ [2]
വർണ്ണത്തരിവള മുട്ടിയുണർത്തും നാദം കേട്ടില്ലേ
വെള്ളിക്കൊലുസുകൾ കൊഞ്ചിയുണർത്തും താളം കേട്ടില്ലേ [2]
അസർമുല്ല വിരിയും ചിരിയാലേ മാരനെ മയക്കും മുത്തല്ലേ [2]
മാരനെ മയക്കും മുത്തല്ലേ മണിമാരനെ മയക്കും മുത്തല്ലേ
[റംസാൻ തങ്കനിലാവ് കൊതിക്കും...]

പനിനീർ മലരിന്റെ പരിമളമൂറും പൂമെയ് തഴുകുന്ന കുളിർകാറ്റേ
രാക്കിളിയേറ്റുപാടും ഗസലിൻ ശീലുകൾ കേട്ടു മയങ്ങാതെ
കസവിൻ തട്ടമണിഞ്ഞു നിലാവും മെത്ത വിരിക്കുമ്പോൾ [2]
കരിനീലക്കൂട്ടെഴുതിയ കണ്ണാൽ മാടിവിളിക്കുമ്പോൾ [2]

Year
2011
Submitted by abhilash on Thu, 09/22/2011 - 13:45

ഗോപീഹൃദയം യമുനാനദിയായ്

ഗോപീഹൃദയം യമുനാനദിയായ്
സ്വരജതിയുണരും മുരളീരവമായ്
നീയെൻ കനവിൽ ഏകാന്തതയിൽ
യവനിക ഞൊറിയുമൊരനുപമ സഖിയായ്
കവിതയുണർത്തിയ കലമാനിണയായ്
മിഴിയിണ കവരണ മഴവില്ലഴകായ്
മധുകണമുതിരുമൊരസുലഭമലരായ്
വരുമോ............ തോഴീ............!

Year
2011
Submitted by abhilash on Thu, 09/22/2011 - 13:01

ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ

ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരിതാഴ്ത്തിയാരെയോ തിരയുന്നു നീലമേഘം
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരിതാഴ്ത്തിയാരെയോ തിരയുന്നു നീലമേഘം
മുകിൽക്കൂട്ടിനുള്ളിൽ മണിത്തിങ്കൾ മറഞ്ഞോ
നീ വരുന്ന നാളുമെന്നെ കാത്തിരുന്നതല്ലേ
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരിതാഴ്ത്തിയാരെയോ തിരയുന്നു നീലമേഘം
മുകിൽക്കൂട്ടിനുള്ളിൽ മണിത്തിങ്കൾ മറഞ്ഞോ
നീ വരുന്ന നാളുമെന്നെ കാത്തിരുന്നതല്ലേ
ഈ രാത്രിമഴയിൽ..... ഈ കുഞ്ഞുകുളിരിൽ....

ഇളം കാറ്റുവന്നെന്റെ തളിർമെയ് തലോടുമ്പോൾ
മനസ്സുകവർന്നു കടന്നൊരാളേ കാത്തിരുന്നിവൾ
ഇളം കാറ്റുവന്നെന്റെ തളിർമെയ് തലോടുമ്പോൾ

Year
2011
Submitted by abhilash on Thu, 09/22/2011 - 12:33

പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ്

Submitted by Kiranz on Mon, 09/05/2011 - 09:21

ചെമ്പാവ് പുന്നെല്ലിൻ ചോറോ..നിന്റെ മുത്താരം മിന്നുന്ന...
മുല്ലപ്പൂഞ്ചിരിയോ..മുല്ലപ്പൂഞ്ചിരിയോ...

Contributors
Article Tags

കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ (F)

കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ...

വെയിൽച്ചീളുകൾ വെള്ളി മണല്‍പ്പായയിൽ
വെയിൽച്ചീളുകൾ വെള്ളി മണല്‍പ്പായയിൽ
മനസ്സിലാശ കോർത്തു വച്ച മണികളെന്ന പോൽ
ജപമാലയാകവേ... തുണയാകുമോ വരം...
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ...

കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ
കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ
കരളിനുള്ളിൽ കൂട്ടിവച്ച പവിഴമുത്തുകൾ

Submitted by abhilash on Sat, 06/25/2011 - 13:59

മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ (M)

മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു...
അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു
വിത്തു കിട്ടി ... ഒരു വിത്തു കിട്ടി
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു...
നടന്നൂ........ നടന്നൂ.....

നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാരമാരനും കൂട്ടിരുന്നു
നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാരമാരനും കൂട്ടിരുന്നു..
ഓരില ഈരിലത്താ‍ളു വന്നു
ഓരോ കിനാവും വിരിഞ്ഞു.
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ........ നടന്നൂ.....

Submitted by abhilash on Sat, 06/25/2011 - 13:49

മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ

മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു...
അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു
വിത്തു കിട്ടി ... ഒരു വിത്തു കിട്ടി
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു...
നടന്നൂ........ നടന്നൂ.....

നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാരമാരനും കൂട്ടിരുന്നു
നട്ടു നനച്ചു കൊതിച്ചിരുന്നു
കൂടെ പുന്നാരമാരനും കൂട്ടിരുന്നു..
ഓരില ഈരിലത്താ‍ളു വന്നു
ഓരോ കിനാവും വിരിഞ്ഞു.
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ
മുത്തും തേടി നടന്നു
നടന്നൂ........ നടന്നൂ.....

Submitted by abhilash on Sat, 06/25/2011 - 13:44