1981ൽ കുറുപ്പുന്തറയിൽ കൊല്ലാപറമ്പിൽ ഫിലിപ്പിന്റെയും ചിന്നമ്മയുടെയും മകനായി ജനനം. കോതനല്ലൂർ എമ്മാനുവേൽസ് സ്കൂൾ, കെ ഇ കോളേജ് മാന്നാനം, സെന്റ് ഫിലോമോനാസ് കോളേജ് മൈസൂർ എന്നിവടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കാലടി ശ്രീ ശങ്കരാ യൂണിവേഴ്സിറ്റിയിൽ നിന്നും തിയേറ്റർ ആർട്ട്സില്ൽ എം എയും മഹാതമാഗാന്ധി സർവ്വകലാശാലയിൽ നിന്നും എം ഫില്ലും കരസ്ഥമാക്കി.
ചെറുപ്പം മുതലെ സിനിമ ഒരു ഹരമായിരുന്ന ദിലീഷ്, ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുറച്ച് ഷോർട്ട് ഫിലിമുകള്‍ ചെയ്തിരുന്നു. സിനിമയെ ഗൗരവമായി സമീപിക്കുവാനും പഠിക്കുവാനും വേണ്ടി ജോലിയില്‍ നിന്ന് ലീവെടുത്ത് നാട്ടിലെത്തി. ആ കാലഘട്ടത്തിൽ ചില ടെലിവിഷന്‍ പ്രോംഗ്രാമില്‍ പ്രവര്‍ത്തിച്ചു. കെ കെ റോഡ് എന്ന ചിത്രത്തിലാണ് ആദ്യം സഹസംവിധായകനാകുന്നത്. അടുത്ത സുഹൃത്തുക്കളായ ശ്യാം പുഷ്കരന്റെയും ദിലീഷ് നായരുടേയും നിർബന്ധത്തിലാണ് സോൾട്ട് & പെപ്പറിൽ ഒരു ചെറുവേഷം അഭിനയിച്ചു. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രം മുതൽ എല്ലാ ആഷിക് അബു ചിത്രങ്ങളിലും അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു. ഈ സിനിമകളിലെല്ലാം ചെറു വേഷങ്ങളും കൈകാര്യം ചെയ്തു. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി മാറി.
ഭാര്യ ജിംസി, മകൾ അഞ്ജലീന
- 1017 views