മൈ ഡിയര്‍ മമ്മി

കഥാസന്ദർഭം

അമ്മയുടെയും മകളുടെയും ഒരുമിച്ചുള്ള കോളേജു ജീവിതത്തിന്‍റെ രസകരമായ കഥ

ഉര്‍വശി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം “മൈ ഡിയര്‍ മമ്മി".
ഇഫാര്‍ ഇന്‍റര്‍നാഷണലിനു വേണ്ടി റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം ആർ ഡി പ്രൊഡക്ഷന്‍റെ ബാനറില്‍ ദീപു രമണന്‍, ജോഷി കണ്ടത്തില്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു. കൈതപ്രം, പന്തളം സുധാകരന്‍, റാഫി മതിര എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ജി. മഹാദേവനാണ്. കഥ, തിരക്കഥ, സംഭാഷണം ബിജു വട്ടപ്പാറ.

my dear mummy poster

റിലീസ് തിയ്യതി
My dear mummy
2014
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

അമ്മയുടെയും മകളുടെയും ഒരുമിച്ചുള്ള കോളേജു ജീവിതത്തിന്‍റെ രസകരമായ കഥ

കഥാസംഗ്രഹം

കോടീശ്വരനായ കുരിശിങ്കല്‍ റോയിച്ചന്റെ ഭാര്യയാണ് കത്രീന. നാട്ടിലെ കാര്‍ഷിക പദ്ധതിയുടെ അധ്യക്ഷകൂടിയായ കത്രീന ഒരു പ്രത്യേക സാഹചര്യത്തില്‍ റോയിച്ചന്‍ ആത്മഹത്യ ചെയ്തതോടെ മകള്‍ സാന്ദ്രയ്ക്ക് വേണ്ടി മാത്രം ജീവിച്ചു. എന്നാല്‍ പ്രീഡിഗ്രിവരെ മാത്രം പഠിച്ച അവരെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി പകരം ബിരുദധാരിയായ ഒരാളെ നിയമിക്കാന്‍ കൃഷി ഓഫീസറായ എബ്രഹാം തീരുമാനിക്കുന്നു. അയാൾ മകളുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് ഇന്ഗ്ളീഷു് സംസാരിക്കാൻ കഴിവില്ലന്ന് കാട്ടി കത്രീനയെ കളിയാക്കുന്നു. അപമാനിതയായ കത്രീന മകൾ പഠിക്കുന്ന കോളേജിൽ ചേർന്ന് തുടർന്ന് പഠിക്കാൻ തീരുമാനിക്കുന്നു  

റിലീസ് തിയ്യതി

ഉര്‍വശി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം “മൈ ഡിയര്‍ മമ്മി".
ഇഫാര്‍ ഇന്‍റര്‍നാഷണലിനു വേണ്ടി റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം ആർ ഡി പ്രൊഡക്ഷന്‍റെ ബാനറില്‍ ദീപു രമണന്‍, ജോഷി കണ്ടത്തില്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു. കൈതപ്രം, പന്തളം സുധാകരന്‍, റാഫി മതിര എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ ജി. മഹാദേവനാണ്. കഥ, തിരക്കഥ, സംഭാഷണം ബിജു വട്ടപ്പാറ.

my dear mummy poster

നിർമ്മാണ നിർവ്വഹണം
Submitted by Neeli on Sat, 05/10/2014 - 21:16