ഗാംഗ്സ്റ്റർ

കഥാസന്ദർഭം

അക്ബര്‍ അലി(മമ്മൂട്ടി) എന്ന അധോലോക നായകന്റെ ജീവിതവും ദുരന്തവും ഉയിര്‍ത്തെഴുന്നേല്പ്പും പ്രതികാരവുമാണു സിനിമയുടെ മുഖ്യ പ്രമേയം

A
റിലീസ് തിയ്യതി
Gangster
2014
കഥാസന്ദർഭം

അക്ബര്‍ അലി(മമ്മൂട്ടി) എന്ന അധോലോക നായകന്റെ ജീവിതവും ദുരന്തവും ഉയിര്‍ത്തെഴുന്നേല്പ്പും പ്രതികാരവുമാണു സിനിമയുടെ മുഖ്യ പ്രമേയം

Cinematography
അനുബന്ധ വർത്തമാനം

*തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഇതില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
*ആഷിക് അബുവിന്റെ മുന്‍ ചിത്രമായ 'ടാ തടിയാ' എന്ന ചിത്രത്തിലെ നായകനായ ശേഖര്‍ സുമന്‍ ഇതില്‍ വില്ലന്‍ വേഷം ചെയ്യുന്നു.
*ആഷിക് അബുവിന്റെ തന്നെ മുന്‍ ചിത്രം സോള്‍ട്ട് & പെപ്പറിലെ 'കെ.ടി. മിറാഷ്' എന്ന വേഷം ചെയ്ത് പ്രസിദ്ധനായ അഹമ്മദ് സിദ്ധിക്   ആണു ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

പഴയ ബോംബെ നഗരം അടക്കി വാണിരുന്നത് ഇലിയാസ് അലിഖാൻ എന്ന അധോലോക നേതാവായിരുന്നു. ഇലിയാസിന്റെ ഒറ്റ മകനാണു അക്ബർ (മമ്മൂട്ടീ) അധോലോക കുടിപ്പകയിൽ അക്ബറിനു വലരെ ചെറുപ്പത്തിൽ തന്നെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു. അന്നത്തോടെ അക്ബറിനു പ്രതികാരം എന്താണെന്നു അറിഞ്ഞു.  അച്ഛനെ വകവരുത്തിയവനെ തന്റെ പതിനാറാം വയസ്സിൽ  അക്ബർ കൊലപ്പെടുത്തുന്നു. തന്റെ കുടുംബത്തെ നശിപ്പിച്ചവരോട് മുഴുവൻ തന്റെ പ്രതികാരം തീർത്ത് അക്ബർ മംഗലാപുരത്ത് എത്തിച്ചേരുന്നു. അവിടെ തന്റെ പുതിയ ജീവിതമാരംഭിക്കുന്നു.

അക്ബർ അലി കൂടാതെ അങ്കിൾ സാം(ജൊൻ പോൾ) മണി മേനോൻ (കുഞ്ചൻ) എന്നിവരാണു മംഗലാപുരം അടക്കി വാഴുന്ന അധോലോക നായകന്മാർ. കഴിഞ്ഞ കുറേ വർഷങ്ങളായി പക്ഷെ മൽഗലാപുരത്ത് അക്രമവും കൊലപാതകങ്ങലും കുറഞ്ഞു വരികയാണു. അപ്പോഴാണു അങ്കിൾ സാമിന്റെ ഗോഡ്സൺ ആയ ആന്റോ (ശേഖർ മേനോൻ) മംഗലാപുരത്ത് എത്തുന്നത്. മയക്കു മരുന്നും പെണ്ണും ദൌർബല്യമായ ആന്റോക്ക് പണമുണ്ടാക്കുകയാണ് ലക്ഷ്യം. വിദേശങ്ങലിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ഇവിടേക്ക് കൊണ്ട് വന്ന് വ്യാപകമായി വില്പന നടത്തുകയാണ് ആന്റോയുടെ പുതിയ പദ്ധതി. വലിയ ലാഭം കിട്ടുന്ന ഈ ബിസിനസ്സിൽ അങ്കിൾ സാമും മണി മേനോനും താല്പര്യം തോന്നിയെങ്കിലും അക്ബർ അതിനു എതിരു നിന്നു. അത്തരമൊരു പ്രവൃത്തിക്ക് അയാൾക്ക് തീരെ താല്പര്യമില്ല. അതോടെ മൂവരും അക്ബറിനെതിരായി.  അധോലോകത്തിലെ അക്ബറിന്റെ സാമ്രാജ്യം അവർ ഒന്നൊന്നായി നശിപ്പിക്കാൻ തുടങ്ങി. അതോടെ ആന്റോ കൂടൂതൽ കരുത്തനായി.  ഒപ്പം സാമും മണി മേനോനും ആന്റോക്കൊപ്പമുണ്ട്. എല്ലാവരും അക്ബറിനെതിരെയായപ്പൊൾ അക്ബറിന്റെ തന്റെ എല്ലാം നഷ്ടപ്പെടുകയാണ്.

എന്നാൽ പക എന്താണെന്ന് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ അക്ബറിന്റെ ഉയിർത്തെഴുന്നേൽ‌പ്പും പകവീട്ടലുമാണു പിന്നീട്.

റിലീസ് തിയ്യതി
Submitted by suvarna on Sat, 04/12/2014 - 16:02