ഷമ്മി തിലകൻ

Submitted by Kiranz on Wed, 09/15/2010 - 16:19
Name in English
Shammy Thilakan

Shammi Thilakan - Malayalam Actor 

മലയാള ചലച്ചിത്രനടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. അന്തരിച്ച പ്രശസ്ത നടൻ തിലകന്റെയും ശാന്തയുടെയും രണ്ടാമത്തെ മകനാണ് ഷമ്മിതിലകൻ പത്തനംതിട്ട ജില്ലയിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പത്തനം തിട്ടയിലെ തടിയൂർ എൻ എസ് എസ് ഹൈസ്കൂളിലായിരുന്നു. തന്റെ പതിഞ്ചാം വയസ്സിൽ തുടങ്ങിയ അഭിനയ ജീവിതം ആദ്യം നാടകങ്ങളിലൂടെയായിരുന്നു. രശ്മി തിയ്യേറ്റേൾസ്, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി , പി ജെ തീയറ്റർസ്,കലാശാല തൃപ്പൂണിത്തറ .... എന്നീ നാടകസമിതികളിലെല്ലാം ഷമ്മിതിലകൻ പ്രവർത്തിച്ചു.

1986-ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത് ഇരകൾ എന്ന ചിത്രത്തിലൂടെയാണ് ഷമ്മിതിലകൻ സിനിമാലോകത്തേയ്ക്ക് കടക്കുന്നത്. തുടർന്ന് ചെറുതും വലുതുമായ വേഷങ്ങൾ നിരവധി സിനിമകളിൽ അദ്ദേഹംചെയ്തു. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തിട്ടൂള്ളത്. "പ്രജ" എന്ന മോഹൻലാൽ ചിത്രത്തിലെ ഷമ്മിയുടെ വില്ലൻ വേഷം വളരെ പ്രസിദ്ധമാണ്. ഹാസ്യവേഷങ്ങളും ഷമ്മിതിലകൻ ചെയ്യുന്നുണ്ട്. "നേരം" സിനിമയിലെ ഷമ്മി അവതരിപ്പിച്ച ഊക്കൻ ടിന്റു എന്ന പോലീസ് ഓഫീസർ പ്രേക്ഷകപ്രീതിനേടിയതാണ്. അഭിനയം കൂടാതെ ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയാണ് ഷമ്മിതിലകൻ. നിരവധിസിനിമകളിൽ വിവിധ അഭിനേതാക്കൾക്ക് അദ്ദേഹം ശബ്ദം കൊടുത്തിട്ടുണ്ട്. അവയിൽ ഏറെ പ്രശസ്തമായവ കടത്തനടൻ അമ്പാടിയിൽ പ്രേംനസീറിനും, ദേവാസുരത്തിൽ നെപ്പോളിയനും, ഗസലിൽ നാസറിനും, ഒടിയനിൽ പ്രകാശ് രാജിനും വേണ്ടി ശബ്ദം കൊടുത്തതാണ്.  നൂറ്റി അൻപതോളം സിനിമകളിൽ അഭിനയിക്കുകയും രണ്ട് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഷമ്മിതിലകൻ 25 നാടകങ്ങളും അംവിധാനം ചെയ്തിട്ടുണ്ട്.

ഉഷയാണ് ഷമ്മിതിലകന്റെ ഭാര്യ. മകൻ അഭിമന്യു.

അവാർഡുകൾ - 

2018 - Kerala State Film Awards-Best Dubbing Artist: Odiyan
1993 - Kerala State Film Awards-Best Dubbing Artist: - Gazal (1993 film)

2013 - TTK Prestige-Vanitha Film Awards - Best Comedian (Neram, Sringaravelan)[6]