ബാലചന്ദ്രമേനോൻ

Name in English
Balachandra Menon

ശ്രീ. ശിവശങ്കര പിള്ളയുടെയും ശ്രീമതി. ലളിതാ ദേവിയുടെയും മകനായി 1954 ൽ ജനിച്ചു. പറവൂരിലും കൊട്ടാരക്കരയിലുമായി സ്കൂൾ ജീവിതം. കൊല്ലം ഫാത്തിമ മാതാ കോളേജിൽ കലാലയ ജീവിതത്തിനു തുടക്കം. അതിനുശേഷം തിരുവനതപുരത്ത് യൂണിവേർസിറ്റി കോളേജിൽ. 

ബിരുദ പഠനവും ഭാരതീയ വിദ്യ ഭവന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്നും ജേണലിസത്തിൽ ബിരുദാനന്ത ബിരുദം. സ്കൂൾ കോളേജ് നാടകങ്ങളിൽ അഭിനയത്തിനും സംവിധാനത്തിനും തുടക്കം. കൊല്ലം സുരേഷ് എഴുതിയ “റെഡ് സ്ട്രീറ്റ്” എന്ന നാടകമാണു ആദ്യ പ്രൊഫഷണൽ സ്റ്റേജ്.

സിനിമാ പ്രേമം കടുത്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ ലഭിച്ച ആദ്യ ജോലി കളഞ്ഞ് സിനിമാ റിപ്പോർട്ടർ ആയി.
1978 ൽ “ഉത്രാടരാത്രി” എന്ന ആദ്യ സിനിമ സംവിധാനം ചെയ്തു. ആ ചിത്രത്തിന്റെ വിജയത്തിനു ശേഷം “രാധ എന്ന പെൺകുട്ടി” തുടങ്ങി ഒട്ടനവധി കുടുംബ ചിത്രങ്ങൾ. ചിരിയോ ചിരി കാര്യം നിസ്സാരം എന്നിവയിൽ തുടങ്ങി തലയിൽ കെട്ടുള്ള മേനോന്റെ മുഖം കുടുംബ സദസ്സുകളിൽ പ്രിയങ്കരമായി.

മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട നടികളായ, ശോഭന, പാർവ്വതി, രേവതി, ലിസി, കാർത്തിക, ഉഷ എന്നിങ്ങനെ ഒരു പാടു പേർ ഇദ്ദേഹം കണ്ടെത്തിയ പുതുമുഖങ്ങൾ ആയിരുന്നു. അതുപോലെ ഇദ്ദേഹത്തിന്റെ മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലൂടെ രാജു എന്ന നടനും സിനിമയിലേക്ക് സജീവ സാന്നിദ്ധ്യമായി.

ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിൽ ശ്രീവിദ്യയ്ക്ക് ഒപ്പം തന്റെ ആദ്യ സിനിമാ ഗാനം ഇദ്ദേഹം ആലപിച്ചു. കുറുപ്പിന്റെ കണക്കു പുസ്തകത്തിൽ തുടങ്ങി രണ്ടു മൂന്നു ചിത്രങ്ങൾക്ക് സംഗീതം നൽകി.

അച്ചുവേട്ടന്റെ വീട് എന്ന സിനിമ മുതൽ അഞ്ചോളം ചിത്രങ്ങളൂടെ എഡിറ്റിംഗ് നിർവഹിച്ചു.

ഒരു പൈങ്കിളി കഥ മുതൽ “വി & വി” എന്ന ബാനറിൽ അഞ്ചോളം സിനിമകൾ നിർമ്മിച്ചിച്ചു.

സ്വന്തം സംവിധാനത്തിൽ അല്ലാതെ ആദ്യമായി അഭിനയിച്ചത് 1987ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്തെ ഋതുഭേദത്തിലാണ്. അതിനുശേഷം ഒട്ടനവധി പ്രമുഖ സംവിധായകരുടെ ഒപ്പം അഭിനയിച്ചു.

1997ൽ സമാന്തരങ്ങൾ എന്ന സ്വന്തം ചിത്രത്തിലൂടെ നല്ല നടനുള്ള ദേശീയ പുരസ്കാരം നേടി. ഒരാൾ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച കഥാപാത്രത്തിനു ആദ്യമായിട്ടായിരുന്നു ഇന്ത്യയിൽ ഇങ്ങിനെ ഒരു ഭരത് അവാർഡ് ലഭിച്ചത്.  ഇന്ത്യാ ഗവണ്മെന്റിന്റെ പദ്മശ്രീയും ബാലചന്ദ്ര മേനോനെ തേടി എത്തിയിട്ടുണ്ട്.

സിനിമയ്ക്കും അപ്പുറം കൃഷിയിൽ താല്പര്യമുണ്ടായിരുന്ന മേനോൻ, ഒരു നല്ല കർഷകൻ കൂടിയാണ്. കേരളാ സർക്കാരിന്റെ കർഷകശ്രീ അവാർഡ് നേടിയിട്ടുണ്ട്.

1982 ൽ വിവാഹിതനായി. ഭാര്യ വരദ. മക്കൾ അഖിൽ വിനായക്, ഭാവന

Story
Parent ID Title Title in English Body
13 Story ബാലചന്ദ്രമേനോൻ 92031
Dialogues
Parent ID Title Title in English Body
14 Dialogues ബാലചന്ദ്രമേനോൻ 92031
Screenplay
Parent ID Title Title in English Body
15 Screenplay ബാലചന്ദ്രമേനോൻ 92031
Direction
Parent ID Title Title in English Body
16 Direction ബാലചന്ദ്രമേനോൻ, കൈതപ്രം ദാമോദരൻ 92031
27 Direction ബാലചന്ദ്രമേനോൻ 92033
Assistant Director
Parent ID Title Title in English Body
26 Assistant Director ബാലചന്ദ്രമേനോൻ 92032